കൂറ്റൻ പതാകയുമായി ഒരു ആരാധകൻ!

ബ​​​ർ​​​ലി​​​ൻ: ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ൾ ആ​​​വേ​​​ശം ത​​​ല​​​യ്ക്കു പി​​​ടി​​​ച്ച ബം​​​ഗ്ലാ​​​ദേ​​​ശു​​​കാ​​​ര​​​നാ​​​യ ജ​​​ർ​​​മ​​ൻ ആ​​​രാ​​​ധ​​​ക​​​ൻ അ​​​ഞ്ച​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള പ​​​താ​​​ക നി​​​ർ​​​മി​​​ച്ചു ലോ​​​ക റി​​​ക്കോ​​​ർ​​​ഡി​​​ലേ​​​ക്ക്. ഡ​​​സ​​​ൻ ക​​​ണ​​​ക്കി​​​ന് വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് താ​​ൻ നി​​ർ​​മി​​ച്ച ജ​​ർ​​മ​​നി​​യു​​ടെ പ​​താ​​ക അം​​ജ​​ദ് ഹു​​സൈ​​ൻ എ​​ന്ന ആ​​രാ​​ധ​​ക​​ൻ ഒ​​രു സ്കൂ​​​ൾ മൈ​​​താ​​​ന​​​ത്ത് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​ത്.

ജ​​​ർ​​​മ​​​നി​​​യി​​​ൽ നി​​​ർ​​​മി​​​ച്ച ഹോ​​​മി​​​യോ​​​പ്പ​​​തി മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ന്‍റെ ഗോ​​ൾബ്ലാ​​​ഡ​​​ർ സ്റ്റോ​​​ണ്‍ മാ​​​റി​​​യ​​​താ​​​ണ് ജ​​​ർ​​​മ​​​നി​​​യോ​​​ടു​​​ള്ള ആ​​​രാ​​​ധ​​​ന തു​​​ട​​​ങ്ങാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്ന് അ​​​റു​​​പ​​​ത്തി​​​യൊ​​​ൻ​​​പ​​​തു​​​കാ​​​ര​​​നാ​​​യ ഹു​​സൈ​​ൻ പ​​​റ​​​യു​​​ന്നു.

2006 ൽ ​​​ജ​​​ർ​​​മ​​​നി ലോ​​​ക​​​ക​​​പ്പി​​​ന് ആ​​​തി​​​ഥ്യം വ​​​ഹി​​​ച്ച​​​പ്പോ​​​ൾ തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് പ​​​താ​​​ക നി​​​ർ​​​മാ​​​ണം. ഇ​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ണി വാ​​​ങ്ങാ​​​ൻ സ്ഥ​​​ലം വ​​​രെ വി​​​റ്റു. അ​​​ന്ന് നി​​​ർ​​​മി​​​ച്ച 2.5 കി​​​ലോമീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ജ​​​ർ​​​മ​​​ൻ പ​​​താ​​​ക കാ​​​ണാ​​​ൻ ജ​​​ർ​​​മ​​​ൻ എം​​​ബ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ത്തി​​​യി​​​രു​​​ന്നു.​​​ 2014 ൽ ​​​ലോ​​​ക​​​ക​​​പ്പ് നേ​​​ടി​​​യ ജ​​​ർ​​​മ​​​നി​​​ക്കു​​വേ​​​ണ്ടി മൂ​​​ന്നു കി​​​ലോമീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ പ​​​താ​​​ക നി​​​ർ​​​മി​​​ച്ചാ​​​ണ് ഹു​​​സൈ​​​ൻ ആ​​​ശം​​​സ​​​ അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​നി​​​യി​​​പ്പോ​​​ൾ 2022 ൽ ​​​ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക​​​ക​​​പ്പി​​​നാ​​​യി 22 കി​​​ലോ മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ ജ​​​ർ​​​മ​​​ൻ പ​​​താ​​​ക നി​​​ർ​​​മി​​​ച്ച് ലോ​​​ക​​​ത്തെ ഞെ​​​ട്ടി​​​ക്കാ​​​നൊ​​രു​​ങ്ങു​​ക​​യാ​​​ണ് ഈ ​​​ഫു​​​ട്ബോ​​​ൾ പ്രേ​​​മി.

Related posts