ന്യൂഡല്‍ഹി: ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച രണ്ടാമത്തെ കളിക്കാരനെന്ന പേര് ഇനി മുതല്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്കു സ്വന്തം. പാക്കിസ്ഥാനെതിരേയുള്ള മത്സരത്തോടെയാണ് ധോണി രണ്ടാം സ്ഥാനത്തെത്തിയത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി ധോണി 505 മത്സരങ്ങളില്‍ ഇറങ്ങി. 504 മത്സരങ്ങളുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ റിക്കാര്‍ഡാണ് ധോണി മറികടന്നത്. 664 അന്താരാഷ്ട്ര മത്സരങ്ങളുള്ള സച്ചിന് തെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ച ധോണി 90 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനെതിരേയുള്ള മത്സരം മുന്‍ നായകന്റെ 322-ാമത്തെ ഏകദിനമായിരുന്നു. 93 ട്വന്റി20യിലും ധോണി കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ട്വന്റി 20 കളിച്ച ഇന്ത്യക്കാരന് ധോണിയാണ്. തെണ്ടുല്‍ക്കര്‍ (200 ടെസ്റ്റ്, 463 ഏകദിനം, ഒരു ട്വന്റി20), ദ്രാവിഡ് (163 ടെസ്റ്റ്, 340 ഏകദിനം ഒരു ട്വന്റി20). ഇവര്‍ക്കു പിന്നില്‍ മുന്‍ നായകന്മാരായ മുഹമ്മദ് അസ്ഹറുദിന് (433…
Read MoreCategory: Sports
ഗോകുലം കേരള പരിശീലകൻ ക്ലബ് വിട്ടതായി സൂചന
കോട്ടയം: അടുത്ത മാസം ഐ ലീഗ് ഫുട്ബോൾ തുടങ്ങാനിരിക്കെ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരളയുടെ സ്പാനിഷ് പരിശീലകനായ ഫെർനാണ്ടോ വരേല ക്ലബ് വിട്ടതായി സൂചന. വരേല സ്വന്തം താൽപര്യ പ്രകാരം ടീം വിട്ടതാണോ അതോ മാനേജ്മെന്റ് ഒഴിവാക്കിയതാണോ എന്നു വ്യക്തമല്ല. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം പ്രീ സീസണ് മത്സരങ്ങളിൽ ടീമിന്റെ മോശം പ്രകടനവും കളിക്കാരോടു മികച്ച ബന്ധം സൃഷ്ടിക്കാൻ വരേല പരാജയപ്പെട്ടതുമാണ് പുറത്താകലിലേക്കു വഴി തെളിച്ചതെന്നാണ് സൂചന. കഴിഞ്ഞ തവണ ഐ ലീഗിൽ പ്രഥമ സീസണ് കളിച്ച ഗോകുലം കേരള മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആദ്യ ഘട്ടത്തിൽ പതറിയ ടീം രണ്ടാം ഘട്ടത്തിൽ തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്. കരുത്തരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും ഗോകുലം ഞെട്ടിച്ചിരുന്നു. അന്ന് പരിശീലകനായിരുന്ന ബിനോ ജോർജിനെ സീസണുശേഷം മാറ്റിയായിരുന്നു വരേലയെ പരിശീലകനാക്കിയത്. എന്നാൽ, എഡബ്ല്യുഇഎസ് ടൂർണമെന്റിലും പ്രീ…
Read Moreജിറോണയ്ക്കു മുന്നിൽ ബാഴ്സ കുടുങ്ങി
ബാഴ്സലോണ: തുടർച്ചയായുള്ള ജയത്തോടെ സ്പാനിഷ് ലാ ലിഗയിൽ മുന്നേറിക്കൊണ്ടിരുന്ന ബാഴ്സലോണ ജിറോണയ്ക്കു മുന്നിൽ സമനിലയിൽ കുടുങ്ങി. 35-ാം മിനിറ്റിൽ ക്ലെമന്റ് ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സലോണ പത്തുപേരായി ചുരുങ്ങി. ലെങ്ലെറ്റിന്റെ പുറത്താകലും പരിശീലകൻ ഏർപ്പെടുത്തിയ ടീം റൊട്ടേഷന്റെ ഭാഗമായി ചില പ്രമുഖർ കരയ്ക്കിരുന്നതുമാണ് ടീമിന്റെ സമനിലയ്ക്കു കാരണം. റൊട്ടേഷൻ സന്പ്രദായത്തെ നിശിതമായി വിമർശിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു. ബാഴ്സലോണയുടെ ഗോളുകൾ മെസിയും (19-ാം മിനിറ്റ്) ജെറാർഡ് പിക്വയും (63-ാം മിനിറ്റ്) നേടിയപ്പോൾ ജിറോണയുടെ രണ്ടു ഗോളുകളും ക്രിസ്റ്റൻ സ്റ്റുവാനിയുടെ (45, 51 മിനിറ്റുകൾ) വകയായിരുന്നു. മികച്ച കളിയുമായി മുന്നേറിയിരുന്ന ബാഴ്സ വിദാലിന്റെ അസിസ്റ്റിൽ നിന്ന് മെസിയുടെ ഗോളിലൂടെ മുന്നിലെത്തി. എന്നാൽ, എതിർ പ്രതിരോധ താരത്തെ മുട്ടു കൊണ്ടിടിച്ചതിന് ലെങ്ലെറ്റിനു ചുവപ്പു കാർഡ് ലഭിച്ചതോടെയാണ് കളിയുടെ ഗതി മാറി. പിന്നീട് തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയ ജിറോണ…
Read Moreഫിഫ ദ ബെസ്റ്റ് : റൊണാൾഡോയും മെസിയും ചടങ്ങിനില്ല
സൂറിച്ച്: ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസിയും പങ്കെടുക്കില്ല. ഇന്നു പുലർച്ചെയാണ് ഫിഫ ദ ബെസ്റ്റ് അവാർഡ് പ്രഖ്യാപിക്കുക. മികച്ച താരത്തിനുള്ള പുരസ്കാരത്തിന്റെ അവസാന ലിസ്റ്റിൽ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ഈജിപ്തിന്റെ മുഹമ്മദ് സല എന്നിവരാണുള്ളത്. നേരത്തെ യുവേഫയുടെ മികച്ച താരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നും അവസാന നിമിഷം റൊണാൾഡോ പിന്മാറിയിരുന്നു. യുവേഫ പുരസ്കാരം മോഡ്രിച്ചിനാണെന്ന് മുൻകൂട്ടി മനസിലാക്കിയതുകൊണ്ടാണ് താരം ചങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായി. ഫിഫയുടെ ചടങ്ങിനും റൊണാൾഡോ എത്താത്തിനാൽ മോഡ്രിച്ചിനോ സലയ്ക്കോ ആകും പുരസ്കാരമെന്നായിരുന്നു സംസാരം. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് റൊണാൾഡോ ചടങ്ങിനെത്താത്തതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന സീരി എ മത്സരത്തിനു പുറമേ ബുധനാഴ്ച രാത്രിയും റൊണാൾഡോയുടെ ക്ലബ്ബായ യുവന്റസിനു ഇറ്റാലിയൻ ലീഗ് മത്സരമുണ്ട്. റൊണാൾഡോക്കു…
Read Moreവ്യാഴവട്ടത്തിനുശേഷം ആനന്ദും ഹംപിയും
ന്യൂഡൽഹി: നാളെ ജോർജിയയിൽ ആരംഭിക്കുന്ന 43-ാമത് ചെസ് ഒളിന്പ്യാഡിൽ ഇന്ത്യക്ക് സ്വർണം നേടാനാകുമെന്ന് മുൻ ലോകചന്പ്യനായ വിശ്വനാഥൻ ആനന്ദ്. പങ്കെടുക്കുന്നതിൽ സ്വർണം നേടാൻ കരുത്തുള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഇത്തവണത്തെ മുൻനിര ടീമുകൾ തുല്യശക്തികളാണ്. അതുകൊണ്ട് ഓരോ പോയിന്റും വിലപ്പെട്ടതാണ്. അതിനായി പോരാടിയാൽ ഇന്ത്യക്ക് സ്വർണം ലഭിക്കും – ആനന്ദ് പറഞ്ഞു. നാളെ മുതൽ ഒക്ടോബർ ആറുവരെയാണ് 43-ാമത് ചെസ് ഒളിന്പ്യാഡ്. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കുശേഷം ആനന്ദ് ഒളിന്പ്യാഡിൽ ഇന്ത്യക്കൊപ്പമുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുതിർന്ന താരമായ കൊനേരു ഹംപിയുടെ നേതൃത്വത്തിലാണ് വനിതാ ടീം അണിനിരക്കുന്നത്. ആനന്ദും ഹംപിയും ഉണ്ടെന്നത് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും വർധിപ്പിക്കുന്നു. ഹംപിയും ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വിഡിത് ഗുജറാത്തി, ബി. അധിബൻ, കെ. ശശികരണ്‍, പി. ഹരികൃഷ്ണൻ എന്നിവരാണ് പുരുഷ ടീമിലെ മറ്റംഗങ്ങൾ. കൊനേരു ഹംപി, ഡി. ഹരിക,…
Read Moreബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശി നെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബൗളിംഗിനു മുന്പിൽ കൊന്പുകുത്തിയ ബംഗ്ലാദേശ് 49.1 ഓവറിൽ 173ന് പുറത്തായി. മറുപടി ബാറ്റേന്തിയ ഇന്ത്യ 36.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം ഭേദിച്ചു. പത്ത് ഓവറിൽ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ബംഗ്ലാദേശിന്റെ കഥകഴിച്ചത്. ഭുവനേശ്വർ കുമാർ 32 റണ്‍സ് വഴങ്ങിയും ജസ്പ്രീത് ബുംറ 37 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 42 റണ്‍സ് എടുത്ത ഒന്‍പതാം നന്പർ ബാറ്റ്സ്മാനായ മെഹിഡി ഹസൻ മിറാസ് ആണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. പുറത്താകാതെ 83 (104) റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗ് ഇന്ത്യൻ ജയം അനായാസമാക്കി. ധവാൻ 40 ( 47), റായുഡു…
Read Moreഹോക്കി ലോക കപ്പിന് എ.ആർ. റഹ്മാന്റെ ഈണം
ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പ് എക്കാലവും ഓര്മിക്കത്തക്കതാക്കാനുള്ള തയാറെടുപ്പിലാണ് ഒഡീഷ സര്‍ക്കാര്‍. ഇതിനായി ഓഫീഷൽ സോംഗ് വരെ ചിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഇതിഹാസങ്ങളെയാണ്. ഒാസ്കര്‍ ജേതാക്കളായ എ.ആര്. റഹ്മാനും ഗാനരചയിതാവ് ഗുല്‍സാറുമാണ് ഓഫീഷ്യല്‍ സോംഗിനായി കൈ കോര്‍ക്കുക. നവംബര്‍ 28നാണ് ടൂര്‍ണമെന്റ് തുടങ്ങുക. റഹ്മാന്റെ ഈണവും ഗുല്‍സാറിന്റെ കാവ്യാത്മകമായ വരികളും ചേരുമ്പോള്‍ മികച്ചൊരു ഗാനമാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒഡീഷ ഹോക്കി ലോകകപ്പില്‍ റഹ്മാന് സംഗീതം സംവിധാനം ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.
Read Moreപൊന്നിൽ നീന്തി കുളിച്ച് സജൻ
തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കി സജൻ. ആ പൊന്നുകൾക്കു റിക്കാർഡിന്റെ തിളക്കവും. ദേശീയ നീന്തൽ മത്സരത്തിന്റെ മൂന്നാം ദിനം ഇരട്ടറിക്കാർഡുമായി സജൻ പ്രകാശ് കേരളത്തിന് സമ്മാനിച്ചത് രണ്ടു സ്വർണം. മൂന്നു ദിനം പിന്നിട്ടപ്പോൾ സജന്റെ സന്പാദ്യം നാലു സ്വർണം. ഈ നാലു സ്വർണത്തിനും റിക്കാർഡിന്റെ അകന്പടിയും. ട്രിപ്പിൾ സ്വർണത്തിന് അർഹയായ ദില്ലിയുടെ വനിതാ താരം റിച്ച മിശ്രയും ഇന്നലെ പിരപ്പൻകോട് മിന്നും പ്രകടനം നടത്തി. ദേശീയ നീന്തൽ മത്സരത്തിന്റെ മൂന്നാം ദിനം നാലാം റിക്കാർഡോടെയാണ് കേരളത്തിനുവേണ്ടി ഇടുക്കിക്കാരനായ സജൻ പ്രകാശ് സ്വർണനേട്ടം കൈവരിച്ചത്. 400 മീറ്റർ ഫ്രീ സ്റ്റൈലിൽ മൂന്നു മിനിറ്റ് 54. 93 സെക്കൻഡിൽ സജൻ ഫിനിഷിംഗ് ലൈൻ തൊട്ടപ്പോൾ മാഞ്ഞുപോയത് മഹാരാഷ്ട്രയുടെ സൗരവ് സാംങ് വാക്കർ സ്ഥാപിച്ച മൂന്നു മിനിറ്റ് 56.17 എന്ന സമയം. നിലവിലെ റിക്കാർഡ് ജേതാവ് ഈ ഇനത്തിൽ മത്സരിക്കാനിറങ്ങിയെങ്കിലും നാലാം സ്ഥാനത്ത്…
Read Moreപൊരുതിക്കയറി സിന്ധു, ശ്രീകാന്ത്
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ക്വാർട്ടറിൽ. എതിരാളികളുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചായിരുന്നു ഇരുവരും അവസാന എട്ടിലേക്ക് മുന്നേറിയത്. തായ്ലൻഡിന്റെ സുപന്യ അവിഹിങ്സനോണിനെതിരേ 21-12, 15-21, 24-22നായിരുന്നു ശ്രീകാന്തിന്റെ ജയം. തായ് താരമായ ബുസനൻ ഒങ്ബംറങ്ഹനെയാണ് സിന്ധു കീഴടക്കിയത്. സ്കോർ: 21-23, 21-13, 21-18.
Read Moreബോബി അലോഷ്യസിനു ധ്യാൻചന്ദും ജിൻസണ് അർജുനയും
ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, ദ്രോണാചാര്യ, ധ്യാൻ ചന്ദ് പുരസ്കാര ശിപാർശകൾക്ക് കേന്ദ്ര കായിക മന്ത്രാലയം അംഗീകാരം നൽകി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഭാരോദ്വഹന താരം മീരാ ഭായ് ചാനുവിനുമാണ് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരങ്ങൾ. മലയാളിയായ ബോബി അലോഷ്യസിന് ധ്യാൻ ചന്ദ് പുരസ്കാരവും അത്ലറ്റ് ജിൻസൻ ജോണ്സണ് അർജുന അവാർഡും ലഭിച്ചു. ജിൻസൻ ജോണിന് പുറമേ ജാവലിൻ താരം നീരജ് ചോപ്ര, അത്ലറ്റ് ഹിമ ദാസ്, ബാഡ്മിന്റണ്‍ താരം എൻ. സിക്കി റെഡ്ഡി, ബോക്സിംഗ് താരം സതീഷ് കുമാർ, ക്രിക്കറ്റ് താരം സ്മൃതി മന്ദാന, ഗോൾഫ് താരം ശുഭാംഗുർ ശർമ, ഹോക്കി താരങ്ങളാ മൻപ്രീത് സിംഗ്, സവിത, പോളോ താരം രവി റാത്തോഡ്, ഷൂട്ടിംഗ് താരങ്ങളായ രാഹി സർനോബാട്ട്, അങ്കുർ മിത്തൽ, ശ്രേയസി സിംഗ്, ടേബിൾ ടെന്നീസ് താരങ്ങളായ…
Read More