ഐ​എ​സ്എ​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന​യ്ക്കു മി​ക​ച്ച പ്ര​തി​ക​ര​ണം

കൊ​ച്ചി: അ​വി​ചാ​രി​ത​മാ​യി വീ​ണു കി​ട്ടി​യ ഐ​എ​സ്എ​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം കൊ​ച്ചി​യി​ൽ അ​ല​യ​ടി​ച്ചു തു​ട​ങ്ങി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും അ​മ​ർ ട​മ​ർ കോ​ൽ​ക്ക​ത്ത​യും ( അ​ത്‌​ല​റ്റി​കോ ഡി ​കോ​ൽ​ക്ക​ത്ത) ഏ​റ്റു​മു​ട്ടു​ന്ന ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര ടി​ക്ക​റ്റ് വി​ൽ​പ​ന​യ്ക്ക് ആ​ദ്യ​ദി​നം​ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ചു. ഇ​തി​നു പി​ന്നാ​ലെ മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഗാ​ല​റി ടി​ക്ക​റ്റു​ക​ളും ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​റ്റു​തീ​ർ​ന്നു.

240 രൂ​പ​യാ​യി​രു​ന്നു ഗാ​ല​റി ടി​ക്ക​റ്റി​ന്‍റെ വി​ല. ഹോം ​മ​ത്സ​ര​ങ്ങ​ളെ ര​ണ്ടു വി​ഭാ​ഗ​മാ​ക്കി​യാ​ണ് ഈ ​സീ​സ​ണി​ലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന് 240 രൂ​പ മു​ത​ൽ 3500 രൂ​പ വ​രെ​യാ​ണ് . ഗോ​ൾ പോ​സ്റ്റി​നു പി​ന്നി​ലെ ബി​ഡി ബ്ലോ​ക്കു​ക​ൾ​ക്കു 500 രൂ​പ​യും സി ​ബ്ലോ​ക്കി​ന് 700 രൂ​പ​യും ന​ൽ​ക​ണം. വി​ഐ​പി ബോ​ക്സി​നു സ​മീ​പ​മു​ള്ള എ, ​ഇ ബ്ലോ​ക്കു​ക​ൾ​ക്കു 850 രൂ​പ. വി​ഐ​പി ബോ​ക്സി​നു 3,500 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക.

അ​തേ​സ​മ​യം ഓ​ണ​ർ ബോ​ക്സി​നു 10,000 രൂ​പ ന​ൽ​ക​ണം. ഡി​സം​ബ​ർ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നും ഫെ​ബ്രു​വ​രി 23ന് ​ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നും ഇ​തേ നി​ര​ക്കാ​ണു ടി​ക്ക​റ്റി​നു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts