ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരവും ഡൽഹി ഡെയർ ഡെവിൾസ് ടീം നായകനുമായ സഹീർ ഖാൻ വിവാഹിത നാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണു വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നു. ഇതുസംബന്ധിച്ച വിവരം സഹീർ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സഹീർ ഖാൻ. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും സഹീർ അംഗമായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ചക്ദേ ഇന്ത്യ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് സാഗരിക പ്രശസ്തിയിലേക്ക് ഉയരുന്നത്.
Read MoreCategory: Sports
മെസിക്ക് അവര്‍ കൈയടിച്ചില്ല
മാഡ്രിഡ്: എല്‍ ക്ലാസിക്കോയിലെ റയല്‍ – ബാഴ്സ വൈരം ലോക ക്ലാസിക്കാണ്. അതിനപ്പുറത്തേക്ക് ഏതെങ്കിലും രണ്ടു ടീമുകള്‍ തമ്മിലുള്ള എതിര്‍പ്പ് ചൂണ്ടിക്കാണിക്കാനാവില്ല. ന്യൂകാമ്പിലെത്തുന്ന റയല്‍ മാഡ്രിഡ് താരങ്ങളെ ഒരിക്കലും അഭിനന്ദിക്കാത്തവരാണ് കറ്റാലന്‍ ആരാധകര്‍. അതുപോലെ സാന്റിയാഗോ ബെര്ണാബുവിലെത്തുന്ന ബാഴ്സ താരങ്ങളെ റയല്‍ ആരാധകരും അഭിനന്ദിക്കാറില്ല. സാന്റിയാഗോ ബെര്‍ണാബുവില്‍ കൈയടി നേടുക എന്നത് ബാഴ്സയ്ക്കു വേണ്ടി കളിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കൂടിയാവില്ല. അത്തരത്തില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ കൈയടി ലഭിച്ചിട്ടുള്ള മൂന്നേ മൂന്നു താരങ്ങളേ ചരിത്രത്തിലൂള്ളൂ. അതില്‍ ആദ്യത്തെ പേരുകാരന് സാക്ഷാല്‍ ഡിയേഗോ മാറഡോണയെന്ന് അര്‍ജന്റൈന്‍ ഇതിഹാസമാണ്. 1983ലായിരുന്നു ഇത്. അതിനു ശേഷം റയല്‍ മാഡ്രിഡ് ആരാധകര്‍ ഒന്നടങ്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ച മറ്റൊരു താരമുണ്ടായി. അത് ബ്രസീലിയന്‍ ഫുട്ബോളിലെ കാല്പനിക നായകന് റൊണാള്ഡീഞ്ഞോയ്ക്കാണ്. 2005ലെ എല്‍ ക്ലാസിക്കോയില്‍ റയലിനെ പരാജയപ്പെടുത്തിയ റൊണാള്‍ഡീഞ്ഞോയുടെ ഒറ്റയാന് പ്രകടനത്തിനാണ് അവര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചത്. 2005ലെ ഈ…
Read Moreബിസിസിഐ വിലക്ക് : ശ്രീശാന്തിന്റെ ഹര്‍ജി 28ന് പരിഗണിക്കാന്‍ മാറ്റി
കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരേ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജി ഈ മാസം 28 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. സ്കോട്ട്ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നും ആജീവനാന്ത വിലക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിലക്ക് നീക്കാനോ സ്കോട്ട്ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് അനുമതി നല്‍കാനോ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ ആറാം സീസണില്‍ വാതുവയ്പുകാരുമായി ഒത്തുകളിച്ചെന്നാരോപിച്ച് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഈ കോടതിവിധി അന്തിമമല്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ പോലീസ് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Moreറൺ..റൺ.. റെയ്ന; ഗുജറാത്തിന് അനായാസ ജയം
കോൽക്കത്ത: റെയ്ന റൺമഴയായി തിമിർത്താടിയപ്പോൾ ഗുജറാത്ത് ലയൺസിന് അനായാസ ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഗുജറാത്ത് നാലു വിക്കറ്റിന് തകർത്തു. കോൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം നായകൻ സുരേഷ് റെയ്നയുടെ (84) അർധസെഞ്ചുറിയുടെ മികവിൽ 10 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. 46 പന്തുകൾ നേരിട്ട റെയ്ന നാല് സിക്സും ഒമ്പതു ഫോറും പായിച്ചു. ഓപ്പണിംഗിൽ ആരോൺ ഫിഞ്ചും (31) മക്കല്ലവും (33) ഗുജറാത്തിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും പുറത്തായ ശേഷം റെയ്ന ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞത് ഗുജറാത്തിനെ ആശങ്കയിലാക്കി. ദിനേഷ് കാർത്തിക്കും (3) ഇഷാൻ കിഷനും (4) ഡെയ്ൻ സ്മിത്തുമാണ് (5) വേഗം പുറത്തായത്. എന്നാൽ റെയ്ന ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നേരത്തെ ഉത്തപ്പയുടെ (72) അർധ സെഞ്ചുറിയാണ് കോൽക്കത്തയ്ക്ക് മികച്ച സ്കോർ നൽകിയത്. സുനിൽ…
Read Moreമാഴ്സലോ ഒരു സംഭവാട്ടോ
റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം മാഴ്സലോ കളിക്കുന്ന പൊസിഷന്‍ ഏത്. ലെഫ്റ്റ് ബാക്ക്? ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡര്‍? ഏതാണെന്നു ചോദിച്ചാല്‍ സംശയമുണ്ടാകും. സാങ്കേതികമായി മാഴ്സലോ ലെഫ്റ്റ് ബാക്കാണ്. അങ്ങനെയാണ് ടീമുകളുടെ ലിസ്റ്റില്‍ മാഴ്സലോയുടെ സ്ഥാനം. എന്നാല്‍ പ്രകടനം കൊണ്ട് ഇത് മാത്രമാണോ സ്ഥാനമെന്നു സംശയിക്കും. വിംഗിലൂടെയുള്ള നീക്കവും ഗോള്‍ നേടുന്നതിനും അടിപ്പിക്കുന്നതിനുമുള്ള പ്രകടനവും കാണുമ്പോള്‍ മിഡ്ഫീല്ഡറാണെന്നു തോന്നിക്കും. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ 4-2ന് റയല്‍ തോല്‍പ്പിച്ചപ്പോള്‍ ഈ ബ്രസീലിയന്‍ താരത്തിന്റെ പ്രകടനം കൂടുതല്‍ തിളക്കമാര്‍ന്നു. മത്സരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിലൂടെ മത്സരം സ്വന്തമാക്കിയെങ്കിലും മാഴ്സലോയുടെ കഴിവ്, നിലയ്ക്കാത്ത ഉന്മേഷം, പ്രതിരോധത്തിലെ ജാഗ്രത എന്നിവയെല്ലാമാണ് സാന്റിയാഗോ െബര്ണാബുവില് ബാവേറിയന്‍ കരുത്തിനെ പിടിച്ചുകെട്ടിയത്. മുന്‍ ഫ്ളൂമനന്സ് താരത്തിന്റെ പ്രകടനം ഒമ്പതാം മിനിറ്റിലെ വന്നു. തിയാഗോ അലകാന്ട്രയുടെ ഗോളെന്നുറച്ച ശ്രമം മാഴ്സലോ സ്വന്തം ദേഹം കൊണ്ട് തട്ടിയകറ്റി. കൗണ്ടര്‍…
Read Moreഅപൂര്‍വ സഹോദരങ്ങള്‍
ബാഴ്സലോണ: ബ്രസീലിയന്‍ ടീമിലെ അപൂര്‍വ സഹോദരങ്ങളാണ് നെയ്മറും ഡാനി ആല്‍വ്സും. നെയ്മര്‍ ബാഴ്സയിലെത്തിയപ്പോഴും അവിടെ സഹായത്തിന് ഡാനി ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ ഡാനി ആല്‍വ്സ് ക്ലബ് വിട്ട് യുവന്റസില്‍ ചേക്കേറി. എന്നിരുന്നാലും ഇരുവരുടെയും സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവര്‍ക്കും നേര്‍ക്കുനേര്‍ പോരാടേണ്ടിവന്നു. ആദ്യപാദത്തില്‍ നെയ്മറെ പൂട്ടാനുള്ള ഉത്തവാദിത്വം ഡാനിയെയായിരുന്നു യുവെ മാനേജ്മെന്റ് ഏല്‍പ്പിച്ചിരുന്നത്. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. അതോടെ ആദ്യപാദത്തില്‍ മൂന്നു ഗോളുകള്‍ ബാഴ്സ വാങ്ങിക്കൂട്ടി. ഒന്നുപോലും തിരിച്ചടിക്കാനായില്ല. ന്യൂകാമ്പിലെ രണ്ടാംപാദത്തിലും ഡാനിയായിരുന്നു നെയ്മറുടെ പ്രധാന വെല്ലുവിളി. എങ്കിലും ഒരുപരിധിവരെ ഡാനിയെ മറികടന്ന് മുന്നേറാന്‍ നെയ്മര്‍ക്കായി. എന്നാല്‍, ഗോള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിന്റെ ഞെട്ടലില്‍ കണ്ണീരോടെയാണ് സൂപ്പര്‍ താരം നെയ്മര്‍ ഗ്രൗണ്ട് വിട്ടത്. കണ്ണീരോടെ കളത്തില്‍ നിന്ന നെയ്മറെ ആശ്വസിപ്പിക്കാന്‍ മുന്‍…
Read Moreമുംബൈക്കു വിജയം
ഇൻഡോർ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു വിജയം. വാശിയേറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് എട്ടുവിക്കറ്റിനാണ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ ഇരുപത് ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുത്തു. 60 പന്തിൽ 104 റണ്‍സെടുത്ത ഹാഷിം അംലയാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. ഐപിഎൽ 2017ലെ രണ്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 15.3 ഓവറിൽ ലക്ഷ്യം കണ്ടു. ജോസ് ബട്ട്ലർ 77 റണ്‍സും റാണ 62 റണ്‍സും നേടി.
Read Moreചാമ്പ്യന്‍സ് ട്രോഫി: ശക്തമായ ടീമുമായി ഓസീസ്
മെല്‍ബണ്‍: ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബാഷിലും ഐപിഎല്ലിലെ ആദ്യ മത്സരത്തിലും വെട്ടിക്കെട്ട് ബാറ്റിംഗിലൂടെ തിളങ്ങിയ ക്രിസ് ലിന് ടീമിലിടം പിടിച്ചിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ടീമിലുണ്ട്. ഐപിഎല്ലിലും ബിഗ് ബാഷിലും ശ്രദ്ധേയപ്രകടനം നടത്തുന്ന ഓള്‍റൗണ്ടര്‍ മോസിസ് ഹെന്‍ട്രിക്വസ് ടീമില്‍ തിരിച്ചെത്തി. അതേസമയം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായ ജയിംസ് ഫോകനറെ ഒഴിവാക്കി. സമീപകാലത്തെ ഫോക്നറുടെ മങ്ങിയ ഫോമും പരിക്കുമാണ് യുവതാരത്തിന് തിരിച്ചടിയായിരിക്കുന്നത്. ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍ (വൈസ് ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, മോസിസ് ഹെന്‍ട്രിക്വസ്, ക്രിസ് ലിന്, ഗ്ലെന്‍ മാക്സ് വെല്‍, ജയിംസ് പാറ്റിന്സണ്,…
Read Moreകെപിഎൽ: കേരള പോലീസ് ബാക്ക് ഇൻ ആക്ഷന്‍
കൊച്ചി : തുടക്കത്തിലെ പുറത്തെടുത്ത ആക്രമണവീര്യം കളഞ്ഞുകുളിച്ച് സെന്‍ട്രല്‍ എക്സൈസ് തോല്‍വി ഏറ്റുവാങ്ങി. കൊച്ചി അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കേരള പോലീസാണ് ആതിഥേയരെ തകര്‍ത്തത്. 17ാം മിനിട്ടില്‍ ജിംഷാദും 46ാം മിനിറ്റില്‍ ഫിറോസും പോലീസിനുവേണ്ടി ഗോള്‍ വല കുലുക്കി. ആദ്യമത്സരത്തില്‍ തൃശൂര്‍ എഫ്സിയോട് തോറ്റ കേരള പോലീസിന്റെ ആദ്യ ജയമാണിത്. എക്സൈസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. കളിയുടെ തുടക്കത്തില്‍ സെന്‍ട്രല്‍ എക്സൈസ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. മികച്ച ബോള്‍ പൊസഷനും മുന്നേറ്റങ്ങളുമായി എക്സൈസ് താരങ്ങള്‍ പോലീസ് ബോക്സിലേക്ക് കടന്നുകയറിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. തുറന്ന അവസരങ്ങള്‍ പോലും മുതലാക്കാന്‍ എക്സൈസ് മുന്നേറ്റക്കാര്‍ക്കു സാധിച്ചില്ല. പന്തു വലയിലാക്കുന്നതില്‍ സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതോടെ എക്സൈസിന്റെ മാനസികാധിപത്യം തകര്‍ന്നു.
Read Moreറോണോ മാഡ്രിഡ്
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിൽ തന്റെ മികവി നൊപ്പം വരാൻ ലോകതാര ങ്ങൾ ഇനിയും വളര ണമെന്ന പ്രഖ്യാപന വുമായി ക്രിസ്റ്റ്യാനോ റൊണാൾ ഡോ. ആദ്യപാദത്തിൽ ഇരട്ടഗോൾ നേട്ടമാ ണെങ്കി ൽ രണ്ടാം പാദത്തിൽ വിവാദ അകന്പടിയോ ടെയു ള്ള ഹാട്രിക് ഗോളിൽ ജർമൻ പടക്കുതിരകളായ ബയേൺ മ്യൂണിക്കിനെ കെട്ടുകെട്ടിച്ചു. ചാന്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 4-2ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സെമിയിലെത്തി. 10 പേരുമായാണ് ബയേണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. അധിക സമയത്ത് നേടിയ രണ്ടു ഗോളുകൾക്കൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ തികയ്ക്കുന്ന ആദ്യതാര മെന്ന ഖ്യാതി യും റൊണാൾഡോ സ്വന്തം പേരിൽ ചേർത്തു. എക്സ്ട്രാ ടൈമില്‍ രണ്ടാം ഗോള്‍ നേടിറയലിനെ മുന്നിലെത്തിച്ച റൊണാള്‍ഡോ ഓഫ് സൈഡിലായിരുന്നുവെന്ന് വ്യക്തമായിരുന്നു. മൂന്നാം ഗോളും തികച്ച പോര്‍ച്ചുഗീസ്…
Read More