കോൽക്കത്ത: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീം പരിശീലകനായി ബ്രണ്ടൻ മക്കല്ലം ചുമതലയേറ്റശേഷമുള്ള ആദ്യ പരന്പരയാണ് ഇന്നു മുതൽ ആരംഭിക്കുന്നത്. ന്യൂസിലൻഡ് മുൻതാരമായ മക്കല്ലം 2022 മുതൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം പരിശീലകനായിരുന്നു. വൈറ്റ് ബോൾ ഹെഡ് കോച്ചായുള്ള മക്കല്ലം കാലത്തിനാണ് ഇന്നു കോൽക്കത്തയിൽ തുടക്കമാകുന്നത്. 2025 ജനുവരി മുതൽ മക്കല്ലം ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി-20 ടീം പരിശീലകൻകൂടിയാകുമെന്ന് 2024 സെപ്റ്റംബറിലാണ് ഇസിബി (ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ്) അറിയിച്ചത്.
Read MoreCategory: Sports
മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ: തിരുവനന്തപുരവും മലപ്പുറവും ഫൈനലിൽ
ആലുവ: മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കോയമ്പത്തൂർ കെപിഎംഎം സ്കൂളിനെ ഏകപക്ഷീയമായ ആറു ഗോളിന് പരാജയപ്പെടുത്തി തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം ചേലാമ്പ്ര എൻഎൻഎം ഹയർ സെക്കൻഡറി സ്കൂളിനെയാണ് ഫൈനലിൽ നേരിടുന്നത്. ഇന്ന് വൈകിട്ട് നാലിന് വെറ്ററൻസ് വിഭാഗത്തിൽ ലൂസേഴ്സ് ഫൈനലിൽ വടുതല ഡോൺ ബോസ്കോയും ഫോർട്ട്കൊച്ചി വെറ്ററൻസും മത്സരിക്കും. അഞ്ചിന് വെറ്ററൻസ് ഫൈനൽ മത്സരത്തിൽ എറണാകുളം വെറ്ററൻസും പെരുമ്പാവൂർ വെറ്ററൻസും മാറ്റുരയ്ക്കും.
Read Moreഇംഗ്ലണ്ട്-ഇന്ത്യ ട്വന്റി-20 പരന്പര: ആദ്യ മത്സരം ഇന്നു രാത്രി 7ന്
കോൽക്കത്ത: ഇംഗ്ലണ്ടിന് എതിരായ അഞ്ചു മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്നു കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിനെതിരേ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. 2025 ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കലിപ്പ് തീർക്കാൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പര. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ കഴിഞ്ഞ പരന്പരകളിൽ സെഞ്ചുറി നേടിയ സഞ്ജു, അതേ പ്രകടനം ഇംഗ്ലണ്ടിനെതിരേയും ആവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ദേശീയ ടീമിലേക്ക് ഇതാദ്യമായി തിരിച്ചെത്തുന്ന പേസർ മുഹമ്മദ് ഷമിയുടെ പ്രകടനവും ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നു.
Read Moreയുവേഫ ചാന്പ്യൻസ് ലീഗിൽ മുന്പന്മാർ കളത്തിൽ
ബെൻഫിക/ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിലെ മുന്പന്മാർ ഇന്നു കളത്തിൽ. ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ എഫ്സി, രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ടീം എഫ്സി ബാഴ്സലോണ, നാലാം സ്ഥാനത്തുള്ള ജർമൻ സംഘം ബയേർ ലെവർകൂസെൻ, അഞ്ചാം സ്ഥാനക്കാരായ ഇംഗ്ലീഷ് ടീം ആസ്റ്റണ്‍ വില്ല തുടങ്ങിയവ ഏഴാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങും. ലീഗ് ഫോർമാറ്റിൽ ഇതാദ്യമായി അരങ്ങേറുന്ന ചാന്പ്യൻസ് ലീഗിൽ, ആദ്യ എട്ടു സ്ഥാനക്കാരാണ് നേരിട്ട് നോക്കൗട്ടിൽ പ്രവേശിക്കുക. ലീഗ് റൗണ്ടിലുള്ള എട്ട് റൗണ്ടിലെ ഏഴാം റൗണ്ട് മത്സരമാണ് ഇന്ത്യൻ സമയം ഇന്നു രാത്രി 11.15നും നാളെ പുലർച്ചെ 1.30നുമായി അരങ്ങേറുന്നത്. ലെവൻ Vs എയ്ഞ്ചൽ ആറു മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ എവേ പോരാട്ടത്തിൽ പോർച്ചുഗൽ സംഘമായ ബെൻഫികയെ നേരിടും. ഏഴു ഗോളുമായി…
Read Moreരഞ്ജി ട്രോഫി ക്രിക്കറ്റ്; സച്ചിൻ ബേബി നയിക്കും
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. 23 മുതൽ 26വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരളം x മധ്യപ്രദേശ് പോരാട്ടം. സ്പോർട്ട് 18 ചാനലിൽ മത്സരം തത്സമയം കാണാം. കേരള ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), റോഹൻ എസ്. കുന്നുമ്മൽ, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ഷോണ്‍ റോജർ, ജലജ് സക്സേന, ബേസിൽ തന്പി, എം.ടി. നിധീഷ്, എൻ.പി. ബേസിൽ, എൻ.എം. ഷറഫുദീൻ, ശ്രീഹരി എസ്. നായർ.
Read More38-ാമത് ദേശീയ ഗെയിംസ്; ഏഴാം നാളിൽ തിരിതെളിയും
ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസിന് ഇന്നേക്ക് ഏഴാം നാളിൽ തിരിതെളിയും. 28 മുതൽ ഫെബ്രുവരി 14വരെയാണ് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് അരങ്ങേറുക. ഉത്തരാഖണ്ഡിന്റെ 25-ാം വാർഷികംകൂടി ചേർത്തുള്ള ആഘോഷമാണ് ഇത്തവണത്തെ ഗെയിംസ് എന്നതും ശ്രദ്ധേയം. ഡെറാഡൂൺ, ഹരിദ്വാർ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡെറാഡൂണിലാണ് ഗെയിംസിന്റെ പ്രധാന സ്റ്റേഡിയം. ഹരിദ്വാർ, ശിവപുരി, രുദ്രാപുർ, നൈനിറ്റാൾ, ന്യൂ തെഹ്രി, ഹൽദ്വാനി എന്നിവിടങ്ങളിലും മത്സരങ്ങൾ അരങ്ങേറും. ഹിമവാന്റെ മടിത്തട്ടിലെ ദേശീയ ഗെയിംസ് വൻ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഉത്തരാഖണ്ഡ് സർക്കാരും ഇന്ത്യൻ ഒളിന്പിക് അസോസിയേഷനും. 43 ഇനങ്ങളിലായി പതിനായിരത്തിലധികം കായികതാരങ്ങൾ ഇത്തവണത്തെ ദേശീയ ഗെയിംസിൽ പങ്കെടുക്കുമെന്നാണ് കണക്ക്. കളരിപ്പയറ്റ് ഗെയിംസിൽ ഉൾപ്പെടുത്തണമോ എന്നതു സംബന്ധിച്ചുണ്ടായ വിവാദം കെട്ടടങ്ങിവരുന്നതേയുള്ളൂ എന്നതും മറ്റൊരു യാഥാർഥ്യമാണ്. കേരള വോളി ടീം; കോടതിവിധി അനുസരിക്കും: കൗണ്‍സിൽ തിരുവനന്തപുരം: ദേശീയ ഗെയിംസിൽ സംസ്ഥാനത്തു നിന്നുള്ള വോളിബോൾ ടീമിനെ വിടുന്നത്…
Read Moreദേശീയ സീനിയർ ബാസ്കറ്റ്ബോൾ; കേരളം ചാന്പ്യൻ
ബംഗളൂരു: ദേശീയ സീനിയർ 3-3 ബാസ്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കേരളം ചാന്പ്യൻപട്ടം നിലനിർത്തി. നിലവിലെ ചാന്പ്യന്മാരായ കേരളം ഫൈനലിൽ 16-12നു തമിഴ്നാടിനെ തകർത്താണ് ട്രോഫി സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച ഗുജറാത്തിൽ നടന്ന ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ കേരളം വെള്ളി നേടിയതിനു പിന്നാലെയാണ് 3-3 പോരാട്ടത്തിലെ ചാന്പ്യൻപട്ടം. സെമിയിൽ തെലുങ്കാനയെ (19-17) കീഴടക്കിയായിരുന്നു കേരളം ഫൈനലിൽ പ്രവേശിച്ചത്.മലയാളി താരം പ്രണവ് പ്രിൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ തമിഴ്നാടിനാണ് പുരുഷ വിഭാഗത്തിൽ കിരീടം. ഉത്തർപ്രദേശിനെയാണ് തമിഴ്നാട് ഫൈനലിൽ കീഴടക്കിയത്. സ്കോർ: 21-16. ആർ. ശ്രീകലയുടെ ക്യാപ്റ്റൻസിയിൽ സൂസൻ ഫ്ളോററ്റിന, കവിത ജോസ്, വി.ജെ. ജയലക്ഷ്മി എന്നിവരാണ് കേരള ടീമിലുണ്ടായിരുന്നത്.
Read Moreജോക്കോ Vs അൽകരാസ് ക്വാർട്ടർ
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മൂന്നാം നന്പർ താരമായ സ്പെയിനിന്റെ കാർലോസ് അൽകരാസും ഏഴാം നന്പറായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ ഏറ്റുമുട്ടും. ബ്രിട്ടീഷ് താരം ജാക് ഡ്രാപ്പർ 5-7, 1-6നു പിന്നിട്ടുനിൽക്കേ പരിക്കേറ്റു പുറത്തായതോടെ കാർലോസ് അൽകരാസ് ക്വാർട്ടറിലേക്കു പ്രവേശിച്ചു. ചെക് റിപ്പബ്ലിക്കിന്റെ ജിരി ലെഹെക്കയെ പ്രീക്വാർട്ടറിൽ 6-3, 6-4, 7-6 (7-4)നു കീഴടക്കി ജോക്കോവിച്ചും ക്വാർട്ടറിലെത്തി. പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവും അവസാന എട്ടിൽ ഇടം പിടിച്ചു. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ബെലാറൂസിന്റെ അരീന സബലെങ്ക റഷ്യൻ താരം മിറ ആൻഡ്രീവയെ (6-1, 6-2) കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. അമേരിക്കയുടെ കൊക്കൊ ഗൗഫ്, സ്പെയിനിന്റെ പൗല ബഡോസ എന്നിവരും ക്വാർട്ടറിൽ ഇടംനേടി.
Read Moreചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: കാത്തിരിപ്പിനു വിരാമം, 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുഖ്യസെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ടീം പ്രഖ്യാപനത്തിനു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ടീമിനെ എത്തിക്കുകയും 2024 ട്വന്റി-20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുകയും ചെയ്ത രോഹിത് ശർമയാണ് ടീം ഇന്ത്യയെ ചാന്പ്യൻസ് ട്രോഫിയിൽ നയിക്കുക. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റു വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 2023 ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കുവേണ്ടി ഇതുവരെ കളിക്കാതിരുന്ന പേസർ മുഹമ്മദ് ഷമി, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ, പേസർ അർഷദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടി. അതേസമയം, പേസർ മുഹമ്മദ് സിറാജിന് ഇടം ലഭിച്ചില്ല. ഫെബ്രുവരി 19നാണ് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഗിൽ…
Read Moreചാമ്പ്യൻസ് ട്രോഫി; സഞ്ജുവിന് ഇടമില്ല, രോഹിത് ശർമ നയിക്കും
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. ശുഭ്മാൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല. ജസ്പ്രീത് ബുമ്ര പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നിട്ടും ടീമിൽ ഇടം നേടി. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കരുൺ നായർ ടീമിൽ ഇടം നേടിയില്ല. സിറാജും ടീമിൽ നിന്ന് പുറത്തായി. യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ് എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റുള്ളവർ.
Read More