ബഫണ് ഗ്ലൗസ് അഴിച്ചു മിലാന്: കാലം കരുതിവച്ച ദുരന്തം വിശ്വസിക്കാനാകാതെ അസൂറികള്‍. ലോകഫുട്ബോളിലെ പവര്‍ ഹൗസുകളിലൊന്നായ ഇറ്റലി ഇല്ലാത്ത ഫിഫ ലോകകപ്പാണ് റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുക. 60 വര്‍ഷത്തിനു ശേഷം അസൂറികൾ നേരിടുന്ന ദുരന്തം. നിര്‍ണായക പ്ലേ ഓഫ് രണ്ടാം പാദത്തില്‍ സ്വീഡനോട് സ്വന്തം മൈതാനത്ത് ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പിന്റെ പടിക്കു പുറത്തായത്. സ്വീഡനില്‍ നടന്ന ആദ്യപാദത്തില്‍ 1-0ന് സ്വീഡന് ജയിച്ചിരുന്നു. ഇതോടെ 1-0ന്റെ മേല്‍ക്കൈയില്‍ സ്വീഡന് അകത്തും ഇറ്റലി പുറത്തും. ഇറ്റലിയില്ലാത്ത ഒരു ലോകകപ്പിനെ അവരുടെ ആരാധകരല്ലാത്തവര്പോലും പ്രതീക്ഷിച്ചിരുന്നില്ല. 1958ല്‍ സ്വീഡന് ആതിഥേയരായ ലോകകപ്പാണ് അസൂറികള്‍ക്കു യോഗ്യത നേടാനാവാതെ പോയ ഏക ലോകകപ്പ്. 1930ലെ ലോകകപ്പില്‍ ഇറ്റലി പങ്കെടുത്തിരുന്നുമില്ല. അതേസമയം, 2006നുശേഷം ആദ്യമായാണ് സ്വീഡന് ലോകകപ്പ് കളിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം ഇറ്റലിയുടെ ഗോള്‍ വല കാത്ത ഇതിഹാസ താരം ജിയാന്‍ലൂയിജി…
Read MoreCategory: Sports
ഗോവയ്ക്കു വേണം നഷ്ടപ്പെട്ട ഊര്‍ജം
ഒരു ഫുട്ബോള്‍ ടീമിന് ഏറ്റവും അത്യന്താപേക്ഷിതമായ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞ മൂന്നു സീസണിലും സാധിക്കാതെ പോയ സംഘമാണ് എഫ്സി ഗോവയുടേത്. ഉയര്‍ച്ച -താഴ്ചകളുടെ എല്ലാ തലങ്ങളിലൂടെയും സഞ്ചരിച്ചു കിരീടമെന്ന സ്വപ്ന സാഫല്യത്തിനായി ഐഎസ്എല്‍ നാലാം പൂരത്തിന്റെ കളിത്തട്ടില്‍ ഇറങ്ങുമ്പോള്‍ അടിമുടി മാറ്റങ്ങളുമായാണു ഗോവന്‍ സംഘം എത്തുന്നത്. ബ്രസീലിയന്‍ ശൈലിയുമായി ഗോവയെ പരിശീലിപ്പിച്ച ഇതിഹാസ താരം സീക്കോ ഇല്ലാതെയാണ് ഗോവ മത്സരിക്കാനിറങ്ങുന്നത്. കാനറികളുടെ കളിപ്പെരുമയ്ക്കു പകരം സ്പാനിഷ് കളിയഴകിനെയാണ്ആദ്യ കിരീടം സ്വന്തമാക്കാനുള്ള യാത്രയില്‍ ഗോവ ചേര്‍ത്തുവയ്ക്കുന്നത്. കളി കാര്യമാകും പ്രഥമ ഐഎസ്എലില്‍ അസാമാന്യ കുതിപ്പാണു എഫ്സി ഗോവയുടേത്. ലീഗില്‍ രണ്ടാം സ്ഥാനത്തു കളി അവസാനിപ്പിച്ച സംഘത്തിന് സെമി ഫൈനലില്‍ കോല്‍ക്കത്തയോടു തോല്‍വിയേറ്റു വാങ്ങാനായിരുന്നു വിധി. അടുത്ത സീസണില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ച ടീം ഡല്‍ഹിയെ പരാജയപ്പെടുത്തി കലാശ പോരാട്ടത്തിനെത്തിയെങ്കിലും ചെന്നൈയിന് എഫ്സിക്കു മുമ്പില്‍ അടിപതറി. ആദ്യ രണ്ടു…
Read Moreദീപ കര്‍മാകര്‍ക്ക് ഡിലിറ്റ്
അഗര്‍ത്തല: റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ക്ക് ഡിലിറ്റ്. അഗര്‍ത്തലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) ആണ് ദിപയ്ക്ക് ഡിലിറ്റ് ബിരുദം നല്‍കുന്നത്. ജിംനാസ്റ്റിക്സില്‍ ദിപ നല്കിയ സംഭവനകള്‍ കണക്കിലെടുത്താണ് ബിരുദം നല്‍കിയത്. ഈ വര്‍ഷം രാജ്യം ദിപയ്ക്കു പത്മശ്രീ നല്‍കിയിരുന്നു. ഒളിമ്പിക്സില്‍ ആദ്യമായി ജിംനാസ്റ്റിക്സില്‍ യോഗ്യത നേടിയ ഇന്ത്യന്‍ താരമാണ് ദിപ കര്‍മാകര്‍. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന ഒളമ്പിക്സില്‍ ദീപ ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയിരുന്നു. ഡിലിറ്റ് ബിരുദം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ധിച്ചെന്നും ദിപ പറഞ്ഞു. അടുത്ത ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ദിപ.
Read Moreനദാലിന് എടിപി ലോക ഒന്നാം നമ്പർ പുരസ്കാരം
ലണ്ടൻ: സ്പാനിഷ് താരം റാഫേൽ നദാലിന് അസോസിയേഷന് ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പർ പുരസ്കാരം. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ ആൻഡി മുറെയെ മറികടന്നാണ് 31 വയസുകാരനായ നദാൽ ലോക ടെന്നീസിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ടു ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ അടക്കം ആറു കിരീടങ്ങൾ നദാൽ ഈ സീസണിൽ സ്വന്തമാക്കി. എടിപി ലോക റാങ്കിംഗിന്റെ ചരിത്രത്തിൽ ഒന്നാം റാങ്കോടെ സീസണ് അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ് നദാൽ. 2008,2010,2013 വർഷങ്ങളിലും നദാലിന് ഒന്നാം റാങ്കോടെ സീസൺ അവസാനിപ്പിക്കാൻ സാധിച്ചിരുന്നു.
Read Moreഫിഫ ലോകകപ്പ് 2018: പന്ത് അവതരിപ്പിച്ചു
മോസ്കോ: ടെക്നോ ബീറ്റിന്റെ നിറഞ്ഞ അകമ്പടിയില്‍ ഇരുണ്ട മുറിയിലെ അരണ്ട വെളിച്ചത്തിലേക്ക് മിഴിയൂന്നി നിന്ന ആരാധകര്‍ക്കു മുന്നിലേക്ക് ടെല്‍സ്റ്റാര്‍ 18 അനാവൃതമായി. 2018 ലോകകപ്പിന്റെ ഒദ്യോഗിക പന്തായ ടെല്‍സ്റ്റാര്‍ 18ന്റെ പ്രകാശനം ആവേശോജ്വലമായി. സൂപ്പര്‍താരം ലയണല്‍ മെസിയാണ് പന്ത് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന കളങ്ങളാല്‍ രൂപകല്പന ചെയ്തിരിക്കുന്ന പന്ത് ആദ്യദര്‍ശനത്തില്‍ തന്നെ ആരാധകരുടെ ഇഷ്ടം നേടി. മെസിയും വൈകാതെതന്നെ പന്തിന്റെ ആരാധകനായി. ‘’ഈ നിറവും ഡിസൈനും എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. പിച്ചിലേക്ക് ഇതുമായി ഇറങ്ങാന്‍ എനിക്ക് തിടുക്കമായി’’ എന്നായിരുന്നു മെസിയുടെ വാക്കുകള്‍. മോസ്കോ എക്സിബിഷന് ഹാളിലെ കാമറകള്‍ക്ക് മതിയാവോളം മെസി ടെല്‍സ്റ്റാറുമായി പോസ് ചെയ്തു. പന്ത് രൂപകല്പന ചെയ്ത അഡിഡാസാണ് പ്രകാശനച്ചടങ്ങ് ഒരുക്കിയത്. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തില്‍ മെസി ഇന്ന് ടെല്‍സ്റ്റാറുമായി കൂട്ടു കൂടാനിറങ്ങും. ലോകകപ്പിനായി നവീകരിച്ചതിനുശേഷം ലുസ്നിക്കിയില് ആദ്യമായി ലോകകപ്പിന്റെ ഔദ്യോഗിക…
Read Moreദൗര്ഭാഗ്യമകറ്റാന് ഡൈനാമോസ്
കൊച്ചി: ലോക ഫുട്ബോളിലെ വമ്പന്‍ താരങ്ങളെ പാളയത്തിലെത്തിച്ചിട്ടും ഐഎസ്എലിന്റെ മൂന്നു സീസണിലും കിരീടമെന്ന സ്വപ്നം അകലെയായി പോയ ടീമാണ് ഡല്‍ഹി ഡൈനാമോസ്. പ്രഥമ ലീഗില്‍ അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട ഡല്‍ഹി രണ്ടാം വര്‍ഷം അതു നാലാം സ്ഥാനമാക്കി ഉയര്‍ത്തി. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ സെമിയില്‍ പരാജയപ്പെട്ടതോടെ മൂന്നാം സ്ഥാനത്തു കളി അവസാനിപ്പിച്ചു. ഈ സീസണിലൊക്കെ ഡെല്‍ പിയറോ, റോബര്‍ട്ടോ കാര്‍ലോസ്, ഫ്ളോറന്റ് മലൂദ, ജിയാന്‍ ലൂക്ക സംബ്രോട്ട എന്നിങ്ങനെ പേരും പെരുമയുമുള്ള താരങ്ങള്‍ മാര്‍ക്വീ താരങ്ങളായും പരിശീലകരായും എത്തിയെങ്കിലും ചാമ്പ്യന്‍ഷിപ് സ്വന്തമാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഇതോടെ ഇത്തവണ വമ്പന്‍ താരങ്ങളെ എത്തിക്കുന്നതിനു പകരം എല്ലാ മേഖലകളിലും മികവു തെളിച്ച താരങ്ങളെ സ്വന്തമാക്കിയാണു ഡൈനാമോസ് കളത്തിലിറങ്ങുന്നത്. ഒരുക്കം കഴിഞ്ഞ തവണ പരിശീലിപ്പിച്ച ജിയാന്‍ ലൂക്ക സംബ്രോട്ടയ്ക്കു പകരം സ്പെയിനില്‍നിന്നുള്ള മിഗ്വേല്‍ ഏഞ്ചല്‍ പോര്ച്ചുഗലാണു ഇത്തവണ…
Read Moreഹര്‍ദിക് പാണ്ഡ്യക്കു വിശ്രമം
മുംബൈ: ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം. തുടര്‍ച്ചയായ മത്സരങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിനായാണ് പാണ്ഡ്യക്കു വിശ്രമം ബിസിസിഐ അനുവദിച്ചിരിക്കുന്നത്. പേസറും ബാറ്റ്സ്മാനുമായ പാണ്ഡ്യ ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യന്‍ ടീമിന്റെ മൂന്നു ഫോര്‍മാറ്റിലും സ്ഥിരാംഗമാണ്. പാണ്ഡ്യയെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആദ്യം ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. പകരമാളെ തീരുമാനിച്ചിട്ടില്ല. പാണ്ഡ്യക്കു വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് സെലക്ഷന് കമ്മിറ്റി ഇന്ത്യന്‍ ടീം മാനേജ്മെന്റിനോട് ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. മത്സരങ്ങളുടെ ആധിക്യത്താല്‍ പാണ്ഡ്യക്ക് പരിക്ക് ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും ബിസിസിഐ അറിയിച്ചു. ഈ സമയത്ത് പാണ്ഡ്യ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ കായികക്ഷമത ഉയര്‍ത്തുന്നതിനായി ചെലവഴിക്കും.
Read Moreഐഎസ്എൽ ടിക്കറ്റ് വിൽപനയ്ക്കു മികച്ച പ്രതികരണം
കൊച്ചി: അവിചാരിതമായി വീണു കിട്ടിയ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്റെ ആവേശം കൊച്ചിയിൽ അലയടിച്ചു തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സും അമർ ടമർ കോൽക്കത്തയും ( അത്ലറ്റികോ ഡി കോൽക്കത്ത) ഏറ്റുമുട്ടുന്ന ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടന മത്സര ടിക്കറ്റ് വിൽപനയ്ക്ക് ആദ്യദിനംതന്നെ മികച്ച പ്രതികരണം. വൈകുന്നേരം നാലിന് ഓണ്‍ലൈനായി ടിക്കറ്റ് വിൽപന ആരംഭിച്ചു. ഇതിനു പിന്നാലെ മത്സരത്തിന്റെ മുഴുവൻ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. 240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതൽ 3500 രൂപ വരെയാണ് . ഗോൾ പോസ്റ്റിനു പിന്നിലെ ബിഡി ബ്ലോക്കുകൾക്കു 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നൽകണം. വിഐപി ബോക്സിനു സമീപമുള്ള എ, ഇ ബ്ലോക്കുകൾക്കു 850 രൂപ.…
Read Moreബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ സഞ്ജു നയിക്കും
മുംബൈ: ശ്രീലങ്കയ്ക്കെതിരായ സന്നാഹ ക്രിക്കറ്റ് മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ മലയാളി താരം സഞ്ജു വി. സാംസണ് നയിക്കും. നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമന്‍ ഓജയെയായിരുന്നു ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. സഞ്ജുവിനു പുറമെ ബിസിസിഐ പ്രഖ്യാപിച്ച ടീമില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ട്. ബാറ്റ്സ്മാന് രോഹന് പ്രേമും ബൗളര്‍ സന്ദീപ് വാര്യരും. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ജലജ് സക്സേനയും പതിമൂന്നംഗ ടീമിലുണ്ട്. ലങ്കയ്ക്കെതിരായ ടെസ്റ്റിന് മുമ്പ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് സന്നാഹ മത്സരം. നവംബര്‍ 11ന് കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് സന്നാഹ മത്സരം തുടങ്ങുക. മധ്യപ്രദേശ്, കേരളം, ഹൈദരാബാദ്, പഞ്ചാബ് രഞ്ജി ടീമുകളില്‍ നിന്നാണ് ബിസിസിഐ ടീമിനെ തെരഞ്ഞെടുത്തത്. രഞ്ജി കളിക്കുന്ന ടീമുകളെ പരിഗണിച്ചിട്ടില്ല.
Read Moreവസന്തം വിരിയിക്കാന്‍ ബംഗളൂരു എഫ്സി
കൊച്ചി: കഠിന പ്രയത്നത്തിനും ആത്മവിശ്വാസത്തിനും മറ്റൊരു പേരുണ്ടെങ്കില്‍ അതിനെ ബംഗളൂരു എഫ്സി എന്ന് വിളിക്കാനാകും. തുടക്കക്കാരുടെ യാതൊരു പതറലുമില്ലാതെ ഇന്ത്യന്‍ മണ്ണില്‍ ചരിത്രം തിരുത്തുയെഴുതിയവരാണ് ബംഗളരൂവിന്റെ നീലപ്പട. പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ക്ലബ്ബുകള്‍ വരെ മാറ്റുരയ്ക്കുന്ന ഐ ലീഗിന്റെ കളിത്തട്ടിലേക്കു ബംഗളൂരു എത്തുന്നത് 2013ല്‍ മാത്രമാണ്. അഞ്ചു വര്‍ഷമെത്തുമ്പോള്‍ രണ്ടു ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷന് കപ്പും സ്വന്തമാക്കിയാണ് ഐഎസ്എലിലേക്കു ചുവടു മാറി ടീം എത്തുന്നത്. സാഹചര്യങ്ങളും രീതികളും മാറിയെങ്കിലും കഠിന പ്രയ്തനം കൈമുതലാക്കി ബംഗളൂരു എത്തുമ്പോള്‍ ഐഎസ്എല്‍ നാലാം അങ്കത്തില്‍ പൊടു പാറുമെന്നുറപ്പ്. എഎഫ്സി ഫൈനല്‍ കളിച്ച ഇന്ത്യൻ ക്ലബ് ഇന്ത്യയില്‍ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാനാകാത്ത റിക്കാര്‍ഡുമായാണു ബംഗളൂരു എഫ്സി ഐഎസ്എല്‍ അരങ്ങേറ്റത്തിനു തയാറെടുക്കുന്നത്. എഎഫ്സി കപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ച ആദ്യ ഇന്ത്യന്‍ ക്ലബ്ബാണു ബംഗളൂരു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഏഷ്യയില്‍ ഇന്ത്യയുടെ പോരാട്ട…
Read More