ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ തുടരുമെന്ന് സൂചന നല്കി നായകന് വിരാട് കോഹ്ലി. പുതിയ കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത് സാങ്കേതിക നടപടികളുടെ ഭാഗമായി മാത്രമാണെന്നും കോഹ്ലി പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടില്‍ വച്ചുനടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐക്കു കുംബ്ലെയിലുള്ള താത്പര്യം നഷ്ടപ്പെട്ടു എന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് കോഹ് ലി ഇക്കാര്യം പറഞ്ഞത്. തന്റെ അറിവില്‍ പരിശീലകനെ തേടിയുള്ള അപേക്ഷ ക്ഷണിക്കുന്ന പ്രക്രിയ ബിസിസിഐ നടത്താറുള്ളുതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇപ്രകാരമാണ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ മാത്രമാണ് പോസ്റ്റിംഗ് മാറ്റമുണ്ടായത് കോഹ്ലി പറഞ്ഞു. കഴിഞ്ഞ വര്‍ങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുന്നതായി തനൊന്നും കാണുന്നില്ലെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ന്ന കീഴ്വഴക്കം തുടരുകയായിരിക്കും ബോര്‍ഡ് ചെയ്തതെന്നും ഇതിനെ കുറിച്ച് തനിക്കു കൂടുതല്‍…
Read MoreCategory: Sports
പി.വി. സിന്ധു ബിഡബ്ല്യുഎഫ് അത്ലറ്റിക് കമ്മീഷന് അംഗം
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) അത്ലറ്റിക് കമ്മീഷന് അംഗമായി ഇന്ത്യന്‍ താരം പി.വി.സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ഗോള്ഡ്കോസ്റ്റില് നടന്ന തെരഞ്ഞെടുപ്പില്‍ 129 വോട്ടുകള്‍ നേടിയാണ് റിയോ ഒളിന്പിക് വെള്ളി മെഡല്‍ ജേത്രിയായ സിന്ധു നാലംഗ കമ്മീഷനില്‍ ഇടം നേടിയത്. ക്രിസ്റ്റി ഗ്ലിമര്‍(സ്കോട്ടലന്‍ഡ്), അക്വിലെ സ്റ്റാപ്പസാറ്റിയെ (ലിത്വാനിയ ) മാര്‍ക് സൈബ്ലെര് (ജര്‍മനി) എന്നവരാണ് കമ്മീഷന് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മറ്റു താരങ്ങള്‍.കമ്മീഷനില്‍ അംഗമായതില്‍ അഭിമാനമുണ്ടെന്നും പുതിയ ചുമതല നീതിപൂര്‍വം നിര്‍വഹിക്കുമെന്നും താരം പ്രതികരിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് ഹിമാന്റ ബിസ്വ ശര്‍മ പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ചു.
Read Moreഎഫ്എ കപ്പ് ഫൈനൽ: ഡബിളടിക്കാന്‍ ചെല്‍സി Friday,
ലണ്ടന്‍: എഫ്എ കപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഇന്ന് ചെല്‍സിയും ആഴ്സണലും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഇരുടീമിനും അഭിമാന പോരാട്ടമാകും. ചെല്സിയാണെങ്കില് ഇറ്റാലിയന്‍ പരിശീലകന് അന്റോണിയോ കോന്റെയുടെ കീഴില്‍ 2016-17 പ്രീമിയര്‍ ലീഗ് സീസണിന്റെ ചാമ്പ്യന്മാരാണ്. മറുവശത്തുള്ള ആഴ്സണലിനാണെങ്കില് ഒരു കിരീടമെങ്കിലും നേടാതെ സീസണല്‍ പൂര്‍ത്തിയാക്കുക പ്രയാസം. ഇന്ത്യന്‍ സമയം രാത്രി 10നാണ് മത്സരം തുടങ്ങുന്നത്. പരിശീലകന് ആഴ്സിന്‍ വെംഗര്‍ക്കും അഭിമാനപ്രശ്നമാണ്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തായിപ്പോയ ആഴ്സണലിനു ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാനായില്ല. 20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാതെ പോയത്. കൂടാതെ ചെല്‍സിയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയാല്‍ എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ നേടിയ ക്ലബ്ബെന്ന പേര് ആഴ്സണലിനു സ്വന്തമാകും. കപ്പ് ആഴ്സണല്‍ ആരാധകര്‍ക്കും ഒരാശ്വാസമാകും. നിലവില്‍ 12 കിരീടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം റിക്കാര്‍ഡ് പങ്കിടുകയാണ്. ആഴ്സണല്‍ ജയിച്ചാലും തോറ്റാലും…
Read Moreപാക്കിസ്ഥാനുമായി ഇന്ത്യ കളിക്കുമോ?
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യ – പാക്കിസ്ഥാന് മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പരമ്പകളൊന്നും നടക്കുന്നില്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്താല്‍ മാത്രമേ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കൂ. മൂന്നു മാസം മുമ്പുതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ കേന്ദ്രസര്‍ക്കാരിനു രണ്ടു വട്ടം കത്തയച്ചിരുന്നു. അതുപോലെ ഉഭയകക്ഷി പരമ്പരകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു ബോര്‍ഡുകളും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ മാസം തന്നെ ദുബായില്‍ നടക്കുന്നുണ്ട്. എന്നാല്‍, പാക്കിസ്ഥാനുമായുള്ള പരമ്പരകള്‍ നടക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അതേസമയം, 2014ല്‍ ഇരുബോര്‍ഡുകളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ ബിസിസിഐ ലംഘിച്ചതിനാല്‍ ആറു കോടി 94 ലക്ഷം ഡോളര്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 2015നും 23നും ഇടയ്ക്ക് ഇരുരാജ്യങ്ങളിലുമായി ആറു…
Read Moreസച്ചിന് എ ബില്യണ്‍ ഡ്രീംസ് ഇന്ന് മുതൽ
മുംബൈ: സച്ചിന് തെണ്ടുല്‍ക്കറുടെ ജീവിത കഥ പ്രതിപാദിക്കുന്ന സച്ചിന് എ ബില്യന്‍ ഡ്രീംസ് എന്ന സിനിമ ഇന്നു തിയേറ്ററുകളില്‍. ബാഹുബലി 2 റിലീസ് ചെയ്തതിനേക്കാൾ കൂടുതൽ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും. ലോകമെന്പാടും 3300 തീയറ്ററുകളിലാണ് സച്ചിന്റെ സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സാംസ്കാരികത മുഴുവന്‍ ഒരു കുടക്കീഴില് അണിനിരന്ന പ്രത്യേക സ്ക്രീനിംഗാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നത്. സച്ചിനൊപ്പം കളിച്ചവര്‍ തുടങ്ങി, ക്രിക്കറ്റിലെയും രാഷ്ട്രീയത്തിലെയും എന്നു വേണ്ട സമസ്ത മേഖലകളിലെയും ഉന്നതരായ വ്യക്തിത്വങ്ങളാണ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണാനെത്തിയത്. അമിതാഭ് ബച്ചന് മുതലുള്ള ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നുള്ള ഉന്നതരും സിനിമ കാണാനെത്തി. ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, അനില്‍ കപൂര്‍, ഐശ്വര്യ റായി, അഭിഷേക് ബച്ചന്, ൺ ഏബ്രഹാം, എ.ആര്. റഹ്മാന്, തുടങ്ങിയവരായിരുന്നു പ്രമുഖര്‍.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും പത്നി നിതയുമടക്കമുള്ള ബിസിനസ്…
Read Moreയൂറോപ്പ ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്
സ്റ്റോക്ഹോം: യൂറോപ്പ ലീഗ് കിരീടത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത നേടി. തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ അരീനയിലുണ്ടായ ഭീകരാക്രമണം ഏല്‍പ്പിച്ച ദുഃഖത്തിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് സന്തോഷിക്കാനൊരു വകയായി ഈ കിരീട നേട്ടം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കിക്കോഫിനു മുമ്പ് ഒരു മിനിറ്റ് മൗനമാചരിച്ചു. യൂറോപ്പ ലീഗിലെ സ്റ്റോക്ഹോമില് നടന്ന ഫൈനലില്‍ അയാക്സിനെ 2-0ന് തോല്‍പ്പിച്ചാണ് ചുവന്ന ചെകുത്താന്മാര് കിരീടം സ്വന്തമാക്കിയത്. യൂറോപ്പ ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്മാരാകുന്നത്. പോള്‍ പോഗ്ബ, ഹെന്റിക് മിഖിത്രായന് എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിനെ ചാമ്പ്യന്‍സ് ലീഗിലേക്കു തിരിച്ചുകൊണ്ടുവന്നത്. ലൂയി വാന്‍ ഗാലിനു പിന്‍ഗാമിയായി യുണൈറ്റഡിന്റെ പരിശീലകനായെത്തിയ ഹൊസെ മൗറിഞ്ഞോയ്ക്കും ആശ്വാസിക്കാനുള്ള വകയായി ഈ കിരീടം. യുണൈറ്റഡിനൊപ്പമുള്ള മൂന്നാമത്തെ കിരീടമാണ്. സീസണു മുമ്പ് നടന്ന എഫ് എ കമ്യൂണിറ്റി ഷീല്‍ഡ് നേടിയശേഷം ലീഗ് കപ്പിലും…
Read Moreകാനറിയുടെ അദ്ഭുതബാലന് റയലിനു സ്വന്തം
റിയോ ഡി ഷാനെറോ: ബ്രസീലിയന്‍ ഫുട്ബോളിലെ അദ്ഭുത ബാലന് വിനീഷ്യസ് ജൂണിയര്‍ ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡിനു സ്വന്തം. കേവലം 16 വയസുള്ള വിനീഷ്യസ് മൂന്നു കോടി 80 ലക്ഷം പൗണ്ടിനാണ് (ഏകദേശം 318 കോടി രൂപ) ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളെമംഗോയുടെ ജൂണിയര്‍ ടീമില്‍നിന്ന് റയലിലെത്തുന്നത്. എന്നാല്‍, 18 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ വിനീഷ്യസിനു റയലിനൊപ്പം ചേരാനാകൂ. അതായത് 2018 ജൂലൈയില്‍ മാത്രം. കാല്പന്തുകളിയില് ധാരാളം പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള ബ്രസീലില്‍നിന്നുള്ള ഈ അദ്ഭുതബാലനായി യൂറോപ്പിലെ ഫുട്ബോള്‍ ശക്തികളായ റയലും ബാഴ്സലോണയും പോരടിച്ചിരുന്നു. എന്നാല്‍, അവസാനം വിനീഷ്യസ് റയലിലെത്തിയിരിക്കുന്നു. ബ്രസീല്‍ സമീപകാലത്തു നടത്തിയ ഏറ്റവും വലിയ താരക്കൈമാറ്റമാണിത്. റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കു പിന്‍ഗാമിയാകാനായി ഒരുങ്ങുന്ന താരമായാണ് വിനീഷ്യസ് വിലയിരുത്തപ്പെടുന്നത്. സാന്റോസില്‍നിന്ന് നാലു കോടി 90 ലക്ഷം പൗണ്ടിനാണ് നെയ്മര്‍ ബാഴ്സയിലെത്തുന്നത്.…
Read Moreചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ജൂൺ ഒന്നു മുതൽ
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുശേഷം ടീം ഇന്ത്യ ഇനി ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലേക്ക്. ഐസിസി റാങ്കിംഗില്‍ ആദ്യ എട്ടു സ്ഥാനത്തുള്ള ടീമുകളുടെ പോരാട്ടമാണ് ചാമ്പ്യന്‍സ് ട്രോഫി. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാരും. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിനു തുടങ്ങും. രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്.നാട്ടില്‍ തുടര്‍ച്ചയായി നടന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പര, ഏകദിന പരമ്പര, ട്വന്റി-20 മത്സരങ്ങള്‍ എന്നിവയിലെല്ലാം വിരാട് കോഹ്ലിക്കും സംഘത്തിനും വിജയക്കൊടി പാറിക്കാനായി. ടെസ്റ്റ് പരമ്പര ഒന്നും പോലും നഷ്ടമായുമില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 13 ടെസ്റ്റുകളാണ് ഇന്ത്യ നാട്ടില്‍ കളിച്ചത്. ഇതെല്ലാം കഴിഞ്ഞ് അധികം വിശ്രമമെടുക്കാതെ കളിക്കാര്‍ പണമൊഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യന്‍…
Read Moreനികുതി വെട്ടിപ്പ്: ലയണല്‍ മെസിയുടെ തടവുശിക്ഷ ശരിവച്ചു
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ. മുമ്പ് വിധിച്ച ശിക്ഷയ്ക്കെതിരേ മെസി സമര്‍പ്പിച്ച അപ്പീല്‍ സ്പാനിഷ് സുപ്രീം കോടതി തള്ളി. 21 മാസം തടവാണ് കഴിഞ്ഞ ജൂലൈയില്‍ മെസിക്കു വിധിച്ചിരുന്നത്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. 53 ലക്ഷം ഡോളര്‍ (മുപ്പതു കോടി രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന് വാദിച്ചു. 21 മാസത്തെ തടവിന് മെസിയെ ശിക്ഷിച്ചെങ്കിലും അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ല. സ്പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ട ആവശ്യമില്ല. വിചാരണ വേളയില്‍ ഹാജരായ മെസിയോട് നികുതി വെട്ടിപ്പിനെ കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ തനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമേ…
Read Moreസെജിനും ശ്രീകലയും ഇന്ത്യന്‍ ടീമില്‍
കോട്ടയം: അണ്ടര്‍ 18 ത്രീ ഓണ്‍ ത്രീ ഏഷ്യാ കപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടു മലയാളികള്‍. പുരുഷവിഭാഗത്തില്‍ തിരുവല്ല സ്വദേശി സെജിന്‍ മാത്യുവും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള ശ്രീകലയുമാണ് ടീമിലെത്തിയത്. മലേഷ്യയില്‍ 26മുതല്‍ 28 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ബംഗളൂരുവില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ ലീഡര്‍ മലയാളിയായ ജീന സക്കറിയയാണ്. പുരുഷ,വനിതാ വിഭാഗങ്ങളിലായി 32 ടീമുകള്‍ മാറ്റുരയ്ക്കും. ആദ്യമായാണ് ഇരുവരും ഇന്ത്യന്‍ ടീമിലെത്തുന്നത്. ഗ്രൂപ്പ് സിയില്‍ തുര്‍ക്മെനിസ്ഥാന്‍, ചൈനീസ് തായ്പേയി, ജപ്പാന് എന്നീ ടീമുകള്‍ക്കൊപ്പമാണ് വനിതാ വിഭാഗത്തില്‍ ഇന്ത്യ.പുരുഷവിഭാഗത്തില്‍ തുര്‍ക്മെനിസ്ഥാന്‍, ലബനന്, ബഹറിന്‍, ഖത്തര്‍ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പമുള്ളത്.
Read More