മുംബൈ: ബിസിസിഐയുമായി കരാറിലുള്ള പുരുഷ ക്രിക്കറ്റ് താരങ്ങൾക്കു പെരുമാറ്റച്ചട്ടവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. കളിക്കാരിൽ അച്ചടക്കവും ഐക്യവും നല്ല ടീം അന്തരീക്ഷവും സംജാതമാക്കുന്നതിനായാണ് പത്ത് പോയിന്റുള്ള മാർഗനിർദേശ രേഖ പുറത്തിറക്കിയത്. അടുത്തകാലത്ത് ഇന്ത്യൻ ടീം ടെസ്റ്റിൽ പുറത്തെടുക്കുന്ന മോശം പ്രകടനമാണു ബിസിസിഐയെ പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ നിർബന്ധിതമാക്കിയത്.ബിസിസിഐയുടെ നിർദേശങ്ങൾ മുഴുവൻ കളിക്കാർക്കും ബാധകവുമാണ്. പത്തു നിർദേശങ്ങൾ- ആഭ്യന്തര ക്രിക്കറ്റ് നിർബന്ധം ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനുവേണ്ടി മുഴുവൻ കളിക്കാരും ഇനി നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചേ തീരൂ. ടീം സെലക്ഷനു മാത്രമല്ല, ബിസിസിഐയുടെ മുഖ്യ കരാറിൽ ഇടം പിടിക്കുന്നതിനും ഇനി ഇതു നിർബന്ധമാണ്. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ഐപിഎല്ലിനു മുൻഗണന നൽകുന്ന ചില കളിക്കാരുടെ പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു ബിസിസിഐയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റുമായി കളിക്കാർ ബന്ധം നിലനിർത്തുന്നുണ്ടെന്ന് ഈ നയം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതിലൂടെ കഴിവ് വികസനം,…
Read MoreCategory: Sports
സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ്: മൗണ്ട് കാർമൽ സ്കൂളിനു കിരീടം
കോട്ടയം: സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് മൗണ്ട് കാർമൽ സ്കൂളിന് കിരീടം. മൗണ്ട് കാർമൽ സ്കൂൾ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ വെർജീനിയയുടെ സ്മരണാർഥം നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ മൗണ്ട് കാർമൽ സ്കൂൾ ജൂണിയർ, സേക്രഡ് ഹാർട്ട് എസ്എച്ചിനെ (40-23) പരാജയപ്പെത്തിയാണ് വിജയികളായത്. മൗണ്ട് കാർമൽ സീനിയർ, എസ്എച്ച് തേവരയ്ക്കെതിരേ (28-24) നേടി വിജയികളായി. സമാപന സമ്മേളനത്തിൽ വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഡോ.ആന്റണി പാട്ടപ്പ റമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ, ലോക്കൽ മാനേജർ സിസ്റ്റർ ശിൽപ, പിടിഎ പ്രസിഡന്റ് പ്രവീൺ കെ. രാജ് എന്നിവർ പ്രസംഗിച്ചു. കരിപ്പാപറമ്പിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് ജോസ് ഡൊമിനിക് വിജയികൾക്ക് ഫാമിലി അസോസിയേഷൻ വക സമ്മാനങ്ങൾ വിതരണം ചെയ്തു.
Read Moreമുംബൈ മരത്തൺ: കെ.എം. എബ്രഹിമിനു മുഖ്യമന്ത്രി ജഴ്സി കൈമാറി
തിരുവനന്തപുരം: മുംബൈ മാരത്തണിൽ പങ്കെടുക്കാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാമിനു മുഖ്യമന്ത്രി പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച നടക്കുന്ന മാരത്തൺ 42 കിലോമീറ്ററാണ്. വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി കൈമാറിയത്. ചടങ്ങിൽ മറ്റു മന്ത്രിമാരും പങ്കെടുത്തു. റൺ ഫോർ വയനാട്’ എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആർഎഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസിയായ കിഫ് കോണിന്റെ ചെയർമാൻ കൂടിയാണ് എബ്രഹാം. നേരത്തേ 42 കിലോമീറ്റർ വരുന്ന ലണ്ടൻ മാരത്തണും എബ്രഹാം…
Read More38-ാം ദേശീയ ഗെയിംസ് : കേരള ബാസ്കറ്റ് ടീമായി
കോട്ടയം: ഈമാസം അവസാനം ആരംഭിക്കാനിരിക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള ബാസ്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനു മാത്രമാണ് യോഗ്യത ലഭിച്ചത്. റോത്തക് ദേശീയ ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്നു കേരളം. പുരുഷന്മാർ ഒന്പതാം റാങ്കിലായിരുന്നു. എട്ടു ടീമുകളാണ് ദേശീയ ഗെയിംസിൽ മത്സരിക്കുക. അതേസമയം, 3×3 വിഭാഗത്തിൽ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകൾ മത്സര രംഗത്തുണ്ട്. 2024 ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ കേരള ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുണ്ടായാണ് ദേശീയ ഗെയിംസിനുള്ള സംഘത്തെ പ്രഖ്യാപിച്ചത്. പി.എസ്. ജീന ടീമിൽ തിരിച്ചെത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പി.എ. അക്ല, ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സാന്ദ്ര ഫ്രാൻസിസ് എന്നിവരും ടീമിലേക്കെത്തി. വനിതാ ടീം: ആർ. ശ്രീകല, പി.എസ്. ജീന, കവിത ജോസ്, സൂസൻ ഫ്ലോറന്റീന, സ്വപ്ന മെറിൻ ജിജു, ഒലീവിയ ടി. ഷൈബു, ചിപ്പി മാത്യു, വി.ജെ. ജയലക്ഷ്മി, സാന്ദ്ര…
Read Moreആരാധകരെ തല്ലിച്ചിട്ടില്ല: ക്രമസമാധാന പരിപാലന സംവിധാനങ്ങൾ സർക്കാർ ഭരണ സംവിധാനത്തിന് കീഴിലെന്ന് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകർക്കുനേരേ പോലീസ് അക്രമമുണ്ടായതിൽ വിശദീകരണക്കുറിപ്പുമായി ക്ലബ് രംഗത്ത്. “ക്രമസമാധാന പരിപാലനത്തിൽ പോലീസ് സേനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ നൽകുവാൻ ക്ലബിന് അധികാരമില്ലെന്ന വസ്തുത ഞങ്ങൾ ഒരിക്കൽക്കൂടി ഈന്നിപ്പറയുകയാണ്. ആരാധകർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പോലീസ് നടപടികൾ ഉണ്ടാകണമെന്ന നിർദേശം ക്ലബ് നൽകിയിട്ടില്ല. ക്രമസമാധാന പരിപാലന സംവിധാനങ്ങൾ സർക്കാർ ഭരണ സംവിധാനത്തിന് കീഴിലുള്ള കാര്യമാണെന്നതിനാൽത്തന്നെ ക്ലബിന് ഇക്കാര്യത്തിൽ ഇടപെടുവാനോ നിർദേശങ്ങൾ നൽകുവാനോ സാധിക്കുകയില്ല. വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ അനിഷ്ട സംഭവങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കുവാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ആഭ്യന്തര വകുപ്പും മറ്റ് ഉത്തരവാദിത്വപ്പെട്ട സർക്കാർ സംവിധാനങ്ങളും ഇത്തരം മുൻകരുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്. തങ്ങളുടെ അഭിപ്രായങ്ങൾ നിയന്ത്രണങ്ങളില്ലാതെ സമാധാനപരമായി പ്രകടിപ്പിക്കുവാനുള്ള അവകാശം ആരാധകർക്കുണ്ടെന്ന് ക്ലബ് ശക്തമായി വിശ്വസിക്കുന്നു. പൊതുവിടങ്ങളിൽ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ…
Read Moreഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി സിതാൻഷു കോട്ടക്ക്
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി സിതാൻഷു കോട്ടക്കിനെ ബിസിസിഐ നിയമിച്ചു. കഴിഞ്ഞ നാലു വർഷമായി ഇന്ത്യൻ എ ടീമിന്റെ കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു സിതാൻഷു. ഈ മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20, ഏകദിന പരന്പരകൾക്കു മുന്നോടിയായി സിതാൻഷു ഇന്ത്യൻ ടീമിനൊപ്പം ചേരും. കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ റിവ്യൂ മീറ്റിംഗിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ബാറ്റിംഗ് കോച്ചിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ബിസിസിഐ സിതാൻഷുവിനെ നിയമിച്ചതെന്നാണ് സൂചന. ഇന്ത്യൻ എ ടീമിനൊപ്പം ഏറെക്കാലമായുള്ള സിതാൻഷു ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ ഭാഗവുമാണ്. ഗൗതം ഗംഭീർ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോൾ മുതൽ ടീം ഇന്ത്യക്കു പ്രത്യേക ബാറ്റിംഗ് പരിശീലകൻ ഇല്ല. ഗംഭീറിന്റെ ശിക്ഷണത്തിൽ ന്യൂസിലൻഡിന് എതിരായ ഹോം ടെസ്റ്റ് പരന്പരയിലും ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിലും ടീം ഇന്ത്യയുടെ ബാറ്റിംഗ് മോശമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫുൾടൈം…
Read Moreകളരിപ്പയറ്റ് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് പി.ടി. ഉഷ
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളം ഏറ്റവുമധികം മെഡൽ പ്രതീക്ഷ നിലനിർത്തുന്ന കളരിപ്പയറ്റ് ഉത്തരാഖണ്ഡ് ദേശീയ ഗെയിംഗിൽനിന്നു പുറത്ത്. കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സര ഇനമാക്കാൻ കഴിയില്ലെന്നു ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളം നിരവധി സുവർണ നേട്ടങ്ങൾ സ്വന്തമാക്കിയ കളരിപ്പയറ്റ് പടിക്കു പുറത്താകുമെന്ന് ഉറപ്പായി. അതേസമയം, ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന കായിക മന്ത്രാലയം രംഗത്തെത്തി. 38-ാമത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ ഈ മാസം 28 മുതൽ ഫെബ്രുവരി 14വരെയാണ് അരങ്ങേറുക. കോടതിവിധി നടപ്പാകില്ല കളരിപ്പയറ്റ് ദേശീയഗെയിംസിൽ മത്സര ഇനമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സ്വദേശിനിയായ താരം ഡൽഹി കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഐഒഎയ്ക്കും ഉത്തരാഖണ്ഡ് സർക്കാരിനും നിർദേശം നൽകി. എന്നാൽ, ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ…
Read Moreകോഹ്ലി, രോഹിത് രഞ്ജി ട്രോഫിയിൽ?
മുംബൈ: മോശം ഫോം മറികടന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ രഞ്ജി ട്രോഫി യിൽ കളിക്കാനൊരുങ്ങി സീനിയർ താരങ്ങൾ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മോശം ഫോമിനെത്തുടർന്നുള്ള വിമർശനങ്ങൾക്കൊടുവിൽ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. 2024-25 രണ്ടാംഘട്ട രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള മുംബൈ ടീമിനൊപ്പമാണ് ഇന്നലെ രാവിലെ വാങ്കഡെയിൽ രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയത്. അജിങ്ക്യ രഹാനക്കൊപ്പമാണ് രോഹിത് പരിശീലനം നടത്തിയത്. 23ന് ജമ്മു കാഷ്മീരിനെതിരേയാണു മുംബൈയുടെ മത്സരം. അതേസമയം, രോഹിത് ഈ മത്സരം കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. 2015ൽ ഉത്തർപ്രദേശിനെതിരേയാണ് രോഹിത് അവസാനമായി മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിച്ചത്. മുപ്പത്തിയേഴുകാരനായ രോഹിത് ഓസ്ട്രേലിയയ്ക്കെതിരായ ടൂർണമെന്റിൽ ബാറ്റിംഗിൽ വൻ പരാജയമായിരുന്നു. 3, 9, 10, 3, 6 എന്നിങ്ങനെയായിരുന്നു ഓസീസിനെതിരേ രോഹിത്തിന്റെ സ്കോർ. 10.93 ശരാശരിയിൽ രോഹിതിന്റെ എക്കാലത്തെയും മോശം ഫോം.…
Read More25-ാം ഗ്രാൻസ്ലാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് ജോക്കോ
മെൽബണ്: ഓസ്ട്രേലിയൻ ഓപ്പണ് ടെന്നീസ് പുരുഷ സിംഗിൾസിൽ റിക്കാർഡ് നേട്ടത്തോടെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ. പോർച്ചുഗലിന്റെ ജെയ്മി ഫാറിയയെ 6-1, 6-7(4-7), 6-3, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തി. ആധികാരിക ജയത്തോടെ 25-ാം ഗ്രാൻസ്ലാം കിരീടനേട്ടമെന്ന ലക്ഷ്യത്തിലേക്ക് ഒരു സ്റ്റെപ്പ്കൂടി ജോക്കോ അടുത്തു. ജയടെ ഓപ്പൺ കാലഘട്ടത്തിൽ ഗ്രാൻസ്ലാമിൽ ഏറ്റവും കൂടുതൽ മത്സരം (430) കളിച്ച പുരുഷ താരമെന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 429 മത്സരങ്ങൾ കളിച്ച റോജർ ഫെഡററിനെയാണ് ജോക്കോവിച്ച് മറികടന്നത്. വനിതകളിൽ സെറീന വില്ല്യംസാണ് (423 മത്സരങ്ങൾ) ഒന്നാമത്. അതേസമയം, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജോക്കോവിച്ചിന്റെ ജയം മികച്ചതായിരുന്നില്ല. മറ്റു പുരുഷ സിംഗിൾസ് മത്സരങ്ങളിൽ സ്പെയിന്റെ മൂന്നാം സീഡും നാല് ഗ്രാൻഡ്സ്ലാം ജേതാവുമായ കാർലോസ് അൽകരാസ് ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിൽ കടന്നു. സ്കോർ: 6-0, 6-1,…
Read Moreഇന്ത്യൻ വനിതകൾക്കു റിക്കാർഡ് ജയം
രാജ്കോട്ട്: ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പല റിക്കാർഡുകൾ തകർന്നുവീണ ദിനത്തിനാണ് ഇന്നലെ രാജ്കോട്ട് സാക്ഷ്യംവഹിച്ചത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ, ഏറ്റവും വലിയ ജയം തുടങ്ങിയ ടീം റിക്കാർഡുകൾ കുറിച്ച് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സംഘവും തകർത്താടി. സ്മൃതിയും (135) സഹഓപ്പണർ പ്രതീക റാവലും (154) ചേർന്നുള്ള ഓപ്പണിംഗ് സഖ്യത്തിന്റെ വിജയം കൂടിയായിരുന്നു രാജ്കോട്ടിലേത്. ഫലത്തിൽ അയർലൻഡിന് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ 304 റണ്സിന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. അതോടെ മൂന്നു മത്സര പരന്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സ്കോർ: ഇന്ത്യ 50 ഓവറിൽ 435/5. അയർലൻഡ് 31.4 ഓവറിൽ 131. റിക്കാർഡ് റണ്സ്, ജയം വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് 400 റണ്സ് കടക്കുന്നത്. 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അടിച്ചുകൂട്ടിയത്…
Read More