സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാള് ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ കൊറിയയുടെ കിം ജാ യുനെ തോല്‍പ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ സൈന ക്വാര്‍ട്ടറിലെത്തിയത്. 37 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-18, 21-18നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് സൈന നേരിടുന്നത്.
Read MoreCategory: Sports
റൊണാൾഡോയ്ക്ക് ഒരു മത്സരത്തിൽ വിലക്ക്
മിലാൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ വലൻസിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു മത്സരത്തിൽ വിലക്ക്. യുവേഫയാണ് റൊണാൾഡോയുടെ വിലക്ക് ഒരു മത്സരത്തിൽ മാത്രമായി ചുരുക്കിയത്. റൊണാൾഡോയുടെ ചാന്പ്യൻസ് ലീഗ് കരിയറിലെ ആദ്യ ചുവപ്പ് കാർഡ് ആയിരുന്നു അത്. വലൻസിയയ്ക്കെതിരായ എവേ മത്സരത്തിൽ റൊണാൾഡോയ്ക്ക് ഇറങ്ങാൻ സാധിക്കില്ല. ആദ്യ പാദത്തിൽ യുവന്റസ് 2-0ന് ജയിച്ചിരുന്നു. റൊണാൾഡോയുടെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ താരത്തിന് ഇറങ്ങാൻ സാധിക്കുമെന്ന് ഇതോടെ വ്യക്തമായി. ഒക്ടോബർ 24ന് ഓൾഡ് ട്രാഫോഡിലാണ് യുണൈറ്റഡും യുവന്റസും തമ്മിലുള്ള ആദ്യ പാദ പോരാട്ടം.
Read Moreപോഗ്ബയെ നായകനാക്കില്ലെന്ന് മൗറിഞ്ഞോ
ലീഗ് കപ്പില്‍ ഡര്‍ബി കൗണ്ടിക്കെതിരായ തോല്‍വിക്കു പിന്നാലെ യുണൈറ്റഡില്‍ ആഭ്യന്തര കലഹം മുറുകുന്നതിന്റെ സൂചനകള്‍ നല്കി പരിശീലകന് ഹൊസെ മൗറിഞ്ഞോ. ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഇനി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടാകില്ലെന്ന് മൗറിഞ്ഞോ മത്സരശേഷം വ്യക്തമാക്കി. എന്നാല്‍ അതിന്റെ കാരണം വെളിപ്പെടുത്താന്‍ പോര്‍ച്ചുഗീസ് പരിശീലകന് തയാറായില്ല. ഈ സീസണ് തുടങ്ങിയതിനു ശേഷം മൂന്നു മത്സരങ്ങളില്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിച്ചിരുന്നു. വോള്‍വ്സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സമനില വഴങ്ങിയതിനു ശേഷം മൗറിഞ്ഞോയുടെ തന്ത്രങ്ങളെ പോഗ്ബ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് താരത്തെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയതെന്നാണ് സൂചനകള്‍. പോഗ്ബയുമായി പ്രശ്നങ്ങളില്ലെന്നു വ്യക്തമാക്കിയ മൗറിഞ്ഞോ താരത്തെ ഉപനായകനാക്കിയത് താനാണെന്നും ഇപ്പോള്‍ താന്‍ തന്നെയാണ് താരത്തെ ആ സ്ഥാനത്തു നിന്നും മാറ്റുന്നതെന്നും പറഞ്ഞു. അതിന്റെ കാരണങ്ങള്‍ നിങ്ങളോടു വിശദീകരിക്കേണ്ട കാര്യമില്ലെന്നും മൗറിഞ്ഞോ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreആനന്ദിനു ജയം; ഇന്ത്യ ഓസ്ട്രിയയെ തോല്‍പ്പിച്ചു
ബാറ്റുമി: ലോക റാപ്പിഡ് ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ് മികച്ചൊരു പൊസിഷണല്‍ ഗെയിമിലൂടെ മാര്‍ക്വസ് റാഗറെ തോല്പിച്ചു. ഇതോടെ ജോര്‍ജിയയില്‍ നടക്കുന്ന 43-ാമത് ചെസ് ഒളിമ്പ്യാഡിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ പുരുഷന്മാര് 3.5-05ന് ഓസ്ട്രിയയെ തകര്‍ത്തു. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിമ്പ്യാഡിലെത്തിയ ആനന്ദ് മികച്ച കണക്കുകൂട്ടലുകളിലൂടെയും കൃത്യതയുള്ള നീക്കങ്ങളുമായാണ് കരുക്കള്‍ നീക്കിയത്. റഗര്‍ ആനന്ദിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനാവാതെ വിഷമിച്ചുപോയി. രണ്ടാമത്തെ ബോര്‍ഡില്‍ പി. ഹരികൃഷ്ണ വാലന്റിന്‍ ഡ്രാഗ്നെവിനെയും വിദിത് ഗുജറാത്തി ആന്ദ്രെസ് ഡയര്മെയറെയും പരാജയപ്പെടുത്തി. ബി. അധിബാന്-പീറ്റര്‍ സ്കീനര്‍ മത്സരം സമനിലയായി. വനിതകളില്‍ ഇന്ത്യ 4-0ന് വെനസ്വേലയെ തോല്‍പ്പിച്ചു. നാലു പേരും ജയം നേടി.
Read Moreഇടവേളകളുമായി ഐഎസ്എല്‍
അഞ്ചാം പതിപ്പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇനി രണ്ടു നാള്. ശനിയാഴ്ചയാണ് അഞ്ചാം സീസണു തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ എപ്പോഴത്തെയും പ്രധാന വൈരികളായ കോല്‍ക്കത്തയുടെ എടികെയെ നേരിടും. ഏകദേശം അഞ്ചു മാസമാണ് ലീഗ് നീളുക. ഇതില്‍ ഡിസംബര്‍ വരെയുള്ള മത്സരക്രമമേ ഐഎസ്എല്‍ നല്‍കിയിട്ടുള്ളൂ. ഇത്തവണ പല മാറ്റങ്ങളുമായാണ് അഞ്ചാം സീസണ്. മൂന്നു മിഡ്സീസണ്‍ ഇടവേളകളാണ് ഈ സീസണിലുള്ളത്. ഇങ്ങനെ നല്കുന്ന ഇടവേളയെക്കുറിച്ച് പത്ത് ഐഎസ്എല്‍ ടീമുകളുടെ പരിശീലകര്‍ക്കും അന്താരാഷ്ട്ര കളിക്കാര്‍ക്കും സമ്മിശ്ര പ്രതികരണമാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു ഇടവേളകള്‍ വരുന്നത്. ഇന്ത്യന്‍ ദേശീയ ടീമിന്റെ 2019 എഎഫ്സി ഏഷ്യന്‍ കപ്പിന്റെ തയാറെടുപ്പിനായാണ് ഐഎസ്എല്‍ സംഘാടകര്‍ ഇടവേളകള്‍ നല്‍കുന്നത്. ജനുവരി അഞ്ചു മുതലാണ് ഏഷ്യന്‍ കപ്പിനു തുടക്കമാകുന്നത്. ലീഗില്‍ നല്‍കിയിരിക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും ഇടവേളകള്‍ ഫിഫയുടെ അന്താരാഷ്…
Read Moreഏഷ്യ കപ്പ് : ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ
ദുബായ്: ഏഷ്യ കപ്പ് ഫൈനൽ കലാശപ്പോരാട്ടത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ 37 റൺസിന് തകർത്താണ് ബംഗ്ലാദേശ് ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ പോരാട്ടം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റിന് 12 റണ്‍സുമായി പതറിയ ബംഗ്ലാദേശിനെ മുഷ്ഫിഖര്‍ റഹീം-മുഹമ്മദ് മിഥുന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 144 റണ്‍സാണ് മികച്ച നിലയിലേക്കു നയിച്ചത്. മിഥുന് 84 പന്തില്‍ 60 റൺസും റഹീമും 116 പന്തില്‍ 99 റൺസും നേടി. പിന്നീട് മഹമൂദുള്ള (25) ഒഴിച്ച് ആർക്കും പാക് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു തുടക്കത്തിൽ തന്നെ പിഴച്ചു. അവരുടെ ഓപ്പണറായ ഫഖർ സൽമാനെ ഒരു റൺസിന്…
Read Moreക്യാപ്റ്റൻസിയിൽ ധോണിക്ക് 200
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യയെ നയിച്ചത് എം.എസ്. ധോണി. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ധോണി ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്. ഇതോടെ 200 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചെന്ന റിക്കാർഡ് ധോണി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, ന്യൂസിലൻഡിന്റെ സ്റ്റീഫൻ ഫ്ളെമിംഗ് എന്നിവർ മാത്രമാണ് ക്യാപ്റ്റൻസിയിൽ ഇരട്ട സെഞ്ചുറി മുന്‍പ് തികച്ചവർ. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ധോണി ക്യാപ്റ്റൻസിയിലെത്തിയത്. നീണ്ട 696 ദിവസങ്ങൾക്ക് ശേഷമാണ് എം.എസ്. ധോണി ഇന്ത്യയുടെ ക്യാപ്റ്റനായത്. 2016 ഒക്ടോബർ 29ന് ന്യൂസിലൻഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യയെ നയിച്ചത്. അന്ന് ഇന്ത്യ 190 റണ്‍സിനു ജയിച്ചിരുന്നു. 199 കളികളിൽ ഇന്ത്യയെ നയിച്ച ധോണി 110 എണ്ണത്തിൽ ജയം നേടിയപ്പോൾ 74 എണ്ണത്തിൽ പരാജയപ്പെട്ടു.
Read Moreഇന്ത്യ-വിൻഡീസ് ഏകദിനം പ്രതിസന്ധിയിൽ
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സ്പോർട്സ് ഹബ് ഉടമകളും തമ്മിലുള്ള തർക്കത്തെ തുടർന്ന് നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കേണ്ട ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം പ്രതിസന്ധിയിൽ. ഇന്നലെ കൊച്ചിയിൽ ചേർന്ന കെസിഎ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ ടിക്കറ്റ്, പരസ്യ വരുമാനത്തെച്ചൊല്ലി തർക്കമുണ്ടായതാണു മത്സരം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. വാടകയ്ക്കു പുറമേ സ്റ്റേഡിയത്തിനു പുറത്തെ പരസ്യവരുമാനം കൂടി തങ്ങളുടേതാണെന്നാണു സ്പോർട്സ് ഹബ് ഉടമകളായ കാര്യവട്ടം സ്പോർട്സ് ഫസിലിറ്റീസ് ലിമിറ്റഡ് പറയുന്നത്. കോർപറേറ്റ് ബോക്സ് ടിക്കറ്റുകളിൽ സ്റ്റേഡിയം ഉടമകൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നാണു കെസിഎയുടെ നിലപാട്. മത്സരത്തിന്റെ സംഘാടകർ തങ്ങളാണ്. ടിക്കറ്റ്, പരസ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അസോസിയേഷനാണെന്നു കെസിഎ ഭാരവാഹികൾ പറഞ്ഞു. വേണ്ടിവന്നാൽ മത്സരം മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മത്സരം നടക്കാതെ പോയാൽ നാലരക്കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും കെസിഎ യോഗം വിലയിരുത്തി. സ്റ്റേഡിയം ഉടമകളുമായി തുടർ…
Read Moreഅതിജീവനത്തിന്റെ മോഡ്രിച്ച്
ലൂക്ക മോഡ്രിച്ച്, അതിജീവനത്തിന്റെ പേരാണത്. പതിറ്റാണ്ട് നീണ്ട ലയണൽ മെസി-ക്രിസ്റ്റ്യാനോ റൊണാൾഡോ വാഴ്ചയ്ക്കും അദ്ദേഹം തിരശീലയിട്ടു. ലോക ഫുട്ബോളർ പദവിയിൽ കഴിഞ്ഞ പത്ത് വർഷമായി മെസിയും റൊണാൾഡോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കുത്തകയാണ് ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച ക്യാപ്റ്റനായ ലൂക്ക മോഡ്രിച്ച് ചൊവ്വാഴ്ച പുലർച്ചെ തകർത്തത്. അതെ, ലോകം ഇപ്പോൾ വാഴ്ത്തുന്നത് ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയ ലൂക്ക മോഡ്രിച്ച് എന്ന റയൽ മാഡ്രിഡ് താരത്തെ. യൂറോപ്പിലെ കുഞ്ഞൻ രാജ്യമായ ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ കടന്നതുമുതൽ മോഡ്രിച്ച് വാർത്തകളിൽ നിറഞ്ഞു. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ മധ്യനിര താരം സൂപ്പർതാരങ്ങളെ പിന്തള്ളി അങ്ങനെ ഒറ്റയ്ക്ക് ശോഭിക്കാൻ തുടങ്ങി. പ്രതിസന്ധികളിലൂടെയാണ് മോഡ്രിച്ച് സൂപ്പർതാര പദവിയിലേക്ക് നടന്നത്. കഠിനമായ കുട്ടിക്കാലവും പ്രതിസന്ധി ഏറെ നിറഞ്ഞ കരിയറും കളത്തിലെ ശാന്തനെന്നറിയപ്പെടുന്ന മോഡ്രിച്ചിനെ വാർത്തെടുക്കുന്നതിൽ നിർണായകമായി. 1991 ഡിസംബറിൽ മോഡ്രിച്ചിന്…
Read Moreഅഫ്ഗാനോട് ടൈയിൽ കുരുങ്ങി ഇന്ത്യ
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ തുടക്കത്തിൽ ചെറുമീനുകളായ ഹോങ്കോംഗിനോട് കഷ്ടിച്ചു രക്ഷപ്പെട്ടതിനു ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത ടൈയിൽ കുരുങ്ങി. ഫലം പ്രസക്തമല്ലാതിരുന്ന മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം നേടാൻ ടീം ഇന്ത്യയ്ക്കായില്ല. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ 252 റൺസെടുത്തതെങ്കിൽ ഇന്ത്യ അതേ സ്കോറിലെത്തുമ്പോഴേക്ക് എല്ലാവരും കൂടാരത്തിൽ തിരിച്ചെത്തിയിരുന്നു. അഫ്ഗാൻ മുന്നോട്ട് വച്ച ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ലോകേഷ് രാഹുലും (60) അമ്പാട്ടി റായിഡുവും (57) അർധസെഞ്ചുറികളുമായി തുടക്കം ഗംഭീരമാക്കി. 17ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. റായിഡു പുറത്തായതിനു പിന്നാലെയെത്തിയ ദിനേശ് കാർത്തിക് 44 റൺസുമായി ഓപ്പണർമാർക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ ഇന്ത്യ അനായാസ ജയം ഉറപ്പിച്ചതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. നായകൻ ധോണിയും മനീഷ്…
Read More