മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷന് മത്സരക്രമം ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. നേരത്തേ അറിയിച്ചതുപോലെ മാര്‍ച്ച് 22 മുതലാണ് 2025 എഡിഷന് ഐപിഎല്‍ പോരാട്ടം. മാര്‍ച്ച് 22നു കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. നോക്കൗട്ട് മേയ് 20 മുതല്‍ ഐപിഎല്‍ നോക്കൗട്ട് മത്സരങ്ങള്‍ മേയ് 20 മുതല്‍ ആരംഭിക്കും. ക്വാളിഫയര്‍ ഒന്ന് മത്സരം മേയ് 20നു ഹൈദരാബാദില്‍ അരങ്ങേറും. മേയ് 21നു നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിനും ഹൈദരാബാദ് വേദിയാകും. ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ പോരാട്ടങ്ങള്‍ കോല്‍ക്കത്തയിലാണ്. മേയ് 23നാണ് ക്വാളിഫയര്‍ രണ്ട് പോരാട്ടം. ഫൈനല്‍ മേയ് 25ന് അരങ്ങേറും. ചെന്നൈ x മുംബൈ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന്…
Read MoreCategory: Sports
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി 2 ദിനം
ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനു തുടക്കം കുറിക്കാന്‍ ഇനിയുള്ളതു വെറും രണ്ടു ദിനങ്ങളുടെ മാത്രം അകലം. പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ബുധനാഴ്ച കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് ആതിഥേയരായ പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന് ടീമുകളും. ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് പോരാട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്കു മുന്നേറുക. ഗ്രൂപ്പ് ബിയാണ് അല്പം കടുപ്പമുള്ള ഗ്രൂപ്പ്. രണ്ടു സെമി ഫൈനല്‍ സ്ഥാനത്തിനായി ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ കരുത്തര്‍ക്കൊപ്പം അഫ്ഗാനിസ്ഥാനും പോരാടം. ഓസ്ട്രേലിയ (2006, 2009) ഐസിസി ചാമ്പ്യന്‍സ് ട്രോഫി രണ്ടു തവണ സ്വന്തമാക്കിയ ടീമാണ് ഓസ്ട്രേലിയ. 2006,…
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി; ചാന്പ്യൻസിന് 19.45 കോടി
ദുബായ്: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ചാന്പ്യൻമാർക്കു പ്രൈസ്മണിയായി ലഭിക്കുക 19.45 കോടി രൂപ. റണ്ണേഴ്സ് അപ്പ് ടീമിന് 9.72 കോടിയും സെമിയിൽ പരാജയപ്പെട്ട രണ്ട് ടീമുകൾക്ക് 4.86 കോടി രൂപ വീതവും ലഭിക്കും. ആകെ 59 കോടിയാണ് സമ്മാനത്തുക. 2017 ടൂർണമെന്റിലെ തുകയിൽനിന്നും 53 ശതമാനം വർധനവ് ഇത്തവണ വന്നിട്ടുണ്ട്. എട്ട് വർഷത്തിന് ശേഷമാണ് ചാന്പ്യൻസ് ലീഗ് തിരിച്ചെത്തുന്നത്. ഈ മാസം 19ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 19ന് നടക്കും.
Read Moreഡബ്ല്യുപിഎൽ; റിച്ച് റിച്ച
വഡോദര: ഇന്ത്യൻ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2025 സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഗുജറാത്ത് ജയന്റ്സിനെയാണ് ആർസിബി കീഴടക്കിയത്. 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബി ആwറു വിക്കറ്റ് ജയം സ്വന്തമാക്കി. 18.3 ഓവറിലായിരുന്നു ബംഗളുരുവിന്റെ ജയം. സ്കോർ: ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 18.3 ഓവറിൽ 202/4. ആർസിബിക്കുവേണ്ടി റിച്ച ഘോഷ് 27 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. പെറി 34 പന്തിൽ 57 റൺസ് നേടി. ബെത് മൂണി (42 പന്തിൽ 56), ആഷ് ഗാർഡ്നർ (37 പന്തിൽ 79 നോട്ടൗട്ട് ) എന്നിവരാണ് ഗുജറാത്തിനായി തിളങ്ങിയത്.
Read More“ദേശീയ ഗെയിംസിൽ കേരളം വട്ടപൂജ്യമായതു സർക്കാരിന്റെ തെറ്റായ കായിക നയം മൂലം”
ഉത്തരാഖണ്ഡിൽ ഇന്നലെ സമാപിച്ച 38-മത് ദേശീയ ഗെയിംസിൽ കേരളം മെഡൽ പട്ടികയിൽ താഴേക്കു പതിച്ചതിന്റെ ‘അടിപിടി’ തുടങ്ങി. ദേശീയ ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട അവസ്ഥയിലാണ് കേരള കായിക രംഗമെന്നു കുറ്റപ്പെടുത്തിയ സംസ്ഥാന ഒളിന്പിക്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, സ്പോർട്സ് മന്ത്രിയെ വിമർശിച്ചു. 2025 ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളം 14-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ കാരണം സംസ്ഥാന കായിക മന്ത്രിയും തെറ്റായ കായിക നയവുമാണെന്നാണ് സുനിൽ കുമാർ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് സർക്കാരും സ്പോർട്സ് കൗണ്‍സിലും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ദേശീയ ഗെയിംസിനായി താരങ്ങളെ പാകപ്പെടുത്തിയെടുക്കാൻ പരിശീലന ക്യാന്പുകൾ ക്രമീകരിക്കുന്നതിലും ഫണ്ട് അനുവദിക്കുന്നതിലും കാലതാമസം ഉണ്ടായി. ശരിയായ പരിശീലനം കിട്ടാതെയാണ് താരങ്ങൾ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ പോയത്. ഇതിനു സ്പോർട്സ് കൗണ്‍സിൽ കുറ്റക്കാരണ്- അദ്ദേഹം പറഞ്ഞു. 13 സ്വർണവും 17…
Read Moreഎംജി യൂണിവേഴ്സിറ്റി സൈക്ലിംഗ്: അസംപ്ഷന്‍ ഓവറോള്‍ ചാമ്പ്യന്മാര്
തിരുവനന്തപുരം: എല്എന്സിപിയിലുള്ള സൈക്ലിംഗ് വെലോഡ്രോമില്നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റര്‍കൊളീജിയറ്റ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വനിതാ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അസംപ്ഷന്റെ ജോസിയ ജോസ്, സഞ്ചന വി.എസ് എന്നിവര്‍ നാല് സ്വര്‍ണ മെഡലുകള്‍ വീതം കരസ്ഥമാക്കിയപ്പോള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി അഞ്ജന റോസ്മേരി ജോസി മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു മൂന്നാം സ്ഥാനവും നേടി. മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആര്യനന്ദ സി. ബിനു ഒരു സ്വര്‍ണം ഒരു വെള്ളിയും ഒരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അജയ് പീറ്ററാണ് പരിശീലകന്.
Read Moreരജത് പാട്ടിദാർ ആർസിബി നായകൻ
ബംഗളൂരു: ഐപിഎൽ 2025 സീസണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ വിക്കറ്റ് കീപ്പർ ബാറ്ററായ രജത് പാട്ടിദാർ നraയിക്കും. ഡുപ്ലെസിക്ക് പകരം വിരാട് കോഹ്ലി വീണ്ടും ടീമിനെ നയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആർസിബിയുടെ എട്ടാമത് ക്യാപ്റ്റനായി രജതിനെ നിയമിച്ചത്. 2021 മുതൽ രജത് ആർസിബിക്കൊപ്പമുണ്ട്. മാർച്ച് 21നാണ് 2025 സീസൺ ഐപിഎൽ പൂരത്തിന് തുടക്കം. മുപ്പത്തൊന്നുകാരനായ രജത് ഐപിഎൽ സീസണിൽ ആദ്യമായാണ് ക്യാപ്റ്റനാകുന്നത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിൽ ക്യാപ്റ്റനായ രജത്, മധ്യപ്രദേശിനെ 2024-25 സീസണിൽ റണ്ണേഴ്സ് അപ്പ് ആക്കിയിരുന്നു.
Read Moreഡെറാഡൂണ്‍ ഗുഡ്ബൈ… ദേശീയ കായിക മാമാങ്കത്തിനു കൊടിയിറങ്ങി
ഹിമാലയൻ മലനിരകൾക്ക് താഴെ തണുത്തുറഞ്ഞ പകലുകളെ ചുടുപിടിപ്പിച്ച ദേശീയ കായിക മാമാങ്കത്തിനു കൊടിയിറങ്ങി. ഇന്നലെ ഡൽഹി സ്വർണമണിഞ്ഞ ഫ്രീസ്റ്റൈൽ ഗുസ്തിയോടെയാണ് 17 ദിനരാത്രങ്ങൾ ഡെറാഡൂണിലും ഖൽദ്വാനിയിലും തെഹ്രിയിലുമായി നടന്ന 38-ാമത് ദേശീയ ഗെയിംസിന് അന്തിമ കാഹളം മുഴങ്ങിയത്. ഇന്നു ഖൽദ്വാനിയിൽ ഒൗദ്യോഗിക സമാപന ചടങ്ങുകൾ നടക്കും. കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും കടുത്ത തണുപ്പിനോടു പൊരുതി മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് കേരളം മടങ്ങുന്നത്. കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ 36 സ്വർണവും 23 വെള്ളിയും 28 വെങ്കലവും അടക്കം 87 മെഡലുകളായിരുന്നു കേരളത്തിന്റെ നേട്ടം. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷും ചെയ്തു. ഇത്തവണ നേടിയത് 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവും അടക്കം 54 മെഡൽ. ഫിനിഷ് ചെയ്തതാകട്ടെ 14-ാം സ്ഥാനത്തും. കളരിപ്പയറ്റ് മത്സര ഇനത്തിൽ നിന്ന് ഒഴിവാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ തവണ…
Read Moreഇന്ത്യൻ യംഗ് ടൈഗ്രസ് വനിതാ ഫുട്ബോൾ ടീം തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി
തിരുവല്ല: ടർക്കിയിലെ അൻറാലിയയിൽ മൂന്ന് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം സംഘ തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി. യംഗ് ടൈഗ്രസ് എന്നാണ് ദേശീയ ടീമിനെ നാമകരണം ചെയ്തിരിക്കുന്നത്. ജോർദാൻ, ഹോംഗ് കോംഗ്, റഷ്യ എന്നീ രാജ്യങ്ങളുമായി 19, 22, 25 തീയതികളിലാണ് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ . 2025 ജൂലൈയിൽ സാഫ് അണ്ടർ 20, ഓഗസ്റ്റിൽ നടക്കുന്ന എഎഫ്സി അണ്ടർ 20 തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള ദേശീയ ടീമിന്റെ പരിശീലനം കൂടിയാണ് ഈ മത്സര പരമ്പര. സ്വീഡനിൽ നിന്നുള്ള ജൊയാകിം അലക്സാണ്ടേർസ്ണാണ് ടീമിന്റെ മുഖ്യ പരിശീലകൻ. കേരളത്തിൽ നിന്നുമുള്ള കെ. കെ. ഹമീദ് ടീമിന്റെ കീപ്പിംഗ് പരിശീലകനാണ്. ബംഗളൂരു കേന്ദ്രമാക്കിയാണ് ടീമിന്റെ പരിശീലനം നടക്കുന്നത്. മദ്രാസ് സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ കായിക വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് ഡോ. റെജിനോൾഡ്…
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി; ബുംറയ്ക്കു പകരം ഹർഷിത്
മുംബൈ: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് സൂപ്പർ പേസർ ജസ്പ്രീത് ബുംറ പുറത്ത്. ബുംറയ്ക്കു പകരം ഹർഷിത് റാണ ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടി. നടുവിനേറ്റ പരിക്കാണ് ബുംറയ്ക്കു വിനയായത്. ബിസിസിഐ ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമിൽ ബുംറ ഉണ്ടായിരുന്നു. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനു പകരം സ്പിന്നർ വരുണ്‍ ചക്രവർത്തി ടീമിലെത്തി.
Read More