ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നീണ്ട പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം. ചെന്നൈയിൻ എഫ്സിയെ അവരുടെ കളത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തകർത്തു. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ചെന്നൈയിനെ ചെന്നൈയിൽ തോൽപ്പിക്കുന്നത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ചെന്നൈയിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് ജീസസ് ഹിമിനെസിലൂടെ വല കുലുക്കി. 37-ാം മിനിറ്റിൽ വിൽമർ ജോർദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെന്നൈയിനു സമ്മർദമേറി. പത്തുപേരുമായി ചുരുങ്ങിയതോടെ ആദ്യ പകുതിയുടെ അധിക സമയത്ത് കൊറോ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. 56-ാം മിനിറ്റിൽ ക്വാമി പെപ്ര മൂന്നാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് സുരക്ഷിതനിലയിലെത്തിച്ചു. രണ്ടു മിനിറ്റും ആറു സെക്കൻഡുമുള്ളപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ആദ്യം വലുകുലുക്കിയത്. ജയത്തോടെ 24 പോയിന്റായ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ചെന്നൈയിൻ പത്താം സ്ഥാനത്ത് തുടരുകയാണ്.
Read MoreCategory: Sports
മുടി വെട്ടിക്കളഞ്ഞ് സ്വർണത്തിലേക്ക് സുഫ്ന ജാസ്മിൻ; രാജ്യത്തെ മികച്ച വെയ്റ്റ്ലിഫ്റ്റർ എന്ന അംഗീകാരവും
38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി ആദ്യ സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഇരുപത്തിനാലുകാരി സുഫ്ന ജാസ്മിൻ. പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങളെ അതിജീവിച്ചാണ് സുഫ്ന മത്സരത്തിൽ പങ്കെടുത്തത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനായി ശരീരഭാരം രണ്ട് കിലോ കുറച്ചിരുന്നു. പക്ഷേ ഭാരം കുറച്ചുനിർത്താൻ ഉത്തരാഖണ്ഡിലെ തണുപ്പ് അനുവദിച്ചില്ല. മത്സര തലേന്ന് മുതൽ ഭക്ഷണവും വെള്ളവും പൂർണമായും ഒഴിവാക്കി. എന്നിട്ടും മത്സരത്തിന് മുൻപ് ഭാരം അളന്നപ്പോൾ 150 ഗ്രാം കൂടിയതായി കണ്ടു. മുടി 20 സെന്റിമീറ്ററോളം വെട്ടിക്കളഞ്ഞാണ് 45 കിലോയിലെത്തിച്ചത്. ഭക്ഷണവും വെള്ളവും ഒഴിവാക്കിയതിന്റെ ക്ഷീണം ശരീരത്തെ വല്ലാതെ ബാധിച്ചിരുന്നു. അതിനാൽ പ്രതീക്ഷിച്ച നിലയിൽ പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന് സഫ്ന പറഞ്ഞു. ഒക്ടോബറിൽ നടന്ന ദേശീയ സീനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ 169 കിലോ ഉയർത്തിയതാണ് സുഫ്നയുടെ മികച്ച പ്രകടനം. ദേശീയ റിക്കാർഡ് തിരുത്തിയ പ്രകടനമായിരുന്നു അത്. മാത്രമല്ല രാജ്യത്തെ മികച്ച…
Read More38-ാമത് ദേശീയ ഗെയിംസ്; കേരളത്തിന് ഗോൾഡൻ ഡേ
38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ സുവർണ ദിനമായിരുന്നു. രാവിലെ ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനും ഉച്ചകഴിഞ്ഞ് നീന്തലിൽ ഹർഷിത ജയറാമും സ്വർണം നേടിയതോടെ കേരളത്തിന്റെ മെഡൽപട്ടികളിൽ സുവർണദിനം രചിക്കപ്പെട്ടു. ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആദ്യ സ്വർണമെഡൽ നേട്ടംകൂടിയായിരുന്നു സുഫ്ന ജാസ്മിന്േറത്. ഹർഷിതയുടെ മെഡൽ നേട്ടത്തോടെ അക്വാട്ടിക്സിൽ കേരളത്തിന്റെ മെഡൽ മൂന്നായി. രണ്ട് സ്വർണവും രണ്ട് വെങ്കലവുമടക്കം നാല് മെഡലുമായി മെഡൽ പട്ടികയിൽ എട്ടാമതാണ് കേരളം. ഏഴ് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 12 മെഡലുമായി കർണാടക ഒന്നാമതും ആറ് സ്വർണവും അഞ്ച് വെള്ളിയുമടക്കം 11 മെഡലുമായി മണിപ്പുർ രണ്ടാമതുമാണ്. 23 മെഡലുകൾ വാരിക്കൂട്ടിയെങ്കിലും സ്വർണമെഡലുകളുടെ കു റവ് മഹാരാഷ്ട്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. ഭാരോദ്വഹനം വനിതകളുടെ 45 കിലോ വിഭാഗത്തിലാണ് സുഫ്ന ജാസ്മിൻ സ്വർണം നേടിയത്. സ്നാച്ചിൽ 72 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ…
Read Moreപതിറ്റാണ്ടിന് ശേഷം… കോഹ്ലി വീണ്ടും ഡൽഹിക്കുപ്പായത്തിൽ
ന്യൂഡൽഹി: പതിമൂന്നു വർഷത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റനും സീനിയർ താരവുമായ വിരാട് കോഹ്ലി. 2006 നവംബറിൽ തമിഴ്നാടിനെതിരേ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ കോഹ്ലി 2012-13 സീസണിലാണ് അവസാനമായി കളിച്ചത്. ആറു വർഷത്തിനിടെ ആകെ 23 മത്സരങ്ങളടങ്ങുന്ന ആഭ്യന്തര ക്രിക്കറ്റ് കരിയർ. അരങ്ങേറ്റത്തിൽ പത്ത് റണ്സ് എടുത്ത് പുറത്തായെങ്കിലും പിന്നീടുള്ള 22 മത്സരങ്ങളിൽനിന്ന് അഞ്ച് സെഞ്ചുറിയും നിരവധി അർധസെഞ്ചുറിയുമടക്കം 36 ഇന്നിംഗ്സിൽനിന്നായി 50.77 ശരാശരിയിൽ 1574 റണ്സ് നേടി. മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ദേശീയ ടീമിൽ ഇടംപിടിച്ച കോഹ്ലിക്ക് പിന്നീട് പ്രകടനത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടീം പ്രതിരോധത്തിലായ നിരവധി സാഹചര്യങ്ങളിൽ ടീമിനെ ഒറ്റയ്ക്കു തോളിലേറ്റി വിജയം സമ്മാനിച്ച താരം ഇന്ന് ഫോമില്ലായ്മയുടെ പേരിൽ പ്രതിരോധത്തിലാണ്. 2010ൽ ബംഗാളിനെതിരേ 267 പന്തിൽ 173 റണ്സ് നേടി ആഭ്യന്തര ക്രിക്കറ്റിലെ ഉയർന്ന…
Read Moreഐസിസി സിഇഒ അലാർഡൈസ് രാജിവച്ചു
ദുബായ്: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിയിരിക്കേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിൽ സിഇഒ ജെഫ് അലാർഡൈസ് സ്ഥാനമൊഴിഞ്ഞു. അലാർഡൈസ് രാജിവയ്ക്കാൻ കാരണമെന്തെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. യുഎസിൽ കഴിഞ്ഞ വർഷം നടന്ന ട്വന്റി 20 ലോകകപ്പിൽ സ്റ്റേഡിയങ്ങളുടെ അവസ്ഥയും ബജറ്റിൽ പറഞ്ഞതിലും കൂടുതൽ ചെലവാക്കി ഐസിസിക്കു നഷ്ടം വരുത്തിയതുമാണ് ഐസിസി വൃത്തങ്ങളിൽനിന്നു വരുന്ന കാരണങ്ങൾ. ചാന്പ്യൻസ് ട്രോഫി നടത്തിപ്പിനുള്ള അവകാശം പാക്കിസ്ഥാനു നൽകിയതിലുള്ള വീഴ്ച അലാർഡൈസിനു തിരിച്ചടിയായി. മത്സരങ്ങൾ നടക്കേണ്ട സ്റ്റേഡിയങ്ങളിൽ പലതിന്റെയും നിർമാണം പൂർത്തിയായിട്ടില്ല. മത്സരങ്ങൾക്കായി റാവൽപിണ്ടിയിലെയും കറാച്ചിയിലെയും വേദികൾ തയാറാക്കുന്നതിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് ഐസിസിയെ അറിയിക്കാൻ പരാജയപ്പെട്ടതും രാജിയിലേക്കു വഴിയൊരുക്കി. ടി20 ലോകകപ്പിനുശേഷം ഐസിസിയുടെ ഹെഡ് ഓഫ് ഇവന്റ്സ് തലവൻ ക്രിസ് ടെട്ലിയും ജനറൽ മാനേജർ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ക്ലെയർ ഫർലോംഗും രാജിവച്ചിരുന്നു. ആന്റി…
Read Moreഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെ മുതൽ
തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ഫാ. തോമസ് വെന്പാല സിഎംഐ മെമ്മോറിയൽ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ക്രൈസ്റ്റ് നഗർ തിരുവല്ലം ബാസ്കറ്റ്ബോൾ കോർട്ടിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. അന്താരാഷ്ട്ര ബാസ്കറ്റ് ബോൾ താരം അനീഷ ക്ലീറ്റസ് ഉദ്ഘാടനം ചെയ്യും. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ദ്വിദിന ടൂർണമെന്റിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന്, ഗിരിദീപം ബഥനി കോട്ടയം, സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം ഉൾപ്പെടെ എട്ടു ടീമുകൾ മാറ്റുരയ്ക്കും. ഉദ്ഘാടന ദിവസം സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം സെന്റ് ജോണ്സ് എച്ച്എസ്എസ് നാലാഞ്ചിറയുമായും സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന് ഭാരതീയ വിദ്യാഭവൻ കൊടുങ്ങന്നൂരുമായും തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് കാട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളുമായും ഗിരിദീപം ബഥനി തിരുവനന്തപുരം ഗവ. മോഡൽ എച്ച്എസ്എസുമായും…
Read Moreകേരളത്തിന്റെ ആദ്യ മെഡൽ നീന്തലിൽ; ഇരട്ട മെഡൽ നേട്ടവുമായി സജൻ പ്രകാശ്
ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽ നീന്തൽ കുളത്തിൽനിന്ന്. നീന്തലിൽ സജൻ പ്രകാശിന്റെ ഇരട്ട വെങ്കലങ്ങളോടെയാണ് കേരളം അക്കൗണ്ട് തുറന്നത്. 200 മീറ്റർ ഫ്രീ സ്റ്റൈലിലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമായിരുന്നു സജന്റെ മെഡൽ നേട്ടം. 200 മീറ്റർ ഫ്രീസ്റ്റൈലിലിൽ 1.53.73 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. ദേശീയ ചാന്പ്യൻഷിപ്പിൽ സജന്റെ 28-ാം മെഡലാണ്. കർണാടകയുടെ യുവ അന്താരാഷ്ട്ര താരം ശ്രീഹരി നടരാജാണ് 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാമതെത്തിയത്. കർണാടകയുടെതന്നെ അനിഷ് എസ്. ഗൗഡ വെള്ളി നേടി. ഇന്ന് സജന് മത്സരമില്ല. 100 മീറ്റർ ബട്ടർഫ്ളൈയിൽ 54.52 സെക്കൻഡിലാണ് സജൻ മൂന്നാം സ്ഥാനത്തെത്തിയത്. തമിഴ്നാടിന്റെ ബെനഡിക്ടൻ രോഹിത് (53.89 സെക്കൻഡ്) സ്വർണം നേടി. മഹാരാഷ് ട്രയുടെ മിഹിർ അംബ്രെ (54.24 സെക്കൻഡ്) വെള്ളി നേടി. ഈ ഇനത്തിൽ സജന്റെ പേരിലാണ് ദേശീയ റിക്കാർഡ്. 2023ൽ…
Read Moreഇവരും കേരള ടീമാണ്, ഇങ്ങനെ അവഗണിക്കരുത്…
കൊച്ചി: തർക്കങ്ങൾ ഉണ്ടാകാം, കോടതി വിധികൽപ്പിച്ചാൽ പിന്നെ കേരളത്തിന് ഒരു ടീമേയുള്ളൂ. അത് കേരള ടീമായി അംഗീകരിക്കണം, പരിഗണനയും നൽകണം. ഹൈക്കോടതി വിധിയെത്തുടർന്ന് കേരളത്തിൽനിന്നു ദേശീയ ഗെയിംസിൽ പങ്കെടുക്കാനായി പുറപ്പെട്ട വോളിബോൾ ടീമിന് നേരിടേണ്ടിവരുന്നത് കടുത്ത അവഗണനയാണ്. യാത്രാച്ചെലവ് നൽകിയില്ലെന്നു മാത്രമല്ല കേരളത്തിന്റെ ഔദ്യോഗിക ജഴ്സി ഉൾപ്പെടുന്ന സ്പോർട് കിറ്റുപോലും കിട്ടാതെയാണ് വോളി ടീം ഇന്നലെ ഉത്തരാഖണ്ഡിലെത്തിയത്. മറ്റ് കേരള ടീമുകൾ ഒരേ ജഴ്സിയിൽ അണിനിരക്കുന്പോൾ വോളിബോൾ ടീം മാത്രം മറ്റൊരു ജഴ്സിയണിഞ്ഞ് വേറിട്ട് നിൽക്കേണ്ട സാഹചര്യമാണെന്ന് ടീം മാനേജർ മൊയ്തീൻ നൈന പറഞ്ഞു. ജയ്പുരിൽ നടന്ന സീനിയർ വോളിയിൽ ചാന്പ്യന്മാരാണ് കേരള പുരുഷ ടീം. റണ്ണറപ്പായ വനിതാ ടീം പരാജയപ്പെട്ടത് കരുത്തരായ സർവീസസിനോടാണ്. സർവീസസിലുണ്ടായിരുന്ന മൂന്ന് താരങ്ങൾ ഇപ്പോൾ ദേശീയ ഗെയിംസിലേക്കുള്ള കേരള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 28 താരങ്ങളും എട്ട് ഒഫീഷൽസുമടങ്ങുന്നതാണ് കേരള സംഘം. മൂന്ന്…
Read Moreറയൽ മാഡ്രിഡിന്റെ ജഴ്സിയിൽ എംബപ്പെയ്ക്ക് കന്നി ഹാട്രിക്ക്
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ജഴ്സിയിൽ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയ്ക്കു കന്നി ഹാട്രിക്. വയ്യഡോലിഡിന് എതിരായ പോരാട്ടത്തിൽ എംബപ്പെയുടെ ഹാട്രിക്കിലൂടെ റയൽ 3-0ന്റെ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ബാഴ്സലോണ 7-1നു വലെൻസിയയെ തകർത്തു.
Read Moreദേശീയ ഗെയിംസ് ഇന്നു മിഴിതുറക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഉത്തരാഖണ്ഡിലെ ശൈത്യം നിറഞ്ഞ ഇരവുപകലുകൾക്ക് ഇനി 18നാൾ ചൂടേറും. 38-ാമത് ദേശീയ ഗെയിംസ് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുക്കും. ബാസ്കറ്റ്ബോൾ താരം പി.എസ്. ജീന ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തും. പുരുഷ വിഭാഗത്തിൽ വുഷു താരം മുഹമ്മദ് ജാസിറാണ് പതാകയേന്തുക. കേരളത്തെ പ്രതിനിധീകരിച്ച് 20 താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുക്കും. ഡെറാഡൂണിലെത്തിയ ബാസ്കറ്റ്ബോൾ, റഗ്ബി, ഭാരോദ്വഹനം, ബാഡ്മിന്റണ്, വുഷു, ഷൂട്ടിംഗ് താരങ്ങളാകും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുക. കൂടാതെ ചീഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ, ഡെപ്യൂട്ടി ചീഫ് ഡി മിഷൻ വിജു വർമ തുടങ്ങിയവരും അണിനിരക്കും. 14 വേദികളിലായി 37 ഇനങ്ങളിലാണ് മത്സരങ്ങൾ. പതിനായിരത്തോളം കായിക താരങ്ങൾ…
Read More