അജിത് ജി. നായര്‍ നന്ദി ഡിര്‍ക് കുയ്റ്റ്… നിങ്ങള്‍ നേടിത്തന്നത് ഒരു തലമുറയുടെ കിരീടമാണ്. ഫെയെനൂര്‍ദിന്റെ ആരാധകര്‍ ഈ ഡച്ച് സ്ട്രൈക്കറോട് ഇങ്ങനെ പറയുന്നുണ്ടാവും. ഹെരാക്ലെസ് അല്മെലോയ്ക്കെതിരേ നടന്ന അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ കുയ്്റ്റ് നേടിയ ഹാട്രിക് ഫെയെനൂര്ദിന് നേടിക്കൊടുത്തത് 21-ാം നൂറ്റാണ്ടിലെ ആദ്യ ഇറെഡിവിസി(ഡച്ച് ലീഗ്്)കിരീടമാണ്. ഒരുപക്ഷേ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചിട്ടും കുയ്റ്റ് ക്ലബ് ഫുട്ബോളില്‍ തുടര്‍ന്നതും ഒരു ദശാബ്ദം വിദേശ ക്ലബ്ബുകളില്‍ കളിച്ചിട്ട് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തിയതും കരുതിവച്ച ഈ നിയോഗത്തിന്റെ സാക്ഷാത്കാരത്തിനായിരിക്കണം. നീണ്ട 18 വര്‍ഷത്തിനു ശേഷം ഫെയെനൂര്‍ദ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ. ഒരു കാലത്ത് ഡച്ച് ഫുട്ബോളിന്റെ എല്ലാമെല്ലാമായിരുന്നു ഫെയെനൂര്‍ദ്. 1923-24 കാലഘട്ടത്തിലാണ് ഈ റോട്ടര്‍ഡാം ക്ലബ് തങ്ങളുടെ ആദ്യ ഡച്ച് ലീഗ് കിരീടം നേടുന്നത്. അവസാനം നേടിയതാവട്ടെ 1998-99 കാലഘട്ടത്തിലും. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ നൂറ്റാണ്ട് അവസാനത്തെ ചാമ്പ്യന്മാര്.…
Read MoreCategory: Sports
ഫൈനല്‍ ലക്ഷ്യമിട്ട് മുംബൈ, പൂന
മുംബൈ: ഒറ്റ ജയത്തോടെ ഫൈനലിലെത്താനായി മുംബൈയും പൂനയും ഇന്നിറങ്ങും. ഐപിഎല്‍ പത്താം സീസണിന്റെ ആദ്യ ക്വാളിഫയിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ റൈസിംഗ് പൂന സൂപ്പര്‍ജയന്റും വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ നേരിട്ട് 21ന് നടക്കുന്ന ഫൈനലിനു യോഗ്യത നേടും. പരാജയപ്പെടുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ടാകും. എന്നാല്‍ ആ അവസരം ഉപയോഗിക്കാതെ ആദ്യമേ ഫൈനലിലെത്താനാണ് ഇരുടീമും ഇറങ്ങുക. അതുകൊണ്ട് മത്സരം കൂടുതല്‍ വാശിയേറിയതാകും. മുംബൈയ്ക്കാണെങ്കില് പകരംവീട്ടേണ്ടതായുണ്ട്. ഈ സീസണില്‍ മുംബൈയെ രണ്ടു തവണ തോല്‍പ്പിച്ച ടീമാണ് സൂപ്പര്‍ജയന്റ്. അവസാന ലീഗ് മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായാണ് ഇരുടീമും യോഗ്യത നേടിയത്. മുംബൈ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും മികച്ച ബൗളിംഗിലൂടെ കിംഗ്സ് ഇലവന് പഞ്ചാബിനെ തകര്‍ത്താണ് പൂനയും രണ്ടാം സ്ഥാനത്തെത്തിയത്. മുംബൈയുടെ ബെഞ്ച് നിരയുടെ കരുത്താണ് കോല്ക്കത്തയ്ക്കെതിരേയുള്ള മത്സരത്തിലൂടെ പുറത്തുവന്നത്. പൂനയാണെങ്കില് നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ ചെറിയ സ്കോറില്‍…
Read Moreകാര്യവട്ടം സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കു യോഗ്യമെന്നു ബിസിസിഐ
തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം യോഗ്യമെന്നു ബിസിസിഐ.കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയ സൗകര്യങ്ങൾ ബിസിസിഐ ജനറൽ മാനേജർ (ഓപ്പറേഷൻ) ഡോ. എം.വി. ശ്രീധറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ ബിസിസിഐ പൂർണ സംതൃപ്തി രേഖപ്പെടുത്തി. ജൂലൈയിൽ ഐസിസി സംഘം സ്റ്റേഡിയം സന്ദർശിച്ച് പരിശോധന നടത്തും. അടുത്ത സീസണിൽ തന്നെ സ്റ്റേഡിയത്തിൽ രാജ്യാന്തരമത്സരം നടത്താൻ കഴിഞ്ഞേക്കുമെന്നും ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന, പരിക്കേൽക്കുന്ന താരങ്ങൾക്കു ചികിത്സ നൽകാനുള്ള സൗകര്യങ്ങളിലും ടെലിവിഷൻ സംപ്രേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ ഡോ. എം.വി. ശ്രീധർ നിർദേശം നൽകി. പരിക്കേൽക്കുന്ന താരങ്ങളെ മൈതാനത്തുനിന്നു മെഡിക്കൽ റൂമിൽ എത്തിച്ച ശേഷം കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ ആശുപത്രിയിലേക്കു കൊണ്ടു പോകാനായി ആംബുലൻസിലേക്ക് എത്തിക്കാൻ സ്റ്റെയർകേസിലൂടെ…
Read Moreവാര്‍ണറും സ്മിത്തും ഐപിഎല്‍ ഉപേക്ഷിച്ചേക്കും
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഐപിഎലില്‍നിന്ന് വിട്ടുനില്‍ക്കാനായി ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വന്‍ തുകയുടെ കരാര്‍ മുന്നോട്ടുവച്ചതായി സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍, മേയ് മാസങ്ങളിലെ ഓഫ് ഡെയ്സില്‍ താരങ്ങളെ മറ്റ് ലീഗുകളില്‍നിന്ന് ഒഴിവാക്കി ഫ്രഷ് ആയി നിലനിര്‍ത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി. ഏപ്രില്‍, മേയ് മാസങ്ങളിലായാണ് പണക്കൊഴുപ്പിന്റെ പര്യായമായ ഐപിഎല്‍ നടക്കുക. കളിക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതികരണം. സ്മിത്തിനും വാര്‍ണര്‍ക്കും പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിന്‍സ് തുടങ്ങിയവര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ കരാര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്മാരായ സ്മിത്തും വാര്‍ണറും വര്‍ഷം 10 ലക്ഷം ഡോളറിലധികം ഇന്ത്യയില്‍നിന്ന് സമ്പാദിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും ഗവേണിംഗ്…
Read Moreവരന്: മെസി, വധു: അന്റോണെല്ല; തീയതി ജൂണ്‍ 30
ബാഴ്സലോണ: അര്‍ജന്റൈന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി വിവാഹിതനാകുന്നു. വധു പ്രണയിനി അന്റോണെല്ല റൊക്കൂസോ തന്നെ. ജൂണ്‍ 30ന് അര്‍ജന്റൈന്‍ നഗരമായ റൊസാരിയോയിലാണ് വിവാഹ ചടങ്ങ്. സാക്ഷ്യംവഹിക്കാന്‍ ഇരുവരുടെയും മക്കളായ നാലു വയസുകാരന് തിയാഗോ മെസിയും ഒരു വയസുള്ള മത്തേയോ മെസിയും ഉണ്ടാകും. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും ഒന്നിച്ചാണ്. കഴിഞ്ഞ വര്‍ഷം ഇരുവരും ഔദ്യോഗികമായി വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതുണ്ടായില്ല. മെസിയുടെ 30-ാം ജന്മദിനത്തിനും ആറുനാളുകള്ക്കുശേഷമാണ് വിവാഹം എന്ന പ്രത്യേകതയുമുണ്ട്. ബാഴ്സലോണയിലും ആഘോഷ ങ്ങള് ഉണ്ടാകുമെന്നാണ് സൂചന.
Read Moreബ്ലാസ്റ്റേഴ്സിനു പിന്നാലെ തിരുവനന്തപുരവും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലേക്കു തിരുവനന്തപുരവും. അടുത്ത സീസണിൽ മൂന്നു ടീമുകളെ കൂടി ഉൾപ്പെടുത്താൻ പദ്ധതിയിട്ട് ഐഎസ്എൽ മാനേജ്മെന്റ് പുറത്തിറക്കിയ ലേലപട്ടികയിലാണ് തിരുവനന്തപുരവും ഉൾപ്പെട്ടിരിക്കുന്നത്. മൂന്നു ടീമുകൾക്കായി ലേലം നടത്താനാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുർഗാപുർ, ഹൈദരാബാദ്, ജംഷഡ്പുർ, കോൽക്കത്ത, റാഞ്ചി എന്നീ നഗരങ്ങളാണ് ലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. മേയ് 24 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. ഇത്തരത്തിൽ ലേലത്തിൽ വിജയിക്കുന്ന ടീമുകൾ അടുത്തസീസണ്‍ ഐഎസ്എലിൽ കളിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെയാകും സീസണിലെ ഐഎസ്എൽ മത്സരങ്ങൾ നടക്കുക. നിലവിൽ എട്ടു ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന വൻ സ്വീകാര്യതയാണ് തിരുവനന്തപുരത്തെ ലേലത്തിൽ ഉൾപ്പെടുത്താൻ കാരണമായതെന്നാണു സൂചന. സച്ചിൻ തെണ്ടുൽക്കറുടെ സേതൃത്വത്തിലുള്ള സംഘമാണ് കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ.
Read Moreലോകകപ്പിൽ ഇന്ത്യ കളിക്കുമോ?
മനാമ: 2026ലെ ഫുട്ബോള്‍ ലോകകപ്പിൽ ഇന്ത്യ കളിക്കുമോ ആഞ്ഞുപിടിച്ചാൽ ലോകറാങ്കിംഗിൽ 100-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് ലോകകപ്പ് കളിക്കാൻ സാധിക്കും. 2026ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ഇന്ത്യക്കും കളിക്കാമെന്ന സാഹചര്യം ഉരുത്തിരിയുന്നത്. 2026 ലോകകപ്പില്‍ പങ്കെടുത്ത ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ആയാണ് ഉയര്‍ത്തിയത്. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ നേട്ടം ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കുമാണ്. ലോകകപ്പില്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ടീമുകളുടെ എണ്ണം നാലരയില്‍ നിന്ന് എട്ടായി ഉയരുമ്പോള്‍ ആഫ്രിക്കന്‍ ടീമുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ഒന്‍പതായി മാറും. മനാമയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ടീമുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. യൂറോപ്പിൽനിന്നുള്ള ടീമുകളുടെ എണ്ണം 16 ആയി ഉയരും നിലവിൽ 13 ടീമുകളാണ് പങ്കെടുക്കുന്നത്. നാലര സ്ഥാനങ്ങള്‍ ഉണ്ടായിരുന്ന ലാറ്റിനമേരിക്ക, കോൺകാകാഫ് മേഖലകൾക്ക് ആറു ടീമുകളെ വീതം എത്തിക്കാം. അതേസമയം അര സ്ഥാനമുണ്ടായിരുന്നു ഓഷ്യാനിയക്കാര്ക്കു…
Read Moreയുവന്റസ് ചാന്പ്യൻസ് ലീഗ് ഫൈനലിൽ
റോം: ബാഴ്സലോണയുടെ തട്ടകത്തില്‍നിന്ന് എന്തിനാണ് ഡാനി ആല്‍വസിനെ സ്വന്തം പാളയത്തിലെത്തിച്ചത് എന്ന് യുവന്റസ് ആരാധകര്‍ക്ക് ക്ലബ് അധികൃതര്‍ ഇന്നലെ ഉത്തരം നല്കി. എവിടെയായാലും ഡാനി ഡാനിയാണ്.പ്രതിരോധനിരയിലാണ് സ്ഥാനമെങ്കിലും വലതുവിംഗിലൂടെ ചാട്ടുളിപോലെ കയറിവന്ന എതിര് ഗോള്‍മുഖത്ത് നിരന്തരം ഭീതി വിതയ്ക്കുന്ന ഒന്നാം തരം താരം. ഡാനി ആല്‍വസിന്റെ പ്രതിഭാവിലാസം ഉച്ചസ്ഥായിയിലായ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ സെമി പോരാട്ടത്തില്‍ മോണക്കോയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് കലാശപ്പോരാട്ടത്തിന് അര്‍ഹരായി. ജൂണ്‍ മൂന്നിന് കാര്‍ഡിഫില്‍ നടക്കുന്ന ഫൈനലിലേക്ക് യുവെ എത്തുന്നത് 4-1ന്റെ അഗ്രഗേറ്റ് വിജയത്തോടെയാണ്. ആദ്യപാദത്തില്‍ ഫ്രഞ്ച് ക്ലബ് മോണക്കോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 2-0ന്റെ വിജയം യുവെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. 21 വര്‍ഷം മുമ്പായിരുന്നു യുവെ ചാമ്പ്യന്‍സ് ലീഗില്‍ അവസാനമായി മുത്തമിടുന്നത്.…
Read Moreഅയ്യർ ദി ഗ്രേറ്റ്; ഡൽഹിക്ക് ഗംഭീര ജയം
കാൺപുർ: അവസാന ഓവർവരെ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ലയൺസിനെ ഡൽഹി ഡെയർഡെവിൾസ് പരാജയപ്പെടുത്തി. ശ്രേയസ് അയ്യരുടെ (96) ഉജ്വല ബാറ്റിംഗാണ് ഡൽഹിക്ക് രണ്ടു വിക്കറ്റ് ജയമൊരുക്കിയത്. അയ്യരുടെ ബലത്തിൽ ഗുജറാത്തിന്റെ 196 റൺസ് വിജയലക്ഷ്യം ഡൽഹി രണ്ടു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ഒമ്പതു റൺസ് വേണ്ടപ്പോൾ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തി മലയാളി താരം ബേസിൽ തമ്പി ഗുജറാത്തിന് പ്രതീക്ഷ നൽകിയതാണ്. എന്നാൽ ഒമ്പതാമനായെത്തിയ അമിത് മിശ്ര ഗുജറാത്ത് പ്രതീക്ഷകളെ തല്ലിക്കെടുത്തി ഡൽഹിയെ വിജയത്തിലെത്തിച്ചു. ബേസിലിനെ തുടർച്ചയായി രണ്ടുതവണ ബൗണ്ടറിയിലേക്ക് പായിച്ചാണ് മിശ്ര ഡൽഹിയുടെ വിജയമൊരുക്കിയത്. വിക്കറ്റുകൾ നിലംപൊത്തുമൊമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ യഥാർഥ ഹീറോ. സഞ്ജു സാംസണനും (10) ഋഷഭ് പന്തും (4) വേഗം മടങ്ങിയപ്പോൾ കരുൺ നായരും (30) അയ്യരുമാണ് പോരാട്ടത്തിനു തുടക്കമിട്ടത്. കരുൺ…
Read Moreക്രൈസ്റ്റ് കോളജിൽ ജംപിംഗ് അക്കാഡമി ആരംഭിച്ചു
ഇരിങ്ങാലക്കുട: കേരള സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഇൻഡോർ ജംപിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ സിഎംഐ അന്തർദേശീയ പോൾവാൾട്ട് താരം ശ്രീജിഷ്കുമാറിനു ഫൈബർ പോൾ നൽകിക്കൊണ്ട് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ശ്രീജിഷ്കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭാവിതാരങ്ങളെ കണ്ടെത്താനും 2020, 2024 വർഷങ്ങളിലെ ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടണം എന്ന ആഗ്രഹത്തോടും കൂടിയാണ് ക്രൈസ്റ്റ് കോളജ് ജംപിംഗ് അക്കാഡമിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുളളത്. അന്തർദേശീയ പോൾവാൾട്ട് താരവും കോച്ചുമായ ശ്രീജിഷ്കുമാർ, കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ സിഎംഐ, സായി കോച്ച് വാൾട്ടർ പി. ജോ, സ്പോർട്സ് കൗണ്‍സിൽ കോച്ച് സേവ്യർ പൗലോസ്, 400 മീറ്ററിൽ ദേശീയ മെഡൽ ജേതാവും നേവി താരവുമായ സ്വരൂപ് രാജൻ, ഡോ. ടി. വിവേകാനന്ദൻ, ഡോ. വി.എ. തോമസ്, ഡോ.…
Read More