മോസ്കോ: റഷ്യൻ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ പൂർത്തിയായി. ഇന്നും വ്യാഴാഴ്ചയും വിശ്രമം. വെള്ളിയാഴ്ച മുതൽ ക്വാർട്ടർ പോരാട്ടത്തിന് തുടക്കമാകും. ക്വാര്‍ട്ടര്‍ ലൈനപ്പ് ഉറുഗ്വെ x ഫ്രാൻസ് (വെള്ളിയാഴ്ച രാത്രി 7.30) ബ്രസീൽ x ബെൽജിയം (വെള്ളിയാഴ്ച രാത്രി 11.30) സ്വീഡൻ x ഇംഗ്ലണ്ട് (ശനിയാഴ്ച രാത്രി 7.30) റഷ്യ x ക്രൊയേഷ്യ (ശനിയാഴ്ച രാത്രി 11.30)
Read MoreCategory: Sports
രാഹുലിന് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അനായാസ ജയം
മാഞ്ചസ്റ്റർ: ബൗളിംഗിൽ കുൽദീപ് യാദവും ബാറ്റിംഗിൽ ലോകേഷ് രാഹുലും തിളങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ അനായാസ ജയം. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. നാല് ഓവറിൽ 24 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിംഗിൽ അതിവേഗ സെഞ്ചുറിയുമായി ലോകേഷ് രാഹുലും (54 പന്തിൽ 101 നോട്ടൗട്ട്) പിന്തുണയുമായി രോഹിത് ശർമയും(32) തകർത്തടിച്ചതോടെ ഇന്ത്യ ജയത്തിലെത്തി. 18.2 ഓവറിലായിരുന്നു ഇന്ത്യൻ ജയം. ക്യാപ്റ്റൻ വിരാട് കോഹ്ലി 20 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലിയും ആദിൽ റഷീദും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Moreആരോണ്‍ ഫിഞ്ചിന് വ്യക്തിഗത സ്കോറിൽ ലോക റിക്കാർഡ്
ഹരാരെ: ഓസ്ട്രേലിയൻ ട്വന്റി-20 നായകൻ ആരോണ്‍ ഫിഞ്ചിന് ലോക റിക്കാർഡിന്റെ തിളക്കം. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡാണ് ഫിഞ്ച് സ്വന്തം പേരിൽ കുറിച്ചത്. സിംബാബ് വെയിൽ നടക്കുന്ന ത്രിരാഷ്ട്ര പരന്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയർക്കെതിരേയായിരുന്നു ഫിഞ്ചിന്റെ ബാറ്റിംഗ് വെടിക്കെട്ട്. 76 പന്തിൽ 172 റണ്‍സ് അടിച്ചുകൂട്ടിയ ഫിഞ്ച് 16 ഫോറും 10 സിക്സും പറത്തി. ഫിഞ്ചിന്റെ അതിവേഗ സെഞ്ചുറി കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിന് 229 റണ്‍സ് അടിച്ചൂകൂട്ടി. ഫിഞ്ചിന് കൂട്ടായി നിന്ന ഓപ്പണർ ഡാർസി ഷോർട്ട് 46 റണ്‍സ് നേടി. ഇരുവരും ഒന്നാം വിക്കറ്റിൽ 223 റണ്‍സ് കൂട്ടിച്ചേർത്തു. ഇതും ലോക റിക്കാർഡാണ്. 2013-ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 156 റണ്‍സ് എന്ന സ്വന്തം റിക്കാർഡ് തന്നെയാണ് ഫിഞ്ച് തിരുത്തിക്കുറിച്ചത്. ക്രിസ് ഗെയ്ലിന്റെ പേരിലാണ് ട്വന്റി-20…
Read Moreമെസി, ക്രിസ്റ്റ്യാനോ, റാമോസ്! നിലംപൊത്തുന്ന ഗോപുരങ്ങൾ
വി. മനോജ് റഷ്യയിലെ കസാൻ അരീനയിലെ പുൽമൈതാനത്ത് ഫ്രാൻസിന്റെ ജയഭേരി മുഴങ്ങുന്പോൾ ഒന്നും കാണാതെയും ഒന്നും കേൾക്കാതെയും നിരാശനായി നിൽക്കുകയായിരുന്നു ലയണൽ മെസി. കണ്ണീരില്ലാതെ കരയുകയായിരുന്നു അയാൾ. ഒരു പ്രതിഭാശാലിക്കു ലോകത്തിനു മുന്നിൽ മുദ്രചാർത്താൻ ലോകകപ്പ് വേണമില്ലെന്നു വാദിക്കാമെങ്കിലും ലോകകപ്പ് എന്നത് വലിയൊരു നേട്ടം തന്നെയാണ്. മെസി എന്ന അതുല്യ പതിഭയ്ക്കു റഷ്യയിൽ നഷ്ടമായതും ഈ അലങ്കാരം തന്നെയാണ്. കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ശരാശരി മാത്രമായ അർജന്റീനയെ ഫൈനൽ വരെ കൊണ്ടെത്തിച്ചത് മെസിയായിരുന്നു. ആ മെസിയ്ക്കു ഇത്തവണ പ്രീക്വാർട്ടിനപ്പുറം പോകാനായില്ല. മറഡോണയ്ക്കു ശേഷം രാജ്യത്തിനു കിരീടം നേടിക്കൊടുക്കാൻ ഇതാ ദൈവപുത്രനെന്നു ഓരോ അർജന്റീനക്കാരനും വിശ്വസിച്ചിരുന്നു. രണ്ടോ മൂന്നോ അതിവേഗ നീക്കങ്ങൾ കഴിഞ്ഞാൽ മെസി മൈതാനത്തു നടക്കുകയായിരുന്നു. നൈജീരിയ്ക്കെതിരേ ഒരു ഗോൾ. ഫ്രാൻസിനെതിരേ രണ്ടു അസിസ്റ്റ്.. ഇതായിരുന്ന സംഭാവന. അങ്ങനെ ത്രസിപ്പിക്കുന്ന നോക്കട്ട് റൗണ്ടിലെ ആദ്യ പോരാട്ടങ്ങൾക്കൊടുവിൽ ത്രിമൂർത്തികളിൽ…
Read Moreറഷ്യ ഷൂട്ട്, സ്പെയിൻ ഔട്ട്
മോസ്കോ: ലോകകപ്പിലെ സ്പാനിഷ് സ്വപ്നങ്ങൾ റഷ്യൻ ഷൂട്ടൗട്ടിൽ കരിഞ്ഞുണങ്ങി. ഗോളി അകിൻഫീവ് റഷ്യയുടെ സൂപ്പർ ഹീറോ ആയപ്പോൾ ഷൂട്ടൗട്ടിൽ 4-3ന് സ്പെയിനെ കീഴടക്കി ആതിഥേയർ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലകുടുക്ക് പൊട്ടിക്കാൻ സാധിക്കാത്തതോടെ മത്സരം ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ സ്പെയിനിന്റെ രണ്ട് ശ്രമങ്ങൾ അകിൻഫീവ് തടഞ്ഞു. സെൽഫ് ഗോളാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. തുടർച്ചയായ 23 മത്സരങ്ങളിൽ പരാജയപ്പെട്ടില്ലെന്ന സ്പാനിഷ് റിക്കാർഡ് ഇതോടെ അവസാനിച്ചു. പന്തടക്കത്തിൽ കാര്യമില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞ മത്സരമായിരുന്നു ഇന്നലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ നടന്ന റഷ്യ-സ്പെയിൻ മത്സരം. 79 ശതമാനം പന്തിൽ നിയന്ത്രണം പുലർത്തിയ സ്പെയിൻ ഷൂട്ടൗട്ടിൽ 3-4ന് തോറ്റു. റഷ്യ ക്വാർട്ടർ ഫൈനലിൽ കടക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം ആദ്യമായാണ് റഷ്യ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്.അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെ അനിവാര്യമായ ഷൂട്ടൗട്ടിൽ. ഷൂട്ടൗട്ടിന്റെ ഭാഗ്യം റഷ്യക്കൊപ്പമായിരുന്നു.…
Read More13 സെക്കൻഡ് കൊണ്ടൊരു ഗോൾ!
കസാൻ: റഷ്യൻ ലോകകപ്പിലെ മികച്ച യുവതാരമാണു താനെന്നു തെളിയിച്ചിരിക്കുകയാണ് ഫ്രാൻസിന്റെ കെയ്ലിയൻ എംബാപ്പെയെന്ന പത്തൊന്പതുകാരൻ. പ്രീക്വാർട്ടറിൽ എംബാപ്പെയുടെ അദ്ഭുതപ്രകടനത്തെ ഫുട്ബോൾ ലോകം മുഴുവൻ വാഴ്ത്തുകയാണ്. വേഗം കൊണ്ട് അർജന്റൈൻ പ്രതിരോധത്തെ എപ്പോഴും തകർത്തു തരിപ്പണമാക്കുന്നതായിരുന്നു എംബാപ്പെയുടെ പ്രകടനം. ഫ്രാൻസിന് ആദ്യ ഗോൾ നൽകുന്നിതിന് ഇടയാക്കിയ എംബാപ്പെയുടെ മുന്നേറ്റത്തെ 1998 ലോകകപ്പിൽ ഇംഗ്ലണ്ടിനായി മൈക്കിൾ ഓവൻ അർജന്റീനയ്ക്കെതിരേ നേടിയ സോളോ ഗോളിനോടാണ് ഉപമിച്ചിരിക്കുന്നത്. ഓവൻ നേടിയ പോലൊരു സോളോ ഗോൾ എംബാപ്പെ 13-ാം മിനിറ്റിൽ നേടുമെന്നു തോന്നിയ അവസരത്തിലാണ് മാർകോസ് റോഹോ ഫൗൾ ചെയ്തതും ഫ്രാൻസിനു പെനാൽറ്റി ലഭിച്ചതും. രണ്ടാം പകുതിയിൽ നാലു മിനിറ്റിന്റെ ഇടവേളയിൽ എംബാപ്പെ നേടിയ ഗോളുകൾക്ക് പ്രത്യേകതയുണ്ടായിരുന്നു. ആദ്യ ഗോൾ ഇടംകാൽ കൊണ്ടും രണ്ടാം ഗോൾ വലംകാൽകൊണ്ടും. എംബപ്പെയുടെ രണ്ടാം ഗോൾ പിറന്നത് വെറും 13 സെക്കൻഡിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് രണ്ടു സെക്കൻഡുകൊണ്ട്…
Read Moreഅന്ന് പെലെ, ഇന്ന് എംബാപ്പെ
ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ട് എംബാപ്പെ പുതിയ ചരിത്രമെഴുതി. ഫുട്ബോൾ ഇതിഹാസം പെലെയ്ക്കൊപ്പമെത്തിച്ചേർന്ന ചരിത്രമാണ് ഫ്രഞ്ച് താരം കുറിച്ചത്. 1958 ലോകകപ്പ് ഫൈനലിൽ ഇരട്ട ഗോൾ നേടിയ പെലെയ്ക്കുശേഷം ഒരു കൗമാരതാരത്തിന്റെ ആദ്യ ഇരട്ട ഗോൾ പ്രകടനമാണ് 2018 റഷ്യ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ കണ്ടത്. പെലെ അന്ന് ഗോൾ നേടുന്പോൾ 17 വയസേ ഉണ്ടായിരുന്നുള്ളൂ, എംബാപ്പെയ്ക്ക് ഇപ്പോൾ 19ഉം.
Read Moreമാതൃകയായി റൊണാൾഡോ
എതിർ കളിക്കാന്റെ വേദനയിൽ അവനെ സഹായിക്കുന്ന ഒരു കാഴ്ച ഉറുഗ്വെ-പോർച്ചുഗൽ മത്സരത്തിൽ കണ്ടു. പരിക്കിനെത്തുടർന്നു വേദനകൊണ്ടു നടക്കാൻ വിഷമിച്ച എഡിൻസണ്‍ കവാനിയെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സഹായിച്ച പ്രവൃത്തിയാണ് ഏവരുടെയും പ്രശംസയ്ക്കു പാത്രമായത്. പോർച്ചുഗലിനെതിരേ രണ്ടു ഗോളടിച്ച കവാനി കളി തീരാൻ 17 മിനിറ്റുള്ളപ്പോൾ കാലിനു കടുത്ത വേദനയെത്തുടർന്ന് കളി തുടരാനാവാതെ വിഷമിക്കുകയായിരുന്നു. നടക്കാൻപോലും ബുദ്ധിമുട്ടിയ കവാനിയെ റൊണാൾഡോ ചേർത്തു പിടിച്ച് കളത്തിനു പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. എതിരാളിയെ സഹായിച്ച റൊണാൾഡോയുടെ പ്രവൃത്തിയെ കായികലോകം പ്രകീർത്തിച്ചു.
Read Moreസൂപ്പർ അർമാനി
ആദ്യമായി അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി ഇറങ്ങിയ ഫ്രാങ്കോ അര്‍മാനി നിരാശപ്പെടുത്തിയില്ല. നിര്‍ണായകമത്സരത്തില്‍ നൈജീരിയയ്ക്കെതിരേ അര്‍ജന്റീനയുടെ വലകാത്തത് അര്മാനിയായിരുന്നു. വിക്ടര്‍ മോസസിന്റെ പെനല്‍റ്റി വഴങ്ങിയതൊഴിച്ചാല്‍ അര്‍മാനി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. അര്‍ജന്റീനയുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ വല കാത്ത വില്ലി കാബലെറോയ്ക്കു പകരമാണ് അര്മനിയെ ഇറക്കിയത്. കാബലെറോയുടെ മണ്ടത്തരമാണ് ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തില്‍ അർജന്റീനയെ തോല്‍പ്പിച്ചത്. നിര്‍ണായക മത്സരത്തില്‍ത്തന്നെ അരങ്ങേറ്റം കുറിക്കേണ്ടിവന്ന അര്‍മാനി ഒരു ആശങ്കയും കാണിക്കാതെ മത്സരം ഗംഭീരമാക്കി. ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ രക്ഷപ്പെടുത്താനും തട്ടിയകറ്റാനും അര്മാനിക്കാകയും ചെയ്തു.
Read Moreചോരചിന്തി മസ്കരാനോ!
ഹാവിയര്‍ മസ്കരാനോയ്ക്കു പ്രായം കൂടി വേഗവും കുറഞ്ഞെങ്കിലും ഇപ്പോഴും അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീമില്‍ അവിഭാജ്യഘടകം തന്നെ. ഗ്രൂപ്പ് ഡിയില്‍ നൈജീരിയയ്ക്കെതിരേയുള്ള മത്സരത്തില്‍ ടീമിന്റെ മധ്യനിരയില്‍ പ്രധാന ശക്തിയായിരുന്നു മസ്കരാനോ. ചോരയൊഴിക്കിക്കളിച്ച മസ്കരാനോ തല ഉയര്‍ത്തിപ്പിടിച്ച് കളംവിട്ടു. അർജന്റീനയ്ക്കെതിരായ പെനൽറ്റിക്കു കാരണക്കാരനായെങ്കിലും കളത്തിൽ മികച്ച പ്രകടനമായിരു ന്നു ഈ മുപ്പത്തിനാലുകാരൻ കാഴ്ചവച്ചത്. 15 വര്‍ഷം മുമ്പാണ് മസ്കരാനോ അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
Read More