ഹൈദരാബാദ്: ഡൽഹി ഡെയർഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 176 റൺസ് എടുക്കാനെ സാധിച്ചുള്ളു. അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യർ (50*) പൊരുതിയെങ്കിലും ഹൈദരാബാദിന്റെ വിജയലക്ഷ്യം അകന്നുനിന്നു. മലയാളി താരം സഞ്ജു സാംസൺ (42) ഇത്തവണയും ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിർണായക സമയത്ത് വിക്കറ്റ് കളഞ്ഞത് തോൽവിക്ക് കാരണമായി. ഓപ്പണിംഗ് കൂട്ടുകാരൻ സാം ബില്ലിംഗ്സിനെ തുടക്കത്തിലെ നഷ്ടപ്പെട്ട സഞ്ജു, കരുൺ നായരുമായി (33) സ്കോർ മുന്നോട്ടു ചലിപ്പിച്ചെങ്കിലും കരുണും പെട്ടെന്ന് വീണു. പിന്നാലെ വന്ന ഋഷഭ് പന്ത് നേരിട്ട ആദ്യപന്തിൽ തന്നെ പുറത്തായി. പന്തിനു പിന്നാലെ ഫോമിലുള്ള സഞ്ജുവും പുറത്തായതാണ് ഡൽഹിക്ക് തിരിച്ചടിയായത്. പിന്നീട് ഏയ്ഞ്ചലോ മാത്യൂസും (31) ശ്രേയസ് അയ്യരും അവസാന ഓവറുകളിൽ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയത്തിനരികെ എത്താനായില്ല. നേരത്തെ…
Read MoreCategory: Sports
കുട്ടിക്രിക്കറ്റിലെ കമ്പക്കെട്ടിന്റെ ആശാൻ 10,000 ക്ലബിൽ
ന്യൂഡൽഹി: കുട്ടിക്രിക്കറ്റിലെ കമ്പക്കെട്ടിന്റെ ആശാൻ ക്രിസ് ഗെയ്ൽ ട്വന്റി-20യിൽ 10,000 ക്ലബിൽ കടക്കുന്ന ആദ്യ താരമായി. റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെയാണ് റിക്കാർഡ് സ്വന്തമാക്കിയത്. കുട്ടിക്രിക്കറ്റിൽ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യ താരമെന്ന ബഹുമതിയാണ് ഗെയ്ൽ സ്വന്തം പേരിനൊപ്പം ചേർത്തിരിക്കുന്നത്. ഐപിഎൽ ഈ സീസൺ തുടക്കത്തിൽ മങ്ങിയ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ സടകുടഞ്ഞെഴുന്നേറ്റു. ഓപ്പണറായെത്തിയ ഗെയ്ൽ 38 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്. ഇതിനിടെ ഏഴു സിക്സും അഞ്ചു ഫോറുമാണ് ആ ബാറ്റിൽനിന്നും പറന്നത്. മലയാളി പേസർ ബേസിൽ തമ്പിയാണ് ഗെയ്ലിന്റെ സംഹാരതാണ്ഡവം അവസാനിപ്പിച്ചത്. ബേസിലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടങ്ങി ഗെയ്ൽ പുറത്തായി. കുട്ടിക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ റിക്കാർഡുകളും ഗെയ്ലിന്റെ പേരിലാണ്. ഏറ്റവും കൂടുതൽ സെഞ്ചുറി (18), അർധസെഞ്ചുറി (60), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175*), വേഗതയേറിയ…
Read Moreറോയൽ ലയൺസ് ഉണർന്നു; ഗുജറാത്ത് സിംഹങ്ങൾ ഓടി വാടിവീണു
രാജ്കോട്ട്: ബംഗളൂരുവിന്റെ സിംഹകുട്ടികളായ ക്രിസ് ഗെയ്ലിന്റെയും നായകൻ വിരാട് കോഹ്ലിയുടേയും റോയൽ ചലഞ്ചിനു മറുപടിയില്ലാതെ പേരിൽ സിംഹമുള്ള ഗുജറാത്ത് പരാജയം ഭക്ഷിച്ചു. ഗുജറാത്തിനെ 21 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. ബംഗളൂരുവിന്റെ 213 റൺസിന്റെ റൺമല പിന്തുടർന്ന ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴു പേരെ നഷ്ടപ്പെടുത്തി 21 റൺസ് അകലെ വീണു. 44 പന്തിൽ 72 റൺസെടുത്ത ബ്രണ്ടൻ മക്കല്ലം മാത്രമാണ് ഗുജറാത്തിനായി വീറോടെ പൊരുതിയത്. ഓപ്പണർ സ്മിത്തിനെ (1) തുടക്കത്തിലെ നഷ്ടപ്പെട്ട ഗുജറാത്ത് തുടക്കത്തിലെ പതറി. മക്കല്ലം കൂറ്റൻ അടികളുമായി കളംവാണെങ്കിലും നായകൻ റെയ്ന (23), ആരോൺ ഫിഞ്ച് (19) രവീന്ദ്ര ജഡേജ (23) എന്നിവർക്കൊന്നും പിന്തുണ നൽകാനായില്ല. തോൽവി ഉറപ്പായ ഘട്ടത്തിൽ ക്രീസിലെത്തിയ ഇഷാൻ കിഷൻ (16 പന്തിൽ 39) അവസാന ഓവറുകളിൽ തകർത്തടിച്ച് ഗുജറാത്തിന് ജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഒടുവിലെ ഓവറിൽ…
Read Moreക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഹാട്രിക്; റയൽ സെമിയിൽ
മാഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ കടന്നു. രണ്ടാം പാദ ക്വാർട്ടറിൽ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തറപ്പറ്റിച്ചു. ഇതോടെ രണ്ടു പാദങ്ങളിൽ നിന്നുമായി 6-3ന്റെ ജയത്തോടെ റയൽ സെമിയിൽ പ്രവേശിച്ചു. ഹാട്രിക് ഗോളിനൊപ്പം ചാന്പ്യൻസ് ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാൾഡോയെ തേടിയെത്തി. എവേ മത്സരത്തിൽ 2-1ന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് റയൽ കളത്തിലിറങ്ങിയത്. റയലിന്റെ മൈതാനമായ സാന്റിയാഗൊ ബർണബ്യുവിൽ നടന്ന പോരാട്ടത്തിന്റെ 53-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. റയലിന്റെ കാസെമിറോയുടെ ഫൗളിന് പിഴയായി ലഭിച്ച പെനാൽറ്റി മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കി ഗോളാക്കി. എന്നാൽ 76-ാം മിനിറ്റിൽ റൊണാൾഡോ സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റിൽ റാമോസ് സെൽഫ് ഗോൾ വഴങ്ങിയതോടെ ബയേണ്‍ ലീഡ് പിടിച്ചു.…
Read Moreശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ
മുംബൈ: ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് ബിസിസിഐ. കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി നിലപാട് ആവർത്തിച്ചത്. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ക്രിക്കറ്റിലെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിഎ ഭാരവാഹികളായ ടി.സി.മാത്യുവും കെ.അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും സിഇഒയുടെ കത്ത് ഓർമപ്പെടുത്തുന്നു. ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്റെ ഹർജി. എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക്…
Read Moreബൗണ്ടറി ലൈനിൽ സൂപ്പർമാൻ പ്രകടനവുമായി സഞ്ജു സാംസണ്
ന്യൂഡൽഹി: ഗ്രൗണ്ടിൽ സൂപ്പർമാൻ പ്രകടനവുമായി മലയാളിതാരം സഞ്ജു സാംസണ്. ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു ഡൽഹി ഡെയർ ഡെവിൾസിനായി സഞ്ജുവിന്റെ പ്രകടനം. കോൽക്കത്ത ഇന്നിംഗ്സിൽ ക്രിസ് മോറിസ് എറിഞ്ഞ 19-ാം ഓവറിലെ രണ്ടാം പന്ത് മനീഷ് പാണ്ഡെ ബൗണ്ടറിക്കു പുറത്തേക്കു പറത്തി. പക്ഷേ ലോംഗ് ഓണ്‍ ബൗണ്ടറിയിൽ പറന്നുയർന്നു പന്തു പിടിച്ചെടുത്ത സഞ്ജു കാൽ ബൗണ്ടറിക്കു പുറത്ത് നിലംതൊടുംമുന്പ് പന്ത് ഗ്രൗണ്ടിലേക്ക് തിരിച്ചെറിഞ്ഞു. ആറു റണ്‍ പ്രതീക്ഷിച്ച മനീഷ് പാണ്ഡെയുടെ നേട്ടം രണ്ടു റണ്ണിലൊതുങ്ങി. നായകൻ സഹീർ ഖാനും സഹതാരങ്ങളും ഗ്രൗണ്ട് മുഴുവനായും സഞ്ജുവിന്റെ സൂപ്പർമാൻ പ്രകടനത്തെ കൈയടിയോടെയാണ് ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ബെൻ സ്റ്റോക്സ് ഐപിഎലിൽ നടത്തിയ പ്രകടനത്തേക്കാൾ മികച്ചത് എന്നാണ് ക്രിക്കറ്റ് ലോകം സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. ഓപ്പണറായി ഇറങ്ങി ഡൽഹി ഡെയർ ഡെവിൾസിനായി ടോപ് സ്കോററാകാൻ സഞ്ജുവിനു കഴിഞ്ഞെങ്കിലും വിജയഭാഗ്യം നൈറ്റ്…
Read More2018 ഫിഫ ഫുട്ബോൾ ലോകകപ്പ് കനത്ത സുരക്ഷയിൽ
മോസ്കോ: അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് കനത്ത സുരക്ഷാവലയത്തിലാ യിരിക്കുമെന്ന് സൂചന. റഷ്യൻ ഫുട്ബോൾ യൂണിയൻ തലവൻ വ്ളാദിമിർ മാർകിൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ആരംഭത്തിനു മുൻപുമുതൽ പൊതുസ്ഥലങ്ങളിലടക്കം കർശന സുരക്ഷ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും തുല്യമായ രീതിയിൽ സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്- മാർകിൻ പറഞ്ഞു.സുരക്ഷാ കാര്യങ്ങൾക്കായി പ്രത്യേകം തയാറെടുപ്പുകളാണ് നടക്കുന്നത്. ഔദ്യോഗിക സുരക്ഷാ വിഭാഗത്തിനു പുറമേ സ്വകാര്യ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്നും താരങ്ങൾ താമസിക്കുന്ന ഹോട്ടലുകളടക്കം കർശന സുരക്ഷാവലയത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ജൂൺ-ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. പത്തിലേറെ വേദികളിലാണ് ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്.
Read Moreവോറയുടെ പോരാട്ടം പാഴായി; ഭുവിക്കു മുന്നിൽ പഞ്ചാബ് കീഴടങ്ങി
ഹൈദരാബാദ്: മന്നൻ വോറയുടെ ഒറ്റയാൾ പോരാട്ടം ഫലംകണ്ടില്ല. ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി. 95 റണ്‍സുമായി വോറ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ പോയതോടെ പഞ്ചാബ് തോറ്റത് അഞ്ചുറണ്‍സിന്. 159 ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 154 റണ്‍സിൽ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ പ്രകടനമാണ് പഞ്ചാബിനെ തകർത്തത്. സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ്- 159/6(20). കിംഗ്സ് ഇലവൻ പഞ്ചാബ്- 154(19.4). ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്സിന് സ്കോർ 25ൽ ഓപ്പണർ ധവാനെ നഷ്ടമായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുന്പോഴും നായകൻ ഡേവിഡ് വാർണർ ഒരറ്റത്തു പിടിച്ചുനിന്നു. നാലാം വിക്കറ്റിൽ നമൻ ഓജയ്ക്കൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ വാർണർക്കായി. നിശ്ചിത ഓവറിൽ സണ്‍റൈസേഴ്സ് സ്കോർ 159ൽ ഒതുങ്ങിയപ്പോൾ 70 റണ്‍സുമായി വാർണർ പുറത്താകാതെനിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബ്…
Read Moreമുംബൈ മുമ്പന്‍
മുംബൈ: തുടര്‍ച്ചയായ നാലാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. കഴിഞ്ഞ വിജയങ്ങളിലെല്ലാം പ്രധാന പങ്കു വഹിച്ച നിധീഷ് റാണയുടെ മറ്റൊരു അര്‍ധസെഞ്ചുറിയാണ് മുംബൈ ജയം അനായാസമാക്കിയത്. മധ്യനിരയില്‍ കെയ്റോണ്‍ പൊളാര്‍ഡും രോഹിത് ശര്‍മയും നിറഞ്ഞു കളിച്ചു. ടോസ് നേടിയ മുംബൈ ഗുജറാത്ത് ലയണ്‍സിനെ ആദ്യം ബാറ്റിംഗിനയച്ചു. 20 ഓവറില്‍ നാലിന് 176 എന്ന ഭേദപ്പെട്ട സ്കോറിലെത്താന്‍ ഗുജറാത്തിനു സാധിച്ചു. എന്നാല്‍, മദംപൊട്ടി നില്ക്കുന്ന മുംബൈ ബാറ്റ്സ്മാന്മാര്ക്ക് നേരേ ചൊവ്വേ ഒന്ന് അറമാദിക്കാനുള്ള സ്കോര്‍ പോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം. 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം കണ്ടു. മുംബൈക്ക് ആറു വിക്കറ്റിന്റെ ഉജ്വല ജയം. 36 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറുമടക്കം 53 റണ്‍സാണ് നിധീഷ് റാണ സ്വന്തമാക്കിയത്. റാണയുടെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. മൂന്നു ബൗണ്ടറിയും ഒരു…
Read Moreനിഹാല്‍ സരിന് ആദ്യ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം
നോര്‍വേയില്‍ ഇന്നലെ സമാപിച്ച ഫാഗെര് നെസ് ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസില്‍ ഒന്‍പതില്‍ ആറു പോയിന്റ് നേടി 12 കാരനായ മലയാളി ചെസ് താരം നിഹാല്‍ സരിന് ആദ്യ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം കരസ്ഥമാക്കി.ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് ഇതു പോലെ രണ്ടു നോം കൂടി ലഭിക്കണം. 2424 യെലോ റേറ്റിംഗ് ഉള്ള നിഹാല്‍ തന്നേക്കാള്‍ 100 നും 200നും ഇടയില്‍ കൂടുതൽ യെലോ റേറ്റിംഗ് ഉള്ള ആറ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരോട് കളിച്ചതില്‍ ഒരാളെ പരാജയപ്പെടുത്തുക യും മറ്റുള്ളവരോട് സമനില നേടുകയും ചെയ്തു. ഒരു ഗെയിമിലും നിഹാല്‍ പരാജയപ്പെട്ടില്ല . നാലാം സ്ഥാനം ലഭിച്ച നിഹാലിന് 400 യൂറോ സമ്മാനമായി ലഭിച്ചു. അണ്ടര്‍ 10 ലോക ചാമ്പ്യനായിരുന്ന ഈ അത്ഭുത ബാലന് വിശ്വനാഥന് ആനന്ദിനെപ്പോലെ ലോക ചെസിന്റെ തലപ്പത്ത് എത്തുന്ന നാളുകള്‍ വിദൂരമല്ലെന്നു വിശ്വസിക്കാം.
Read More