ന്യൂഡൽഹി: ഫിഫ അണ്ടർ-17 ലോകകപ്പിനുള്ള കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ വെള്ളിയാഴ്ച കൊച്ചി സന്ദർശിക്കും. സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകുന്നുവെന്ന പരാതിയെ തുടർന്നാണ് മന്ത്രിയുടെ സന്ദർശനം. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മേയ് 15 വരെയാണ് ഫിഫ സമയം അനുവദിച്ചിരിക്കുന്നത്. കൊച്ചിക്കു പുറമേ മത്സരങ്ങൾ നടക്കുന്ന മറ്റു വേദികളും മന്ത്രി സന്ദർശിക്കും.
Read MoreCategory: Sports
ഏഷ്യൻ ഗ്രാൻപ്രീ രണ്ടാം പാദം: നീനയ്ക്കു സ്വര്‍ണം
ജിയാക്സിംഗ് (ചൈന): ഇന്ത്യയുടെ മലയാളി ലോംഗ് ജംപ് താരം നീന വരകിലിനു സ്വര്‍ണം. ഏഷ്യന്‍ ഗ്രാന്‍പ്രീയുടെ രണ്ടാം പാദത്തിലാണ് മലയാളി താരത്തിന്റെ സ്വര്‍ണച്ചാട്ടം. ചൈനയുടെ സു സിയോലിംഗുമായിട്ടായിരുന്നു നീനയുടെ പോരാട്ടം. തുടക്കത്തില്‍ ചൈനീസ് താരമായിരുന്നു മത്സരത്തില്‍ മുന്നില്‍. രണ്ടാം റൗണ്ടില്‍ താരം സിയോലിംഗ് 6.32 മീറ്റര്‍ ചാടി. മൂന്നും നാലും റൗണ്ടുകളില്‍ നീന ചൈനീസ് താരത്തിന്റെ ചാട്ടത്തിന് ഒപ്പമെത്തി. ആറാമത്തെയും അവസാനത്തെയും റൗണ്ടില്‍ നീനയ്ക്കു സമ്മര്ദമുയര്ത്തിക്കൊണ്ട് സിയോലിംഗ് 6.37 മീറ്റര്‍ കുറിച്ചു. അഞ്ചാമത്തെ റൗണ്ടില്‍ നീനയുടെ ചാട്ടത്തിന് പിഴവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നീന അവസാന ഉദ്യമത്തില്‍ പിഴവുകള്‍ ഒന്നും വരുത്താതിരിക്കാനാണ് ശ്രദ്ധിച്ചത്. നീന ചാട്ടം തുടങ്ങിയപ്പോള്‍ ഏവരുടെയും ശ്രദ്ധ സ്കോര്ബോര്ഡിലായിരുന്നു. ഇന്ത്യന്‍ ക്യാമ്പിനെ ആഹ്ലാദത്തിലാക്കിക്കൊണ്ട് നീനയുടെ ചാട്ടത്തിന്റെ ദൂരം 6.37 മീറ്ററായും ഒന്നാം സ്ഥാനത്തെന്നും സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞു. ചൈനീസ് താരത്തിന്റെ ദൂരത്തിനൊപ്പം നീനയുമെത്തി. രണ്ടു റൗണ്ടുകളില്‍ 6.32…
Read Moreബിസിസിഐക്കു കനത്ത തിരിച്ചടി; വാദം വോട്ടിനിട്ടു തള്ളി
ദുബായ്: ബിസിസിഐക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ കനത്ത തിരിച്ചടി. ഐസിസിയുടെ സാമ്പത്തിക പരിഷ്കരണത്തെ എതിര്‍ക്കുന്ന ബിസിസിഐ തീരുമാനം ഇന്നലെ നടന്ന യോഗത്തില്വോട്ടിനിട്ടു തള്ളി. അംഗങ്ങളില്‍ ഇന്ത്യയുടെ തീരുമാനത്തെ അനുകൂലിച്ച് ശ്രീലങ്ക മാത്രമാണ് വോട്ട് ചെയ്തത്. പുതിയ പരിഷ്കാരത്തെ എതിര്‍ത്തുകൊണ്ടുള്ള ബിസിസിഐയുടെ നിലപാട് ഐസിസി 1-9 എന്ന നിലയില്‍ തള്ളി. അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണഘടനയിലെ മാറ്റവും സാമ്പത്തിക വിതരണത്തിലെ നിലവിലെ ഫോര്‍മുലയും തള്ളിക്കൊണ്ടുള്ള ഭേദഗതിയാണ് ശശാങ്ക് മനോഹര്‍ അധ്യക്ഷനായ ഐസിസി മുന്നോട്ടുവച്ചത്. 2015-23 കാലയളവില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നു ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ഭേദഗതിയെ എതിര്‍ത്തത്. 3660 കോടി രൂപയാണ് ഇക്കാലയളവില്‍ ഇന്ത്യക്കു ലഭിക്കേണ്ടത്. എന്നാല്‍ പുതിയ മോഡലനുസരിച്ച് 1860 കോടി രൂപ മാത്രമേ ലഭിക്കൂ. ഇതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഇതു 2570 കോടിയായി ഉയര്‍ത്താമെന്ന നിര്‍ദേശം ശശാങ്ക്…
Read Moreആദ്യമത്സരം ജയച്ചതുപോലെയെന്ന് ഷറപ്പോവ
മോസ്കോ: മാസങ്ങൾ നീണ്ട വിലക്കിനൊടുവിൽ ടെന്നീസ് കോർട്ടിലെത്തി സ്വന്തമാക്കിയ മിന്നും വിജയം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് റഷ്യൻ ടെന്നീസ് സൂപ്പർതാരം മരിയ ഷറപ്പോവ. ആദ്യ മത്സരം ജയിച്ച പ്രതീതിയാണ് ഉണ്ടായത്. സന്തോഷം അടക്കാനായില്ല. ഇത് തിരിച്ചുവരവാണ് എന്ന് മനസിലാക്കുന്ന നിമിഷം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ നിമിഷത്തിനു വേണ്ടിയാണ് ഏറെനാളായി കാത്തിരുന്നത്- ഷറപ്പോവ പറഞ്ഞു. റാക്കറ്റ് കൈയിലെടുക്കാതെയും ടെന്നീസ് ബോളുകൾ തൊടാതെയും കുറച്ചുനാൾ താൻ മുന്നോട്ട് പോയെന്നും ടെന്നീസ് കോർട്ടിലേക്ക് മടങ്ങിവരുമോയെന്ന് ഉറപ്പില്ലാതിരു ന്നതിനാലാണ് പരിശീലനം പോലും ഉപേക്ഷിച്ചതെന്നും ഷറപ്പോവ വ്യക്തമാക്കി. അതുകൊണ്ട് ബിസ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ്. എന്നാൽ, തിരിച്ചുവന്നേ മതിയാകൂ എന്ന് പിന്നീട് തോന്നിത്തുടങ്ങി, അപ്പോൾ മുതൽ കഠിനമായി പരിശീലനത്തിലേർപ്പെട്ടു. ഏറെ ആത്മവിശ്വാസവും പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്നു, അതാണ് തന്നെ കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്-ഷറപ്പോവ പറഞ്ഞു. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ സസ്പെൻഷൻ നേരിട്ട ഷറപ്പോവ 15…
Read Moreലാലിഗ: ഗോൾ മഴ പെയ്യിച്ച് ബാഴ്സയും റയലും
ബാഴ്സലോണ: ലാലിഗ ഫുട്ബോളിലെ നിർണായക ദിവസത്തിൽ രണ്ടു സൂപ്പർ ടീമുകളുടെ ഗോൾമഴ. ബാഴ്സലോണ ഒസാസുനയെ 7-1നു തകർത്തെറിഞ്ഞപ്പോൾ റയൽ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 6-2ൽ മുക്കി. വാളെടുത്ത വരെല്ലാം വെളിച്ചപ്പാടായ മത്സരമായിരുന്നു ബാഴ്സയും ഒസാസുനോയും തമ്മിൽ നടന്നത്. സൂപ്പർതാരം ലയണൽ മെസിയും ഗോമസും അൽകാസെറും ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മഷരാനോ ഒരു ഗോൾ നേടി ഒസാസുനോയുടെ പതനത്തിന്റെ ആക്കം കൂട്ടി. 48ാം മിനിറ്റിൽ റോബെർട്ടോ ടോറസ് നേടിയ ഏകഗോളായിരുന്നു ഒസാസുനോയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ബാഴ്സയുടെ 34ാം വിജയമായിരുന്നു ഇത് ഇതോടെ പട്ടികയിൽ ഒന്നാമതുള്ള ബാഴ്സ തങ്ങളുടെ പോയിന്റ് 78 ആക്കി ഉയർത്തി. മറ്റൊരു മത്സരത്തിൽ ഒസാസുനോയുടെ മറ്റൊരു പതിപ്പാവുകയായിരുന്നു ഡിപ്പോര്‍ട്ടീവോ ലാ കൊരൂണ. എതിരാളികൾ ആറു ഗോളുകൾ നേടിയപ്പോൾ രണ്ടെണ്ണമെങ്കിലും തിരിച്ചടിക്കാനായെന്ന് മാത്രം അവർക്ക് ആശ്വസിക്കാം. റയലിനായി ജെയിംസ് റോഡ്രിഗസ് ഇരട്ടഗോളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ…
Read Moreഉത്തേജക പരിശോധനയില്‍ തിരിച്ചടി; നാണക്കേടായി സുബ്രത പാല്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിനു നാണക്കേടുണ്ടാക്കി സുബ്രത പാൽ. ടീം ഗോള്‍ കീപ്പറും മുന്‍ ഇന്ത്യൻ നായകനുമായിരുന്ന സുബ്രത പാലിന് ഉത്തേജക പരിശോധനയില്‍ തിരിച്ചടി. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)നടത്തിയ പരിശോധയിലാണ് താരത്തിന്റെ സാമ്പിളില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സുബ്രത പരിശോധനയില്‍ പരാജയപ്പെട്ട വിവരം ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. താരത്തിനു നാലു വര്‍ഷത്തെ വിലക്കു നേരിടേണ്ടതായി വരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം 18 നു മുംബയില്‍ നടന്ന ദേശീയ ക്യാമ്പില്‍ പങ്കെടുക്കുമ്പോഴായിരുന്നു സുബ്രത ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളെ നാഡ പരിശോധയ്ക്കു വിധേയമാക്കിയത്. ആസ്ത്മപോലുള്ള അസുഖങ്ങൾക്കുപയോഗിക്കുന്ന റ്റെര്ബുലറ്റിന് ആണ് പരിശോധനയില്‍ സുബ്രതയുടെ സാമ്പിളില്‍ കണ്ടെത്തിയത്. ആസ്ത്മയുള്ള കായിക താരങ്ങള്‍ക്കു പോലും പ്രത്യക അനുവാദത്തോടെ മാത്രമേ റ്റെര്ബുലറ്റിന് ഉപയോഗിക്കാനാവൂ. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ബി സാമ്പിള്‍ പരിശോധനയിലൂടെ തന്റെ…
Read Moreഅമ്പയറോട് കയർത്ത രോഹിത് ശർമയ്ക്കു പിഴ
മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിഴ. കഴിഞ്ഞ ദിവസം പൂന സൂപ്പർ ജയന്റിനെതിരായ മത്സരത്തിനിടെ അന്പയറോട് മോശമായി പെരുമാറിയതിനാണ് പിഴ വിധിച്ചിരിക്കുന്നത്. മത്സര ഫീസിന്റെ 50 ശതമാനം തുകയാണ് രോഹിത് പിഴയായി ഒടുക്കേണ്ടത്. പൂനയ്ക്കെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ വൈഡ് ആയ പന്ത് സാധുവാണെന്ന് അന്പയർ വിധിച്ചത് രോഹിത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണം. മുംബൈക്ക് ജയിക്കാൻ നാല് പന്തിൽ 11 റണ്‍സ് വേണ്ട സമയത്തായിരുന്നു സംഭവം. മത്സരം മൂന്ന് റണ്‍സിന് പൂന വിജയിക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് രോഹിത് അച്ചടക്ക നടപടിക്കു വിധേയനാകുന്നത്. ഈ സീസണിൽ ഇനിയും പ്രശ്നമുണ്ടാക്കിയാൽ രോഹിതിനെ കളിയിൽനിന്നു വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഐപിഎൽ അച്ചടക്ക സമിതി നീങ്ങും.
Read Moreകുഞ്ഞു സെറീനയ്ക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണം ആരംഭിച്ചു
ന്യൂയോർക്ക്: തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെതിരെ മുൻ ലോക ഒന്നാം നമ്പർ താരം ഇലി നാസ്താസെ നടത്തിയത് വശീയ അധിക്ഷേപമാണെന്ന് സെറീന വില്യംസ്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സെറീന ആവശ്യപ്പെട്ടു. സെറീനയുടെ കുട്ടി ചോക്ലേറ്റും പാലുമായിരിക്കുമോയെന്ന ഇലി നസ്താസെയുടെ പരിഹാസമാണ് വിവാദമായത്. ഇലി നാസ്താസെയെപ്പോലുള്ളവർവംശീയ അധിക്ഷേപം നടത്താൻ സാധിക്കുന്ന സമൂഹത്തിൽ ജീവിക്കുന്നതിൽ താൻ നരാശയുള്ളവളാണെന്ന് സെറീന പറഞ്ഞു. ഈ ലോകം ഒരുപാട് മുന്നോട്ടുപോയി, എന്നാൽ നാം ഇനിയും മുന്നോട്ടുപോകാനുണ്ട്. ഇത്തരത്തിലുള്ള പരിഹാസത്തിനോ മറ്റെന്തിനോ തന്റെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിയില്ല. ശരിയായതിനു വേണ്ടി എക്കാലവും ലനിൽക്കുമെന്നും സെറീന പറഞ്ഞു. സംഭവത്തിൽ 70 കാരനായ നാസ്താസെക്കെതിരെ ടെന്നീസ് ഫെഡറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreസഹീറിന് വിവാഹ ആശംസകള്‍ അറിയിച്ച കുംബ്ലെയ്ക്ക് പിണഞ്ഞത് വന്‍ അമളി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന് വിവാഹ ആശംസകള്‍ നേരാന്‍ ശ്രമിച്ച ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലയ്!ക്ക് അമളി പറ്റി. ബോളിവുഡ് നടി സാഗരിക ഘാട്സേക്ക് പകരം മാധ്യമസാഗരിക ഘോഷിനാണ് കുംബ്ലെ ആശംസകള്‍ നേര്‍ന്നത്. സഹീര്‍ സാഗരികയെ വിവാഹം ചെയ്യുന്നുവെന്ന് കുറിച്ച കുംബ്ലെ, സാഗരിക ഘോഷിനെ ടാഗ് ചെയ്താണ് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ അബദ്ധം പറ്റിയത് മനസിലാക്കിയ കുംബ്ലെ വൈകാതെ ട്വീറ്റ് പിന്‍വലിച്ചു. സഹീര്‍ നായകനായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും സമാനമായ അബദ്ധം വന്നു. പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയുടെ ഭാര്യയാണ് സാഗരിക ഘോഷ്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നു. ഇതുസംബന്ധിച്ച വിവരം സഹീര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സഹീറോ സാഗരികയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല.…
Read Moreട്വന്റി-20യിൽ ഹർഭജന് 200 വിക്കറ്റ്
മുംബൈ: ഹർഭജൻ സിംഗിന് ട്വന്റി-20 ക്രിക്കറ്റിൽ 200 വിക്കറ്റ്. ഐപിഎല്ലിൽ റൈസിംഗ് പൂന സൂപ്പർജയ്ന്റിനു എതിരായ മത്സരത്തിലാണ് ഹർഭജൻ നേട്ടം കൈവരിച്ചത്. പൂന നായകൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഹർഭജൻ നേട്ടത്തിൽ എത്തിയത്. 225 മത്സരങ്ങളിൽ നിന്നാണ് ഹർഭജൻ ട്വന്റി-20 കരിയറിൽ 200 വിക്കറ്റ് തികച്ചത്. ട്വന്റി-20യിൽ 200 വിക്കറ്റ് നേട്ടത്തിൽ എത്തുന്ന 19-ാമത്തെ കളിക്കാരനാണ് ഹർഭജൻ. നേരത്തെ, ആർ. അശ്വിൻ, അമിത് മിശ്ര എന്നിവർ കുട്ടിക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.
Read More