ജക്കാർത്ത: ഷൂട്ടിംഗിൽ ഇന്ത്യയ്ക്കു വീണ്ടും സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റളിൽ രാഹി സർണോബാതാണ് സ്വർണമണിഞ്ഞത്. ഇതോടെ പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽനേട്ടം നാലായി.രണ്ട് സ്വർണമാണ് ഇതുവരെ ഇന്ത്യ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് സ്വന്തമാക്കിയത്.
Read MoreCategory: Sports
ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം
നോട്ടിംഗ്ഹാം: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരന്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരന്പര 1-2 എന്ന നിലയിലായി. ആദ്യ രണ്ടു ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഒരു വിക്കറ്റ് മാത്രം അകലെയായിരുന്ന ഇന്ത്യയുടെ വിജയം തടുക്കാൻ ആൻഡേഴ്സണ്-റഷീദ് സഖ്യത്തിന് ആകുമായിരുന്നില്ല. അഞ്ചാം ദിവസം മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ആൻഡേഴ്സണെ വീഴ്ത്തി അശ്വിനാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 33 റണ്‍സുമായി ആദിൽ റഷീദ് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ രണ്ടു വിക്കറ്റ് നേടി. 311/9 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് ആറ് റണ്‍സ് കൂടി മാത്രമാണ് ഇംഗ്ലണ്ടിന് ചേർക്കാൻ കഴിഞ്ഞത്. നേരത്തെ നാലാം ദിനം സെഞ്ചുറി നേടിയ ജോസ് ബട്ലർ അർധ സെഞ്ചുറി നേടിയ…
Read Moreചരിത്രം കുറിച്ച് നൊവാക്ക് ജോക്കോവിച്ച്
സെർബിയൻ പുരുഷ സിംഗിൾസ് ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് പുതിയ റിക്കാർഡിൽ. മാസ്റ്റേഴ്സ് ടൂർണമെന്റുകളിലെ എല്ലാ കിരീടങ്ങളും നേടുന്ന ആദ്യ താരമെന്ന റിക്കാർഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ കീഴടക്കി ജോക്കോവിച്ച് കിരീടം കരസ്ഥമാക്കി. ഇതോടെ ഒന്‍പത് മാസ്റ്റേഴ്സ് കിരീടവും സെർബ് താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. 6-4, 6-4നായിരുന്നു ജോക്കോവിച്ചിന്റെ ജയം. സിൻസിനാറ്റിയിൽ ആദ്യമായാണ് എനിക്ക് കിരീടമുയർത്താനായത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുഹൂർത്തമാണിത് – ജോക്കോവിച്ച് പറഞ്ഞു. സിൻസിനാറ്റി മാസ്റ്റേഴ്സ് സിംഗിൾസ് ഫൈനലിൽ നേരത്തേ ജോക്കോവിച്ച് അഞ്ച് തവണ എത്തിയിരുന്നു. ഫെഡറർ സിൻസിനാറ്റി കിരീടം ഏഴ് തവണ നേടിയിട്ടുണ്ട്. ഇതോടെ അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണിൽ പൂർണആത്മവിശ്വാസത്തോടെ ജോക്കോവിച്ചിനു പങ്കെടുക്കാം.
Read Moreസെഞ്ചുറിയുമായി വീണ്ടും കോഹ്ലി നയിച്ചു; ഇംഗ്ലണ്ടിനു മറികടക്കാൻ റണ്‍മല
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ പരന്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 521 റണ്‍സ് വിജയലക്ഷ്യം. 168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 352/7 എന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. നായകൻ വിരാട് കോഹ്ലി(103)യുടെ സെഞ്ചുറിയും ചേതേശ്വർ പുജാര(72), ഹാർദിക് പാണ്ഡ്യ(52*) എന്നിവരുടെ അർധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്കു മികച്ച ലീഡ് സമ്മാനിച്ചത്. 124/2 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. കോഹ്ലിക്കൊപ്പം ക്രീസിലുണ്ടായ ചേതേശ്വർ പൂജാര ഉറച്ചു നിന്നതോടെ ഇംഗ്ലണ്ട് ബൗളർമാർ വെള്ളംകുടിച്ചു. പൂജാരയെ ബെൻ സ്റ്റോക്സാണ് മടക്കിയത്. കോഹ്ലി-പൂജാര സഖ്യം മൂന്നാം വിക്കറ്റിൽ 113 റണ്‍സ് കൂട്ടിച്ചേർത്തു. സെഞ്ചുറിക്കു പിന്നാലെ കോഹ്ലിയും പുറത്തായി. പേസർ ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് കോഹ്ലി വീണത്. പൂജാരയ്ക്കും കോഹ്ലിക്കും പിന്നാലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ വിക്കറ്റും…
Read Moreകുട്ടിക്കളിക്കുമില്ല; മിച്ചല്‍ ജോണ്സണ് വിരമിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ പേസർ മിച്ചല്‍ ജോണ്സണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. മൂന്നു വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജോണ്സന് വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിരുന്നു. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ടൂര്‍ണമെന്റിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ചിരുന്നു. പിന്നീട് മറ്റ് ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ കളിച്ചുവരികയായിരുന്നു. പരിക്കും കായികക്ഷമത കുറഞ്ഞതുമാണ് പൂർണവിരമിക്കലിനു ജോണ്‍സണെ പ്രേരിപ്പിച്ചത്. “ഞാൻ എന്റെ കരിയറിലെ അവസാന പന്ത് ബൗള്‍ ചെയ്തു കഴിഞ്ഞു. അവസാന വിക്കറ്റും നേടി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണ്’- ഓസ്ട്രേലിയന്‍ ന്യൂസ് വെബ്സൈറ്റിലെ ലേഖനത്തിലൂടെ ജോണ്സണ് വ്യക്തമാക്കി.
Read Moreഗുസ്തിപിടിച്ച് തങ്കം;ഇന്ത്യക്ക് ആദ്യ സ്വർണം
ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഗുസ്തിതാരം ബജ്റംഗ് പൂനിയയാണ് ഇന്ത്യക്കായി സ്വർണ നേടിയത്. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു പൂനിയയുടെ സ്വർണ നേട്ടം. ജപ്പാന്റെ തകാതാനി ദയിച്ചിയെയാണ് പൂനിയ പരാജയപ്പെടുത്തിയത്. സ്കോർ: 11-8. പൂനിയയുടെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണിത്. നാലു വർഷം മുമ്പ് ഇൻചിയോൺ ഏഷ്യൻ ഗെയിംസിൽ പൂനിയ വെള്ളി മെഡൽ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിനു മുമ്പ് പൂനിയ തുടർച്ചയായ മൂന്നു ലോക ടൂർണമെന്റുകളിൽ സ്വർണം കരസ്ഥമാക്കിയിരുന്നു.
Read Moreചരിത്രം കുറിച്ച് ഋഷഭ് പന്ത് അരങ്ങേറി
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ യുവതാരം ഋഷഭ് പന്ത് അരങ്ങേറിയത് ചരിത്രം കുറിച്ച്. ഇരുപതുകാരനായ പന്ത് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ഏഴാം നന്പർ ബാറ്റ്സ്മാനായി ക്രീസിലെത്തിയ പന്ത് തന്റെ അക്കൗണ്ട് തുറന്നത് ഒരു സിക്സറിലൂടെ. അരങ്ങേറ്റത്തിൽ സിക്സറിലൂടെ അക്കൗണ്ട് തുറന്ന ആദ്യ ഇന്ത്യൻ താരമെന്ന റിക്കാർഡ് ഇതിലൂടെ പന്ത് സ്വന്തമാക്കി. ലെഗ് സ്പിന്നർ ആദിൽ റഷീദിന്റെ പന്ത് സിക്സർ പറത്തിയായിരുന്നു പന്ത് അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ റണ്‍സ് കുറിച്ചത്. ടെസ്റ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന 12-ാമത് താരമാണ് പന്ത്. 51 പന്ത് നേരിട്ട പന്ത് 24 റണ്‍സ് എടുത്തു.
Read Moreവെങ്കല വെടിമുഴക്കം
18-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയ ആദ്യ മെഡൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം. അപൂർവി ചന്ദേല – രവി കുമാർ കൂട്ടുകെട്ടാണ് വെങ്കലം വെടിവച്ചിട്ടത്. ഈ ഇനത്തിൽ ചൈനീസ് തായ്പേയ് ഗെയിംസ് റിക്കാർഡോടെ സ്വർണവും ചൈന വെള്ളിയും നേടി. 429.9 പോയിന്റുമായാണ് ഇന്ത്യൻ കൂട്ടുകെട്ട് വെങ്കലം കരസ്ഥമാക്കിയത്. ചൈനീസ് തായ്പേയ് സഖ്യം 494.1 ഉം ചൈനീസ് താരങ്ങൾ 492.5ഉം പോയിന്റാണ് നേടിയത്. അതേസമയം, 10 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ഫൈനലിൽ കടക്കാൻ സാധിച്ചില്ല. മനു ഭാകർ – അഭിഷേക് വർമ കൂട്ടുകെട്ടായിരുന്നു ഇന്ത്യക്കായി പോരാടിയത്. എന്നാൽ, ക്വാളിഫിക്കേഷൻ റൗണ്ടിൽ 759 പോയിന്റുമായി ആറാം സ്ഥാനത്ത് എത്താനേ ഇവർക്കു സാധിച്ചുള്ളൂ.
Read Moreദുരിതാശ്വാസനിധിയിലേക്ക് സഞ്ജു വക 15 ലക്ഷം
തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ സംഭാവന നല!്കി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന് സാലി സാംസണും ചേര്‍ന്നാണ് 15 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറിയത്. ഇന്ത്യ എ ടീമിന്റെ മത്സരങ്ങള്‍ക്കായി സഞ്ജു ഇപ്പോള്‍ വിജയവാഡയിലാണ്. നേരത്തെ കുട്ടനാട് പ്രളയബാധിതമായപ്പോള്‍ സഞ്ജു ഒരു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കിയിരുന്നു. കേരളത്തിലെ സാംസ്കാരിക, രാഷ്്ട്രീയ, സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ സംഭാവന നല്കിക്കൊണ്ടിരിക്കുകയാണ്.
Read Moreഫ്രാൻസ് ഒന്നാമത്
സൂറിച്ച്: ഫിഫയുടെ പുതിയ റാങ്കിംഗില്‍ അടിമുടി മാറ്റം. പുതിയ റാങ്കിംഗില്‍ ദയനീയ പതനവുമായി അര്‍ജന്റീനയും ജര്‍മനിയും. ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന ജര്‍മനി പതിനാലു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി പതിനഞ്ചാം സ്ഥാനത്തേക്കു വീണപ്പോള്‍ അര്‍ജന്റീന ആറു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി പതിനൊന്നാം സ്ഥാനത്താണ്. റഷ്യന്‍ ലോകകപ്പിലെ ദയനീയ പ്രകടനമാണ് ഇരു ടീമുകളുടെയും റാങ്കിംഗിനെ ബാധിച്ചത്. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ അര്‍ജന്റീന ഫ്രാന്‍സിനോടു തോറ്റാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തു നില്ക്കുന്ന ലിസ്റ്റില്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം രണ്ടാം സ്ഥാനത്തും ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്. ക്രൊയേഷ്യയാണ് ലോകകപ്പിനു ശേഷം റാങ്കിംഗില്‍ വന്‍ കുതിപ്പുണ്ടാക്കിയ ടീം. ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ പതിനാറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച…
Read More