ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോളിൽ ബാഴ്സലോണ തുടർച്ചയായ മൂന്നാം തവണയും ഫൈനലിൽ.കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് അത്ലറ്റിക് ബിൽബാവോയെ ബാഴ്സലോണ കീഴടക്കി. യുവതാരങ്ങളായ ഗാവിയുടെയും ലാമിയൻ യമാലിന്റെയും ഗോളുകളായിരുന്നു ബാഴ്സയ്ക്കു ജയം സമ്മാനിച്ചത്. 17-ാം മിനിറ്റിൽ ബിൽബാവോയുടെ ഗോൾവല കുലുക്കി ഗാവി കളിയുടെ ഗതി നിർണയിച്ചു. രണ്ടാം പാദം തുടങ്ങി ഏഴാം മിനിറ്റിൽ യമാൽ രണ്ടാംഗോളും നേടിയതോടെ ബിൽബാവോ നിശബ്ദരായി. 14 പ്രാവശ്യം കിരീടം നേടിയിട്ടുള്ള ബാഴ്സലോണയാണ് സൂപ്പർ കപ്പിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ചുംബിച്ചത്. സ്പാനിഷ്, യൂറോപ്യൻ ചാന്പ്യന്മാമാരായ റയൽ മാഡ്രിഡ്- മയ്യോർക സെമിയിലെ ജേതാക്കളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ. ഓസ്കാർ ഡി മാർക്കോസും ഇനാകി വില്ല്യംസും ബിൽബാവോയ്ക്കുവേണ്ടി വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി.
Read MoreCategory: Sports
സഞ്ജു ചാന്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുമോ…?
മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഉൾപ്പെടുമോ…? മലയാളി താരത്തിനെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും ഉൾപ്പെടുത്തുമെന്നുമുള്ള ചർച്ചകൾ നിലവിൽ സജീവമാണ്. ചാന്പ്യൻസ് ട്രോഫിക്കു മുന്‍പായി ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരന്പരയ്ക്കുള്ള ടീമിനെയും ബിസിസിഐ ഒന്നിച്ചായിരിക്കും പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ടീമിൽ സഞ്ജു ഉണ്ടാകുമെന്നത് ഏകദേശം ഉറപ്പാണ്. ഓപ്പണർ റോളിൽ അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നു സെഞ്ചുറി നേടിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ട്വന്റി-20 പരന്പരയിൽനിന്നു മാറ്റിനിർത്തുക അസാധ്യമാണ്. ഈ മാസം 22 മുതലാണ് ഇന്ത്യ x ഇംഗ്ലണ്ട് ട്വന്റി-20 പരന്പര. ഫെബ്രുവരി ആറു മുതൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കും 19ന് ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനായാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. 2023 ഡിസംബർ…
Read Moreമലേഷ്യൻ ഓപ്പണ്‍; പ്രീക്വാർട്ടറിൽ പ്രണോയ്
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചൊവ്വാഴ്ച സ്റ്റേഡിയത്തിന്റെ മേൽക്കൂര ചോർന്നതിനെത്തുടർന്ന് നിർത്തിവച്ച മത്സരം ഇന്നലെ പുനരാരംഭിക്കുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പ്രണോയ് 21-12, 17-21, 21-15ന് കാനഡയുടെ ബ്രിയാൻ യംഗിനെ മറികടന്നു. ആദ്യ ഗെയിം അനായാസം നേടി രണ്ടാം ഗെയിമിലും പ്രണോയ് മുന്നിട്ട് നിൽക്കുന്പോഴാണ് മേൽക്കൂരയ്ക്കു ചോർച്ചയുണ്ടായത്. വനിതാ സിംഗിൾസിൽ മാളവിക വൻസോത് 21-15, 21-16 എന്ന സ്കോറിന് മലേഷ്യയുടെ ജിൻ വീ ഗോയെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്നു. മികസ്ഡ് ഡബിൾസിൽ ധ്രുവ് കപില- ടനീഷ ക്രാസ്റ്റോ സഖ്യം ദക്ഷിണ കൊറിയയുടെ സുംഗ് ഹ്യൂൻ കൊ- ഹെയ് വണ്‍ യോം സഖ്യത്തെ 21-13, 21-14ന് അനായാസം മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു . മറ്റൊരു മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സതീഷ് കുമാർ കരുണാകരൻ- ആദ്യ വരിയത്…
Read Moreഗോൾകുലം; ഐ ലീഗിൽ ഗോകുലം കേരളയ്ക്കു മിന്നും ജയം
മഹിപുർ (പഞ്ചാബ്): ഐ ലീഗ് ഫുട്ബോളിന്റെ 2024-25 സീസണിൽ ഗോകുലം കേരള എഫ്സിക്കു രണ്ടാം ജയം. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം എവേ പോരാട്ടത്തിൽ 5-0നു ഡൽഹി എഫ്സിയെ കീഴടക്കി. മാലി താരം അഡാമ നിയാന്റെ ഇരട്ട ഗോളാണ് ഗോകുലം കേരളയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കും ഗോകുലം ഉയർന്നു. ഏഴു മത്സരങ്ങളിൽനിന്ന് രണ്ടു ജയം, നാലു സമനില, ഒരു തോൽവി എന്ന പ്രകടനവുമായി 10 പോയിന്റാണ് ഗോകുലം കേരളയ്ക്കുള്ളത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ 0-1നു നാംധാരി തോൽപ്പിച്ചു. ചർച്ചിൽ (13 പോയിന്റ്), ഇന്റർ കാശി (11), നാംധാരി (11) ടീമുകളാണ് ലീഗ് ടേബിളിൽ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ. 41 (പെനാൽറ്റി), 63 മിനിറ്റുകളിലാണ് അഡാമ നിയാൻ ഗോകുലത്തിനായി ലക്ഷ്യം നേടിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ രാഹുൽ രാജു…
Read Moreദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി
റാഞ്ചി: അവസാന രണ്ടുദിനങ്ങളിലെ കുതിപ്പിലൂടെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ഓവറോൾ കിരീടം കേരളത്തിന്റെ ചുണക്കുട്ടികൾ റാഞ്ചി. ജാർഖണ്ഡിലെ റാഞ്ചി ബിർസാ മുണ്ടാ സ്റ്റേഡിയത്തിൽ ഇന്നലെ സമാപിച്ച 68-ാമത് സീനിയർ സ്കൂൾ അത്ലറ്റിക്സിൽ ആറു സ്വർണം, ആറു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ മെഡൽ സ്വന്തമാക്കി, 138 പോയിന്റോടെയാണ് കേരളം ഓവറോൾ ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മീറ്റിന്റെ ആദ്യദിനത്തിൽ സ്വർണ വരൾച്ചയാൽ വേദനിച്ച കേരളതാരങ്ങൾ രണ്ടാംദിനം മുതൽ തങ്കമണിഞ്ഞു തുടങ്ങി. മൂന്നാംദിനം മൂന്നു സ്വർണവും അവസാനദിനമായ ഇന്നലെ രണ്ടു സ്വർണവും കേരളതാരങ്ങൾ അക്കൗണ്ടിലെത്തിച്ചു.കലാശക്കൊട്ട് ദിനമായ ഇന്നലെ രണ്ടു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ നാലു മെഡൽ സ്വന്തമാക്കി. ഇന്നലെ 4×400 മീറ്റർ റിലേയിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ കേരള താരങ്ങൾ സ്വർണവുമായി ഓടിക്കയറി. പെണ്‍കുട്ടികളിൽ ജെ.എസ്.…
Read Moreഏകദിന പരന്പര സ്മൃതി നയിക്കും; മിന്നു മണി ടീമിൽ
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ അയർലൻഡിനെതിരേയുള്ള ഏകദിന പരന്പരയിൽ സ്മൃതി മന്ദാന ക്യാപ്റ്റനാകും.ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചതോടെയാണ് സ്മൃതി ക്യാപ്റ്റനാകുന്നത്. ഹർമൻപ്രീതിനൊപ്പം ബൗളർ രേണുക സിംഗിനും വിശ്രമം നൽകി. ദീപ്തി ശർമയാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അയർലൻഡിനെതിരേ മൂന്ന് ഏകദിനങ്ങളുടെ പരന്പരയ്ക്ക് ഈ മാസം പത്തിനു തുടക്കമാകും. 12, 15 തീയതികളിലാണ് അവസാന രണ്ടു മത്സരങ്ങൾ.
Read Moreബുംറ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയേക്കില്ല
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ അവസാന ടെസ്റ്റിൽ പുറത്തു പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടക്കുന്ന ട്വന്റി 20, ഏകദിന പരന്പരകളിലെ ഭൂരിഭാഗം മത്സരങ്ങളിലും കളിച്ചേക്കില്ല. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്കു മുന്നോടിയായി താരത്തിന് ആവശ്യത്തിനു വിശ്രമം ലഭിക്കുകയെന്ന ഉദ്ദേശ്യത്തിലാണിത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ അഞ്ചു മത്സരങ്ങളിലായി 150ലേറെ ഓവർ എറിയേണ്ടിവന്ന ബുംറ 32 വിക്കറ്റുകൾ വീഴ്ത്തി പരന്പരയുടെ താരമായിരുന്നു. പരിക്കിനെത്തുടർന്ന് ബുംറയ്ക്കു സിഡ്നി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ പൂർണമായി പന്തെറിയാനായില്ല. പരന്പരയിലെ അമിത ജോലിഭാരമാണു താരത്തെ പരിക്കിലെത്തിച്ചതെന്നാണ് കരുതുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. പരിക്കിന്റെ ഗ്രേഡും വ്യക്തമല്ല. ഗ്രേഡ് വണ്‍ പരിക്കാണെങ്കിൽ കളിയിലേക്കു തിരിച്ചെത്തും മുന്‍പ് രണ്ടു മുതൽ മൂന്നാഴ്ചത്തെ വരെ വിശ്രമം വേണ്ടിവരും. ഗ്രേഡ് രണ്ടാണെങ്കിൽ കളിയിലേക്കു തിരിച്ചുവരാൻ ആറാഴ്ചത്തെയെങ്കിലും സമയം വേണ്ടിവരും. ഗ്രേഡ് മൂന്നാണെങ്കിൽ (ഗുരുതരമാണെങ്കിൽ) കുറഞ്ഞത് മൂന്നു…
Read Moreചരിത്രം കുറിച്ച് അഫ്ഗാൻ
ബുലുവയോ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ഒന്നിലധികം മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരന്പര ആദ്യമായി നേടി അഫ്ഗാൻ ചരിത്രമെഴുതി. സിംബാബ്വേയ്ക്കെതിരേ രണ്ടു മത്സരങ്ങളടങ്ങുന്ന എവേ ടെസ്റ്റിൽ 1-0ന്റെ ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. 2017ൽ ടെസ്റ്റ്പദവി നേടിയശേഷം അഫ്ഗാനിസ്ഥാൻ നേടുന്ന നാലാമത്തെ മാത്രം ജയമാണിത്. രണ്ടാം തവണയാണു സിംബാബ്വേയ്ക്കെതിരേ അഫ്ഗാൻ രണ്ടു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരന്പരയിൽ പങ്കെടുക്കുന്നത്. 2021ൽ യുഎഇയിലായിരുന്നു ആദ്യത്തേത്. അന്ന് മത്സരം 1-1ന് സമനിലയായിരുന്നു. 2024-25 ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം സമനിലയായിരുന്നു. രണ്ടാം മത്സരത്തിൽ 72 റണ്‍സിന്റെ ജയമാണ് അഫ്ഗാൻ നേടിയത്. 278 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വേ 205 റണ്‍സിന് ഓൾഔട്ടായി. സ്കോർ: അഫ്ഗാനിസ്ഥാൻ 157, 363. സിംബാബ്വേ 243, 205. രണ്ടാം ഇന്നിംഗ്സിൽ കരിയറിലെ മികച്ച ബൗളിംഗ് കാഴ്ചവച്ച റഷീദ് ഖാന്റെ (27.3-3-66-7) പ്രകടനമാണ് അഫ്ഗാനു ജയമൊരുക്കിയത്. മത്സരത്തിലാകെ 160…
Read Moreയുവതയുടെ കായിക സ്വപ്നങ്ങളെ സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ
മാന്നാർ: ലോകമാകെ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും കേരളത്തില്‍ സര്‍ക്കാര്‍ കായികരംഗത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. കേരളോത്സവം പഞ്ചായത്ത് തലത്തില്‍ അട്ടിമറിക്കപ്പെട്ടതിനെതിരേ യൂത്ത് കോണ്‍ഗ്രസ് ബുധനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കായികോത്സവ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിനോട് കായികരംഗത്തെ നേട്ടങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ 250 കോടി രൂപ ചെലവാക്കി മെസിയെ കൊണ്ടുവരുമെന്ന് പറയുന്നത് മാത്രമാണ് നേട്ടമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കായിക സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വിരോധബുദ്ധിയോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു. ബുധനൂർ പഞ്ചായത്ത് നിലവാരമില്ലാതെ സംഘടിപ്പിച്ച കേരളോത്സവം പരിപാടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റി ഒരാഴ്ചയായി മുന്നൂറിൽപരം ചെറുപ്പക്കാരെ അണിനിരത്തി സംഘടിപ്പിച്ച കായികോത്സവ് പരിപാടിയിൽ 40,000 രൂപ കാഷ് പ്രൈസും ട്രോഫിയും നൽകി. യോഗത്തിന് ബുധനൂർ…
Read Moreറോളർ നെറ്റെഡ്ബോൾ ചാന്പ്യൻഷിപ്പ്; ആരവ് തുഷാറിന് സ്വർണം
ബംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ്ബോൾ ചാന്പ്യൻഷിപ്പ് മിനി വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം ആരവ് തുഷാർ. കോട്ടയം മണർകാട് ഐശ്വര്യ വീട്ടിൽ ശ്യാമ നാരായണന്റെയും തുഷാർ മാധവന്റെയും മകൻ. തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥി.
Read More