ക​ളി മാ​റും; നോ​ക്കൗ​ട്ടി​ൽ പു​തി​യ പ​ന്ത്

മോ​സ്കോ: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ക​ളി​ക്കാ​ൻ പു​തി​യ പ​ന്ത്. പ്രീ​ക്വാ​ർ​ട്ട​ർ മു​ത​ൽ ഉ​പ​യോ​ഗിക്കാൻ “ടെ​ൽ​സ്റ്റാ​ർ മെ​ച്ച്റ്റ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ന്ത് ഫി​ഫ അ​വ​ത​രി​പ്പി​ച്ചു. പ്ര​മു​ഖ ബ്രാ​ന്‍​ഡാ​യ അ​ഡി​ഡാ​സ് ത​യ​റാ​ക്കി​യ വെ​ള്ള​യി​ൽ ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ന്തു​ക​ളാ​ണി​ത്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ “ടെ​ൽ​സ്റ്റാ​ർ-18′ എ​ന്ന പ​ന്താ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​റു​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ൾ ചേ​ർ​ന്ന പ​ന്താ​യി​രു​ന്നു ടെ​ൽ​സ്റ്റാ​ർ-18. ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശം വ​ർ​ധി​ച്ച​തോ​ടെ പു​തി​യ പ​ന്ത് പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഡി​ഡാ​സ് വി​ശ​ദീ​ക​രി​ച്ചു. 1970 മു​ത​ല്‍ എ​ല്ലാ ലോ​ക​ക​പ്പു​ക​ളി​ലും പ​ന്ത് നി​ര്‍​മി​ക്കാ​നു​ള്ള ചു​മ​ത​ല അ​ഡി​ഡാ​സി​നാ​ണ്.

Related posts