ത​ക​ർ​ത്ത​ടി​ച്ചു ഹ​ർ​മ​ൻ, ക​രു​ത്തു​കാ​ട്ടി ഇ​ന്ത്യ; ലോ​ക​ക​പ്പി​ൽ വി​ജ​യ​ത്തു​ട​ക്കം

പ്രൊ​വി​ഡ​ൻ​സ്: വ​നി​താ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു വി​ജ​യ​ത്തു​ട​ക്കം. ക​രു​ത്ത​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ 34 റ​ണ്‍​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 195 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ണ്‍​സി​ലൊ​തു​ങ്ങി. സൂ​സി ബേ​റ്റ്സ് (67), കെ​യ്റ്റി മാ​ർ​ട്ടി​ൻ (39) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് കി​വീ​സ് നി​ര​യി​ൽ പൊ​രു​താ​നെ​ങ്കി​ലും ക​ഴി​ഞ്ഞ​ത്. ഇ​ന്ത്യ​ക്കാ​യി ഡി. ​ഹേ​മ​ല​ത (26/3), പൂ​നം യാ​ദ​വ് (33/3) എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി (103) ന്‍റെ ഉ​ജ്ജ്വ​ല സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 194 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ജെ​മി​മ റോ​ഡ്രി​ഗ​സ് (59) ക്യാ​പ്റ്റ​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്ക് സ്കോ​ർ 40-ൽ…

Read More

മും​ബൈ​യ്ക്കു ഒ​രു ഗോ​ൾ ജ​യം; മൂ​ന്നി​ലേ​ക്കു പ്ര​മോ​ഷ​ൻ

ഗോ​ഹ​ട്ടി: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു മും​ബൈ എ​ഫ്സി പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ മും​ബൈ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​ക​യ​റി. ക​ളി​യു​ടെ നാ​ലാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​നാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യം. അ​ർ​നോ​ൾ​ഡ് ഇ​സ്കോ​യാ​യി​രു​ന്നു മും​ബൈ​യ്ക്കാ​യി സ്കോ​ർ ചെ​യ്ത​ത്. കോ​ർ​ണ​റി​ൽ​നി​ന്നും ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഇ​സ്കോ ഗോ​ളാ​ക്കി മാ​റ്റി​യ​ത്. കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നി​ടെ ഇ​സ്കോ​യു​ടെ ഷോ​ട്ട് വ​ല​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം നോ​ർ​ത്ത് ഈ​സ്റ്റ് ഇ​രു​പ​കു​തി​ക​ളു​മാ​യി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ടു​ത്തെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല.

Read More

‘ധോ​​ണി​​ക്കു പ​​ക​​ര​​ക്കാ​​ര​​നാ​​കാ​​ൻ പ​​ന്ത് യോ​​ഗ്യ​​ൻ’

എം.​​എ​​സ്. ധോ​​ണി​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​കാ​​ൻ ഋ​​ഷ​​ഭ് പ​​ന്ത് എ​​ന്തു​​കൊ​​ണ്ടും യോ​​ഗ്യ​​നാ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വി​​ജ​​യ് ദാ​​ഹി​​യ. 2014ൽ ​​ടെ​​സ്റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച ധോ​​ണി​​ക്ക് പ​​ക​​ര​​ക്കാ​​ര​​നു​​വേ​​ണ്ടി​​യു​​ള്ള തെ​​ര​​ച്ചി​​ൽ പ​​ന്തി​​ൽ അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണെ​​ന്നും ദാ​​ഹി​​യ പ​​റ​​ഞ്ഞു. ധോ​​ണി​​യു​​ടെ വി​​ര​​മി​​ക്ക​​ലി​​നു​​ശേ​​ഷം പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ, ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്, വൃ​​ഥി​​മാ​​ൻ സാ​​ഹ തു​​ട​​ങ്ങി​​യ​​വ​​ർ ത​​ൽ​​സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​വ​​ർ​​ക്കു​​ശേ​​ഷ​​മെ​​ത്തി​​യ പ​​ന്ത് ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ൾ മു​​ത​​ലാ​​ക്കു​​ന്ന​​ത് കാ​​ര്യ​​ങ്ങ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ​​ഴി​​യി​​ലേ​​ക്ക് തി​​രി​​ക്കു​​ന്നു. മാ​​ച്ച് വി​​ന്ന​​ർ രീ​​തി​​യി​​ലാ​​ണ് പ​​ന്ത് ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത് – ദാ​​ഹി​​യ പ​​റ​​ഞ്ഞു. ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ മൂ​​ന്നാം ടെ​​സ്റ്റി​​ലാ​​ണ് പ​​ന്ത് ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് അ​​ഞ്ച് ടെ​​സ്റ്റ് ക​​ളി​​ച്ച ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ താ​​രം 43.25 ശ​​രാ​​ശ​​രി​​യി​​ൽ 346 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്.

Read More

സ്റ്റാ​​ർ​​ക്കും ലി​​യോ​​ണും ഇ​​ല്ലാ​​തെ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഓ​​സീ​​സ്

മെ​​ൽ​​ബ​​ണ്‍: പേ​​സ​​ർ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കും സ്പി​​ന്ന​​ർ ന​​ഥാ​​ൻ ലി​​യോ​​ണും ഇ​​ല്ലാ​​തെ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​നെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ പ്ര​​ഖ്യാ​​പി​​ച്ചു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇ​​ന്ത്യ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ള്ള 13 അം​​ഗ ടീ​​മി​​നെ​​യാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ പ്ര​​ഖ്യാ​​പി​​ച്ച​​ത്. മു​​തി​​ർ​​ന്ന പേ​​സ​​ർ പീ​​റ്റ​​ർ സി​​ഡി​​ലി​​നും ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചി​​ല്ല. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്പ് പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ക്കു​​ന്ന ത​​ന്ത്ര​​മാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടേ​​തെ​​ന്ന് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു. ആ​​രോ​​ണ്‍ ഫി​​ഞ്ചാ​​ണ് ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ. ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ൽ മൂ​​ന്ന് ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഈ ​​മാ​​സം 21നാ​​ണ് ആ​​ദ്യ പോ​​രാ​​ട്ടം. ഓ​​സീ​​സ് ടീം: ​​ആ​​രോ​​ണ്‍ ഫി​​ഞ്ച്, അ​​ല​​ക്സ് കാ​​റെ, ആ​​ഷ്ട​​ണ്‍ അ​​ഗ​​ർ, ജെ​​സ​​ണ്‍ ബെ​​ഹ്റെ​​ൻ​​ഡോ​​ഫ്, ന​​ഥാ​​ൻ നി​​ൽ, ക്രി​​സ് ലി​​ൻ, ഗ്രെ​​ൻ മാ​​ക്സ്‌വെ​​ൽ, ബെ​​ൻ മ​​ക്ഡെ​​ർ​​മോ​​ത്, ഡി​​ആ​​ർ​​ക് ഷോ​​ർ​​ട്ട്, ബി​​ല്ലി സ്റ്റാ​​ൻ​​ലാ​​ക്, മാ​​ർ​​ക​​സ് സ്റ്റോ​​യി​​ൻ​​സ്, ആ​​ൻ​​ഡ്രൂ ടൈ, ​​ആ​​ദം സ​​പാ​​ര.

Read More

ലോകകപ്പ് ഹോക്കി: രു​​പീ​​ന്ദ​​ർ, സു​​നി​​ൽ ടീ​​മി​​ലി​​ല്ല

ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ക്കു​​ന്ന ഹോ​​ക്കി ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. 18 അം​​ഗ സം​​ഘ​​ത്തി​​ൽ രു​​പീ​​ന്ദ​​ർ പാൽ സിം​​ഗ്, എ​​സ്.​​വി. സു​​നി​​ൽ, രമൻ​​ദീ​​പ് സിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​ല്ല. ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള ക്യാ​​ന്പി​​നി​​ടെ കാ​​ൽ​​മു​​ട്ടി​​നു പ​​രി​​ക്കേ​​റ്റ​​താ​​ണ് സു​​നി​​ലി​​നു വി​​ന​​യാ​​യ​​ത്. പ​​രി​​ക്കി​​ൽ​​നി​​ന്ന് മു​​ക്ത​​നാ​​കാ​​ത്ത​​താ​​ണ് ര​​മ​​ൻ​​ദീ​​പി​​നെ​​യും ഒ​​ഴി​​വാ​​ക്കാ​​ൻ കാ​​ര​​ണം. ഫോ​​മി​​ല​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് രു​​പീ​​ന്ദറിനെ ത​​ഴ​​ഞ്ഞ​​ത്. ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു​​ശേ​​ഷം ക്യാ​​പ്റ്റ​​ൻ പ​​ദ​​വി​​യി​​ലെ​​ത്തി​​യ മ​​ൻ​​പ്രീ​​ത് സിം​​ഗ് ത​​ൽ​​സ്ഥാ​​ന​​ത്ത് തു​​ട​​രും. ചി​​ന്തെ​​ൻ​​സ​​ന സിം​​ഗ് ആ​​ണ് ഉ​​പ​​നാ​​യ​​ക​​ൻ. മ​​ല​​യാ​​ളി താ​​രം പി.​​ആ​​ർ. ശ്രീ​​ജേ​​ഷ്, കൃ​​ഷ​​ൻ ബ​​ഹ​​ദൂ​​ർ പ​​ത​​ക് എ​​ന്നി​​വാ​​ണ് ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ. ഈ ​​മാ​​സം 28 മു​​ത​​ൽ ഡി​​സം​​ബ​​ർ 16വ​​രെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് 14-ാം ഹോ​​ക്കി ലോ​​ക​​ക​​പ്പ്. നാ​​ല് പൂ​​ളു​​ക​​ളി​​ലാ​​യി 16 ടീ​​മു​​ക​​ളാ​​ണ് പോ​​രാ​​ട്ട​​വേ​​ദി​​യി​​ലു​​ള്ള​​ത്. ഓ​​സ്ട്രേ​​ലി​​യ​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​ർ. 28ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. പൂ​​ൾ സി​​യി​​ൽ ബെ​​ൽ​​ജി​​യം, കാ​​ന​​ഡ എ​​ന്നി​​വ​​യാ​​ണ് ഇ​​ന്ത്യ​​ക്കൊ​​പ്പ​​മു​​ള്ള മ​​റ്റ് ടീ​​മു​​ക​​ൾ.

Read More

സൗ​​ര​​ഭ് ചൗ​​ധ​​രി​​ക്കു സ്വ​​ർ​​ണം

ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ എ​​യ​​ർ​​ഗ​​ണ്‍ ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര താ​​രം സൗ​​ര​​ഭ് ചൗ​​ധ​​രി​​ക്ക് സ്വ​​ർ​​ണം. 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ ജൂ​​ണി​​യ​​ർ ആ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് സൗ​​ര​​ഭി​​ന്‍റെ സ്വ​​ർ​​ണം. 239.8 പോ​​യി​​ന്‍റ് നേ​​ടി​​യ സൗ​​ര​​ഭി​​നു പി​​ന്നി​​ലാ​​യി ഇ​​ന്ത്യ​​യു​​ടെ ചീ​​മ അ​​ർ​​ജു​​ൻ സിം​​ഗ് 237.7 പോ​​യി​​ന്‍റോ​ടെ വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി. ഈ ​​വ​​ർ​​ഷം സൗ​​ര​​ഭ് നേ​​ടു​​ന്ന നാ​​ലാം വ്യ​​ക്തി​​ഗ​​ത സ്വ​​ർ​​ണ​​നേ​​ട്ട​​മാ​​ണി​​ത്. ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്, യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സ്, ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് (ജൂ​​ണി​​യ​​ർ) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സൗ​​ര​​ഭ് സു​​വ​​ർ​​ണ​​നേ​​ട്ടം കൈ​​വ​​രി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യു​​ടെ മ​​നു ഭാ​​ക​​റി​​ന് പെ​​ണ്‍ വി​​ഭാ​​ഗം 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ (ജൂ​​ണി​​യ​​ർ) നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

Read More

ഐ​പി​എ​ൽ: ബൗ​ള​ർ​മാ​ർ​ക്കു വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്നു കോ​ഹ്ലി; ന​ട​പ്പി​ല്ലെ​ന്നു രോ​ഹി​ത്

മും​ബൈ: ബൗ​ള​ർ​മാ​ർ​ക്ക് ഐ​പി​എ​ലി​ൽ​നി​ന്നു വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ നി​ർ​ദ്ദേ​ശം ത​ള്ളി ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി ഹൈ​ദ​രാ​ബാ​ദി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണു നാ​യ​ക​നെ ത​ള്ളി രോ​ഹി​ത് രം​ഗ​ത്തെ​ത്തി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​ടു​ത്ത വ​ർ​ഷം ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ ടീ​മി​ലെ പ്ര​ധാ​ന പേ​സ് ബൗ​ള​ർ​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ന്നി​വ​ർ​ക്കു വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ ആ​വ​ശ്യം. ഇ​തി​നു ടീ​മു​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം ബി​സി​സി​ഐ നി​ക​ത്ത​ണ​മെ​ന്നും കോ​ഹ്ലി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം ത​ള്ളി​യ രോ​ഹി​ത്, ബും​റ ക​ളി​ക്കാ​ൻ സ​ജ്ജ​നാ​ണെ​ങ്കി​ൽ വി​ശ്ര​മം അ​നു​വ​ദി​ക്കി​ല്ല എ​ന്നു വ്യ​ക്ത​മാ​ക്കി. ഐ​പി​എ​ലി​ൽ ബും​റ ക​ളി​ക്കു​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ നാ​യ​ക​നാ​ണ് രോ​ഹി​ത്. അ​ടു​ത്ത വ​ർ​ഷം മേ​യ് 30 മു​ത​ൽ ജൂ​ലൈ 14 വ​രെ ഇം​ഗ്ല​ണ്ടി​ലാ​ണ് ഏ​ക​ദി​ന ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ…

Read More

ചാ​മ്പ്യ​ന്‍​സ് ലീ​ഗ്: സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ൾ സ​മ​നി​ല​യി​ൽ

മി​ലാ​ന്‍/​നേ​പ്പി​ള്‍​സ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ൾ സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. മി​ലാ​നി​ൽ ന​ട​ന്ന ഇ​ന്‍റ​ർ മി​ലാ​ൻ-​ബാ​ഴ്സ​ലോ​ണ മ​ത്സ​ര​വും നേ​പ്പി​ൾ​സി​ൽ ന​ട​ന്ന നാ​പ്പോ​ളി-​പി​എ​സ്ജി പോ​രാ​ട്ട​വും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. അ​തേ​സ​മ​യം, ഗ്രൂ​പ്പ് എ​യി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ര​ണ്ട് ഗോ​ളി​ന് ബൊ​റൂ​സി​യ ഡോ​ര്‍​ട്മു​ണ്ടി​നെ കീ​ഴ​ട​ക്കി. ഡോ​ര്‍​ട്മു​ണ്ടി​നെ​തി​രെ മി​ന്നും ജ​യ​മാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. സോ​ൾ(33), ഗ്രീ​സ്മാ​ൻ(80) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി അ​ത്‌​ല​റ്റി​ക്കോ. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഗോ​ൾ​ശ​രാ​ശ​രി​യി​ൽ മു​ന്നി​ലു​ള്ള ഡോ​ര്‍​ട്മു​ണ്ടാ​ണ് ഒ​ന്നാ​മ​ത്. ഗ്രൂ​പ്പ് ബി​യി​ൽ ഇ​ന്‍റ​ർ മി​ലാ​ൻ-​ബാ​ഴ്സ​ലോ​ണ മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും ഒ​രോ ഗോ​ൾ വീ​തം നേ​ടി. 83-ാം മി​നി​റ്റി​ൽ മാ​ൽ​ക്ക​മാ​ണ് ബാ​ഴ്സ​യ്​ക്ക് ലീ​ഡ് നേ​ടി കൊ​ടു​ത്ത​ത്. എ​ന്നാ​ൽ 87-ാം മി​നി​റ്റി​ൽ ഇ​ക്കാ​ർ​ഡി​യു​ടെ ഗോ​ളി​ലൂ​ടെ ഇ​ന്‍റ​ർ ഒ​പ്പ​മെ​ത്തി. ഗ്രൂ​പ്പി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ പ​ത്ത് പോ​യി​ന്‍റു​മാ​യി ബാ​ഴ്സ ഒ​ന്നാ​മ​തും ഏ​ഴു പോ​യി​ന്‍റു​മാ​യി മി​ലാ​ൻ…

Read More

കു​ട്ടി​ക്രി​ക്ക​റ്റി​ൽ നാ​ലു സെ​ഞ്ചു​റി; അ​പൂ​ർ​വ​നേ​ട്ട​വു​മാ​യി ഹി​റ്റ്മാ​ൻ രോ​ഹി​ത്

ല​ക്നോ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ അ​പൂ​ർ​വ​നേ​ട്ട​വു​മാ​യി രോ​ഹി​ത് ശ​ർ​മ. കു​ട്ടി​ക്രി​ക്ക​റ്റി​ൽ നാ​ലു സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് രോ​ഹി​ത് സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നു സെ​ഞ്ചു​റി​ക​ൾ നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് താ​രം കോ​ളി​ൻ മ​ണ്‍​റോ​യു​മാ​യി രോ​ഹി​ത് ഇ​തു​വ​രെ റി​ക്കാ​ർ​ഡ് പ​ങ്കി​ടു​ക​യാ​യി​രു​ന്നു. വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ 58-ാം പ​ന്തി​ലാ​ണ് രോ​ഹി​ത് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. സെ​ഞ്ചു​റി​യി​ലേ​ക്കെ​ത്താ​ൻ എ​ട്ടു ബൗ​ണ്ട​റി​ക​ളും ആ​റു സി​ക്സ​റു​ക​ളും രോ​ഹി​ത് പ​റ​ത്തി. ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലെ അ​തി​വേ​ഗ സെ​ഞ്ചു​റി എ​ന്ന നേ​ട്ടം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഡേ​വി​ഡ് മി​ല്ല​റു​മാ​യി രോ​ഹി​ത് പ​ങ്കി​ടു​ക​യാ​ണ്. 35 പ​ന്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും സെ​ഞ്ചു​റി. കൂ​ടാ​തെ, വ്യ​ക്തി​ഗ​ത സ്കോ​ർ 11-ൽ ​നി​ൽ​ക്കെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന നേ​ട്ട​വും രോ​ഹി​ത് സ്വ​ന്തം പേ​രി​ലാ​ക്കി. 62 രാ​ജ്യാ​ന്ത​ര ട്വ​ന്‍റി 20 മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് 48.88 റ​ണ്‍​സ് ശ​രാ​ശ​രി​യി​ൽ 2102 റ​ണ്‍​സ് നേ​ടി​യ വി​രാ​ട് കോ​ഹ്ലി​യു​ടെ റി​ക്കാ​ർ​ഡാ​ണ്…

Read More

ഷൂ​​ട്ടിം​​ഗ്: ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് ലോ​​ക റി​​ക്കാ​​ർ​​ഡ്

ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഷോ​​ട്ട്ഗ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഡ​​ബി​​ൾ​​ട്രാ​​പ്പ് ജൂ​​ണി​​യ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ൻ​​ഗ​​ത് ബ​​ജ്‌വ​​യ്ക്ക് റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണം. ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ യു​​വ​​താ​​രം സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഫൈ​​ന​​ലി​​ൽ 60/60 ആ​​യി​​രു​​ന്നു അ​​ൻ​​ഗ​​തി​​ന്‍റെ സ്കോ​​ർ. ഏ​​ഷ്യ​​ൻ ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ മി​​ക്സ​​ഡ് ടീം (​​ജൂ​​ണി​​യ​​ർ) ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഇ​​ള​​വേ​​നി​​ൽ വാ​​ള​​രി​​വ​​ൻ – ഹൃ​​ഡെ ഹ​​സ​​രി​​ക കൂ​​ട്ടു​​കെ​​ട്ടാ​​ണ് ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഫൈ​​ന​​ലി​​ൽ 502.1 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ സ​​ഖ്യം ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്. ഈ​​യി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ജു​​ൻ ബ​​ബു​​ത – മേ​​ഹൂ​​ലി ഘോ​​ഷ് കൂ​​ട്ടു​​കെ​​ട്ട് വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി. 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ഇ​​ള​​വേ​​നി​​ൽ നേ​​ര​​ത്തേ വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. ദി​​വ്യ​​ൻ​​ഷ് സിം​​ഗ് പ​​ൻ​​വ​​ർ ഈ​​യി​​ന​​ത്തി​​ൽ വെ​​ള്ളി നേ​​ടി.

Read More