സെ​ഞ്ചു​റി​യു​മാ​യി വീ​ണ്ടും കോ​ഹ്ലി ന​യി​ച്ചു; ഇം​ഗ്ല​ണ്ടി​നു മ​റി​ക​ട​ക്കാ​ൻ റ​ണ്‍​മ​ല

നോ​ട്ടിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് 521 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. 168 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ 352/7 എ​ന്ന സ്കോ​റി​ൽ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി(103)​യു​ടെ സെ​ഞ്ചു​റി​യും ചേ​തേ​ശ്വ​ർ പു​ജാ​ര(72), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(52*) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യ്ക്കു മി​ക​ച്ച ലീ​ഡ് സ​മ്മാ​നി​ച്ച​ത്.

124/2 എ​ന്ന നി​ല​യി​ലാ​ണ് മൂ​ന്നാം ദി​നം ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. കോ​ഹ്ലി​ക്കൊ​പ്പം ക്രീ​സി​ലു​ണ്ടാ​യ ചേ​തേ​ശ്വ​ർ പൂ​ജാ​ര ഉ​റ​ച്ചു നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ട് ബൗ​ള​ർ​മാ​ർ വെ​ള്ളം​കു​ടി​ച്ചു. പൂ​ജാ​ര​യെ ബെ​ൻ സ്റ്റോ​ക്സാ​ണ് മ​ട​ക്കി​യ​ത്. കോ​ഹ്ലി-​പൂ​ജാ​ര സ​ഖ്യം മൂ​ന്നാം വി​ക്ക​റ്റി​ൽ 113 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ഞ്ചു​റി​ക്കു പി​ന്നാ​ലെ കോ​ഹ്ലി​യും പു​റ​ത്താ​യി. പേ​സ​ർ ക്രി​സ് വോ​ക്സി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ങ്ങി​യാ​ണ് കോ​ഹ്ലി വീ​ണ​ത്.

പൂ​ജാ​ര​യ്ക്കും കോ​ഹ്ലി​ക്കും പി​ന്നാ​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തി​ന്‍റെ വി​ക്ക​റ്റും മൂ​ന്നാം ദി​നം ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി. ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ന്‍റെ പ​ന്തി​ൽ അ​ലി​സ്റ്റ​ർ കു​ക്ക് പി​ടി​ച്ചാ​ണ് പ​ന്ത് (ഒ​ന്ന്) മ​ട​ങ്ങി​യ​ത്. ഇ​തി​നു​ശേ​ഷ​മെ​ത്തി​യ അ​ജി​ൻ​ക്യ ര​ഹാ​നെ(29) പാ​ണ്ഡ്യ​യ്ക്കൊ​പ്പം കൂ​ട്ടു​ചേ​ർ​ന്ന് ഇ​ന്ത്യ​യെ കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക് ഉ​യ​ർ​ത്തി.

168 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് തു​ട​ങ്ങി​യ​ത്. ര​ണ്ടു ദി​വ​സം ബാ​ക്കി നി​ൽ​ക്കേ ടെ​സ്റ്റി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 329 റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ട് 161 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ കു​റ​ഞ്ഞ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്.

Related posts