നാ​ണ​ക്കേ​ട് മാറ്റാ​ന്‍ ഇ​ന്ത്യ

രാജ്കോട്ട്: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ നാ​ണം​കെ​ട്ട തോ​ല്‍വി വ​ഴ​ങ്ങി​യ ഇ​ന്ത്യ​ന്‍ ടീ​മി​ന് ടെ​സ്റ്റി​ല്‍ ത​ങ്ങ​ളു​ടെ ക​രു​ത്ത് തെ​ളി​യി​ക്കാ​ന്‍ അ​വ​സ​രം. സ്വ​ന്തം നാ​ട്ടി​ല്‍ എ​ന്നും മി​ക​ച്ച ആ​ധി​പ​ത്യം പു​ല​ര്‍ത്തു​ന്ന ഇ​ന്ത്യ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് ഒ​രു​ങ്ങു​ക​യാ​ണ്. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു മു​മ്പ് ടെ​സ്റ്റ് ടീ​മി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​ന്ത്യ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​പ്പ​ണിം​ഗി​ലെ സ്ഥി​ര​ത​യി​ല്ലാ​യ്മ​യാ​ണ് ഇ​ന്ത്യ​ക്ക് ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം. ഈ ​പ​ര​മ്പ​ര​യി​ലൂ​ടെ ആ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യു​ടെ ടോ​പ് ഓ​ര്‍ഡ​ര്‍ ബാ​റ്റിം​ഗ് നി​ര​യ്ക്ക് അ​ടു​ത്ത​കാ​ല​ത്തു ശോ​ഭി​ക്കാ​നാ​യി​ട്ടി​ല്ല. റാ​ങ്കിം​ഗി​ല്‍ എ​ട്ടാ​മ​തു​ള്ള വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ എ​ല്ലാ മേ​ഖ​ല​യി​ലും ശോ​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​ന്ത്യ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ രാ​ജ്‌​കോ​ട്ടി​ലാ​ണ് ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ഇം​ഗ്ല​ണ്ടി​ലേ​റ്റ 4-1ന്‍റെ ​ടെ​സ്റ്റ് പ​ര​മ്പ​ര തോ​ല്‍വി ഉ​ണ്ടാ​ക്കി​യ വേ​ദ​ന…

Read More

അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രേ ക​​രു​​ണ്‍

മും​​ബൈ: ഇം​​ഗ്ലണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ നേ​​രി​​ട്ട അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രേ ഒ​​ടു​​വി​​ൽ തു​​റ​​ന്ന​​ടി​​ച്ച് ഇ​​ന്ത്യ​​ൻ താ​​രം ക​​രു​​ണ്‍ നാ​​യ​​ർ. ടീ​​മി​​ലെ​​ടു​​ത്തി​​ട്ടും ഒ​​രു ക​​ളി​​യി​​ൽ പോ​​ലും ക​​ളി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത് ഏ​​റെ വേ​​ദ​​നി​​പ്പി​​ച്ച​​താ​​യി മ​​ല​​യാ​​ളി താ​​രം പ​​റ​​ഞ്ഞു. ക​​രു​​ണി​​നെ അ​​വ​​ഗ​​ണി​​ച്ച​​തി​​നെ​​തി​​രേ മു​​ൻ താ​​ര​​ങ്ങ​​ള​​ട​​ക്കം രം​​ഗ​​ത്ത് വ​​ന്നി​​രു​​ന്നു. നി​​ല​​വി​​ൽ ഇ​​ന്ത്യ എ ​​ടീം നാ​​യ​​ക​​നാ​​ണ് ക​​രു​​ണ്‍ നാ​​യ​​ർ. ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ തു​​ട​​ക്കം മു​​ത​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ക​​രു​​ണി​​നെ ഒ​​രി​​ക്ക​​ൽ പോ​​ലും അ​​ന്തി​​മ ഇ​​ല​​വ​​ണി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചി​​ല്ല. അ​​തെ​​സ​​മ​​യം, നാ​​ലാം ടെ​​സ്റ്റി​​നു മു​​ന്പ് മാ​​ത്രം ടീ​​മി​​ലെ​​ത്തി​​യ ഹ​​നു​​മ വി​​ഹാ​​രി​​ക്ക് അ​​ര​​ങ്ങേ​​റാ​​ൻ അ​​വ​​സ​​രം ന​​ൽ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇം​ഗ്ലീ​ഷ് പ​​ര്യ​​ട​​ന​​ത്തി​​ൽ ടീം ​​മാ​​നേ​​ജ്മെ​​ന്‍റും താ​​നു​​മാ​​യി ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ആ​​ശ​​യ​​വി​​നി​​മ​​യം ഒ​​രി​​ക്ക​​ൽ പോ​​ലും ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും ഒ​​രു മ​​നു​​ഷ്യ​​ജീ​​വി​​യെ​​ന്ന നി​​ല​​യി​​ൽ പ​​ര്യ​​ട​​നം വ​​ല്ലാ​​ത്ത മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​​മാ​​ണ് സ​​മ്മാ​​നി​​ച്ച​​തെ​​ന്നും ക​​രു​​ണ്‍ പ​​റ​​ഞ്ഞു. സ​​ത്യം പ​​റ​​ഞ്ഞാ​​ൽ ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​യാ​​സ​​മേ​​റി​​യ നി​​മി​​ഷ​​മാ​​യി​​രു​​ന്നു വി​​ഹാ​​രി പ്ലെ​​യിം​​ഗ് ഇ​​ല​​നി​​ൽ ഇ​​ടം​​പി​​ടി​​ച്ചു എ​​ന്ന​​റി​​ഞ്ഞ​​ത്.…

Read More

നോ​ർ​ത്ത് ഈ​സ്റ്റും ഗോ​വ​യും സ​മ​നി​ല​യി​ൽ

ഗു​വാ​ഹ​ത്തി: ഐ​എ​സ്എ​ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും എ​ഫ്സി ഗോ​വ​യും ര​ണ്ട് ഗോ​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഗോ​വ​യ്ക്കാ​യി കോ​റൊ (14, 38 മി​നി​റ്റു​ക​ൾ) ഇ​ര​ട്ട ഗോ​ൾ നേ​ടി. നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ഫെ​ഡ​റി​ക്കോ (എ​ട്ടാം മി​നി​റ്റ്), ഓ​ഗ്ബെ​ച്ചെ (53-ാം മി​നി​റ്റ്) എ​ന്നി​വ​രും ഗോ​ൾ നേ​ടി​.

Read More

സ്റ്റീ​​വ് വോ ​​സ്വാ​​ർ​​ഥ​​ൻ: ഷെ​​യ്ൻ വോ​​ണ്‍

ഒ​​പ്പം ക​​ളി​​ച്ചി​​ട്ടു​​ള്ള​​തി​​ൽ​​വ​​ച്ച് ഏ​​റ്റ​​വും സ്വാ​​ർ​​ഥ​​നാ​​യ ക​​ളി​​ക്കാ​​ര​​നാ​​ണ് സ്റ്റീ​​വ് വോ​​യെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ താ​​ര​​മാ​​യ ഷെ​​യ്ൻ വോ​​ണ്‍. ഓ​​സീ​​സ് മു​​ൻ ക്യാ​​പ്റ്റ​​നാ​​യ വോ ​​എ​​പ്പോ​​ഴും ആ​​ശ​​ങ്ക​​പ്പെ​​ട്ടി​​രു​​ന്ന​​ത് ശ​​രാ​​ശ​​രി 50 റ​​ണ്‍​സ് എ​​ങ്കി​​ലും എ​​ടു​​ക്കു​​ന്ന​​തി​​ൽ മാ​​ത്ര​​മാ​​യി​​രു​​ന്നു എ​​ന്നും വോ​​ണ്‍ ത​​ന്‍റെ ആ​​ത്മ​​ക​​ഥാ പു​​സ്ത​​കം ദ ​​ടൈം​​സി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. 1999ൽ ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം ന​​ട​​ത്ത​​വേ വോ ​​ത​​ന്നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​പ്പോ​​ൾ ത​​ള​​ർ​​ന്നു​​പോ​​യെ​​ന്നും വോ​​ണ്‍ പു​​സ്ത​​ക​​ത്തി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്നു. ഉ​​പ​നാ​​യ​​ക​​ൻ​​കൂ​​ടി​​യാ​​യി​​രു​​ന്ന ത​​ന്നെ നാ​​ലാം ടെ​​സ്റ്റി​​ൽ ക​​ളി​​പ്പി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം വോ ​​ടീം സെ​​ല​​ക്‌ഷ​​ൻ മീ​​റ്റി​​ൽ പ​​റ​​ഞ്ഞ​​പ്പോ​​ൾ പി​​ന്നീ​​ടൊ​​രി​​ക്ക​​ലും തി​​രി​​ച്ചു​​വ​​രാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് ക​​രു​​തി​​യി​​ല്ല- വോ​​ണ്‍ എ​​ഴു​​തു​​ന്നു. വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് വേ​​ദി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പ​​ച്ചത്തൊ​​പ്പി അ​​ണി​​ഞ്ഞ് പോ​​കാ​​തി​​രു​​ന്ന​​ത് അ​​നു​​ചി​​ത​​മാ​​യി തോ​​ന്നി​​യ​​തി​​നാ​​ലാ​​ണ്- വോ​​ണ്‍ വ്യ​​ക്ത​​മാ​​ക്കി. സ്റ്റീ​​വ് വോ, ​​ലാം​​ഗ​​ർ, ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ്, മാ​​ത്യു ഹെ​​യ്ഡ​​ൻ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം പ​​ച്ചത്തൊപ്പി അ​​ണി​​ഞ്ഞാ​​യി​​രു​​ന്നു വിം​​ബി​​ൾ​​ഡ​​ണ്‍ വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്.

Read More

ദൗർഭാഗ്യം!

ക്വ​​ലാ​​ലം​​പു​​ർ: ഒ​​രു നി​​മി​​ഷം ഇ​​ന്ത്യ​​യെ നി​​ർ​​ഭാ​​ഗ്യം പി​​ടി​​കൂ​​ടി. ആ ​​ഒ​​രു നി​​മി​​ഷം മ​​തി​​യാ​​യി​​രു​​ന്നു ദ​​ക്ഷി​​ണ കൊ​​റി​​യ​​യ​​ക്ക് ഇ​​ന്ത്യ​​യു​​ടെ വ​​ല​​യി​​ൽ പ​​ന്ത് നി​​ക്ഷേ​​പി​​ക്കാ​​ൻ. എ​​ങ്കി​​ലും പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ൻ കൗ​​മാ​​ര താ​​ര​​ങ്ങ​​ളെ രാ​​ജ്യം ധീ​​ര​ന്മാ​​രെ​​ന്ന് വി​​ളി​​ച്ച് പ്ര​​ശം​​സി​​ച്ചു. നി​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ഭാ​​വി കാ​​ണു​​ന്ന​​താ​​യി സു​​നി​​ൽ ഛേത്രി ഉൾപ്പെടെയുള്ളവർ പ​​റ​​ഞ്ഞു. ദൗർ​​ഭാ​​ഗ്യം കൂ​​ട്ടു​​കൂ​​ടി​​യ​​പ്പോ​​ൾ ഇ​​ന്ത്യ ഏ​​ഷ്യ ക​​പ്പ് അ​​ണ്ട​​ർ 16 ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ 1-0ന് ​​കൊ​​റി​​യ​​യ്ക്ക് മു​​ന്നി​​ൽ തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. അ​​തോ​​ടെ അ​​ടു​​ത്ത വ​​ർ​​ഷം ചി​​ലി​​യി​​ൽ ന​​ട​​ക്കു​​ന്ന അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​ൽ നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടാ​​മെ​​ന്ന ഇ​​ന്ത്യ​​യു​​ടെ സ്വ​​പ്നം വി​​ഫ​​ല​​മാ​​യി. 16 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​ർ ക​​ളി​​ച്ച​​ത്. അ​​ന്നും ദ​​ക്ഷി​​ണ കൊ​​റി​​യ ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വ​​ഴി മു​​ട​​ക്കി​​യ​​ത്. ഇ​​ന്ത്യ​​യു​​ടെ ഗോ​​ൾ കീ​​പ്പ​​ർ നീ​​ര​​ജ് കു​​മാ​​റി​​ന്‍റെ ഉ​​ജ്വ​​ല സേ​​വു​​ക​​ളാ​​ണ് ആ​​ദ്യ പ​​കു​​തി​​യി​​ൽ ക​​ണ്ട​​ത്. നീ​​ര​​ജി​​നു മു​​ന്നി​​ൽ ത​​ള​​ർ​​ന്ന കൊ​​റി​​യ ഒ​​രു…

Read More

ഡാർസി ഷോ​​ർ​​ട്ടി​​നു റി​​ക്കാ​​ർ​​ഡ്

സി​​ഡ്നി: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൂ​​ന്നാ​​മ​​ത്തെ സ്കോ​​ർ എ​​ന്ന നേ​​ട്ടം ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം ഡാ​​ർ​​സി ഷോ​​ർ​​ട്ടി​​ന്. ജെഎ​​ൽ​​ടി ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ക്വീ​​ൻ​​സ് ലാ​​ൻ​​ഡി​​നെ​​തി​​രേ ത​​ക​​ർ​​പ്പ​​ൻ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി വെ​​സ്റ്റേ​​ണ്‍ ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​മാ​​യ ഡാ​​ർ​​സി ഷോ​​ർ​​ട്ട് ഞെ​​ട്ടി​​ച്ചു. 148 പ​​ന്തി​​ൽ 257 റ​​ണ്‍​സ് ഷോ​​ർ​​ട്ട് അ​​ടി​​ച്ചെ​​ടു​​ത്തു. അ​​തി​​ൽ 15 ഫോ​​റും 23 സി​​ക്സും ഉ​​ൾ​​പ്പെ​​ടും. സി​​ക്സും ഫോ​​റും മാ​​ത്ര​​മാ​​യി 198 റ​​ണ്‍​സാ​​ണ് ഷോ​​ർ​​ട്ട് നേ​​ടി​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം സി​​ക്സ​​ർ നേ​​ടി​​യ റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ ഓ​​സീ​​സ് താ​​രം സ്വ​​ന്ത​​മാ​​ക്കി. ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൂ​​ന്നാ​​മ​​ത്തെ സ്കോ​​ർ എ​​ന്ന നേ​​ട്ട​​വും ഷോ​​ർ​​ട്ട് സ്വ​​ന്ത​​മാ​​ക്കി. 268 റ​​ണ്‍​സ് നേ​​ടി​​യ ഇം​​ഗ്ലണ്ട് താ​​രം അ​​ലി ബ്രൗ​​ണി​​ന്‍റെ പേ​​രി​​ലാ​​ണ് ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ. 264 റ​​ണ്‍​സെ​​ടു​​ത്ത ഇ​​ന്ത്യ​​ൻ താ​​രം രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ര​​ണ്ടാം…

Read More

സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്

സോ​​ൾ: കൊ​​റി​​യ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌​വാ​​ൾ പു​​റ​​ത്ത്. ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​കു​​ഹാ​​ര​​യോ​​ടാ​​ണ് സൈ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​ത്. മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 15-21, 21-15, 22-20നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ പ​​രാ​​ജ​​യം. ആ​​ദ്യ ഗെ​​യിം സ്വ​​ന്ത​​മാ​​ക്കി​​യ സൈ​​ന​​യ്ക്ക് ര​​ണ്ടാം ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ടു. നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്നാം ഗെ​​യി​​മി​​ൽ ആ​​ദ്യം മാ​​ച്ച് പോ​​യി​​ന്‍റി​​നു വ​​ക്കി​​ലെ​​ത്തി​​യ​​ത് സൈ​​ന​​യാ​​യി​​രു​​ന്നെ​​ങ്കി​​ലും ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല.

Read More

ഇനി ഐഎസ്എൽ പൂരം

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ക്ക് ഇ​നി ഫു​ട്‌​ബോ​ള്‍ ആ​ഘോ​ഷ രാ​വു​ക​ള്‍. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് അ​ഞ്ചാം പ​തി​പ്പ് ഫു​ട്‌​ബോ​ള്‍ സീ​സ​ണ് ഇ​ന്നു തു​ട​ക്ക​മാ​കും. കോ​ല്‍ക്ക​ത്ത വി​വേ​കാ​ന​ന്ദ യു​വ ഭാ​ര​തി സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ എ​ടി​കെ​യും ര​ണ്ടു ത​വ​ണ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സും ഏ​റ്റു​മു​ട്ടും. ഐ​എ​സ്എ​ല്‍ ച​രി​ത്ര​ത്തി​ലെത​ന്നെ ദൈ​ര്‍ഘ്യ​മേ​റി​യ ലീ​ഗാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ആ​റു മാ​സം നീ​ണ്ടുനി​ല്‍ക്കു​ന്ന ലീ​ഗി​ല്‍ മൂ​ന്നു ഇ​ട​വേ​ള​ക​ളു​ണ്ട്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ഫി​ഫ​യു​ടെ അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ങ്ങ​ള്‍ക്കും (ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലും) ഒ​ര​ണ്ണം ഇ​ന്ത്യ​യു​ടെ 2019 എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്‍റെ ത​യാ​റെ​ടു​പ്പി​നു​മാ​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​നും എ​ടി​കെ​യ്ക്കും മി​ക​വി​ലെ​ത്താ​നാ​യി​ല്ല. എ​ടി​കെ​യാ​യി​രു​ന്നു ഏ​റ്റ​വും മോ​ശ​മാ​യ​ത്. പ​ത്തു ടീ​മു​ക​ളു​ള്ള​തി​ല്‍ ഒ​മ്പ​താ​മ​താ​യി​ട്ടാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. മൂ​ന്നു പ​രി​ശീ​ല​ക​രെ​യാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ എ​ടി​കെ നി​യോ​ഗി​ച്ച​ത്. ഇ​ത്ത​വ​ണ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്, ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച പ​രി​ച​യ​സ​മ്പ​ത്തു​ള്ള സ്റ്റീ​വ് കോ​പ്പ​ലി​നെ​യാ​ണ് പ​രി​ശീ​ല​ക​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

ഇന്ത്യക്ക് ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം

ദുബായ്: ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിന്‍റെ അവസാന പന്തിലാണ് ഇന്ത്യ വിജയവും കപ്പും സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയർത്തിയ 223 റൺസിന്‍റെ വിജ‍യലക്ഷ്യം പിന്തുടർന്ന ഇന്ത്യ 50ാം ഓവറിന്‍റെ അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. നായകൻ രോഹിത് ശർമ (48)യുടെയും ദിനേഷ് കാർത്തിക്കിന്‍റെയും (37) മഹേന്ദ്ര സിംഗ് ധോണിയുടെയും (36) പ്രകടനങ്ങളാണ് ഇന്തയ്ക്ക് വിജയം സമ്മാനിച്ചത്. നേരത്തെ, ഓ​പ്പ​ണ​ർ ലി​റ്റ​ൺ ദാ​സി​ന്‍റെ (121) സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് 222 എന്ന ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

Read More

‘ശ്രീ’​ശ​ങ്ക​ർ!

ഭു​വ​നേ​ശ്വ​ർ: കേ​ര​ള​ത്തി​ന്‍​റെ ശ്രീ​യാ​യി പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ടു​കാ​ര​നാ​യ എം. ​ശ്രീ​ശ​ങ്ക​ർ എ​ന്ന കൗ​മാ​ര​താ​രം. 58-ാമ​ത് ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ലോം​ഗ് ജം​പി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി ശ​ങ്കു എ​ന്ന ഓ​മ​ന​പ്പേ​രു​കാ​ര​നാ​യ ഈ ​പ​ത്തൊ​ന്പ​തു​കാ​ര​ൻ. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്കാ​യി ലോം​ഗ് ജ​പി​ൽ 7.95 മീ​റ്റ​ർ താ​ണ്ടി ആ​റാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​പ്പോ​ൾ ഈ ​കൗ​മാ​ര​താ​രം ഒ​രു വാ​ക്ക് പ​റ​ഞ്ഞി​രു​ന്നു: ഞാ​ൻ തി​രി​ച്ചു​വ​രും. അ​തെ ശ്രീ ​തി​രി​ച്ചെ​ത്തി അ​തും ഒ​രു സ്ഫോ​ട​നാ​ത്മ​ക പ്ര​ക​ട​ന​ത്തോ​ടെ. 8.20 മീ​റ്റ​ർ താ​ണ്ടി​യാ​ണ് എ​സ്. ശ്രീ​ശ​ങ്ക​ർ ലോം​ഗ്ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. മീ​റ്റി​ൽ കേ​ര​ള​ത്തി​ന്‍​റെ ആ​ദ്യ സ്വ​ർ​ണ​മാ​ണി​ത്. ഇ​ന്ത്യ​യു​ടെ മു​ൻ ട്രി​പ്പി​ൾ​ജം​പ് താ​രം എ​സ്. മു​ര​ളി​യു​ടെ​യും 800 മീ​റ്റ​ർ ഓ​ട്ട​ക്കാ​രി​യാ​യി​രു​ന്ന കെ.​എ​സ്. ബി​ജി​മോ​ളു​ടെ​യും മ​ക​നാ​ണ് ശ​ങ്കു എ​ന്ന ഓ​മ​ന​പ്പേ​രു​കാ​ര​നാ​യ ശ്രീ​ശ​ങ്ക​ർ. യൂ​ത്ത് അ​ണ്ട​ർ 18ൽ ​ലോ​ക അ​ഞ്ചാം റാ​ങ്കു​കാ​ര​നാ​യി​രു​ന്നു ശ്രീ.…

Read More