മോസ്കോ: ആതിഥേയരായ റഷ്യയുടെ ലോകകപ്പ് മുന്നേറ്റത്തിനായി ഫുട്ബോൾ ആരാധകർ മീശനീട്ടുന്നു. റഷ്യൻ പരിശീലകനായ സ്റ്റാനിസ്ലാവ് ചെർചെസോവിന്റെ മീശയെ അനുകരിച്ചാണ് ആരാധകർ മീശനീട്ടി തങ്ങളുടെ ടീമിന് ഭാവുകങ്ങൾ നേരുന്നത്. റഷ്യൻ ടിവി അവതാരകനായ ഇവാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് “മീശനീട്ടി റഷ്യക്ക് ആശംസയേകൂ’ പരിപാടി അവതരിപ്പിച്ചത്. ചെൽചെസോവിന് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. എല്ലാം അദ്ദേഹത്തിന് എതിരാണ്, പ്രവചനങ്ങൾ, കാലാവസ്ഥ, ടീമംഗങ്ങളുടെ കായികക്ഷമത അങ്ങനെ എല്ലാം… നമുക്ക് മീശനീട്ടിവളർത്തി പ്രതീക്ഷയുടെ മീശനീളുന്നു എന്ന കാന്പയിൻ ആരംഭിക്കാം- ഇവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തുടർന്ന് യഥാർഥ മീശയുടെയും വെപ്പ് മീശയുടെയും ചിത്രങ്ങളാണ് റഷ്യയുടെ വിവിധ കോണുകളിൽനിന്ന് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ലോകകപ്പിലെ രാജ്യങ്ങളുടെ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ് ആതിഥേയരായ റഷ്യ. രണ്ട് വർഷം മുന്‍പാണ് ചെൽചെസോവിനെ റഷ്യൻ പരിശീലകനായി നിയമിച്ചത്. ടീമിനെ സെമിയിൽ എത്തിക്കുക എന്ന വിഷമകരമായ ലക്ഷ്യമാണ് ഈ പരിശീലകന് റഷ്യൻ ഫുട്ബോൾ അസോസിയേഷൻ നല്‍കിയത്…
Read MoreCategory: Sports
റൊണാൾഡോയ്ക്ക് ഹാട്രിക്; സ്പെയിൻ-പോർച്ചുഗൽ പോരാട്ടം ഒപ്പത്തിനൊപ്പം
സോച്ചി: റഷ്യൻ ലോകകപ്പിൽ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള സൂപ്പർ പോരാട്ടം സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇരുടീമും മൂന്നു ഗോൾ വീതം അടിച്ച് സമനില പാലിച്ചു. ആദ്യ ഹാട്രിക്കുമായി നിറഞ്ഞാടിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് പോർച്ചുഗൽ പിടിച്ചുനിന്നത്. സ്പെയിനിന് വേണ്ടി ഡിഗോ കോസ്റ്റ ഇരട്ട ഗോൾ നേടി. നാലാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽ നിന്നാണ് റൊണാൾഡോയുടെ ആദ്യ ഗോൾ. 24-ാം മിനിറ്റിൽ കോസ്റ്റ നേടിയ ഗോളിലൂടെ സ്പെയിൻ ഒപ്പമെത്തി. എന്നാൽ 44-ാം മിനിറ്റിൽ ഗോൺസാലോ ഗ്വിഡെസിന്റെ നീട്ടി നൽകിയ പാസ് വലയിലാക്കി റൊണാൾഡോ ആദ്യപകുതിയിൽ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചടിക്കുന്ന കാഴ്ചയാണ് കണ്ടത്. 55-ാം മിനിറ്റിൽ കോസ്റ്റയിലൂടെ സ്പെയിൻ ഒപ്പമെത്തി. ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. മൂന്നു മിനിറ്റ് പിന്നിടുന്നതിനിടെ പോർച്ചുഗലിനെ ഞെട്ടിച്ച് സ്പെയിൻ മുന്നിലെത്തി. 58–ാം…
Read Moreകൂറ്റൻ പതാകയുമായി ഒരു ആരാധകൻ!
ബർലിൻ: ലോകകപ്പ് ഫുട്ബോൾ ആവേശം തലയ്ക്കു പിടിച്ച ബംഗ്ലാദേശുകാരനായ ജർമൻ ആരാധകൻ അഞ്ചര കിലോമീറ്റർ നീളമുള്ള പതാക നിർമിച്ചു ലോക റിക്കോർഡിലേക്ക്. ഡസൻ കണക്കിന് വോളന്റിയർമാരുടെ സഹായത്തോടെയാണ് താൻ നിർമിച്ച ജർമനിയുടെ പതാക അംജദ് ഹുസൈൻ എന്ന ആരാധകൻ ഒരു സ്കൂൾ മൈതാനത്ത് പ്രദർശിപ്പിച്ചത്. ജർമനിയിൽ നിർമിച്ച ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച് തന്റെ ഗോൾബ്ലാഡർ സ്റ്റോണ്‍ മാറിയതാണ് ജർമനിയോടുള്ള ആരാധന തുടങ്ങാൻ കാരണമെന്ന് അറുപത്തിയൊൻപതുകാരനായ ഹുസൈൻ പറയുന്നു. 2006 ൽ ജർമനി ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോൾ തുടങ്ങിയതാണ് പതാക നിർമാണം. ഇതിന് ആവശ്യമായ തുണി വാങ്ങാൻ സ്ഥലം വരെ വിറ്റു. അന്ന് നിർമിച്ച 2.5 കിലോമീറ്റർ നീളമുള്ള ജർമൻ പതാക കാണാൻ ജർമൻ എംബസി ഉദ്യോഗസ്ഥർ എത്തിയിരുന്നു. 2014 ൽ ലോകകപ്പ് നേടിയ ജർമനിക്കുവേണ്ടി മൂന്നു കിലോമീറ്റർ നീളത്തിൽ പതാക നിർമിച്ചാണ് ഹുസൈൻ ആശംസ അറിയിച്ചത്. ഇനിയിപ്പോൾ…
Read Moreലോപെടെഗി തെറിച്ചു
മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിൽ നാളെ പോർച്ചുഗലിനെ നേരിടാനൊരുങ്ങുന്ന 2010 ചാന്പ്യന്മാരായ സ്പെയിനിന് കനത്ത പ്രഹരം. ലോകകപ്പ് മുന്നൊരുക്കത്തിനിടെ റയൽ മാഡ്രിഡ് ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത യൂലൻ ലോപെടെഗിയെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (ആർഎഫ്ഇഎഫ്) ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കി. ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് സ്പെയിൻ പരിശീലകനെ നീക്കിയത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി ലോപെടെഗി മൂന്നു വർഷത്തെ കരാറിൽ ചൊവ്വാഴ്ച ഒപ്പുവച്ചിരുന്നു. ചാന്പ്യൻസ് ലീഗ് ജയത്തിനു പിന്നാലെ സിനദിൻ സിദാൻ രാജിവച്ച ഒഴിവിലേക്കാണ് റയൽ മാഡ്രിഡ് ലോപെടെഗിയെ നിയമിച്ചത്. ലോപെടെഗിയ്ക്കു പകരം ഫെർണാണ്ടോ യെറോയെ പുതിയ പരിശീലകനായി ആർഎഫ്ഇഎഫ് ഇന്നലെ നിയമിച്ചു. നാളെ പോർച്ചുഗലിനെതിരേ ഇറങ്ങുന്പോൾ യെറോയായിക്കും സൈഡ് ലൈനിൽ. റയൽ മാഡ്രിഡിന്റെയും ബോൾട്ടന്റെയും മുൻ താരമാണ് ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടോ റൂയിസ് യെറോ. 1989 മുതൽ 2002വരെ സ്പെയിനിനായി…
Read Moreജുബിന്‍ ജിമ്മി, കേരളാ ചെസില്‍ ഉദിച്ചുവരുന്ന താരം
കോട്ടയം: കേരളാ ചെസില്‍ നിഹാല്‍ സരിന്റെ പിന്‍ഗാമിയായി ഉദിച്ചുവരുന്ന താരമാണ് തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജുബിന്‍ ജിമ്മി. കഴിഞ്ഞ മാസം 14 മുതല്‍ 22 വരെ തീയതികളില്‍ കോല്‍ക്കത്തയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റില്‍ റേറ്റിംഗില്‍ 154 പോയിന്റിന്റെ നേട്ടം കൈവരിച്ച് പ്രത്യേക പ്രശംസയ്ക്കും പാരിതോഷികത്തിനും അര്‍ഹനായി ഈ പന്ത്രണ്ടുകാരന്. സാധാരണ നാലഞ്ച് മത്സരങ്ങളില്‍നിന്നും നേടുന്ന റേറ്റിംഗ് പോയിന്റ് ഒറ്റ മല്‍സരത്തില്‍നിന്നും ജുബിന്‍ നേടാനായി. മുപ്പതില്പരം ഗ്രാന്‍ഡ് മാസ്റ്റര്‍മാരും അതിലധികം ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും പങ്കെടുത്ത ഈ ടൂര്‍ണമെന്റില്‍ 185-ാം സീഡുകാരനായിരുന്നു. ഒന്‍പതില്‍ അഞ്ചര പോയിന്റോടെ ജുബിന്‍ പല ഗ്രാന്‍ഡ് മാസ്റ്റര്മാരെയും ഇന്റര്‍നാഷണല്‍ മാസ്റ്റര്മാരെയും പിന്നിലാക്കി നാല്പത്തിയാറാം സ്ഥാനം നേടി. എറണാകുളത്തു നടന്ന സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍പട്ടം ടൈബ്രേക്ക് പോയിന്റിലെ നേരിയ മാറ്റത്തില്‍ കൈവിട്ടു പോയെങ്കിലും റണ്ണര്‍ അപ്…
Read Moreവരവായ് വസന്തം
ലോകം റഷ്യയിലേക്കു കുടിയേറി, റഷ്യയാകട്ടെ ലോക തലസ്ഥാനവുമായി. ഇനിയുള്ള ദിനങ്ങൾ ടെൽസ്റ്റാർ എന്ന പന്തിനു ചുറ്റും മുപ്പത്തിരണ്ട് ലോക രാജ്യങ്ങളും, 736 കളിക്കാരും വോൾഗാ നദിയുടെ തരംഗമാലകളിൽ ലയിക്കും. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് ലുഷ്നികി സ്റ്റേഡിയത്തിൽ 21-ാം എഡിഷൻ ഫിഫ ലോകകപ്പ് ഫുട്ബോളിനു കിക്കോഫ്. നീലയും ചുവപ്പും വെള്ളയും ഇടകലർന്ന റഷ്യയുടെ ത്രിവർണ പതാകയുടെ കീഴിൽ മുപ്പത്തിയൊന്നു ദിനരാത്രങ്ങളിൽ ഫുട്ബോൾ വസന്തം നിറയും. ചരിത്രത്തിൽ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലുഷ്നികി സ്റ്റേഡിയ കവാടത്തിൽ ഉയർത്തിയിരിക്കുന്ന ലെനിൻ പ്രതിമതന്നെ റഷ്യയുടെ പഴയ പ്രതാപം വിളിച്ചോതുന്നു. റഷ്യൻ നഗരങ്ങളും തെരുവോരങ്ങളും രാജ്യത്തലവന്മാരെയും, താരങ്ങളെയും, ഒഫീഷലുകളെയും, ആരാധകരെയുമെല്ലാം സ്വീകരിക്കാനും നേരിൽക്കാണാനും വെന്പിനിൽക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്. കടകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, സൂപ്പർമാർക്കറ്റുകൾ, മധുരപലഹാര ഷോപ്പുകൾ, കായിക ഷോപ്പുകൾ, എവിടെയും എല്ലായിടത്തും കാൽപ്പന്തിന്റെ എന്തെങ്കിലും പ്രത്യേകത നിറഞ്ഞു…
Read Moreമൊറോക്കോ ഇനിയും കാത്തിരിക്കണം; 2026 ലോകകപ്പ് വടക്കേ അമേരിക്കയിൽ
മോസ്കോ: 2026 ഫുട്ബോൾ ലോകകപ്പ് അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി നടത്തും. മൊറോക്കോയെ പിന്തള്ളിയാണ് വടക്കേ അമേരിക്കയ്ക്കു നറുക്കുവീണത്. ഫിഫയുടെ അംഗരാജ്യങ്ങൾ പങ്കെടുത്ത ഫിഫ കോണ്‍ഗ്രസിൽ 210 ല്‍ 134 അംഗങ്ങൾ വടക്കേ അമേരിക്കയെ പിന്തുണച്ചപ്പോൾ മൊറോക്കോയ്ക്കു 65 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഏഴു രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 2026 ലെ ലോകകപ്പ് ഇതുവരെയുള്ളതിൽ വലിയ ടൂർണമെന്റിനാകും സാക്ഷ്യം വഹിക്കുക. ടൂർണമെന്റിൽ 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 34 ദിവസങ്ങളിലായി 80 മത്സരങ്ങൾ നടക്കും. മെക്സിക്കോയും (1970, 1986) യുഎസും (1994) നേരത്തെ ഫുട്ബോൾ ലോകകപ്പിനു വേദിയായിട്ടുണ്ട്. കാനഡ 2015 ൽ വനിതാ ലോകകപ്പിനു വേദിയായി.
Read Moreറഷ്യയിൽ സാംബാ ലഹരി, തൃശൂരിൽ സാംബാ സാലി
അഖിൽ മുരളീധരൻ കൂർക്കഞ്ചേരി(തൃശൂർ): റഷ്യയിൽ സാംബാ ലഹരി നിറയുന്പോൾ ഇവിടെ തൃശൂരിൽ സാംബാ സാലിയാണ് നഗരവീഥികളിൽ നിറഞ്ഞാടുന്നത്. നാലുവർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനെ വരവേൽക്കാൻ പതിവുതെറ്റാതെ വടൂക്കര എസ്.എൻ.നഗർ സ്വദേശി സാംബാ സാലി അണിഞ്ഞൊരുങ്ങിയെത്തി. കടുത്ത ബ്രസീൽ ആരാധകനായ സാംബാ സാലി ബ്രസീലിന്റെ ജഴ്സിയുടെ നിറമുള്ള ജഴ്സിയെല്ലാം അണിഞ്ഞാണ് തന്റെ പര്യടനം നടത്തുന്നത്. ബ്രസീൽ ടീമിന്റെ വിജയത്തിനായി ആവേശത്തോടെ ബ്രസീലിനു ജയ് വിളിച്ച് സാംബാ സാലി നാടും നഗരവും ചുറ്റും. കഴിഞ്ഞ ലോകകപ്പിനു കുതിരപ്പുറത്തും സൈക്കിളിലുമായാണ് സാംബാ സാലി നാടുചുറ്റിയത്. ഇത്തവണ ലോകകപ്പ് പ്രചാരണ പര്യടനം സ്കൂട്ടറിലാണ്. രാവിലെ ആരംഭിക്കുന്ന നാടുചുറ്റൽ രാത്രി ഏഴോടെയാണ് അവസാനിക്കുക. ബ്രസീൽ ടീമിനോടുളള അടങ്ങാത്ത ആവേശം തന്റെ 62-ാം വയസിലും പ്രകടമാക്കുന്ന സാംബാ സാലി പുതുതലമുറയ്ക്ക് അത്ഭുതമാണ്. സാംബാ സാലിയുടെ സ്കൂട്ടർ മുഴുവൻ ബ്രസീൽ നിറത്തിലാണ്. ബ്രസീലിന്റെ കൊടിയും താരങ്ങളുടെ…
Read Moreഇന്ത്യൻ താരം ഹലിചരണ്‍ നർസാരെ കേരളാ ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: ഇന്ത്യൻ കോണ്ടിനെന്റൽ കപ്പിൽ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ആസാം സ്വദേശി ഹലിചരൺ നർസാരെ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ബൂട്ടണിയും. ഐഎസ്എലിന്റെ കഴിഞ്ഞ മൂന്ന് സീസണിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കളിക്കാരനായിരുന്നു ഹലിചരൺ. അറ്റാക്കിംഗ് മിഡ് ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഹലിചരണ്‍ അണ്ടർ-19, അണ്ടർ-21 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എഫ്സി ഗോവ, ഡംപോ, പെയ്ലിയൻ ആരോസ്, ഡിഎസ്കെ ശിവാജിയൻസ് തുടങ്ങിയ ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.
Read Moreപ്രവചനങ്ങളിൽ മഞ്ഞപ്പട
റഷ്യൻ ലോകകപ്പ് ഫുട്ബോൾ കിരീടം നേടാൻ ഏറ്റവും സാധ്യത മഞ്ഞപ്പടയായ ബ്രസീലിനാണെന്ന് ഗ്രേസ്നോട്ട് അവകാശപ്പെടുന്നു. ലോക ഒന്നാം നന്പറായി നിലവിലെ ജേതാക്കളായ ജർമനിയെയും രണ്ടാമനായി ബ്രസീലിനെയും മൂന്നാമതായി ബെൽജിയത്തെയും നാലും അഞ്ചും സ്ഥാനക്കാരായി പോർച്ചുഗലിനെയും അർജന്റീനയെയുമാണ് ഫിഫ പ്രഖ്യാപിച്ചത്. എന്നാൽ, ലോകത്തിലെ പ്രമുഖ എന്റർടെയ്മെന്റ് ഡാറ്റ കന്പനിയായ ഗ്രേസ്നോട്ട് ബ്രസീലിനെയാണ് ഒന്നാം റാങ്കുകാരായി മുന്നോട്ടുവയ്ക്കുന്നത്. അതിനുള്ള കാരണം 2014 ലോകകപ്പിലെ സെമിഫൈനൽ തോൽവിക്കുശേഷം ബ്രസീൽ ഇതുവരെ നാല് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്. 2016 ജൂണിനുശേഷം ഒരു തോൽവി മാത്രവും. അതുകൊണ്ടുതന്നെ റഷ്യൻ ലോകകപ്പ് സ്വന്തമാക്കാൻ ബ്രസീലിന് 21 ശതമാനം സാധ്യതയുണ്ടെന്ന് ഗ്രേസ്നോട്ട് വിലയിരുത്തുന്നു. ബ്രിട്ടീഷ് വാതുവയ്പ് കന്പനിയായ വില്യംഹില്ലും ബ്രസീലിനാണ് സാധ്യത കൽപ്പിക്കുന്നത്. 4/1 അനുപാതമാണ് ബ്രസീൽ കിരീടം നേടുമെന്നതിനായി വില്യംഹിൽ വയ്ക്കുന്നത്. കിരീട സാധ്യതയിൽ 9/2 അനുപാതവുമായി ജർനി രണ്ടാമതും 6/1 അനുപാതവുമായി സ്പെയിൻ മൂന്നാമതുമാണ്.…
Read More