ഗോള്‍ഡ്കോസ്റ്റ്(ഓസ്ട്രേലിയ): സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യ ഉജ്വല ജയത്തോടെ തുടങ്ങി. നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 4-1നാണ് പി.പി. സിന്ധു അടങ്ങിയ ഇന്ത്യന്‍ ടീം കെട്ടുകെട്ടിച്ചത്. ആദ്യ റൗണ്ടില്‍ ഡെന്മാര്ക്കിനോട് 1-4നു തോറ്റ ഇന്ത്യ രണ്ടാം പോരാട്ടങ്ങളില്‍ ഉജ്വല പ്രകടനമാണ് പുറത്തെടുത്തത്. കെ. ശ്രീകാന്ത്, പി.വി. സിന്ധു എന്നിവര്‍ സിംഗിള്‍സിലും അശ്വിനി പൊന്നപ്പ ഉള്‍പ്പെട്ട ടീം വനിതാ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും വിജയിച്ചു. സിക്കി റെഡ്ഡിക്കൊപ്പമാണ് അശ്വിനി ഡബിള്സിനിറങ്ങിയത്. ഇന്നു നടക്കുന്ന ഇന്തോനേഷ്യ, ഡെന്മാര്ക്ക് പോരാട്ടത്തിനു ശേഷമേ ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ കടക്കുമോ എന്നറിയാന്‍ സാധിക്കൂ. ഡെന്മാര്ക്ക് ജയിച്ചാല്‍ ഇന്ത്യയും ഡെന്മാര്ക്കും നോക്കൗട്ടിലെത്തും. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ശ്രീകാന്ത് ജൊനാഥന് ക്രിസ്റ്റിയെ 21-15, 21-16നു പരാജയപ്പെടുത്തിയപ്പോള്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധു ഫിട്രിയാനിയെ 21-9, 21-19നു പരാജയപ്പെടുത്തി. അശ്വിനി- സിക്കി റെഡ്ഡി സഖ്യം…
Read MoreCategory: Sports
ആഫ്രിക്കയുമെത്തി, ഇനി ലോകകപ്പിലേക്ക്
ന്യൂഡല്‍ഹി: ഒടുവില്‍ ആഫ്രിക്കയില്‍നിന്നുള്ള ടീമുകളുമായി. ഇനി ലോകകപ്പിന്റെ ആരവങ്ങളിലേക്ക്. ഒക്ടോബറില്‍
Read Moreറയല്‍ മാഡ്രിഡിനുവേണ്ടി റൊണാള്‍ഡോയ്ക്കു റിക്കാര്‍ഡ്
മാഡ്രിഡ്: റയല്‍ മാഡ്രിഡിനുവേണ്ടി ഈ സീസണില്‍ വിവിധ മത്സരങ്ങളിലായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല്പത് ഗോള്‍ തികച്ചു. കഴിഞ്ഞ ആറു സീസണിലും റൊണാള്‍ഡോ 40ലേറെ ഗോള്‍ നേടിയിരുന്നു. ഈ ലീഗ് സീസണില്‍ 25 ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം ചാമ്പ്യന്‍സ് ലീഗില്‍ 10 ഗോളും ക്ലബ് ലോകകപ്പില്‍നിന്ന് നാലും കോപ്പ ഡെല്‍ റേയില്‍ ഒരു ഗോളും നേടി. തുടര്‍ച്ചയായ ഏഴു സീസണിലും നാല്പതോ അധികമോ ഗോള്‍ നേടുന്ന ആദ്യ റയല്‍ താരമാണ് റൊണാള്‍ഡോ. ക്ലബ്ബിലെത്തിയ സീസണ് 2009-10 മാത്രമേ താരത്തിന് 40 ഗോള്‍ കടക്കാനാവാതെ പോയത്. മലാഗയ്ക്കെതിരേ ഗോള്‍ നേടിയ റൊണാള്‍ഡോ എല്ലാ ലാ ലിഗ സീസണിലും കുറഞ്ഞത് 25 ഗോളെങ്കിലും നേടുന്ന കളിക്കാരനായി. ലയണല്‍ മെസിയാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ മലാഗയ്ക്കെതിരേ 15 കളിയില്‍ ഇറങ്ങിയ റൊണാള്‍ഡോ 15 ഗോള്‍ നേടിയിട്ടുണ്ട്.
Read Moreആന്ദ്രെ ആഗസി ജോക്കോയുടെ പരിശീലകനാകുന്നു
റോം: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കളിക്കാനെത്തുന്ന നൊവാക് ജോക്കോവിച്ചിനെ മുന്‍ ലോക ഒന്നാം നന്പര് ആന്ദ്രെ ആഗസി പരിശീലിപ്പിക്കും. ഇറ്റാലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അലക്സാണ്ടര്‍ സ്വരേവിനോടു പരാജയപ്പെട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജോക്കോവിച്ച് ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാല പരിശീലകനായ മരിയാന് വാജ്ദയുമായി ജോക്കോവിച്ച് അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു. ഇതിനുശേഷമാണ് ആഗസിയെ താത്കാലിക പരിശീലകനായി ജോക്കോവിച്ച് നിയമിക്കുന്നത്. 2006ല്‍ ടെന്നീസ് കോര്‍ട്ടിനോടു വിടപറഞ്ഞ അഗാസി എട്ടു ഗ്രാന്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 12 ഗ്രാന്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ കളിക്കാരനാണ് ജോക്കോവിച്ച്. മുൻ ലോക ഒന്നാം നന്പർ താരമായിരുന്ന ജോക്കോവിച്ച് സമീപകാലത്ത് നിറം നങ്ങിയ ഫോമിലാണ്.
Read Moreബേസില്‍ തമ്പിയെ കെസിഎ അനുമോദിച്ചു
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ മികച്ച ഭാവി താരത്തിനുള്ള എമര്‍ജിംഗ് പ്ലയര്‍ അവാര്‍ഡു നേടിയ ബേസില്‍ തമ്പിയെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) അനുമോദിച്ചു. ഗുജറാത്ത് ലയണ്‍സിന്റെ താരമായ ബേസില്‍ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 12 മത്സരങ്ങളില്‍ നിന്നായി വിരാട് കോഹ്ലി, ധോണി, ക്രിസ് ഗെയ്ല് എന്നിവരുടേതടക്കം 11 വിക്കറ്റുകള്‍ വീഴ്ത്തി. 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബാറ്റിംഗില്‍ 28 റണ്‍സും ബേസിലിന്റെ പേരിലുണ്ട്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കളിക്കാരെ നേരെത്തെ കണ്ടെത്തി ശാസ്ത്രീയമായി പരിശീലിപ്പിച്ച് ഉന്നതിയില്‍ എത്തിക്കുന്ന കെസിഎയുടെ സംഘടിത ശ്രമത്തിന്റെ പരിണിത ഫലമാണ് എമര്‍ജിംഗ് പ്ലയര്‍ ബഹുമതി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേരള ക്രിക്കറ്റിനായതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. ഇത് രണ്ടാം തവണയാണ് എമര്‍ജിംഗ് പ്ലയര്‍ ബഹുമതി കേരള…
Read Moreറയൽ മാഡ്രിഡിന് 33-ാം ലാ ലിഗ കിരീടം
മലാഗ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കരീം ബെന്സമയുടെയും ഗോളുകള്‍ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം സമ്മാനിച്ചു. 2012 ലാ ലിഗ മുത്തമിട്ടശേഷം റയലിന് ആ കിരീടം സ്വന്തമാക്കാനായി. 33-ാം തവണയാണു ലാ ലിഗ കിരീടത്തില്‍ റയല്‍ മുത്തമിടുന്നത്. കിരീടത്തിനായി അവസാന മത്സരത്തില്‍ ഒരു പോയിന്റ് മാത്രമാണ് റയലിന് വേണ്ടിയിരുന്നത്. ജയത്തോടെ തന്നെ റയല്‍ ലീഗ് കിരീടം ഉയര്‍ത്തി. കിരീടവിജയിയെ നിര്‍ണയിച്ച അവസാന ദിനം റയല്‍ മാഡ്രിഡ് എവേ പോരാട്ടത്തില്‍ 2-0ന് മലാഗയെ തോല്‍പ്പിച്ചു. കിരീടപോരാട്ടത്തില്‍ റയലിനൊപ്പമുണ്ടായിരുന്ന ചിരവൈരികളായ ബാഴ്സലോണയും അവസാന മത്സരത്തില്‍ സ്വന്തം ന്യൂകാമ്പില്‍ പിന്നില്‍നിന്നശേഷം ഐബറെ 4-2ന് തകര്‍ത്തു. റയല്‍ വിജയിച്ചതോടെ ബാഴ്സയുടെ ജയത്തിനു പ്രസക്തി നഷ്ടമായി. ഒരു മുഴുവന്‍ സീസണില്‍ റയലിന്റെ പരിശീലകനായ സിനദിന്‍ സിദാനും അഭിമാനിക്കാനുള്ള വകയാണ് കിരീടം നല്‍കിയത്. ഒരു ജയം മാത്രം മതിയായിരുന്ന മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ ഗോളടിച്ച്…
Read Moreഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 10-ാം പതിപ്പിൽ സഞ്ജുവിലൊതുങ്ങിയ കേരളം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 10-ാം പതിപ്പിന്റെ കണക്കുപുസ്തകം തുറന്നാല്‍ തിളങ്ങി നില്ക്കുന്ന മലയാളി സഞ്ജു സാംസണ് മാത്രമാണ്; ഒരുപരിധിവരെ ബേസില്‍ തമ്പിയും. പതിവിനു വിപരീതമായി ഇത്തവണ നാലു മലയാളികളാണ് ഐപിഎലിൽ വിവിധ ടീമുകളിലായി കളിച്ചത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടി സഞ്ജു, ഗുജറാത്ത് ലയണ്‍സിനു വേണ്ടി ബേസില്‍, സച്ചിന് ബേബിയും വിഷ്ണു വിനോദും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനു വേണ്ടിയും ഇറങ്ങി. പതിവുപോലെ ശരാശരിക്കു മുകളില്‍നില്‍ക്കുന്ന പ്രകടനവുമായി സഞ്ജു തിളങ്ങി. 14 മത്സരങ്ങളില്‍നിന്ന് സഞ്ജു 386 റണ്‍സ് സ്വന്തമാക്കി. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്ധസെഞ്ചുറിയുമുണ്ടായിരുന്നു. ശരാശരി 27.57. ഈ സീസണിലെ ആദ്യ സെഞ്ചുറി സഞ്ജുവിന്റെ പേരിലായിരുന്നു. 102 ആയിരുന്നു ഉയര്‍ന്ന സ്കോര്‍. ഐപിഎല്‍ ഫൈനലിലെത്തിയ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 205 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ 102 റണ്‍സും സഞ്ജുവിന്റെ ബാറ്റില്‍നിന്നായിരുന്നു.…
Read Moreവിനീത് മിന്നി; ബംഗളൂരുവിനു ഫെഡറേഷൻ കപ്പ്
എക്സ്ട്രാ ടൈമിന്റെ രണ്ടാംഘട്ടത്തിലാണ് വിനീതിന്റെ സുവര്‍ണ പാദുകം ബംഗളൂരുവിനു പൊന്‍കിരീടം സമ്മാനിച്ചത്. രണ്ടാംപാതി തുടങ്ങിയ ഉടനെ െയായിരുന്നു വിനീതിന്റെ ഉശിരന്‍ ഗോള്‍. മോഹന്‍ബഗാന്റെ പ്രതിരോധത്തിലെ പിഴവിലേക്കായിരുന്നു വിനീതിന്റെ ഗോള്‍. ബഗാന് ഗോളി ദേവ്ജിത് മജുംദാറിന് നോക്കിനില്ക്കാനെ സാധിച്ചുള്ളൂ. കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കേ വിനീത് വീണ്ടും നിറയൊഴിച്ചു. ഡ്രിബിളിംഗ് പാടവം വ്യക്തമായ മുന്നേറ്റത്തില്‍ നാലു പ്രതിരോധ ഭടന്മാരെയും കബളിപ്പിച്ച വിനീത് നേടിയ ഗോളിന് ഒരു പ്രതികാരത്തിന്റെ ഗന്ധമുണ്ടായിരുന്നു. വിനീതിന്റെ ഈ രണ്ടു ഗോളുകള്‍ക്കും സംസാരിക്കാനേറെയുണ്ടായിരുന്നു. തന്നെ അപമാനിച്ച് സ്ഥാപനത്തിലെ മേലധികാരികളുടെ നെഞ്ചിലേക്കാവാം ഈ ഇരട്ടപ്രഹരങ്ങള് പതിച്ചത്. വിനീതിനു വേണം ജോലി. കേരളം ഒന്നടങ്കം അതാവശ്യപ്പെടുന്നു.നേരത്തെ നിശ്ചിതസമയത്ത് ആരും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം അധികസമയത്തേക്കു നീണ്ടത്.
Read Moreപൂനയെ കീഴടക്കി ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസിന്
ഹൈദരാബാദ്: അവസാന ഓവറിൽ മിച്ചൽ ജോൺസൺ നേടിയ രണ്ടു വിക്കറ്റുകൾ പൂനയുടെ കഥ കഴിച്ചു. വിജയത്തിലേക്കു നീങ്ങിയ പൂനയെ ഒരു റണ്ണിനു പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം എഡിഷനിൽ കിരീടം. മുംബൈയുടെ മൂന്നാം ഐപിഎൽ കിരീടമാണിത്. അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന പൂനയ്ക്ക് ഒന്‍പതു റൺസ് മാത്രമാണ് നേടാനായത്. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സിനെതിരേ മറുപടി ബാറ്റിംഗിൽ പൂനയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 128 റൺസേ നേടാനായുള്ളൂ. മുംബൈക്കു വേണ്ടി മിച്ചൽ ജോൺസൺ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകൾ നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിരയിൽ 47 റണ്‍സ് നേടിയ കൃണാല്‍ പാണ്ഡ്യക്കു മാത്രമാണ് പൂന ബൗളിംഗിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക്…
Read Moreസച്ചിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ്
കൊച്ചി: സച്ചിന് എ ബില്യൺ ഡ്രീംസ് എന്ന പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കറിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കും. കേരളത്തിലും ഛത്തീസ്ഗഡിലും ബില്യന്‍ ഡ്രീംസ് എന്ന സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നിര്‍മാതാവ് രവി ഭഗ്ചന്ദ്ക പറഞ്ഞു. ഈ സിനിമ ഒരു വ്യക്തിയുടെ കഠിനാധ്വാനത്തിനുള്ള ആദരവാണ്. ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നതാണ് സച്ചിന്റെ ജീവിതം. നികുതിയിളവ് നല്കിയ സംസ്ഥാനങ്ങളോട് നന്ദിയുണ്ട്. കൂടുതല്‍ പേര് സച്ചിന്റെ ജീവിതകഥ കാണുന്നതിനും പഠിക്കുന്നതിനും ഇത് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഇരുണ്ട കാലഘട്ടങ്ങളെ അദ്ദേഹം എങ്ങനെയാണ് മറികടന്നതെന്നു ഈ സിനിമ കാണിച്ചുതരുമെന്നു ഭഗ്ചന്ദ്ക പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഈ സ്വാഗതാര്‍ഹമായ നീക്കത്തിന് നന്ദിയുണ്ടെന്ന് കാര്‍ണിവല്‍ പിക്ചേഴ്സിന്റെ പ്രൊഡ്യൂസര്‍ ശ്രീകാന്ത് ഭാസി പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസത്തിന്റെ കഠിനാധ്വാനം വ്യക്തമാക്കുന്ന ഈ സിനിമയുടെ മൂല്യത്തിനുള്ള ശരിയായ അംഗീകാരമാണ് ഇത്.…
Read More