വാ​മോ​സ് അ​ര്‍ജ​ന്‍റീ​ന

സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ്: ഭാ​ഗ്യ​നി​ര്‍ഭാ​ഗ്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ ഹൈ​വോ​ള്‍ട്ടേ​ജ് പോ​രാ​ട്ട​ത്തി​ല്‍ ആ​ഫ്രി​ക്ക​ന്‍ ക​രു​ത്ത​ന്മാ​രാ​യ നൈ​ജീ​രി​യ​യെ 2-1നു ​കീ​ഴ​ട​ക്കി ല​യ​ണ​ല്‍ മെ​സി​യും സം​ഘ​വും ഗ്രൂ​പ്പ് ഡി​യി​ല്‍നി​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഗ്രൂ​പ്പ് സി ​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ന്‍സ് ആ​ണ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ള്‍. ശ​നി​യാ​ഴ്ച രാ​ത്രി 7.30നാ​ണ് അ​ര്‍ജ​ന്‍റീ​ന-​ഫ്രാ​ന്‍സ് പ്രീ​ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ടം. മെ​സി​യും മാ​ര്‍ക്കോ​സ് റോ​ഹോ​യും അ​ര്‍ജ​ന്‍റീ​ന​യെ തോ​ളി​ലേ​റ്റി​യ ഗോ​ളു​ക​ള്‍ സ്വ​ന്ത​മാ​ക്കി. പ്രാ​ര്‍ഥ​ന​യോ​ടെ​യും അ​തി​ലേ​റെ നെ​ഞ്ചി​ടി​പ്പോ​ടെയും അ​ര്‍ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​രും ഫു​ട്‌​ബോ​ള്‍ ലോ​ക​വും കാ​ത്തി​രു​ന്ന പോ​രാ​ട്ടം… കി​ക്കോ​ഫ് മു​ത​ല്‍ അ​വ​രു​ടെ കാ​ത്തി​രി​പ്പ് അ​ര്‍ജ​ന്‍റീ​ന ഗോ​ള്‍ നേ​ടു​ന്ന​തി​നാ​യി… മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റ്, നൈ​ജീ​രി​യ​ന്‍ ഡി​ഫ​ന്‍ഡ​ര്‍മാ​രു​ടെ മു​ക​ളി​ലൂ​ടെ മെ​സി​യെ ല​ക്ഷ്യ​മാ​ക്കി ബെ​നേ​ഗ​യു​ടെ പാ​സ്… പ​ന്ത് നി​ലം​തൊ​ടും മു​മ്പ് ഇ​ട​തു​കാ​ല്‍ത്തു​ട​യി​ല്‍ സ്വീ​ക​രി​ച്ച് ബൂട്ടി​ലേ​ക്ക് ഉ​രു​ട്ടി​യി​റ​ക്കി പ​ന്ത് നി​ലം​തൊ​ടു​മു​മ്പ് മെ​രു​ക്കി​യ​ശേ​ഷം ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന മെ​സി​യു​ടെ വ​ല​ങ്കാ​ല്‍ ക്ലാ​സി​ക് ഷോ​ട്ട്… നൈ​ജീ​രി​യ​ന്‍ ഗോ​ളി​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​യു​ടെ ഇ​ട​ത് മൂ​ല​യി​ല്‍ പ​ന്ത് തു​ള്ളി​ക്ക​ളി​ച്ച​പ്പോ​ള്‍…

Read More

വൻവീഴ്ച

ക​സാ​ൻ: നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ജ​ർ​മ​നി ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​ഫി​ൽ​നി​ന്ന് പ്രീ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്ത്. നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ​കൊ​റി​യ​യോ​ട് 2-0ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ജ​ർ​മ​നി​യു​ടെ വ​ൻ​വീ​ഴ്ച. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി സ്വീ​ഡ​ൻ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു. സ്വീ​ഡ​നാ​ണ് ഗ്രൂ​പ്പ് എ​ഫ് ചാ​ന്പ്യ​ൻ. 80 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ജ​ർ​മ​നി ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​കു​ന്ന​ത്. ചാ​ന്പ്യ​ന്മാ​ർ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​കു​ന്ന​ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു. 2010ൽ ​ഇ​റ്റ​ലി​യും 2014ൽ ​സ്പെ​യി​നും നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യെ​ത്തി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പു​റ​ത്താ​യി​രു​ന്നു. ഗ്രൂ​പ്പ് ഇ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ 2-0ന് ​സെ​ർ​ബി​യ​യെ കീ​ഴ​ട​ക്കി നോ​ക്കൗ​ട്ടി​ൽ ക​ട​ന്നു. പൗ​ളീ​ഞ്ഞോ(36-ാം മി​നി​റ്റ്), തി​യാ​ഗോ സി​ൽ​വ(68-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി സെ​ർ​ബി​യ​യു​ടെ വ​ല​കു​ലു​ക്കി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ന്‍​ഡും കോ​സ്റ്റാ​റി​ക്ക​യും 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഗ്രൂ​പ്പ് ഇ ​ചാ​ന്പ്യ​ൻ​മാ​രാ​യ ബ്ര​സീ​ൽ…

Read More

അക്കില്ലസിന്‍റെ പ്രവചനം അസ്ഥാനത്തായി

മോസ്കോ: ലോകകപ്പിലെ നിർണായക മത്സരത്തിൽ ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ അക്കില്ലസ് പ്രവചനം അസ്ഥാനത്തായി. നൈജീരിയയ്ക്കെതിരായ മത്സരം അർജന്‍റീന തോൽക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരൻ പൂച്ചയുടെ പ്രവചനം. ജയത്തിൽ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അർജന്‍റൈൻ ആരാധകരുടെ ചങ്കിടിക്കാൻ കൂടുതലൊന്നും വേണ്ടിയിരുന്നില്ല. അതിന് കാരണവുമുണ്ട്, ഈ ലോകകപ്പിൽ അർജന്‍റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുൻപ് വരെയുള്ള മത്സരങ്ങളേക്കുറിച്ച് അക്കില്ലസ് നടത്തിയ പ്രവചനങ്ങൾ അണുവിട തെറ്റിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ കോണ്‍ഫഡറേഷൻ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാർക്കസ് റോജോ ഗോൾ നേടുന്നതുവരെ അർജന്‍റൈൻ ആരാധകർക്ക് അക്കില്ലസിന്‍റെ പ്രവചനം പേടിസ്വപ്നമായി നിന്നിരുന്നു. എന്നാൽ, റോജോ വിജയഗോൾ നേടിയതിനു പിന്നാലെ ആരാധകരും ട്രോളന്മാരും ആദ്യം തിരിഞ്ഞത് അക്കില്ലസിനു നേരെയായിരുന്നു. അക്കില്ലസിനെ കുഴിച്ചുമുടുന്നതടക്കമുള്ള ചിത്രങ്ങളിട്ട് ട്രോളന്മാർ കളംവാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Read More

അശ്ലീല ആംഗ്യം കാണിച്ച മറഡോണ വിവാദത്തിൽ

മോസ്കോ: ലയണൽ മെസിയെന്ന സൂപ്പർ താരം സെന്‍റ് പീറ്റേഴ്സ് ബർഗിലെ മൈതാനത്ത് മിന്നും ഗോൾ നടിയപ്പോൾ ഗാലറിൽ തുള്ളിച്ചാടിയവരിൽ ഒരിതിഹാസവുമുണ്ടായിരുന്നു. മറ്റാരുമല്ല ഡീഗോ മറഡോണ. ഈ ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ മത്സരം മുതൽ ടീമിന് പ്രചോദനമായി കളികൾ കാണാനെത്തിയിരുന്നു അദ്ദേഹം. നൈജീരിയയ്ക്കെതിരെ ഓരോതവണയും മെസിയും കൂട്ടരും മുന്നേറ്റങ്ങൾ നടത്തുമ്പോഴും മറഡോണ ആവേശം കൊണ്ടു.14ാം മിനിറ്റിൽ മെസി ഗോളടിച്ചപ്പോൾ തുള്ളിച്ചാടുന്ന മറഡോണയെയാണ് ഗാലറിയിൽ കണ്ടത്. നൈജീരിയ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരുന്നു അദ്ദേഹം. എന്നാൽ മാർക്കസ് റോജോ അർജന്‍റീനയുടെ വിജയഗോൾ നേടിയപ്പോൾ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഇതിഹാസ താരം വിവാദത്തിൽപ്പെടുകയും ചെയ്തു. ഗാലറിയിലേക്ക് നോക്കി ഇരുകൈകളുമുയർത്തി അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദംക്ഷണിച്ചു വരുത്തിയത്. നിമിഷങ്ങൾക്കകം മറഡോണയുടെ ഈ നടപടി വിമർശനങ്ങളേറ്റുവാങ്ങി. മറഡോണയെപ്പോലൊരാൾ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന് നിരവധിപ്പേർ പ്രതികരിച്ചു. ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നതുവരെയെത്തി കാര്യങ്ങൾ.

Read More

ക​ളി മാ​റും; നോ​ക്കൗ​ട്ടി​ൽ പു​തി​യ പ​ന്ത്

മോ​സ്കോ: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ക​ളി​ക്കാ​ൻ പു​തി​യ പ​ന്ത്. പ്രീ​ക്വാ​ർ​ട്ട​ർ മു​ത​ൽ ഉ​പ​യോ​ഗിക്കാൻ “ടെ​ൽ​സ്റ്റാ​ർ മെ​ച്ച്റ്റ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ന്ത് ഫി​ഫ അ​വ​ത​രി​പ്പി​ച്ചു. പ്ര​മു​ഖ ബ്രാ​ന്‍​ഡാ​യ അ​ഡി​ഡാ​സ് ത​യ​റാ​ക്കി​യ വെ​ള്ള​യി​ൽ ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ന്തു​ക​ളാ​ണി​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ “ടെ​ൽ​സ്റ്റാ​ർ-18′ എ​ന്ന പ​ന്താ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​റു​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ൾ ചേ​ർ​ന്ന പ​ന്താ​യി​രു​ന്നു ടെ​ൽ​സ്റ്റാ​ർ-18. ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശം വ​ർ​ധി​ച്ച​തോ​ടെ പു​തി​യ പ​ന്ത് പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഡി​ഡാ​സ് വി​ശ​ദീ​ക​രി​ച്ചു. 1970 മു​ത​ല്‍ എ​ല്ലാ ലോ​ക​ക​പ്പു​ക​ളി​ലും പ​ന്ത് നി​ര്‍​മി​ക്കാ​നു​ള്ള ചു​മ​ത​ല അ​ഡി​ഡാ​സി​നാ​ണ്.

Read More

സ്വപ്നതുല്യമീ വിജയം; വാമോസ് അർജന്‍റീന…

മോസ്കോ: അലറിവിളിച്ച കോടിക്കണക്കിന് ആരാധകർക്ക് ഇതിലും വലുതെന്തു നൽകണം മെസിയും കൂട്ടരും. സെന്‍റ് പീറ്റേഴ്സ്ബർഗിൽ ചാമ്പലായിടത്തു നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയരെപ്പറക്കുകയായിരുന്നു ആ കുറിയ മനുഷ്യനും കൂട്ടരും. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നൈജീരിയയെ ആട്ടിപ്പായിച്ച് ആദ്യ പതിനാറിലേക്ക് ഇരമ്പിയാർത്തു അർജന്‍റീന. വിജയത്തിനപ്പുറത്ത് എന്തുതന്നെയായാലും അത് നാണംകെട്ട മടക്കടിക്കറ്റാകുമെന്നുറപ്പിച്ചാണ് മെസിയും കൂട്ടരും കളത്തിലിറങ്ങിയത്. കളിയുടെ ആദ്യ നിമിഷങ്ങളിൽ ആരാധകർക്ക് പ്രതീക്ഷയേറ്റി അർജന്‍റീന താരങ്ങൾ ആക്രമിച്ചു കളിച്ചു. കളത്തിൽ ആധിപത്യമേറെയും അവർ‌ക്കുതന്നെയായിരുന്നു. എന്നാൽ നൈജീരിയയും ഒപ്പമെത്താൻ കളം നിറഞ്ഞ് കളിച്ചതോടെ മത്സരം മുറുകി. ഒടുവിൽ റഷ്യൻ ലോകകപ്പിനെ ത്രസിപ്പിച്ച് ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഗോളെത്തി. മത്സരത്തിന്‍റെ 14-ാം മിനിറ്റിൽ ബനേഗ മൈതാന മധ്യത്തു നിന്ന് നൽകിയ മുഴുനീളൻ പാസ് നൈജീരിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിന്നൽപ്പിണർ വേഗത്തിൽ സാക്ഷാൽ മെസി ഗോളാക്കി മാറ്റുമ്പോൾ സ്റ്റേഡിയത്തിൽ ആഹ്ലാദം അണപൊട്ടിയൊഴുകി. ഈ ലോകകപ്പിലെ നൂറാമത്തെ…

Read More

അ​ർ​ജ​ന്‍റീ​ന​യ്ക്കു വി​ജ​യമ​ന്ത്ര​വു​മാ​യി ഫു​ട്ബോ​ൾ മാ​ന്ത്രി​ക​നെ​ത്തു​ന്നു

മോ​സ്കോ: ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം തു​ലാ​സി​ലാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്കു പ്ര​ചോ​ദ​നം പ​ക​രാ​ൻ ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ൻ ഡീ​ഗോ മ​റ​ഡോ​ണ എ​ത്തു​ന്നു. അ​ർ‌​ജ​ന്‍റീ​ന ടീ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു മ​റ​ഡോ​ണ അ​വ​സ​രം ചോ​ദി​ച്ചു. ചൊ​വ്വാ​ഴ്ച പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നു മു​മ്പ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മ​റ​ഡോ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ടീം ​അം​ഗ​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മാ​ണെ​ങ്കി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് വെ​ന​സ്വേ​ല ടി​വി ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രൊ​യേ​ഷ്യ​യു​മാ​യു​ള്ള മ​ത്സ​രം കൈ​വി​ട്ട​തോ​ടെ നി​രാ​ശ​യി​ലാ​യ മ​റ​ഡോ​ണ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ‌ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യോ ടാ​പി​യ​യെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് വി​മ​ർ‌​ശി​ച്ച​ത്. ക്രൊ​യേ​ഷ്യ​യോ​ട് തോ​റ്റ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യ്ക്കു അ​വ​സാ​ന മ​ത്സ​രം ജ​യി​ക്കാ​തെ മു​ന്നോ​ട്ടു യാ​ത്ര അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

സ​മ​നി​ല​ക്കു​രു​ക്കി​ലും പോ​ർ​ച്ചു​ഗ​ൽ വീ​ണി​ല്ല; ഇ​റാനു മ​ട​ക്ക ടി​ക്ക​റ്റ്

മോ​ർ‌​ഡോ​വി​യ: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പെ​നാ​ൽ​റ്റി ന​ഷ്ടം പോ​ർ​ച്ചു​ഗ​ലി​നെ ത​ള​ർ​ത്തി​യി​ല്ല. ഇ​ഞ്ചു​റി ടൈ​മി​ല്‍ ഗോ​ള്‍ നേ​ടാ​നു​ള്ള സു​വ​ര്‍​ണാ​വ​സ​രം പാ​ഴാ​ക്കി​യ ഇ​റാ​നെ മ​റി​ക​ട​ന്ന് പോ​ർ​ച്ചു​ഗ​ൽ റ​ഷ്യ​ൻ ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി. ഇ​രു​ടീ​മും ഒ​രോ ഗോ​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ചു. ഇ​തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ അ​ഞ്ച് പോ​യി​ന്‍റു​മാ​യി പോ​ർ​ച്ചു​ഗ​ൽ നോ​ക്കൗ​ട്ടി​ലേ​ക്ക് മു​ന്നേ​റി. നാ​ലു പോ​യി​ന്‍റു​ള്ള ഇ​റാ​ൻ പു​റ​ത്തേ​ക്കും. ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ മു​ന്നി​ലു​ള്ള സ്‌​പെ​യി​നാ​ണ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​ത്. മ​ര​ണ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ പോ​ർ​ച്ചു​ഗ​ൽ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചാ​ണ് ക​ളി​ച്ച​ത്. പോ​ർ​ച്ചു​ഗ​ൽ മു​ന്നേ​റ്റം ഇ​റാ​ന്‍റെ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി​നി​ന്ന​തോ​ടെ ഗോ​ൾ അ​ക​ന്നു​നി​ന്നു. എ​ന്നാ​ൽ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് പോ​ർ​ച്ചു​ഗ​ൽ ലീ​ഡെ​ടു​ത്തു. 45-ാം മി​നി​റ്റി​ൽ റി​ക്കാ​ർ​ഡോ ക്വ​റ​സ്മയാണ് ഇ​റാ​ന്‍റെ വ​ല കു​ലു​ക്കി​യ​ത്. ആ​ന്ദ്രെ സി​ല്‍​വ ന​ല്‍​കി​യ ബാ​ക്ക് പാ​സ് മ​നോ​ഹ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ക്വാ​റെ​സ്മ പോ​സ്റ്റി​ന്‍റെ ഇ​ട​തു​മൂ​ല​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യി​ടു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു​ടീ​മും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. ഇ​തി​നി​ടെ റൊ​ണാ​ള്‍​ഡോ​യെ…

Read More

സ്‌​പെ​യി​ൻ-​റ​ഷ്യ, ഉ​റു​ഗ്വെ-​പോ​ർ​ച്ചു​ഗ​ൽ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം

മോ​സ്കോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​ദ്യ പ്രീ​ക്വാ​ർ​ട്ട​ർ ലൈ​ന​പ്പാ​യി. ഗ്രൂ​പ്പ് എ​യി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ഉ​റു​ഗ്വെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പോ​ർ​ച്ചു​ഗ​ലി​നെ നേ​രി​ടും. ഗ്രൂ​പ്പ് ബി​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ സ്‌​പെ​യി​ന്‍റെ എ​തി​രാ​ളി ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റ​ഷ്യ​യാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് ഉ​റു​ഗ്വെ പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്. ഒ​രൊ​റ്റ ഗോ​ള്‍ പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ഉ​റു​ഗ്വെ​യു​ടെ മു​ന്നേ​റ്റം. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ആ​തി​ഥേ​യ​രാ​യ റ​ഷ്യ ര​ണ്ടു ജ​യ​വു​മാ​യി ആ​റു പോ​യി​ന്‍റു നേ​ടി. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വ​ൻ വി​ജ​യം നേ​ടി​യ റ​ഷ്യ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഉ​റു​ഗ്വെ​യോ​ടു തോ​റ്റു. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ഉ​റു​ഗ്വെ​യു​ടെ വി​ജ​യം. അ​തേ​സ​മ​യം, ഗ്രൂ​പ്പ് ബി​യി​ൽ സ്പെ​യി​ൻ നി​റം മ​ങ്ങി​യ പ്ര​ക​ട​ന​വു​മാ​യാ​ണ് നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ച്ച​ത്. ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യു​മാ​യി അ​ഞ്ച് പോ​യി​ന്‍റാ​ണ് സ്പാ​നി​ഷ് പ​ട നേ​ടി​യ​ത്. ര​ണ്ടാ​മ​തെ​ത്തി​യ പോ​ർ​ച്ചു​ഗ​ലി​നും അ​ഞ്ച് പോ​യി​ന്‍റാ​ണ്. എ​ന്നാ​ൽ ഗോ​ൾ ശ​രാ​ശ​രി​യി​ൽ…

Read More

വി​​ര​​മി​​ക്ക​​ൽ കി​​രീ​​ടനേട്ടത്തിനു ​​ശേ​​ഷം: മെസി

മോ​​സ്കോ: ലോ​​ക​​ക​​പ്പ് ഫു​ട്ബോ​ൾ കി​​രീ​​ടം ഉ​​യ​​ർ​​ത്തു​​ക​​യാ​​ണ് ത​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ഗ്ര​​ഹ​​മെ​​ന്ന് മെ​​സി. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ 31-ാം ജ​ന്മ​ദി​​നം. ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടു​​ക​​യെ​​ന്ന ത​​ന്‍റെ സ്വ​​പ്നം ഉ​​പേ​​ക്ഷി​​ക്കി​​ല്ലെ​​ന്നും കി​​രീ​​ടം അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്നും മെ​സി പ​​റ​​ഞ്ഞു. അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്പെ​​ഷ​​ലാ​​ണ്, എ​​നി​​ക്കും അ​​തു​​പോ​​ലെ ത​​ന്നെ. ലോ​​ക​​ക​​പ്പ് ഉ​​യ​​ർ​​ത്തു​​ന്ന സ്വ​​പ്ന​മാ​ണ് എ​​നി​​ക്ക് എ​​പ്പോ​​ഴു​​മു​​ള്ള​​ത്. ഇ​​ത് ന​​ൽ​​കു​​ന്ന സ​​ന്തോ​​ഷം വ​​ലു​​താ​​ണ്. ആ ​​നി​​മി​​ഷ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ചി​​ന്തി​​യി​​ലാ​​ണ് ഞാ​​നി​​പ്പോ​​ൾ, ലോ​​ക​​ത്തു​​ള്ള കോ​​ടി​​ക്ക​​ണ​​ക്കി​​ന് അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​രെ അ​​ത് സ​​ന്തോ​​ഷി​​പ്പി​​ക്കും. അ​​തു​​കൊ​​ണ്ട് ഞ​​ങ്ങ​​ൾ​​ക്ക് ആ ​​സ്വ​​പ്നം ഉ​​പേ​​ക്ഷി​​ക്കാ​​നാ​​വി​​ല്ല- മെ​​സി പ​​റ​​ഞ്ഞു. പ്ര​​ധാ​​ന പ​​ല ടൂ​​ർ​​ണ​​മെ​​ന്‍റി​​ലും ഞാ​​ൻ ജ​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ക്ഷേ, എ​​ന്‍റെ അ​​തി​​യാ​​യ മോ​​ഹം അ​​വ​​സാ​​നി​​ച്ചി​​ട്ടി​​ല്ല. എ​​ന്‍റെ രാ​​ജ്യ​​ത്തി​​നു​​വേ​​ണ്ടി, ലോ​​ക ചാ​​ന്പ്യ​​നെ​​ന്ന പേ​​രി​​ല്ലാ​​തെ ഞാ​​ൻ ഫു​​ട്ബോ​​ൾ ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്കി​​ല്ല മെ​​സി പ​​റ​​ഞ്ഞു.

Read More