ന്യൂഡൽഹി: രാജ്യാന്തര ഫുട്ബോൾ താരം സി.കെ. വിനീതിനെ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജോലിയിൽ നിന്നു പിരിച്ചുവിട്ട നടപടിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഏജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പറഞ്ഞു. ഈ വിഷയത്തിൽ താൻ വിനീതിനൊപ്പം നിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സി.കെ. വിനീതിനെ ജോലിയിൽ നിന്നു പുറത്താക്കി ഏജീസ് ഉത്തരവിറക്കിയതിനു പിന്നാലെയാണ് മന്ത്രി വിജയ് ഗോയൽ വിനീതിന് പിന്തുണ പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് ആരാഞ്ഞ് ഏജീസ് ഓഫീസിനു കത്തയയ്ക്കുമെന്നും വിജയ് ഗോയൽ പറഞ്ഞു. നന്നായി കളിക്കുകയും രാജ്യത്തിനായി നേട്ടങ്ങൾ കൊണ്ടുവരികയുമാണ് താരങ്ങളെ സംബന്ധിച്ചെടുത്തോളം പ്രധാനം. താരങ്ങൾക്കു പരമാവധി ഇളവുകൾ നൽകണം. വിനീതിനെ തനിക്കു സഹായിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. മതിയായ ഹാജർ ഇല്ലെന്ന കാരണം പറഞ്ഞാണ് സി.കെ. വിനീതിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കായിക മന്ത്രി അടക്കമുള്ളവർ സിഎജി ശശികാന്ത്…
Read MoreCategory: Sports
ഐപിഎല്‍ പത്താം സീസൺ: ഫൈനലിലേക്ക് ഒരു മത്സരംകൂടി
ബംഗളൂരു: ഐപിഎല്‍ പത്താം സീസണിലെ രണ്ടാമത്തെ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് കൊന്പുകോർക്കും. രണ്ടു തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയവരാണ് മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. ഇന്നു ജയിക്കുന്നവര്‍ ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ പൂന സൂപ്പര്‍ ജയ്ന്റിനെ നേരിടും. കോല്ക്കത്തയ്ക്കാണെങ്കില് ഈ സീസണിലെ രണ്ടു ലീഗ് മത്സരങ്ങളിലും മുംബൈയോടു തോറ്റതിന്റെ പകരംവീട്ടേണ്ടതുണ്ട്. ഐപിഎലില്‍ മുംബൈയ്ക്കെതിരേ മോശം റിക്കാര്‍ഡാണ് കോല്ക്കത്തയ്ക്കുള്ളത്. 20 കളിയില്‍ 15 എണ്ണത്തില്‍ തോറ്റു. അഞ്ചെണ്ണത്തില്‍ മാത്രമേ കോല്‍ക്കത്തയ്ക്കു ജയിക്കാനായിട്ടുള്ളൂ. ഈ സീസണില്‍ കോല്‍ക്കത്തയ്ക്കെതിരേ മുംബൈയുടെ ആദ്യ ജയം വാങ്കഡെയിലായിരുന്നു. ഒരു പന്ത് മാത്രം ബാക്കിയിരിക്കേ മുംബൈ നാലു വിക്കറ്റിന് കോല്‍ക്കത്തയെ തകര്‍ത്തു. ജയിക്കാനായി 24 പന്തില്‍ 60 റണ്‍സ് വേണ്ടിയിരുന്ന മുംബൈയെ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് 11 പന്തില്‍ 29…
Read Moreഫിഫ അണ്ടർ 17 ലോകകപ്പ് : കൊച്ചി കൊള്ളാം
കൊച്ചി: റിലേയുടെ അവസാന ലാപ്പില്‍ ഓടിക്കയറിയ ചാമ്പ്യന്‍ താരത്തെപ്പോലെ കൊച്ചി ഒടുവില്‍ ആശങ്കകളുടെ കാര്‍മേഘത്തെ ഊതിയകറ്റി. കൊച്ചി പഴയ കൊച്ചിയല്ലെന്നു ബോധ്യമായ ഫിഫ സംഘം ഒടുവിൽ വിളിച്ചുപറഞ്ഞു, കൊച്ചി കൊള്ളാം. സ്വപ്നത്തിലേക്കിനി ഏറെ ദൂരമില്ല. ലോകകപ്പ് നാളുകള്‍ വരവായി. ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഇന്നലെ നടന്ന സന്ദര്‍ശനത്തിനു ശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്തി അറിയിച്ചു. മാര്‍ച്ച് 24നു നടത്തിയ അവസാന സന്ദര്‍ശനത്തില്‍ കണ്ട സ്റ്റേഡിയത്തിന്റെ അവസ്ഥയുമായി തട്ടിച്ചു നോക്കുമ്പോള്‍ കൊച്ചിയില്‍ കുറഞ്ഞ സമയം കൊണ്ടു നടന്ന ജോലികള്‍ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ലോകകപ്പിനു വേദിയാകുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്താന്‍ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിമിഷം കൊച്ചിയെ ലോകകപ്പ് വേദികളില്‍നിന്നു മാറ്റി നിര്‍ത്താന്‍…
Read Moreടെസ്റ്റ് റാങ്കിംഗ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമായി ആറു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നത്. 123 പോയിന്റാണ് ഇന്ത്യക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കു 117 പോയിന്റും മൂന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് 100 പോയിന്റുമാണുള്ളത്. ഇന്ത്യ ഒരു പോയിന്റ് ഉയര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക 109 ല്‍നിന്ന് 117ലെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും റാങ്കിംഗില്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന് ടീമുകള്‍ പിന്നോട്ടിറങ്ങി. ഓസ്ട്രേലിയ 108ല്‍നിന്ന് 100ലേക്കും നാലാമതുള്ള ഇംഗ്ലണ്ട് രണ്ടു പോയിന്റ് കുറഞ്ഞ് 99ലും പാക്കിസ്ഥാന്, ന്യൂസിലന്‍ഡിനു പിന്നിലായി ആറാമതുമെത്തി. പാക്കിസ്ഥാന് നാലു പോയിന്റാണ് നഷ്ടമായത്. ശ്രീലങ്ക ഏഴാമത് (91 പോയിന്റ്), വെസ്റ്റ് ഇന്‍ഡീസ് എട്ടാമത് (75 പോയിന്റ്), ബംഗ്ലാദേശ് ഒമ്പതാമത് (69 പോയിന്റ്), പത്താമതുള്ള സിംബാബ്വേ അഞ്ചു പോയിന്റ് നഷ്ടമാക്കി പോയിന്റില്ലാതെ തുടരുന്നു.
Read Moreഫിഫ അണ്ടർ 17 ലോകകപ്പ് : ഫിഫ സംഘം ഇന്നു വീണ്ടുമെത്തും, സംഘാടകർ മൗനത്തിൽ
സ്വന്തം ലേഖകൻ കൊച്ചി: കൗമാര കായിക മാമാങ്കമായ ഫിഫ അണ്ടർ-17 ലോകകപ്പിന് ഒരുങ്ങുന്ന കൊച്ചിയിലെ, പ്രധാന വേദികളുടെയും പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളുടെ കാര്യത്തിൽ സംഘാടകർ മൗനം തുടരുന്നു. പ്രധാനവേദിയായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പണികൾ അവസാന ഘട്ടത്തിലാണെങ്കിലും പരിശീലന മൈതാനങ്ങളുടെ അവസ്ഥ പരിതാപകരമായി തന്നെ തുടരുകയാണ്. അതിനിടെ ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി ഇന്നു കൊച്ചിയിലെത്തും. കലൂർ സ്റ്റേഡിയത്തിൽ കസേരകൾ ഘടിപ്പിക്കുന്ന പണി ഇന്നലെ പൂർത്തിയായി. എയർകണ്ടീഷനിംഗും പെയിന്റിംഗും പൂർത്തിയായിട്ടുണ്ട്. അഗ്നിശമന സംവിധാനം പൂർത്തിയായി വരുന്നതേയുള്ളൂ. മാലിന്യപ്രശ്നങ്ങളും മറ്റും പരിഹരിക്കാതെ കിടക്കുന്നു. പരിശീലന മൈതാനങ്ങളുടെ കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വേദികളെല്ലാം ഭംഗിയായി ഒരുങ്ങിയപ്പോഴാണു കൊച്ചിക്കിപ്പോഴും തണുപ്പൻ മട്ട്. ലോകകപ്പിനു പ്രധാനവേദിയാകുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയമായിരുന്നു 2016ലെ ഐഎസ്എൽ മത്സരങ്ങൾക്കും വേദിയായത്. രണ്ടുമാസം നീണ്ട ഐഎസ്എൽ മത്സരങ്ങൾക്കുശേഷമാണ് ഒരുക്കങ്ങൾ ആരംഭിച്ചതു തന്നെ.…
Read Moreഹൈദരാബാദ് തകർന്നു
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ക്വാളിഫയര്‍ രണ്ടിലേക്കുള്ള ടീമിനെ നിശ്ചയിക്കുന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 128 റണ്‍സ് എടുത്തു. കോല്‍ക്കത്തയുടെ പേസര്‍മാരായ ഉമേഷ് യാദവിന്റെ നഥാന്‍ കോള്‍ട്ടര്‍ നെയ്ലിന്റെയും പ്രകടനമാണ് ഹൈദരാബാദിനെ ചെറിയ സ്കോറിലൊതുക്കിയത്. നഥാന്‍ കോള്‍ട്ടര്‍ നെയ്ൽ മൂന്ന് സ്വന്തമാക്കിയപ്പോള്‍ ഉമേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് വീതം വീഴ്ത്തിയ പീയുഷ് ചൗളയും ട്രെന്റ് ബോള്‍ട്ടും ഇവര്‍ക്കു പിന്തുണ നല്കി. 37 റണ്‍സെടുത്ത ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണറാണ് ടോപ് സ്കോറര്‍. ടോസ് നേടിയ കോല്‍ക്കത്ത നായകന് ഗൗതം ഗംഭീർ ഹൈദരാബാദിനെ ബാറ്റിംഗിനു വിട്ടു. ബാറ്റിംഗ് തുടങ്ങിയ ഹൈദരാ ബാദിന്റെ തുടക്കം സാവധാനമായിരുന്നു. ഹൈദരബാദിനു സ്കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ ശിഖര്‍ ധവാനെ (11) നഷ്ടമായി. ഇതിനുശേഷം…
Read Moreസ്റ്റേഡിയം നവീകരണത്തിനുള്ള തുക വകമാറ്റി കാർ വാങ്ങി
തോമസ് വർഗീസ് തിരുവനന്തപുരം: ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെ കേരള സ്പോർട്സ് കൗണ്‍സിൽ 50 ലക്ഷത്തോളം രൂപ മുടക്കി രണ്ട് ആഡംബര വാഹനങ്ങൾ കൂടി വാങ്ങി. പ്രസിഡന്റ് , സെക്രട്ടറി എന്നിവർക്കുവേണ്ടിയാണ് ഏറ്റവും പുതിയ മോഡൽ ഇന്നോവ വാഹനങ്ങൾ വാങ്ങിയത്. ധനകാര്യവകുപ്പിന്റെ അനുമതി തേടിയാൽ ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ സ്പോർട്സ് കൗണ്‍സിലിന്റെ ഓണ്‍ ഫണ്ടിൽ നിന്നാണ് ഇതിനായി പണം ഉപയോഗിച്ചിരിക്കുന്നത്. സ്പോർട്സ് കൗണ്‍സിലിന്റെ നീന്തൽക്കുളങ്ങളിൽ നിന്നും ഇൻഡോർ സ്റ്റേഡിയങ്ങളിൽ നിന്നും വാടക ഇനത്തിൽ ലഭിച്ചിരുന്ന ഒരുകോടിയോളം രൂപ കൗണ്‍സിലിന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഈ പണം സ്റ്റേഡിയങ്ങളുടെ നവീകരണത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ മറികടന്നാണ് പണം ആഡംബര കാറുകൾ വാങ്ങുന്നതിനായി വകമാറ്റി ചെലവഴിച്ചത്. നന്ദിയോട് നീന്തൽക്കുളം ഉൾപ്പെടെയുള്ള നവീകരണം നടത്താതെ ഏറെ പ്രതിസന്ധിയ്ക്കു നടുവിൽ നില്‍ക്കുമ്പോഴാണ് ഇതിനായി വിനിയോഗിക്കേണ്ട പണം ആഡംബര കാറിനായി ചെലവാക്കിയത്. സ്പോർട്സ് കൗണ്‍സിൽ…
Read Moreജയത്തോടെ ചെല്‍സി ആഘോഷത്തിലേക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഇതിനോടകം ഉറപ്പിച്ച ചെല്‍സി ലീഗിലെ തങ്ങളുടെ അവസാന രണ്ടു കളികളില്‍ ആദ്യമത്സരത്തില്‍ വിജയിച്ചു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളിനാണ് ചെല്‍സി വിജയിച്ചത്. 3-3 സമനിലയിലേക്കു പോകുമായിരുന്ന മത്സരത്തില്‍ 88-ാം മിനിറ്റില്‍ സെസ് ഫാബ്രിഗസ് നേടിയ ഗോളിലൂടെയാണ് ചെല്‍സി വിജയം സ്വന്തമാക്കിയത്. വെറ്ററന്‍ താരം ജോണ്‍ ടെറി (22), സെസാര്‍ അസ്പിലികുവേറ്റ(36), മിഷി ബാറ്റ്ഷുവായി (49) എന്നിവരും ചെല്‍സിക്കായി സ്കോര്‍ ചെയ്തു. എറ്റിനി കാപൂ (24), ഡാരില്‍ ജന്മാത് (51), സ്റ്റെഫാനോ ഒകാക (74) എന്നിവര്‍ വാറ്റ്ഫഡിനായി സ്കോര്‍ ചെയ്തു. ആക്രമണപ്രത്യാക്രമണങ്ങള്‍ കൊണ്ടു സമ്പന്നമായ മത്സരത്തില്‍ അന്റോണിയോ കോന്റെയുടെ കുട്ടികള്‍ നിറഞ്ഞു കളിച്ചു. സ്റ്റാംഫോര്‍ഡ് ബ്രിജിലെ സ്വന്തം കാണികള്‍ നല്കിയ പിന്തുണയിലായിരുന്നു ചെല്‍സിയുടെ കുതിപ്പ്. കിരീടം ഇതിനോടകം ഉറപ്പിച്ച ചെല്‍സിയുടെ ഓരോ മുന്നേറ്റവും അവര്‍ ആഘോഷിച്ചു. 37…
Read Moreമുംബൈക്കു തകർച്ച
മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത പൂന സൂപ്പര്‍ ജയന്റിനു മികച്ച സ്കോര്‍. പൂന 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയാവുകയാണ്. സ്കോര്‍ബോര്‍ഡില്‍ 41 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മയടക്കം മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറുകളില്‍ മഹേന്ദ്രസിംഗ് ധോണി നടത്തിയ ഉജ്വല ബാറ്റിംഗാണ് പൂനയ്ക്കു മികച്ച സ്കോര്‍ സമ്മാനിച്ചത്. 26 പന്തില്‍ അഞ്ചു പടുകൂറ്റന്‍ സിക്സറുകളുടെ അകമ്പടിയില്‍ 40 റണ്‍സാണ് ധോണി അടിച്ചു കൂട്ടിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ അവസാന രണ്ടു പടുകൂറ്റന്‍ സിക്സറുകളുമായി മഹേന്ദ്രസിംഗ് കളം നിറഞ്ഞതോടെ മുംബൈക്ക് മത്സരത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായി. 48 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 58 റണ്‍സ് നേടിയ മനോജ് തിവാരിയാണ്…
Read Moreഅനസ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്
ന്യൂഡല്‍ഹി: സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തിയെഴുത്തി മലയാളി താരം മുഹമ്മദ് അനസ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി. മൂന്നാമത്തെയും അവസാനത്തെ പാദ ഇന്ത്യന്‍ ഗ്രാന്‍പ്രീയുടെ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 45.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അനസ് സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരു ത്തി. 45.50 സെക്കന്‍ഡ് ആണ് ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടാന്‍ വേണ്ടിയിരുന്ന സമയം. കഴിഞ്ഞ വര്‍ഷം ജൂണില്‍ പോളിഷ് ചാമ്പ്യഷിപ്പില്‍ നേടിയ 45.40 സെക്കന്‍ഡ് സമയത്തിന്റെ ദേശീയ റിക്കാര്‍ഡാണ് മലയാളി താരം മാറ്റിയെഴുതിയത്. ആരോക്യ രാജീവ് (46.32 സെക്കന്‍ഡ്) വെള്ളിയും സച്ചിന് ബേബി (47.18 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി. ഒളിമ്പിക്സിന്റെ 400 മീറ്ററില്‍ പങ്കെടുത്ത മൂന്നാമനാണ് അനസ്. ഇതിനു മുമ്പ് 1960ലെ റോം ഒളിമ്പിക്സിൽ ഇന്ത്യന്‍ ഇതിഹാസം മില്‍ഖ സിംഗും 2004ലെ ആഥന്‍സ് ഒളിമ്പിക്സില്‍ കെ.എം. ബിനുവും പങ്കെടുത്തിട്ടുണ്ട്.…
Read More