പാലാ: മൂന്നാമത് കോട്ടയം ജില്ലാ കിഡ്സ് അത്ലറ്റിക്സ് മീറ്റ് പാലാ അല്‍ഫോന്‍സാ കോളജില്‍ നടന്നു. അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കായി മൂന്ന് ഗ്രൂപ്പുകളിലായി ലെവല്‍ വണ്‍, ലെവല്‍ ടു, ലെവല്‍ ത്രീ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ നടന്നു. 300 ഓളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കോട്ടയം എംഡി സെമിനാരി എല്‍പി സ്കൂൾ ഓവറോള്‍ ചാമ്പ്യന്മാരായി. ഗവണ്മെന്റ് എച്ച്എസ്എസ് ഇടക്കുന്നം 131 പോയിന്റുമായി രണ്ടാം സ്ഥാനവും 127 പോയിന്റുമായി ഹോളി ഫാമിലി യുപിഎസ് ഇഞ്ചിയാനി മൂന്നാം സ്ഥാനവും നേടി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ അധ്യക്ഷനായി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് ഫാ. മാത്യു കരീത്ര സമ്മാന…
Read MoreCategory: Sports
ഐപിഎൽ മാർച്ച് 21ന്: ഫൈനൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് തീയതി ബിസിസിഐ പ്രഖ്യാപിച്ചു. 18-ാം സീസണ് ഐപിഎൽ മാർച്ച് 21ന് ആരംഭിക്കും. മേയ് 25ന് കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചായിരിക്കും ഫൈനൽ. ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽവച്ചാണ് ആദ്യരണ്ടു ക്വാളിഫയർ മത്സരങ്ങൾ നടക്കുക. രണ്ടാം പ്ലേ ഓഫിനും ഫൈനലിനും കോൽക്കത്ത വേദിയാകും. ബിസിസിഐയുടെ പുതിയ സെക്രട്ടറിയെയും ട്രഷററെയും തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക യോഗത്തിലാണ് ഐപിഎൽ 2025 സീസണ് സംബന്ധിച്ചുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. 18-ാം സീസണ് ഐപിഎൽ മാർച്ച് 14ന് തുടങ്ങുമെന്നായിരുന്നു മുന്‍പു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇന്നലെ ഐപിഎൽ ഉദ്ഘാടന, സമാപന തീയതികൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഐപിഎല്ലിനായി ഒരു വർഷത്തേക്കു പുതിയ കമ്മീഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 18, 19 തീയതികളിൽ നടക്കാനിരിക്കുന്ന ബിസിസിഐ യോഗങ്ങളിലായിരിക്കും…
Read Moreശേഷം സ്ക്രീനിൽ ഇന്ത്യ, പാക്കിസ്ഥാൻ: ചാന്പ്യൻസ് ട്രോഫി ടീമുകളെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025 എഡിഷനുള്ള ടീമുകളെ പ്രഖ്യാപിക്കാൻ ഇനി ബാക്കിയുള്ളത് ഇന്ത്യയും ആതിഥേയരായ പാക്കിസ്ഥാനും മാത്രം. ഫെബ്രുവരി 19ന് കറാച്ചിയിലാണ് ചാന്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരം. ആതിഥേയരായ പാക്കിസ്ഥാൻ ന്യൂസിലൻഡിനെ നേരിടുന്നതോടെ 2025 സീസണിനു തുടക്കമാകും. ഗ്രൂപ്പ് ബിയിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശിന് എതിരേ ദുബായിലാണ്. ചാന്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി പ്രഖ്യാപിച്ച തീയതി കഴിഞ്ഞു. എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ തങ്ങളുടെ സംഘങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 19ന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. അതേസമയം, ഗ്രൂപ്പ് ബിയിലെ കരുത്തരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അവരുടെ 15 അംഗ ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയം. കമ്മിൻസിന്റെ ഓസീ സംഘം 15 അംഗ…
Read Moreമുന്പന്മാർ മുന്നോട്ട്… ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം. ഏഴാം സീഡായ ജോക്കോവിച്ച് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ വംശജനായ യുഎസ്എയുടെ നിഷേഷ് ബസവറെഡിയെ തോൽപ്പിച്ചു. 19കാരനായ നിഷേഷിനോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ലോക ഏഴാം നന്പർ താരം ജോക്കോവിച്ച് മത്സരം തിരിച്ചുപിടിച്ചത്. 10 പ്രാവശ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ചിന് ശക്തമായ വെല്ലുവിളിയാണ് നിഷേഷ് ഉയർത്തിയത്. സ്കോർ: 4-6, 6-3, 6-4, 6-2. ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നർ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ചിലിയുടെ നിക്കോളാസ് ജാരിയെ വീഴ്ത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 7-6, 7-6, 6-1നായിരുന്നു സിന്നറിന്റെ ജയം. മൂന്നാം സീഡും നാല് തവണ ഗ്രാൻഡ്സ്ലാം കിരീട ജേതാവുമായ സ്പെയിന്റെ കാർലോസ് അൽകരാസ് കസാക്കിസ്ഥാന്റെ അലക്സാണ്ടർ ഷെവ്ചെങ്കോയെ 6-1, 7-5, 6-1നു മറികടന്ന്…
Read Moreബ്ലാസ്റ്റ് റിട്ടേൺസ്: ടി.ജി. പുരുഷോത്തമന്റെ ശിക്ഷണത്തിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്സിനു മൂന്നാം ജയം
കൊച്ചി: വീണ്ടും മഞ്ഞക്കടലിരന്പം… ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ അഞ്ചു ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 3-2ന് ഒഡീഷ എഫ്സിയെ കീഴടക്കി. ഇഞ്ചുറി ടൈമിൽ നോഹ് സദൗയി (90+5’) നേടിയ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആർത്തിരന്പിയത്. ജയത്തോടെ 16 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കുയർന്നു. 21 പോയിന്റുള്ള ഒഡീഷ ഏഴാമതാണ്. 15 മത്സരങ്ങളിൽനിന്ന് 35 പോയിന്റുമായി മോഹൻ ബഗാനാണ് ലീഗിന്റെ തലപ്പത്ത്. പ്ലേ ഓഫ് സാധ്യത മങ്ങാതെ സൂക്ഷിക്കാനും ഈ ജയത്തിലൂടെ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. തിരിച്ചുവരവു ജയം നാലാം മിനിറ്റിൽ ജെറി മവ്മിംഗ്താനയിലൂടെ ഒഡീഷ ലീഡ് നേടി. 60-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. ഖ്വാമെ പെപ്ര ഓടിക്കയറി…
Read Moreചരിത്ര ഗോളുമായി ക്രിസ്റ്റ്യാനോ
റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ പുതുവർഷത്തെ ആദ്യ ഗോളും വിജയവും നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. കരിയറിലെ 917-ാമത് ഗോൾ ക്രിസ്റ്റ്യാനോ സ്കോർ ചെയ്ത മത്സരത്തിൽ അൽ നസർ 3-1ന് അൽ അക്ഡൗഡിനെ പരാജയപ്പെടുത്തി. സാദിയോ മാനെയുടെ ഇരട്ട ഗോളുകളാണ് അൽ നസറിന് മികച്ച ജയമൊരുക്കിയത്. 42-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. തുടർച്ചയായി 24 വർഷം ഗോൾ സ്കോർ ചെയ്യുന്ന താരമായി ക്രിസ്റ്റ്യാനോ ഇതോടെ മാറി. ലീഗിൽ 28 പോയിന്റുമായി അൽ നസർ മൂന്നാം സ്ഥാനത്താണ്.
Read Moreഎൽ ക്ലാസിക്കോ ഫൈനൽ
ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോൾ ഫൈനലിൽ ബാഴ്സലോണ x റയൽ മാഡ്രിഡ് ഫൈനൽ. 15-ാം കിരീടത്തിനായി ബാഴ്സ ഇറങ്ങുന്പോൾ 14-ാം കപ്പുയർത്തി ബാർസയ്ക്കൊപ്പം എത്തുകയെന്നതാണ് റയലിന്റെ ലക്ഷ്യം. ഇന്ത്യൻ സമയം ഞായർ അർധരാത്രി 12.30നാണ് സൂപ്പർ കോപ്പയിലെ എൽ ക്ലാസിക്കോ ഫൈനൽ. സ്പാനിഷ് സൂപ്പർ കപ്പിൽ തുടർച്ചയായ മൂന്നാം തവണയാണ് എൽ ക്ലാസിക്കോ ഫൈനൽ അരങ്ങേറുന്നത്. ഇരുടീമും നേർക്കുനേർ വന്നപ്പോൾ ഓരോ പ്രാവശ്യം വീതം കപ്പുയർത്തി. രണ്ടാം സെമിയിൽ മയ്യോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് റയൽ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജൂഡ് ബെല്ലിങ്ഗവും റോഡ്രിഗോയുമാണ് റയലിനായി സ്കോർ ചെയ്തത്. ഒരു ഗോൾ സെൽഫിലൂടെ എത്തി. അത്ലറ്റിക് ബിൽബാവോയെ 2-0ന് തകർത്താണ് ബാഴ്സലോണ ഫൈനലിൽ പ്രവേശിച്ചത്. 2023ലാണ് ബാഴ്സ അവസാനമായി സൂപ്പർ കോപ്പ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിനെ 1-3നാണ് ബാഴ്സ തകർത്തത്. എന്നാൽ,…
Read Moreഓസ്ട്രേലിയൻ ഓപ്പണിനു നാളെ പുലർച്ചെ 5.30നു തുടക്കം
മെൽബണ്‍: 2025 സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നു തുടക്കമാകും. സീസണിലെ ആദ്യ ഗ്രാൻസ് ലാമായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ റോഡ് ലേവർ, മാർഗരറ്റ് കോർട്ട്, മെൽബണ്‍ എന്നിങ്ങനെ മൂന്ന് അരീനകൾക്കൊപ്പം ഔട്ട് സൈഡ് കോർട്ടുകളിലുമായി അരങ്ങേറും. പുരുഷ സിംഗിൽസിൽ സുമിത് നാഗലാണ് ഇന്ത്യയുടെ ഏക സാന്നിധ്യം. പുരുഷ ഡബിൾസിൽ നിലവിലെ ചാന്പ്യനായ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും പോരാട്ട രംഗത്തുണ്ട്. 2024ൽ ഓസ്ട്രേലിയയുടെ മാത്യു എബ്ഡന്റെ ഒപ്പമായിരുന്നു ബൊപ്പണ്ണ ചാന്പ്യൻപട്ടത്തിലെത്തിയത്. ഇത്തവണ കൊളംബിയക്കാരൻ നിക്കോളാസ് ബാരിയന്റ്സാണ് ബൊപ്പണ്ണയുടെ കൂട്ട്. എബ്ഡൻ ബെൽജിയത്തിന്റെ ജോറാൻ വിലീഗന്റെ ഒപ്പവും കോർട്ടിൽ ഇറങ്ങും. ഉത്തേജകം ചർച്ച പുരുഷ-വനിതാ സിംഗിൾസിലെ ഒന്നും രണ്ടും റാങ്കുകാർ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നതാണ് 2025 ഓസ്ട്രേലിയൻ ഓപ്പണിലെ ഏറ്റവും ചൂടേറിയ ചർച്ച. പുരുഷ സിംഗിൾസിൽ…
Read Moreഓസ്ട്രേലിയൻ ഓപ്പണിൽ സുമിത്തിന്റെ എതിരാളി മച്ചാക്ക്
മെൽബണ്‍: സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നാഗലിന്റെ എതിരാളി ചെക് താരം തോമസ് മച്ചാക്ക്. സിംഗിൾസിൽ 2025 ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏക ഇന്ത്യൻ താരമാണ് ഇരുപത്തേഴുകാരനായ സുമിത്. ലോക 96-ാം നന്പറാണ് സുമിത്. ഓസ്ട്രേലിയൻ ഓപ്പണിലെ 26-ാം സീഡുകാരനാണ് ചെക് താരം. ആദ്യമായാണ് ഇരുവരും നേർക്കുനേർ ഇറങ്ങുന്നത്. ഞായറാഴ്ചയാണ് 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ആരംഭിക്കുക.
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി ; ഒരുക്കം തീരാതെ പാക് ക്രിക്കറ്റ് ബോർഡ്
കറാച്ചി: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദികളുടെ പരിഷ്കരണം പൂർത്തിയാക്കാതെ പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). 70 മില്യണ്‍ ഡോളർ (600 കോടി രൂപ) ഐസിസി അനുവദിച്ചിട്ടും കൃത്യസമയത്ത് ഒരുക്കങ്ങൾ പൂർത്തിയാകുമോ എന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. ഫെബ്രുവരി 12ന് വേദികൾ പൂർണമായി ഐസിസിക്കു വിട്ടുകൊടുക്കേണ്ടതുണ്ട്. നിശ്ചിത സമയത്തു വേദികൾ ഐസിസിക്കു കൈമാറാൻ സാധിച്ചില്ലെങ്കിൽ ആതിഥേയത്വം പാക്കിസ്ഥാനു നഷ്ടപ്പെടും. അതോടെ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ദുബായിലേക്ക് ടൂർണമെന്റ് എത്തിയേക്കും. ദുബായിൽ ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്നതിന്റെ അധികച്ചെലവായി 4.5 മില്യണ്‍ ഡോളർ (38.62 കോടി രൂപ) ഐസിസി പാക്കിസ്ഥാന് അനുവദിച്ചിരുന്നു.
Read More