പോ​ഗ്ബ​യെ നാ​യ​ക​നാ​ക്കി​ല്ലെ​ന്ന് മൗ​റി​ഞ്ഞോ

ലീ​ഗ് ക​പ്പി​ല്‍ ഡ​ര്‍ബി കൗ​ണ്ടി​ക്കെ​തി​രാ​യ തോ​ല്‍വി​ക്കു പി​ന്നാ​ലെ യു​ണൈ​റ്റ​ഡി​ല്‍ ആ​ഭ്യ​ന്ത​ര ക​ല​ഹം മു​റു​കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍ ന​ല്‍കി പ​രി​ശീ​ല​ക​ന്‍ ഹൊ​സെ മൗ​റി​ഞ്ഞോ. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം പോ​ള്‍ പോ​ഗ്ബ ഇ​നി ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു​ണ്ടാ​കി​ല്ലെ​ന്ന് മൗ​റി​ഞ്ഞോ മ​ത്സ​ര​ശേ​ഷം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ അ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്താ​ന്‍ പോ​ര്‍ച്ചു​ഗീ​സ് പ​രി​ശീ​ല​ക​ന്‍ ത​യാ​റാ​യി​ല്ല. ഈ ​സീ​സ​ണ്‍ തു​ട​ങ്ങി​യ​തി​നു ശേ​ഷം മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ പോ​ഗ്ബ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ ന​യി​ച്ചി​രു​ന്നു. വോ​ള്‍വ്‌​സി​നെ​തി​രാ​യ പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ സ​മ​നി​ല വ​ഴ​ങ്ങി​യ​തി​നു ശേ​ഷം മൗ​റി​ഞ്ഞോ​യു​ടെ ത​ന്ത്ര​ങ്ങ​ളെ പോ​ഗ്ബ വി​മ​ര്‍ശി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് താ​ര​ത്തെ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു നി​ന്നും ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

പോ​ഗ്ബ​യു​മാ​യി പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ മൗ​റി​ഞ്ഞോ താ​ര​ത്തെ ഉ​പ​നാ​യ​ക​നാ​ക്കി​യ​ത് താ​നാ​ണെ​ന്നും ഇ​പ്പോ​ള്‍ താ​ന്‍ ത​ന്നെ​യാ​ണ് താ​ര​ത്തെ ആ ​സ്ഥാ​ന​ത്തു നി​ന്നും മാ​റ്റു​ന്ന​തെ​ന്നും പ​റ​ഞ്ഞു. അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ നി​ങ്ങ​ളോ​ടു വി​ശ​ദീ​ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മൗ​റി​ഞ്ഞോ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Related posts