കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈ സഹായവുമായി നടന് ഉണ്ണി മുകുന്ദന്. 50,000 രൂപയുടെ കിറ്റുകളാണ് താരം വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയുള്ള കമന്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിയുടെ ഈ മാതൃകാ പ്രവൃത്തി. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാന്‍സ് വഴിയാണ് കിറ്റുകള്‍ ഉണ്ണി മുകുന്ദന് നല്‍കിയത്. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റര്‍ വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് ഉണ്ണി മുകുന്ദന് നല്‍കിയത്. ശ്രീവൈകുണ്ഠം ചാരിറ്റബ്ള്‍ ട്രസ്റ്റിനാണ് ഭക്ഷ്യകിറ്റുകള്‍ ഉണ്ണി മുകുന്ദന് നല്‍കിയത്. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ അവ വിതരണം ചെയ്യുമെന്നും, ഈ ഉദ്യമത്തിന് തങ്ങളെ തിരഞ്ഞെടുത്ത ഉണ്ണി മുകുന്ദനും ഉണ്ണി മുകുന്ദന് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്…
Read MoreCategory: Today’S Special
വിട്ടു വീഴ്ചയ്ക്ക് തയാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല; നോ പറയേണ്ടിടത്ത് നോ പറയണം..! നടി അനുശ്രീ പറയുന്നു…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ വെള്ളിത്തിരയിലെത്തിയ അനുശ്രീ ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ഇപ്പോഴിതാ സിനിമാലോകത്തെ കുറിച്ചുള്ള അനുശ്രീയുടെ ചില വാക്കുകള്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നാണ് അനുശ്രീ പറയുന്നത്. വിട്ടു വീഴ്ചയ്ക്ക് തയാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല. സിനിമ മോശമാണെന്നുള്ള ധാരണ ശരിയല്ല. ഒരു ഓഫര്‍ വരുമ്പോള്‍ അത് എങ്ങനെയുള്ള ടീമാണ്, ആരുടെ പ്രൊജക്ടാണ് എന്നൊക്കെ അറിഞ്ഞിട്ട് മാത്രമേ ഇറങ്ങാവൂ. ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ പലരും എന്നോട് അയ്യോ സിനിമയാണ് പോകല്ലേ… എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരെക്കൊണ്ട് നീ സിനിമയില്‍ വന്നത് നന്നായി എന്ന് തിരുത്തിപ്പറയിപ്പിക്കാനായി. അതാണ് എന്റെ സന്തോഷം. ലാല്‍ ജോസ് ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. അതുകൊണ്ട് തനിക്കൊരു ഗോഡ് ഫാദറിനെ പോലെയായിരുന്നു അദ്ദേഹമെന്നും അനുശ്രീ പറയുന്നു. അതുകൊണ്ടാകാം തുടക്കത്തില്‍പോലും…
Read Moreസിനിമയില്‍ തിളങ്ങി നിന്ന കാലത്ത് ഇത്തരമൊരു കഥാപാത്രം ചെയ്തത് എന്തിന് ? ചിമ്പുവിനെതിരേ വിമര്‍ശനമുന്നയിച്ച് സന്ധ്യ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തമിഴ് നടനും സംവിധായകനുമായ ചിമ്പുവിനെതിരേ വിമര്‍ശനവുമായി നടി കാതൽ സന്ധ്യ രംഗത്ത് വന്നത് ഒരിക്കല്‍ വലിയ നാര്ത്തയായിരുന്നു. ചിമ്പു സംവിധാനം ചെയ്ത വല്ലവന് എന്ന സിനിമയുടെ ചിത്രീകരണസമയത്ത് നയന്‍താരയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ കഥയില്‍ മാറ്റം വരുത്തിയെന്നായിരുന്നു സന്ധ്യയുടെ ആരോപണം. ചിത്രത്തില്‍ ചിമ്പുവിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു സന്ധ്യയ്ക്ക്. എന്നാല്‍ വെറുമൊരു സുഹൃത്തിനപ്പുറം ചിത്രത്തിലുടനീളം പ്രാധാന്യമുള്ള വലിയ വേഷമായിട്ടാണ് എന്നോട് ആദ്യം കഥ പറഞ്ഞത്. എന്നാല്‍ നയന്‍താരയ്ക്ക് മുന്‍തൂക്കം കൊടുത്തപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം തീരെ കുറച്ചു. എന്റെയും ചിമ്പുവിന്റെയും കഥാപാത്രങ്ങളുടെ സൗഹൃദമായിരുന്നു ചിത്രത്തിന്റെ പ്രധാന കഥ. പക്ഷേ ഷൂട്ടിംഗ് സമയത്ത് എല്ലാം അവര്‍ മാറ്റി. പേരിനൊരു കഥാപാത്രമാക്കി എന്നെ മാറ്റി. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് ഇത്തരമൊരു കഥാപാത്രം ചെയ്തതെന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ട്. സംഭവിച്ചതെന്തെന്ന് ഇക്കാര്യം ചോദിച്ചവരോടെല്ലാം പറഞ്ഞു. ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്.…
Read Moreവീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ പതിവായി മോഷണം പോകുന്നതോടെ കാമറ സ്ഥാപിച്ചു; അജ്ഞാത സ്ത്രീ യുവാവിന്റെ അലമാരയില്‍ കഴിഞ്ഞത് രണ്ടാഴ്ച; വീഡിയോ വീണ്ടും വൈറലാകുന്നു…
നമ്മളറിയാതെ നമ്മുടെ വീട്ടില്‍ മറ്റൊരാള്‍ ദിവസങ്ങളോളം കഴിയുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ…ചില സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള രംഗങ്ങള്‍ക്കാണ് ന്യൂയോര്‍ക്ക് സ്വദേശിയായ ജോ കമ്മിങ്സിന്റെ വീട് സാഷ്യം വഹിച്ചത്. 2009ല്‍ തനിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ ജോ പങ്കുവയ്ക്കുന്നത്. തന്റെ വാദങ്ങള്‍ തെളിയിക്കാനായി സെക്യൂരിറ്റി കാമറ ദൃശ്യങ്ങളും ജോ പുറത്തുവിട്ടു. വീട്ടിലെ ചില സാധനങ്ങള്‍ കാണാതാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോ കാമറ സ്ഥാപിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ജോ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തന്റെ വീട്ടിലെ അലമാരയില്‍ ഒരു സ്ത്രീ രഹസ്യമായി ജീവിക്കുന്നു. ഇവര്‍ ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതും അടുക്കളയിലെ സിങ്കില്‍ മൂത്രമൊഴിക്കുന്നതുമാണ് ജോ വിഡിയോയില്‍ കണ്ടത.് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ജോ വീട്ടിലുള്ളപ്പോള്‍ ഇവര്‍ അലമാരയില്‍ ഒളിക്കും. ഇയാള്‍ പുറത്തു പോകുമ്പോള്‍ പതുക്കെ പുറത്തിറങ്ങും. സ്റ്റൂള്…
Read More2015ലെ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമംഗം ഇപ്പോള്‍ ഉപജീവനം നടത്തുന്നത് ആശാരിപ്പണിയിലൂടെ;വീഡിയോ കാണാം…
കളിക്കാരന് എന്ന നിലയില്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു കഴിഞ്ഞാലും ക്രിക്കറ്റുമായി ബന്ധമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. കിക്കറ്റ് കമന്റേറ്ററായും പരിശീലകരായും ടിവി അവതാരകരായും അംപയര്‍മാരായും ക്രിക്കറ്റ് അക്കാദമികളുടെ തലപ്പത്തും സംഘടനാ നേതൃത്വത്തിലുമൊക്കെ തിളങ്ങുന്ന എത്രയോ മുന്‍താരങ്ങളുണ്ട്. എന്നാല്‍ അപൂര്‍വം ചിലര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അതുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയിലേക്ക് ജീവിതം പറിച്ചു നടാറുണ്ട്. അത്തരമൊരാളാണ് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ സേവ്യര്‍ ദോഹര്‍ട്ടി. 2015ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന സ്പിന്നര്‍ സേവ്യര്‍ ദോഹര്‍ട്ടി വിരമിച്ചതിനുശേഷം തിരഞ്ഞെടുത്തത് ആശാരിപ്പണി. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ എസിഎ ആണ് വിരമിച്ചതിനു ശേഷം പുതിയ തൊഴില്‍ കണ്ടെത്തിയ ദോഹര്‍ട്ടിയുടെ ചിത്രവും വീഡിയോയും പുറത്തുവിട്ടത്. തന്റെ പുതിയ തൊഴിലിനെക്കുറിച്ചും എങ്ങനെ ഇവിടേക്കെത്തി എന്നുമൊക്കെ ദോഹര്‍ട്ടി ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഒട്ടേറെപ്പേരാണ് സ്പിന്നറുടെ വേഷം അഴിച്ചുവച്ച് ആശാരിയായ…
Read Moreവെള്ളത്തിനു മീതെ പറന്ന പക്ഷിയെ കുതിച്ചുയര്‍ന്ന് വായിലാക്കി കൂറ്റന്‍ മത്സ്യം ! അപൂര്‍വ കാഴ്ചയുടെ വീഡിയോ വൈറലാകുന്നു…
പക്ഷികള്‍ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുന്നതിന്റെ അദ്ഭുതവഹമായ കാഴ്ചകള്‍ നമ്മള് നിരവധി തവണ കണ്ടിട്ടുണ്ട്. ദൂരത്ത് നിന്ന് പോലും വെള്ളത്തിലുള്ള മീനിനെ കണ്ടുവെച്ച് താഴേക്ക് കുത്തനെ പറന്ന് മത്സ്യത്തെ പിടിക്കുന്ന പക്ഷികളുടെ ദൃശ്യങ്ങള്‍ കണ്ണ് ഇമവെട്ടാതെയാണ് നോക്കിനിന്നിട്ടുള്ളത്. എന്നാല്‍ ഇതിന്റെ നേരെ വിപരീതമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ മത്സ്യമാണ് താരം. വെള്ളത്തിന് അരികിലൂടെ പറക്കുന്ന പക്ഷിയെ മുകളിലേക്ക് കുതിച്ച് വായിലാക്കുന്ന മത്സ്യത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തിന്റെ അരികിലൂടെ പറക്കുകയാണ് പക്ഷി. ഈസമയത്ത് വെള്ളത്തിന്റെ അടിയില്‍ നിന്ന് ജലോപരിതലത്തിലേക്ക് പൊങ്ങിവന്ന മത്സ്യം മുകളിലേക്ക് കുതിക്കുന്നതും പക്ഷിയെ വായിലാക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. നിരവധി ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടതും പങ്കുവെച്ചതും.
Read Moreവിവാഹച്ചടങ്ങിനിടെ വധു മണ്ഡപത്തില്‍ കുഴഞ്ഞു വീണു മരിച്ചു ! തൊട്ടുപിന്നാലെ വരന് സഹോദരിയെ വിവാഹം കഴിച്ചു…
വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു മണ്ഡപത്തില്‍ കുഴഞ്ഞു വീണു മരിച്ചു. തുടര്‍ന്ന് വരന് മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സനദ്പുര്‍ എന്ന സ്ഥലത്താണ് സംഭവം. വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതത്തെത്തുടര്‍ന്ന് മണ്ഡപത്തില്‍ വെച്ചു തന്നെ മരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അടിയന്തര തീരുമാനം എടുത്ത് വരന് മനോജ്കുമാറിനെ സുരഭിയുടെ ഇളയ സഹോദരി നിഷയെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. സുരഭി എന്ന പെണ്‍കുട്ടിയെയാണ് മനോജ്കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെ സുരഭിയ്ക്ക് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് മരണവും സംഭവിച്ചു. വിവാഹമാല്യം പരസ്പരം കൈമാറി അണിഞ്ഞതിന് പിന്നാലെ സുരഭിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞു വീണതോടെ വിവാഹചടങ്ങുകള്‍ നിര്‍ത്തിവച്ചു. വീട്ടുകാര്‍ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധന നടത്തിയപ്പോള്‍ മരണമടഞ്ഞതായി കണ്ടെത്തി. പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയപ്പോഴാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറിനെ…
Read Moreസ്വര്‍ണത്തിന് ഇത്ര രുചിയോ ! മോഷ്ടിച്ച സ്വര്‍ണം വിഴുങ്ങി പ്രതിയുടെ സാഹസം; വയറ്റില്‍ നിന്ന് പുറത്തെടുത്തത് 35 ഗ്രാം സ്വര്‍ണം…
ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയുടെ വയറ്റില്‍ നിന്നു കിട്ടിയത് 35 ഗ്രാം സ്വര്‍ണം. തൃശൂര്‍ മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂര്‍ സ്വദേശി ഷിബു (48)വിന്റെ വയറ്റില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സുള്ള്യ, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ സ്വര്‍ണം കണ്ടെത്തുകയും അത് പുറത്തെടുക്കുകയുമായിരുന്നു. ഇയാള്‍ക്കൊപ്പം കണ്ണൂര്‍ തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് പാതമ്പാറ സ്വദേശി തങ്കച്ചന് (50) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreസങ്കടക്കടലിലെ അദ്ഭുതം! ടൗട്ടെ ചുഴലിക്കാറ്റടിച്ച് അറബിക്കടലിൽ തകർന്ന കപ്പലിൽനിന്നു രക്ഷപ്പെട്ട ഫ്രാൻസിസ് കെ. സൈമൺ പറയുന്നു…
“വരപ്രദ’ എന്ന പദത്തിന് അഭിനവ മലയാള നിഘണ്ടുവില്‍ “വരം നല്കുന്ന’ എന്നാണ് അര്‍ഥം കുറിച്ചിട്ടുള്ളത്. മേയ് 17ലെ കറുത്ത സന്ധ്യയില്‍ പെരുമഴയ്ക്കും കൊടുങ്കാറ്റിനും കൂറ്റന്‍ തിരമാലകള്‍ക്കും മുമ്പില്‍ കീഴടങ്ങി അറബിക്കടലാഴങ്ങളിലാണ്ട വരപ്രദ എന്ന കപ്പലില്‍ നിന്ന്, അദ്ഭുതകരമായി രണ്ടാം ജന്മത്തിലേക്കുള്ള “വരം നേടി’ കരകയറിയെത്തിയ ഒരു മലയാളിയുണ്ട്. പേര് ഫ്രാന്‍സിസ് കെ. സൈമണ്‍. ഒപ്പമുണ്ടായിരുന്ന 11 പേരെയും കണ്മുമ്പില് കടല്‍ കവര്‍ന്നു. രക്ഷപ്പെട്ടത് വരപ്രദയിലുണ്ടായിരുന്ന ഏക മലയാളിയും ഷിപ്പ് എന്‍ജിനിയറുമായ ഫ്രാന്‍സിസും (50) ബംഗാളിയായ സെയ്ലര് സാഹിബ് ബുനിയ (24)യും മാത്രം. മുംബൈ തീരത്തു നിന്നു 35 നോട്ടിക്കല്‍ മൈല്‍ അകലെ, ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റില്പ്പെട്ടാണ് ഇവര്‍ ജോലി ചെയ്തിരുന്ന ആങ്കര്‍ ഹാന്‍ഡ്ലിംഗ് ടഗ് കപ്പലായ (എഎച്ച്ടി) വരപ്രദ മുങ്ങിയത്. മലയാളികള്‍ ഉള്‍പ്പടെ 80 പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസിയുടെ ബാര്‍ജ് പി 305 മുങ്ങിയതിനു പിന്നാലെയാണ് ഇതിനോടു…
Read Moreചോക്ക് പിടിക്കാൻ പോയി തോക്ക് പിടിച്ച് ചാക്കോ! അധ്യാപകന്റെ വേഷമിടാനാണ് ചാക്കോ മേഘാലയയിലേക്കു പോയത്, പക്ഷേ, കിട്ടിയതോ..? ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരവും നേടി
അധ്യാപകനാകാനാണ് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ ചാക്കോ ഇരുപതാം വയസിൽ മേഘാലയയിലേക്ക് ട്രെയിൻ കയറിയത്. ഡിഗ്രി കഴിഞ്ഞതേയുള്ളൂ. ബിഎഡ് എടുത്ത് പിന്നീട് അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നു ചാക്കോയുടെ ലക്ഷ്യം. മേഘാലയയിലെ ഒരു കോളജിൽ ബിഎഡിന് ചേരുകയും ചെയ്തു. കോഴ്സിന് ചേർന്ന് അഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ പത്രത്തിൽ ഒരു പരസ്യം കണ്ടു. മേഘാലയ പോലീസിലേക്ക് സബ് ഇൻസ്പെക്ടർമാരെ ക്ഷണിക്കുന്നുവെന്ന്. ഒന്നും ആലോചിക്കാൻ നിന്നില്ല, അപേക്ഷിച്ചു. കിട്ടി. പിന്നെ, നടന്നതെല്ലാം സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു. ഇരുപത്തിയൊന്നാം വയസിൽ മേഘാലയ പോലീസിൽ സബ് ഇൻസ്പെക്ടർ ട്രെയിനിയായി ചേർന്നു. ട്രെയിനിംഗ് പൂർത്തിയായ ശേഷം വിവിധ സ്റ്റേഷനുകളിലായി ജോലി ചെയ്യുകയായിരുന്നു. ഇക്കാലയളവിൽ മേഘാലയയിൽ ആഭ്യന്തര തീവ്രവാദം അതിശക്തമായിരുന്നു. ചെറുതും വലുതുമായ പതിനാല് തീവ്രവാദസംഘടനകൾ ചേർന്ന് ഒരു സമാന്തര ഭരണം നടത്തിയിരുന്നു. സർക്കാരിനുതന്നെ തലവേദനയായിരുന്നു ഈ ഗ്രൂപ്പുകൾ. ഒടുവിൽ, ഇവരെ നേരിടാൻ പോലീസിന്റെ ഒരു ടീമിനെ രൂപീകരിക്കുന്നു. ടീമിൽ…
Read More