ജമൈക്കൻ ഒളിന്പിക് സൂപ്പർ താരം ഉസൈൻ ബോൾട്ടിന്റെ ഫുട്ബോൾ അരങ്ങേറ്റം ഈ ആഴ്ച നടക്കുമെന്ന് സൂചന. ഓസ്ട്രേലിയൻ എ ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനൊപ്പമാകും ബോൾട്ടിന്റെ ഫുട്ബോൾ അരങ്ങേറ്റം. ക്ലബ്ബിനൊപ്പം നിലവിൽ പരിശീലനത്തിലാണ് എട്ട് തവണ ഒളിന്പിക് സ്പ്രിന്റ് സ്വർണജേതാവായ ബോൾട്ട്. എ ലീഗ് സീസണിനു മുന്‍പ് ക്ലബ്ബിന്റെ സൗഹൃദ മത്സരത്തിൽ ബോൾട്ട് ഇറങ്ങുമെന്നാണ് സെൻട്രൽ കോസ്റ്റ് മറീനേഴ്സ് പരിശീലകൻ മൈക്ക് മൾവെ അഭിപ്രായപ്പെട്ടത്. വർഷങ്ങളായി അദ്ദേഹം ചെയ്യാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. കാര്യങ്ങളുമായി പൊരുത്തപ്പെട്ടുവരാൻ അദ്ദേഹം അല്പംകൂടി സമയം എടുക്കും. എന്നാൽ, വെള്ളിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ ബോൾട്ട് അല്പനേരം കളത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട് – മൾവെ പറഞ്ഞു.
Read MoreCategory: Sports
നാലാം ടെസ്റ്റ് നാളെ
സതാംപ്ടണ്: ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ സതാംപ്ടണിൽ ആരംഭിക്കും. നോട്ടിങാമിൽ ഉജ്വല ജയം നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ നാളെ ഇറങ്ങുക. ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം ടെസ്റ്റിൽ 203 റണ്‍സിന്റെ ജയമാണ് നേടിയത്. പരന്പരയിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റൻ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്. ആറ് ഇന്നിംഗ്സിൽനിന്ന് 73.33 ശരാശരിയിൽ 440 റണ്‍സ് കോഹ്ലി ഇതിനോടകം നേടിക്കഴിഞ്ഞു. ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും ബാറ്റിംഗിൽ താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. ഒപ്പം ഹാർദിക് പാണ്ഡ്യ ഓൾറൗണ്ട് മികവ് പുറത്തെടുക്കുന്നതും സന്ദർശകർക്ക് പ്രതീക്ഷ നല്കുന്നു. നോട്ടിങാമിൽ ജയം നേടിയ ടീമിനെ കോഹ്ലി നാളെയും നിലനിർത്തുമോയെന്നാണ് കണ്ടറിയേണ്ടത്. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങിയ 38-ാം മത്സരമായിരുന്നു നോട്ടിങാമിലേത്. ഇതുവരെ ഒരു ടെസ്റ്റിൽപോലും മാറ്റമില്ലാത്ത ടീമിനെ ഇറക്കിയ ചരിത്രം കോഹ്ലിക്ക്…
Read Moreപരിക്കേറ്റു പുറത്തായ ഭുവനേശ്വർ കുമാർ എ ടീമിൽ, പക്ഷേ കളിച്ചില്ല
മുംബൈ: പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യ എ ടീമിൽ ബിസിസിഐ ഉൾപ്പെടുത്തി. എന്നാൽ, ചൊവ്വാഴ്ച നടന്ന ഏകദിന മത്സരത്തിൽ ഭുവനേശ്വറിനെ കളിപ്പിച്ചില്ല. മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ നാല് വിക്കറ്റ് ജയം നേടി. സ്കോർ: ഇന്ത്യ എ 37.3 ഓവറിൽ 157ന് പുറത്ത്. ദക്ഷിണാഫ്രിക്ക 37.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159. ഇന്ത്യ എയ്ക്കായി മലയാളിതാരം സഞ്ജു വി. സാംസണും (36 റണ്‍സ്) ദീപക് ചാഹറും (38 റണ്‍സ്) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.
Read Moreഏഷ്യൻ ഗെയിംസ്: 200 മീറ്ററിൽ ദ്യുതിയും ഹിമയും സെമിയിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം 200 മീറ്ററിൽ ഇന്ത്യൻ താരങ്ങളായ ദ്യുതി ചന്ദ്, ഹിമ ദാസ് എന്നിവർ സെമിയിലേക്ക് യോഗ്യത നേടി. ഹീറ്റ്സിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് ദ്യുതി സെമിയിൽ ഇടം പിടിച്ചത്. 23.37 സെക്കൻഡിലാണ് ദ്യുതി ഓട്ടം പൂർത്തിയാക്കിയത്. അതേസമയം, ഹീറ്റ്സിൽ നാലാം സ്ഥാനത്തെത്തിയാണ് ഹിമയുടെ സെമി പ്രവേശനം. 23.47 സെക്കൻഡിലാണ് ഹിമ ഫിനിഷ് ചെയ്തത്.
Read Moreകബഡിയിൽ ഇരുട്ടടി!
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പുരുഷന്മാർ കബഡി സെമിയിൽ പുറത്ത്. ഏഴ് തവണ സ്വർണം നേടിയ പുരുഷന്മാർ സെമിയിൽ ഇറാനു മുന്നിലാണ് കീഴടങ്ങിയത്. സ്കോർ: 18-27. കബഡി മത്സര ഇനമായി ചേർക്കപ്പെട്ട 1990 ബെയ്ജിംഗ് ഏഷ്യൻ ഗെയിംസിൽ മുതൽ ഇന്ത്യക്കായിരുന്നു സ്വർണം. എന്നാൽ, ചരിത്രത്തിലാദ്യമായി ഇന്ത്യ ഇത്തവണ വെങ്കലത്തിൽ ഒതുങ്ങി. സെമിയിൽ കൊറിയയോട് പരാജയപ്പെട്ട പാക്കിസ്ഥാനും വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു. ഇന്ത്യയെ കാഴ്ചക്കാരാക്കിയാണ് ഇറാൻ താരങ്ങൾ കളത്തിൽ തകർത്തുവാരിയത്. 2014ൽ ഇഞ്ചിയോണ്‍ ഗെയിംസിന്റെ ഫൈനലിൽ ഇറാനെ ശക്തമായ പോരാട്ടത്തിലൂടെ കീഴടക്കിയായിരുന്നു ഇന്ത്യ സ്വർണം നേടിയത്. കബഡിയിലെ ഏഷ്യൻ ശക്തികളിലൊന്നായ ഇറാൻ കഴിഞ്ഞ രണ്ട് ഗെയിംസിലും വെള്ളിയിലൊതുങ്ങിയിരുന്നു. ഇത്തവണ സ്വർണ പോരാട്ടത്തിൽ ഇറാൻ കൊറിയയെ നേരിടും. പ്രോ കബഡി ലീഗ് താരങ്ങളുടെ കൊന്പുകോർക്കലായിരുന്നു ഇന്ത്യ – ഇറാൻ പോരാട്ടം. ഫസെൽ അട്രാചായ്, അബോസർ മിഗ്ഹാനി എന്നീ പ്രോ…
Read More29 മിനിറ്റിൽ ഒന്‍പത് ഗോൾ!
ജക്കാർത്ത: അർജന്റീനയുടെ ലയണൽ മെസിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അഞ്ചുതവണ ലോക ഫുട്ബോളർ പദവി നേടിയിരിക്കാം. എന്നാൽ, അവർക്ക് ഇതുവരെ സാധിക്കാത്ത ഒന്ന് ചൈനയുടെ ഷാൻഷൻ വാങ് എന്ന വനിതാ താരം മൈതാനത്ത് നടപ്പാക്കി. 29 മിനിറ്റിനുള്ളിൽ എതിരാളികളുടെ വലയിൽ വാങ് നിക്ഷേപിച്ചത് ഒന്‍പത് ഗോളുകൾ. അതും പകരക്കാരിയായി മൈതാനത്ത് എത്തിയായിരുന്നു വാങിന്റെ ഈ ഗോളടി മേളം. ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബി മത്സരത്തിൽ തജിക്കിസ്ഥാനെതിരായ മത്സരത്തിലാണ് വാങിന്റെ ഗോളടിമേളം അരങ്ങേറിയത്. മത്സരത്തിൽ ചൈന 16-0ന് ജയിച്ചു. 64, 73, 81, 83, 87, 88, 90+1, 90+2, 90+3 മിനിറ്റുകളിലായിരുന്നു വാങ് എതിർവല കുലുക്കിയത്. ഗ്രൂപ്പ് ബിയിൽ മൂന്ന് വിജയവുമായി ചൈന നോക്കൗട്ട് ഉറപ്പിച്ചു.
Read Moreബോൾട്ടിന്റെ റിക്കാർഡ് മറികടന്ന് ബേക്കർ
പുരുഷ 100 മീറ്റർ ഓട്ടത്തിൽ സീസണിലെ മികച്ച സമയം കുറിച്ച് അമേരിക്കയുടെ സ്പ്രിന്റർ റോണി ബേക്കർ. പോളണ്ടിലെ ചോർസോ മീറ്റിലാണ് സീസണിലെ വേഗക്കാരനായി ബേക്കർ സ്വർണം അണിഞ്ഞത്. ഇരുപത്തിനാലുകാരനായ അമേരിക്കൻ താരം 9.87 സെക്കൻഡിൽ നൂറു മീറ്റർ പൂർത്തിയാക്കി. 2014ൽ ജമൈക്കയുടെ ഉസൈൻ ബോൾട്ട് സ്ഥാപിച്ച മീറ്റ് റിക്കാർഡും ഇതോടെ പഴങ്കഥയായി. 9.98 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ തൊട്ട ബോൾട്ടിന്റെ പേരിലായിരുന്നു ചോർസോ മീറ്റിലെ ഇതുവരെയുള്ള റിക്കാർഡ്. ബേക്കറിന്റെ വ്യക്തിഗത മികച്ച പ്രകടനവും ഇതാണ്. ഈ മാസം 31ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ ബേക്കറിന്റെ പ്രകടനം കാണാനാണ് അത്ലറ്റിക് ലോകത്തിന്റെ ഇനിയുള്ള കാത്തിരിപ്പ്.
Read Moreഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യക്ക് വെങ്കലം
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം. ദുഷ്യന്ത് ചൗഹാനാണ് വെങ്കലം നേടിയത്. ലൈറ്റ് വെയ്റ്റ് സ്കൾസ് വിഭാഗത്തിലാണ് ദുഷ്യന്തിന്റെ നേട്ടം.
Read Moreമുരളി വിജയിക്കു പകരക്കാരനായി പ്രിഥ്വി ഷാ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നിർണായകമായ നാലും അഞ്ചും ടെസ്റ്റുകൾക്കായി രണ്ടു മാറ്റങ്ങൾ വരുത്തി ടീം ഇന്ത്യ. ഓപ്പണർ മുരളി വിജയിയേയും സ്പിന്നർ കുൽദീപ് യാദവിനെയും 18 അംഗ ടീമിൽനിന്നും ഒഴിവാക്കി. ഇവർക്ക് പകരമായി കൗമാരതാരം പ്രിഥ്വി ഷായേയും ഓൾറൗണ്ടർ ഹനുമ വിഹാരിയെയും ഉൾപ്പെടുത്തി. മോശം പ്രകടനത്തെ തുടർന്നാണ് മുരളി വിജയിയെ മാറ്റിയത്. ഇന്ത്യ അണ്ടർ 19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പതിനെട്ടുകാരനായ ഷാ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-2 ന് പിന്നിലാണ്.
Read Moreഫോർബ്സിന്റെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ പി.വി സിന്ധുവും
ന്യൂയോർക്ക്: ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ കായികതാരങ്ങളിൽ ഇന്ത്യയുടെ പി.വി സിന്ധുവും. ലോക ഒന്നാം നമ്പർ ടെന്നീസ് താരത്തെ കടത്തിവെട്ടിയാണ് ബാഡ്മിന്റൺ താരം സിന്ധു ഞെട്ടിച്ചത്. ടെന്നീസ് ലോക ഒന്നാം നമ്പർ സിമോണ ഹാലപ്പാണ് സിന്ധുവിന്റെ വരുമാനത്തിനു പിന്നിൽ രണ്ടാം സ്ഥാനക്കാരിയായത്. ഫോർബ്സ് മാഗസിനാണ് കായിക താരങ്ങളുടെ വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടത്. ഫോർബ്സിന്റെ പട്ടികയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ താരങ്ങളിൽ സിന്ധു ഏഴാം സ്ഥാനത്താണ്. ബാഡ്മിന്റൺ കോർട്ടിൽനിന്നു മാത്രമായി സിന്ധു മൂന്നരക്കോടി രൂപയാണ് (500,000 ഡോളർ) കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. സ്പോൺസർഷിപ്പിൽനിന്നും എട്ട് ദശലക്ഷം ഡോളറും സ്വന്തമാക്കി. സിന്ധുവിന്റെ ആഴ്ചയിലെ ആകെ വരുമാനം ഏകദേശം ഒരു കോടി പന്ത്രണ്ട് ലക്ഷം (11247000) രൂപയാണ്. ഫോർബ്സിന്റെ കണക്കിൽ ടെന്നീസ് താരം സെറീന വില്യംസാണ് ഇത്തവണയും വനിതാ താരങ്ങളിൽ മുന്നിൽ. സെറീനയുടെ ഒരു വർഷത്തെ വരുമാനം 18.062 ദശലക്ഷം…
Read More