കു​മാ​ര​മം​ഗ​ലം പോ​ക്സോ കേ​സി​ൽ വി​ധി വ​രാ​നി​രി​ക്കെ പ്ര​തി മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി: വി​ധി പ​റ​യാ​നി​രി​ക്കു​ന്ന പോ​ക്സോ കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി കു​മാ​ര​മം​ഗ​ലം പോ​ക്സോ കേ​സി​ലെ ര​ണ്ടാം പ്ര​തി​യും കോ​ട്ട​യം കു​റി​ഞ്ഞി സ്വ​ദേ​ശി​യു​മാ​യ ത​ങ്ക​ച്ച​ൻ (65) നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ ഈ​യാ​ഴ്ച അ​ന്തി​മ​വി​ധി പ​റ​യാ​നി​രി​ക്കു​ക​യാ​ണ് സം​ഭ​വം. ത​ങ്ക​ച്ച​ൻ ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് കേ​സി​ന്‍റെ വി​ധി പ​റ​യ​ൽ മാ​റ്റി​വെ​ച്ചി​രു​ന്നു. 2017ലാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍:1056, 0471-2552056)

Related posts

Leave a Comment