ഫ്ര​ഞ്ച് ഓ​പ്പ​ൺ: ക്വി​റ്റോ​വ ക്വി​റ്റ്, ചാ​മ്പ്യ​ൻ​മാ​ർ​ക്ക് മു​ന്നേ​റ്റം

പാ​രീ​സ്: പ​രി​ക്കി​നെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പെ​ട്രോ ക്വി​റ്റോ​വ​യ്ക്ക് മ​ട​ങ്ങി​വ​ര​വി​ലെ ര​ണ്ടാ​മ​ങ്ക​ത്തി​ൽ തോ​ൽ​വി. ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ര​ണ്ടാം റൗ​ണ്ടി​ൽ‌ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു. ബ​ഥ​നി മ​റ്റ​ക് സാ​ൻ​ഡ്സാ​ണ് ക്വി​റ്റോ​വയെ പ​രാ​ജ​യ​പ്പെ​ടുത്തിയത്. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ക്വി​റ്റോ​വ പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്. ര​ണ്ട് സെ​റ്റു​ക​ളും ടൈ ​ബ്രേ​ക്ക​റി​ലാ​ണ് ക്വി​റ്റോ​വ​യ്ക്ക് ന​ഷ്ട​മാ​യ​ത്. സ്കോ​ർ: 7-6 (7-5), 7-6 (7-5). വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വി​ന്‍റെ കു​ത്തി​ല്‍​പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പെ​ട്ര ക്വി​റ്റോ​വ ക​ഴി​ഞ്ഞ മെ​യ് മാ​സ​മാ​ണ് പൂ​ർ​ണ​തോ​തി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. ക​രി​യ​റി​നു ത​ന്നെ തി​ര​ശീ​ല​വീ​ഴ്ത്തി​യേ​ക്കു​മാ​യി​രു​ന്ന പ​രി​ക്കാ​ണ് ക്വി​റ്റോ​വ​യു​ടെ വ​ല​തു കൈ​യ്ക്കേ​റ്റ​ത്.‌ നി​ല​വി​ലെ വ​നി​ത, പു​രു​ഷ ചാ​മ്പ്യ​ൻ​മാ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. വ​നി​ത ചാ​മ്പ്യ​ൻ ഗാ​ർ​ബി​നെ മു​ഗു​റു​സ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്. അ​നെ​റ്റ് കോ​ണ്ട​വെ​യ്റ്റി​നെ​യാ​ണ് മു​ഗു​റു​സ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-7 (4-7), 6-4, 6-2. അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. കു​രു​മി ന​ര​യെ…

Read More

ചാന്പ്യൻസ് ട്രോഫി ആവേശം: ഗൂഗിൾ ഡൂഡിൽ ഗെയിം കളിക്കാം

ന്യൂഡൽഹി: 2017 ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ആവേശമാക്കാൻ ഗൂഗിളും ഒരുങ്ങി. ചാന്പ്യൻസ് ട്രോഫി പ്രമാണിച്ച് ഗൂഗിൾ തങ്ങളുടെ ഡൂഡിൽ രസകരമായി പരിഷ്കരിച്ചു. ഗൂഗിളിൽ പ്രവേശിക്കുന്നവർക്ക് ക്രിക്കറ്റ് ഗെയിമാണ് ഡൂഡിലായി തയാറാക്കിയിരിക്കുന്നത്. അടിവരയിട്ട ബാറ്റിൽ ക്ലിക്ക് ചെയ്താൽ ബാറ്റ് ചെയ്യാം. ആദ്യമായാണ് ഗൂഗിൾ ഇത്തരത്തിലുള്ള ഗൂഡിൽ ആനിമേഷൻ ചിത്രീകരിക്കുന്നത്. ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ഇന്നാണ് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തിന് ഇംഗ്ലണ്ടും ബംഗ്ലാദേശും ഓവലിൽ ഏറ്റുമുട്ടും.

Read More

കോ​ഹ്‌​ലി​യും കും​ബ്ലെ​യും ത​മ്മി​ല്‍ ‘ഉ​ട​ക്ക് ‘

ന്യൂ​ഡ​ല്‍ഹി: ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഡ്രെ​സിം​ഗ് റൂ​മി​ലെ അ​വ​സ്ഥ ക​ലു​ഷി​ത​മെ​ന്നു റി​പ്പോ​ര്‍ട്ട്. പ​രി​ശീ​ല​ക​നാ​യ അ​നി​ല്‍ കും​ബ്ലെ​യും കോ​ഹ്‌​ലി​യ​ട​ക്ക​മു​ള്ള സീ​നി​യ​ര്‍ താ​ര​ങ്ങ​ളും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം രൂ​ക്ഷ​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇ​രു​വ​രും ത​മ്മി​ലു​ള്ള അഭിപ്രാ​യ വ്യ​ത്യാ​സ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ കോ​ച്ചി​നെ ക​ണ്ടെ​ത്താ​ന്‍ ബി​സി​സി​ഐ അ​പേ​ക്ഷ ക്ഷ​ണി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കും​ബ്ലെ​യു​ടെ ക​ര്‍ശ​ന​മാ​യ ശൈ​ലി​യോ​ട് നാ​യ​ക​ന്‍ വി​രാ​ട് കോഹ്‌ലി അ​ട​ക്ക​മു​ള്ള മു​തി​ര്‍ന്ന താ​ര​ങ്ങ​ള്‍ക്ക് ക​ടു​ത്ത അ​സം​തൃ​പ്തി​യാ​ണു​ള​ള​ത്. ക​ര്‍ശ​ന നി​ല​പാ​ടു​ള്ള കും​ബ്ലെ​യു​മാ​യി യോ​ജി​ച്ച് പോ​കാ​നാ​കു​ന്നി​ല്ലെ​ന്ന് കോ​ഹ്ലി സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച പു​തി​യ ഭ​ര​ണ സ​മി​തി​യോ​ട് അ​റി​യി​ച്ചു. ര​വി​ശാ​സ്ത്രി​യെ പോ​ലെ ക​ളി​ക്കാ​രെ കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന കോ​ച്ചിം​ഗ് ശൈ​ലി​യോ​ടാ​ണ് മു​തി​ര്‍ന്ന താ​ര​ങ്ങ​ള്‍ക്ക് താ​ല്‍പ​ര്യം. കും​ബ്ലെ​യെ തെ​ര​ഞ്ഞെ​ടു​ത്ത സ​ച്ചി​ന്‍, ഗാം​ഗു​ലി, ല​ക്ഷ്മ​ണ്‍ മൂ​ന്നം​ഗ ക​മ്മി​റ്റി ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി തു​ട​ങ്ങാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ ഡ്രെ​സിം​ഗ് റൂ​മി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ബി​സി​സി​ഐ​യെ​യും ആ​രാ​ധ​ക​രെ​യും ഒ​രു​പോ​ലെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.…

Read More

ബംഗ്ലാദേശ് 84ന് പുറത്ത്; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം

ല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​ക്കു മു​ന്നോ​ടി​യാ​യു​ള്ള ര​ണ്ടാം സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വ​ൻ വി​ജ​യം. ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ത്യ 240 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ 324 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​ന്ത്യ​യു​ടെ കൂ​റ്റ​ൻ സ്കോ​റി​നെ പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 23.5 ഓ​വ​റി​ൽ വെ​റും 84 റ​ൺ​സി​ന് വെ​ല്ലു​വി​ളി അ​വ​സാ​നി​പ്പി​ച്ചു. ദി​നേ​ഷ് കാ​ർ​ത്തി​ക് (94), ഹ​ർ​ദി​ക് പാ​ണ്ഡ്യ (80), ശി​ഖ​ർ ധ​വാ​ൻ (60) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ‌ ന​ൽ​കി​യ​ത്. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. മു​ഷ്ഫി​ഖ​ർ റ​ഹിം (13), മെ​ഹ്ദി ഹ​സ​ൻ മി​ർ​സ (24), സു​ൻ​സ​മു​ൾ ഇ​സ്‌​ലാം (18) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ലു പേ​ർ​ക്ക് റ​ണ്ണൊ​ന്നും എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭു​വ​നേ​ശ്വ​ർ കു​മാ​റും ഉ​മേ​ഷ് യാ​ദ​വും മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

Read More

ഫ്ര​ഞ്ച് ഓ​പ്പ​ൺ: മു​റെ മു​ന്നോ​ട്ട്

പാ​രീ​സ്: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ബ്രി​ട്ട​ന്‍റെ ആ​ൻ​ഡി മു​റെ ഫ്ര​ഞ്ച് ഓ​പ്പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. റ​ഷ്യ​യു​ടെ ആ​ൻ​ഡ്രി കു​സ്നെ​റ്റ്സോ​വ​യെ വീ​ഴ്ത്തി​യാ​ണ് മു​റെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് മു​റെ​യു​ടെ വി​ജ​യം. ആ​ദ്യ സെ​റ്റ് മു​റെ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ റ​ഷ്യ​ൻ താ​രം തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ അ​ടു​ത്ത ര​ണ്ടു സെ​റ്റു​കൾ മു​റെ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​കൂ​ടാ​തെ സ്വ​ന്ത​മാ​ക്കി ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തു. സ്കോ​ർ: 6-4, 4-6, 6-2, 6-0. നേ​ര​ത്തെ വ​നി​താ​വി​ഭാ​ഗ​ത്തി​ൽ ഏ​ഴാം സീ​ഡ് ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട പു​റ​ത്താ​യി​രു​ന്നു. താ​യ്‌​വാ​ന്‍റെ സു ​വെ​യ് ശ്യ​യാ​ണ് ജൊ​ഹാ​ന​യെ അ​ട്ടി​മ​റി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജൊ​ഹാ​ന​യു​ടെ തോ​ൽ​വി. ആ​ദ്യ സെ​റ്റ് അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ ജൊ​ഹാ​ന ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ അ​ടി​യ​റ​വ് വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം സെ​റ്റ് ടൈ ​ബ്രേ​ക്ക​റി​ൽ 7-6 (7-2) സ്വ​ന്ത​മാ​ക്കി​യ സു ​അ​വ​സാ​ന സെ​റ്റ്…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: ന​ദാ​ല്‍, ജോ​ക്കോ​വി​ച്ച് മു​ന്നോ​ട്ട്

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ടോ​പ് സീ​ഡു​ക​ള്‍ക്കു മു​ന്നേ​റ്റം. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​ങ്ങ​ളാ​യ സെ​ര്‍ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ന​ദാ​ലും ആ​ദ്യ റൗ​ണ്ട് ജ​യ​മാ​ഘോ​ഷി​ച്ചു. പു​തി​യ പ​രി​ശീ​ല​ക​ന്‍ ആ​ന്ദ്രെ ആ​ഗ​സി​യു​ടെ മു​ന്നി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ന​ദാ​ല്‍ ക്ലേ ​കോ​ര്‍ട്ട് സ്‌​പെ​ഷ​ലി​സ്റ്റ് മാ​ഴ്‌​സെ​ല്‍ ഗ്രാ​നോ​ളേ​ഴ്‌​സി​നെ 6-3, 6-4, 6-2നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​വ​സാ​ന ഗെ​യി​മി​ല്‍ 0-40 എ​ന്ന നി​ല​യി​ല്‍ പി​ന്നി​ല്‍നി​ന്ന ശേ​ഷ​മാ​ണ് ജോ​ക്കോ​വി​ച്ച് മു​ന്നേ​റി​യ​ത്. പത്താം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ തേ​ടു​ന്ന റാ​ഫേ​ല്‍ ന​ദാ​ല്‍ ഉ​ജ്വ​ല ജ​യ​ത്തോ​ടെ തു​ട​ങ്ങി. ബെ​നോ​യി​റ്റ് പി​യ​റെ​യെ 6-1, 6-4-6-1നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ല്‍ ആ​ദ്യ റൗ​ണ്ട് ക​ട​ന്ന​ത്. അ​തേ​സ​മ​യം, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ ആ​ദ്യ റൗ​ണ്ടി​ല്‍ വി​ജ​യി​ച്ചു. ഇ​റ്റ​ലി​യു​ടെ ഫ്രാ​ന്‍സി​സ്‌​ക ഷി​വോ​ണി​യെ​യാ​ണ് മു​ഗു​രു​സ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 6-2, 6-4. സ്പാ​നി​ഷ് താ​ര​മാ​യ മു​ഗു​രു​സ ഉ​ജ്വ​ല ഫോ​മി​ല്‍ ക​ളി​ച്ചാ​ണ് 2010ലെ ​ചാ​മ്പ്യ​ന്‍ ഷി​വോ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.…

Read More

മെസി-ക്രിസ്റ്റ്യാനോ താരതമ്യം ക്രൂരം: റൊണാൾഡോ

സംപൗളോ: അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ​യും പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ സ്റ്റാ​ർ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​തു ക്രൂ​ര​മാ​ണെ​ന്നും ബ്ര​സീ​ലി​യ​ന്‍ ഇ​തി​ഹാ​സം റൊ​ണാ​ള്‍ഡോ. ര​ണ്ടു പേ​രും അ​വ​രു​വ​രു​ടെ ശൈ​ലി​യി​ൽ മി​ക​ച്ച​വ​രാ​ണെ​ന്ന് റൊ​ണാ​ള്‍ഡോ പ​റ​ഞ്ഞു. ഇ​രു​വ​രും തി​ക​ഞ്ഞ ബ​ഹു​മാ​നം അ​ര്‍ഹി​ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്ന് ഫി​നോ​മി​നോ എ​ന്ന അ​പ​ര​നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു. ഈ ​വ​ര്‍ഷ​ത്തെ ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​ൻ ക്രി​സ്റ്റ്യാ​നോ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​ങ്ങ​ളാ​യി ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലും ലാ ​ലി​ഗ​യി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ക്രി​സ്റ്റ്യാ​നോ കാ​ഴ​അ​ച​വ​ച്ച​തെ​ന്ന് റൊ​ണാ​ൾ​ഡോ ചൂ​ണ്ടി​ക്കാ​ട്ടി. ക്രി​സ്റ്റ്യാ​നോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും റൊ​ണാ​ള്‍ഡോ പ​റ​ഞ്ഞു. റൊ​ണാ​ള്‍ഡോ​യെ വാ​ര്‍ത്തെ​ടു​ത്ത​ത് റ​യ​ല്‍ മാ​ഡ്രി​ഡ് അ​ല്ലെ​ന്നും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ആ​ണെ​ന്നും റൊ​ണാ​ൾ​ഡോ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Read More

പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഇല്ല: ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: അതിർത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. കേ​ന്ദ്ര കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ലാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്. ബി​സി​സി​ഐ​യും പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡും ദു​ബാ​യി​ൽ ചർച്ചകൾ ന​ട​ത്തിയ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. ന​യ​തന്ത്ര ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ 2012ലാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വ​ച്ച​ത്. ച​ർ​ച്ച​യ്ക്കു പോ​കു​ന്ന​തി​നു മു​ൻ​പ് ബി​സി​സി​ഐ ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ടി​യി​രു​ന്നു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദ​ത്തി​ന് പാ​ക്കി​സ്ഥാ​ൻ അ​റു​തി വ​രു​ത്താ​ത്ത കാ​ല​ത്തോ​ളം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​രം സാ​ധ്യ​മ​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്ന കാ​ര്യം ബി​സി​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ അ​റി​യി​ക്കും. ഇ​ക്കാ​ര്യം പാ​ക്കി​സ്ഥാ​ൻ അം​ഗീ​ക​രി​ക്കാ​തി​രു​ന്നാ​ൽ ബി​സി​സി​ഐ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നു…

Read More

ഗോ​ൾ​ഫ് താ​രം ടൈ​ഗ​ർ വു​ഡ്സ് അറസ്റ്റില്‍

ഫ്ളോ​റി​ഡ: മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ഗോ​ൾ​ഫ് താ​രം ടൈ​ഗ​ർ വു​ഡ്സ് പോ​ലീ​സ് പി​ടി​യി​ൽ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഫ്ളോ​റി​ഡ ജൂ​പ്പി​റ്റ​ർ ഐ​ല​ന്‍റി​ലെ വീ​ടി​ന​ടു​ത്തു​നി​ന്നാ​ണ് വു​ഡ്സ് പി​ടി​യി​ലാ​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ വു​ഡ്സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നീ​ട് ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ചു. മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ ഗോ​ൾ​ഫ് താ​ര​മാ​യ ടൈ​ഗ​ർ വു​ഡ്സ് ഫെ​ബ്രു​വ​രി​യി​ൽ ഒ​മേ​ഗ ദു​ബാ​യ് ഡെ​സേ​ർ​ട്ട് ക്ലാ​സി​ക്കി​ൽ​നി​ന്നു പി​ൻ​മാ​റി​യ​ശേ​ഷം മ​റ്റു ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ഏ​പ്രി​ലി​ൽ വു​ഡ്സ് പു​റം​വേ​ദ​ന​യെ തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​കു​ന്ന​ത്. –

Read More

കുംബ്ലെ വേതന വർധനവ് ആവശ്യപ്പെടുന്നത് കോഹ്‌ലിയുടെ പേര് ഉപയോഗിച്ചെന്ന് ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പേര് ഉപയോഗിച്ചാണ് കോച്ച് അനിൽ കുംബ്ലെ വേതന വർധനവ് ആവശ്യപ്പെടുന്നതെന്ന് മുതിർന്ന ബിസിസിഐ അംഗത്തിന്‍റെ വെളിപ്പെടുത്തൽ. വേതന വർധനവ് എന്ന ആവശ്യത്തിന് ബലം ലഭിക്കുന്നതിനാണ് കുംബ്ലെ കോഹ്‌ലിയുടെ പേര് ഉപയോഗിക്കുന്നത്. എന്നാൽ കോഹ്‌ലി ഇക്കാര്യങ്ങളൊന്നും വ്യക്തിപരമായി അറിഞ്ഞിട്ടുമില്ല. മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റന്‍റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന കോഹ്‌ലിക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് കുംബ്ലെ പറയുന്നത്. എന്നാൽ ഇക്കാര്യം താൻ കോഹ്‌ലിയുമായി ഒന്ന്, രണ്ടു തവണ സംസാരിച്ചുവെന്നും അദ്ദേഹം ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടില്ലെന്നുമാണ് മുതിർന്ന ബിസിസിഐ അംഗം പറയുന്നത്. എല്ലാ കളിക്കാരെയും ഒരു പോലെ കാണണമെന്നും ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന കളിക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടിരുന്നുവെന്നും ബിസിസിഐ അംഗം പറഞ്ഞു. വേതന വർധനവും ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കണമെന്ന കുംബ്ലെയുടെ പരസ്യ നിലപാടും ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ…

Read More