നാഗ്പുർ: നാഷണൽ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് ഫൈനലിൽ സൈന നെഹ്വാൾ ജേതാവ്. പി.വി.സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈനയുടെ കിരീടനേട്ടം. സ്കോർ: 21-17, 27-25. ഒളിന്പിക് വെങ്കലമെഡൽ ജേതാവായ സൈനയുടെ മൂന്നാം ദേശീയ കിരീടനേട്ടമാണിത്. ആദ്യ സെറ്റ് 21-17 എന്ന സ്കോറിന് സ്വന്തമാക്കിയ സൈനയ്ക്കു പക്ഷേ, രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം നേരിടേണ്ടിവന്നു. എന്നാൽ സിന്ധുവിന്റെ അണ്ഫോഴ്സ്ഡ് പിഴവുകൾ മുതലാക്കിയ സൈന വിജയം പിടിച്ചുവാങ്ങുകയായിരുന്നു.
Read MoreCategory: Sports
ശ്രീജേഷ് ജനുവരിയില്‍ കളത്തിൽ
sബംഗളൂരു: ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ് തിരിച്ചുവരുന്നു. അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുക എന്ന എന്ന ഉദ്ദേശ്യത്തോടെ ശ്രീജേഷ് പരിശീലനം ആരംഭിക്കുകയാണ്. അത്യാവശ്യം വ്യായാമങ്ങള്‍ തുടങ്ങിയ ശ്രീജേഷ് ഈയാഴ്ച അവസാനത്തോടെ പരിശീലനം തുടങ്ങും. നാലു മാസം മുമ്പ് ചെയ്ത ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു ശ്രീജേഷ്. പരിക്കില്‍നിന്നുള്ള തിരിച്ചുവരവ് തന്റെ രണ്ടാം ജന്മമാണെന്നാണ് ശ്രീജേഷ് വ്യക്തമാക്കിയത്. ഡിസംബറോടുകൂടി പൂര്‍ണരീതിയില്‍ കളിക്കാനാകുമെന്നും ജനുവരിയില്‍ തനിക്ക് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം തുടങ്ങുന്ന ലോക ഹോക്കി ലീഗില്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ശ്രീജേഷിനുള്ളത്.
Read Moreഅനന്തപുരിക്ക് നൂറില്‍ നൂറ്
തിരുവനന്തപുരം: ആദ്യമത്സരം തന്നെ സൂപ്പര്‍ ഹിറ്റാക്കി അനന്തപുരി. ഇന്ത്യ – ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം കാണാന്‍ കോരിച്ചൊരിയുന്ന മഴയിലും ഒന്‍പതു മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പ്. മത്സരം നടക്കുമോ എന്ന യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യം. എന്നിട്ടും ഇത്രയധികംസമയം സ്റ്റേഡിയത്തില്‍ 45000 ത്തോളം കാണികള്‍ ചെലവിട്ടു. എന്നാല്‍, ഈ ക്രിക്കറ്റ് ആരാധകരുടെ ഭാഗത്തു നിന്നു യാതൊരു പ്രകോപനവും ഉണ്ടായില്ല. അവര്‍ സ്നേഹിക്കുന്നത് ക്രിക്കറ്റിനെയാണെന്നു വ്യക്തമാക്കി. പ്രതിസന്ധി എന്തൊക്കെയായാലും അവയെല്ലാം തടുത്തുമാറ്റി സ്പോര്‍ട്സ് ഹബ്ബിലെ കന്നി ടി-20 മത്സരം കാണുക എന്ന ലക്ഷ്യമായിരുന്നു ഇവിടെ എത്തിയ അരലക്ഷത്തോളം ക്രിക്കറ്റ് പ്രേമികള്‍ക്ക്. ഇവരുടെആഗ്രഹത്തിനു മുന്നില്‍ പ്രകൃതിയും കനിഞ്ഞു. മണിക്കൂറുകള്‍ നീണ്ടു നിന്ന മഴ രാത്രി എട്ടരയോടെ അവസാനിച്ചതോടെ പതിനായിരങ്ങളുടെ ക്രിക്കറ്റ് ആവേശം സ്റ്റേഡിയത്തില്‍ അല തല്ലി. ഇത്രയധികം സഹനത്തോടെ മത്സരം വീക്ഷിച്ച തിരുവനന്തപുരത്തെ കാണികളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്്ലി…
Read Moreപ്രായം തളർത്താത്ത പോരാളി..! ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണവുമായി മേരി കോം
ഹോചിമിന്‍ സിറ്റി: ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍താരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തില്‍ ആദ്യമായാണ് മേരി കോം സ്വര്‍ണം നേടുന്നത്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ 35-കാരി മേരി കോം രാജ്യസഭാ എംപി കൂടിയാണ്.
Read Moreവിജയം കുടനിവര്‍ത്തി; ഇന്ത്യക്കു ട്വന്റി 20 പരമ്പര
തിരുവനന്തപുരം: മഴയുടെ ദ്രുതതാളത്തില്‍ നെഞ്ചിടിപ്പേറിയ തിരുവനന്തപുരം, ടീം ഇന്ത്യയുടെ വിജയത്തില്‍ കുടചൂടി. കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ആദ്യമായി വിരുന്നിനെത്തിയ അന്താരാഷ്്ട്ര ക്രിക്കറ്റ് മത്സരം മഴയില്‍ കുതിര്‍ന്നെങ്കിലും വിജയത്തേരിലേറി ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് ആറു റണ്‍സ് ജയം. എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. അനായാസ വിജയം സ്വപ്നം കണ്ട് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് എട്ടോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും ഉജ്വല പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ നേടി. മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസും ജസ്പ്രീത് ബുംറ മഴമാറി, ടോസ് കിവീസിന് ടോസ് നേടിയ ന്യൂസിലന്‍ഡ് പിച്ചിലെ…
Read Moreകോഹ്ലി പറഞ്ഞു..കാര്യവട്ടം സൂപ്പറാ, കാണികളും
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ “ക്ലാസ്’ സർട്ടിഫിക്കറ്റ്. മികച്ച സ്റ്റേഡിയമാണ് കാര്യവട്ടത്തേതെന്നു പറഞ്ഞ കോഹ്ലിക്ക് പിച്ചിനെയും ഔട്ടഫീൽഡിനെയും കുറിച്ചെല്ലാം മികച്ച അഭിപ്രായം. കാണികളുടെ പിന്തുണയ്ക്കും ഇന്ത്യൻ നായകൻ നന്ദി പറഞ്ഞു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ക്ഷമയോടെ കാത്തിരുന്ന കാണികളുടെ പിന്തുണ വിലമതിക്കാനാവത്തതാണെന്ന് കോഹ്ലി പറഞ്ഞു. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആറു റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 68 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 61 റൺസെടുക്കാനെ സാധിച്ചുള്ളു.
Read Moreമുറേയും ജോക്കോവിച്ചും ആദ്യ പത്തിൽ നിന്നു പുറത്ത്
പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ബ്രിട്ടന്റെ ആൻഡി മുറേയും എടിപി റാങ്കിംഗിലെ ആദ്യ പത്തില്‍ നിന്ന് പുറത്ത്. പരിക്കാണ് ഇവരുവർക്കും തിരിച്ചടിയായത്. കഴിഞ്ഞ ജൂലൈ മുതല്‍ കളിക്കാതിരുന്ന മുറേ മൂന്നാം റാങ്കില്‍ നിന്നു 16 ലേക്കെത്തി. അതേസമയം, ജോക്കോവിച്ച് അഞ്ച് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 12 റാങ്കിലേക്ക് വീണു. സ്പെയിനിന്റെ റാഫേൽ നദാൽ ഒന്നാം സ്ഥാനത്ത്. സ്വിസ് താരം റോജർ ഫെഡറർ രണ്ടാമതും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവ് മൂന്നാം റാങ്കും നേടി.
Read Moreമഴ കളിക്കുമോ? വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാനാകുമോയെന്ന ആശങ്കയിൽ ആരാധകരുടെ മുഖങ്ങളിൽ കാറും കോളും
തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ത്യ-ന്യൂസിലൻഡ് ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മഴ കളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. തിങ്കളാഴ്ച പോലെ ഇടിവെട്ടി തുലാവർഷം തിമിർത്തു പെയ്താൽ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാനാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്ന മുഖങ്ങളിൽ കാറും കോളും നിറഞ്ഞു നിൽക്കുന്നു. ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മൂടിക്കെട്ടി നിൽക്കുന്ന ആകാശവും ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയുമാണ് തുലാവർഷത്തിന്റെ സ്വഭാവം. തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും തിരുവനന്തപുരത്ത് ദിവസങ്ങളായി തുലാവർഷം തിമിർത്തു പെയ്യുകയാണ്. ഇന്നു കൂടി തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കാത്തുകാത്തിരുന്ന് 29 വർഷത്തിന് ശേഷം ആഥിത്യം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ വരവേൽക്കാൻ തലസ്ഥാന നഗരം അണിഞ്ഞൊരുങ്ങി നിൽക്കുന്പോൾ മഴ ഇടയ്ക്കു…
Read Moreഹോക്കി: ഇന്ത്യൻ വനിതകൾ പത്താം റാങ്കിൽ
ലൗസാനെ: ഏഷ്യ കപ്പ് കിരീടം ഉയർത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് റാങ്കിംഗിൽ മുന്നേറ്റം. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പുതിയ റാങ്കിംഗിൽ ഇന്ത്യൻ വനിതകൾ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി പത്താം റാങ്കിലേക്ക് മുന്നേറി. യൂറോപ്യൻ ചാമ്പ്യന്മാരായ നെതർലൻഡ്സ് ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടും അർജന്റീനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ചൈനയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് കിരീടം നേടിയത്. ഈ ജയത്തോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തിരുന്നു.
Read Moreദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധുവും സൈനയും സെമിയിൽ
നാഗ്പുർ: ദേശീയ ബാഡ്മിന്റൺ സീനിയർ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധുവും സൈന നെഹ്വാളും സെമിയിൽ കടന്നു. സൈന ക്വാർട്ടറിൽ ആകർഷി കശ്യപിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് അനായാസമായിരുന്നു സൈനയുടെ വിജയം. സ്കോർ: 21-17, 21-10. റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് സിന്ധുവും നേരിട്ടുള്ള ഗെയിമുകൾക്കാണ് ജയിച്ചത്. ശ്രീയാൻഷി പർദേശിയേയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-11, 21-17.
Read More