കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നു സ്രവമെടുക്കുന്നത് പലര്‍ക്കും വലിയ അസ്വസ്ഥയാണുണ്ടാക്കുന്നത്. എന്നിരുന്നാലും വേറെ വഴിയില്ലാത്തതിനാല്‍ ഏവരും ഇതേരീതി അവലംബിച്ചു പോരുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ കോവിഡ് പരിശോധന വേഗത്തിലാക്കാന്‍ വികസിപ്പിച്ചെടുത്ത ‘സലൈന്‍ ഗാര്‍ഗിള്‍’ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്തെ പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ അനുമതി ലഭിച്ചതോടെ കാര്യങ്ങള്‍ മാറുമെന്നുറപ്പായിരിക്കുകയാണ്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധനാഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ രീതിക്ക് കൂടുതല്‍ സമയമെടുക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. സലൈന്‍ ലായനി നിറച്ച കലക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.ഈ സലൈന്‍ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയില്‍, എന്‍ഇഇആര്‍ഐ…
Read MoreCategory: Today’S Special
അന്നെടുത്ത ആ തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചു ! വെളിപ്പെടുത്തലുമായി ലെന…
മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു. 1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിങ്ങനെ ഹിറ്റുകള്‍. അതിനു ശേഷം ലെന അഭിനയം നിര്‍ത്തി ക്ലിനിക്കല്‍ സൈക്കോളജി പഠിയ്ക്കുവാന്‍ മുംബൈയിലേയ്ക്ക് പോയി. പഠനം കഴിഞ്ഞ് അവിടെ ജോലിചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയില്‍ നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിയ്ക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകള്‍. വ്യത്യസ്ഥതയാര്‍ന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇക്കാലയളവില്‍ ഒരു സ്ഥാനം നേടിയെടുക്കാനും നടിയ്ക്കായി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ലെന തന്റെ ജീവിതത്തില്‍ ഏറെ…
Read Moreസണ്ണി ലിയോണിയുടെ അയല്ക്കാരനാകാന് വേണ്ടി അമിതാഭ് ബച്ചന് മുടക്കിയത് 31 കോടി രൂപ ! ബിഗ്ബിയുടെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങള്‍ അറിയാം…
ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചന് വാങ്ങിയ പുതിയ ഫ്ളാറ്റാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം.31 കോടി രൂപയ്ക്കാണ് ബിഗ്ബി ഡ്യൂപ്ലക്സ് ഫ്ലാറ്റ് സ്വന്തമാക്കിയത്. 27, 28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്ളാറ്റാണ് സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് ആറു കാര്‍ പാര്ക്കിംഗുകളുമുണ്ട്. നടി സണ്ണി ലിയോണി, സംവിധായകന് ആനന്ദ് എല്‍. റായി എന്നിവരാണ് ബച്ചന്റെ അയല്‍ക്കാര്‍. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്ളാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്ളാറ്റുമാണ് വാങ്ങിയത്. അന്ധേരി വെസ്റ്റില്‍ അറ്റ്ലാന്റിസ് കെട്ടിടത്തില്‍ വാങ്ങിയ ഫ്ളാറ്റിന് 62 ലക്ഷം രൂപയാണ് ബച്ചന് സ്റ്റാംപ് ഡ്യൂട്ടി അയച്ചത്. ഇടപാട് ഡിസംബര്‍ 31ന് നടത്തിയതിനാല്‍ സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ 90 ലക്ഷത്തില്‍ പരം രൂപ ലാഭമുണ്ടായി. ലോക്ഡൗണിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യം…
Read Moreദയവ് ചെയ്ത് നിങ്ങള്‍ എന്നെ വിശ്വസിക്കുക ! തനിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രമുഖ നടി…
തെലുങ്ക് സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി ശ്രീമുഖി. തെലുങ്ക് ബിഗ്ബോസിലെ മത്സരാര്ഥിയായിരുന്നതിനാല് ഇന്ത്യയൊട്ടാകെയുള്ള ബിഗ്ബോസ് ആരാധകര്‍ക്കും താരം പരിചിതയാണ്. സോഷ്യല്‍ മീഡിയ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന താരം തന്റെ ആരാധകരുമായി സജീവമായി ഇടപഴകാന്‍ ശ്രമിക്കാറുണ്ട്. മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്. താരം ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടോ എന്നായിരുന്നു ഒരാരാധകന് അറിയേണ്ടിയിരുന്നത്. അതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു….ഞാന്‍ അതിലൂടെ കടന്നു പോയിട്ടുണ്ട് പക്ഷെ ശക്തമായി തിരിച്ചു വരികയും ചെയ്തു. ഡിപ്രഷന് ഉണ്ടാവുന്നത് ഒരു തെറ്റല്ല. എന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചാണ് ബാക്കിയുള്ള റിസള്‍ട്ട്. നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധമായി ഇരിക്കുക. നിങ്ങള്‍ക്കു വേണ്ടി തന്നെ സമയം ചിലവഴിക്കുക.…
Read Moreമാറിടത്തിന്റെ സൈസ് എത്രയെന്ന് ചോദ്യം ! ചോദിച്ചവന്റെ കണ്ണു തള്ളിക്കുന്ന മറുപടി കൊടുത്ത് യുവനടി യാഷിക ആനന്ദ്; ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രമെന്ന് ആരാധകര്‍…
തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള താരമാണ് യാഷിക ആനന്ദ്. ഗ്ലാമര്‍ റോളുകളില്‍ തിളങ്ങുന്നതിനാല്‍ നിരവധി യുവാക്കളാണ് യാഷികയ്ക്ക് ആരാധകരായിട്ടുള്ളത്. തമിഴ്, തെലുങ്ക് സിനിമയില്‍ സജീവമായ യാഷികയ്ക്ക് 21 വയസ്സ് മാത്രമാണ് പ്രായം. സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാണ് താരം. നിരവധി ടെലിവിഷന്‍ പരിപാടികള്‍ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നു തന്നെ യാഷിക ആനന്ദ് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് സാധാരണ വരാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം താരം ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന് നടത്തിയിരുന്നു. നിരവധി രസകരമായ ചോദ്യങ്ങള്‍ ആയിരുന്നു പലരും ചോദിച്ചത്. ഇതിനെല്ലാം രസകരമായ കത്യം മറുപടി…
Read Moreഓരോരോ ആഗ്രഹങ്ങളേ…ദളപതി വിജയ് യുടെ മകന്റെ നായികയാവണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് വെളിപ്പെടുത്തി യുവനടി…
തമിഴകത്തെ യുവനായികമാരുടെയെല്ലാം സ്വപ്ന നായകനാണ് ദളപതി വിജയ്. വിജയ് ചിത്രത്തില്‍ അഭിനയിച്ചാല്‍ കിട്ടുന്ന പ്രശസ്തി കരിയറില്‍ മുതല്‍ക്കൂട്ടാവുമെന്ന് ഇവരെല്ലാം കരുതുന്നു. എന്നാലിതാ വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ്യുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് മധുര പതിനേഴുകാരിയായ രവീണ ദാഹ. ‘ജില്ല’യില്‍ വിജയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുള്ള രവീണ ജീവ, രാക്ഷസന് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും നിറഞ്ഞുനില്ക്കുന്ന താരമിപ്പോള്‍ മൗനരാഗം സീസണ് 2വിലും ഭാഗമായിട്ടുണ്ട്. ജേസണ്‍ സഞ്ജയ് ഇപ്പോള്‍ കാനഡയില്‍ സിനിമ സംബന്ധമായ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജേസണ്‍ താല്പര്യം അഭിനയിക്കുന്നതിനേക്കാള്‍ പിന്നണിയില്‍ പ്രവര്ത്തിക്കുവാനാണെന്ന് മാസ്റ്റര്‍ നിര്‍മാതാവും വിജയ്യുടെ ബന്ധുവുമായ സേവ്യര്‍ ബ്രിട്ടോ വെളിപ്പെടുത്തിയിട്ടുണ്ട്. ജേസണിന്റെ മനസ്സു മാറുമോ,രവീണ ദാഹയുടെ ആഗ്രഹം പൂര്‍ത്തീകരിക്കുമോ എന്നൊക്കെ കാത്തിരുന്ന് കാണാം.
Read Moreഫ്രീക്കന്മാര് പെട്ടു മോനേ… ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്റ്റൈല്‍ മുടിവെട്ടിനും നിരോധനം
ഫ്രീക്കന്മാര്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരകൊറിയ. ഇനി മുതല്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്റ്റൈല്‍ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ലെന്ന ഉത്തരവ് കിം ജോങ് ഉന്നാണ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ് സ്റ്റൈല്‍ പരിഷ്കാരങ്ങള്‍ക്ക് തടയിടുന്നത് എന്നാണ് സൂചന. ഉത്തര കൊറിയയിലെ പ്രമുഖ പത്രം ‘റൊഡോങ് സിന്‍മം’ പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്കാരം. മുടി വെട്ടുന്നത് മാത്രമല്ല, ഹെയര്‍ ഡൈകളും നിരോധിക്കാനാണ് തീരുമാനം. കിമ്മിന്റെ യൂത്ത് ബ്രിഗേഡുകളെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.
Read Moreഒരുദിവസം ഒരു ചിത്രം! സൂര്യയുടെ വിവിധ ഭാവങ്ങളിലുള്ള 30 ചിത്രങ്ങള്‍; സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ചിത്രങ്ങള്‍ വരച്ച് അമല്‍ നടന്നുകയറിയത് റിക്കാര്‍ഡ് നേട്ടങ്ങളിലേക്ക്…
സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ചിത്രങ്ങള്‍ വരച്ച് അമല്‍ നടന്നുകയറിയത് റിക്കാര്‍ഡ് നേട്ടങ്ങളിലേക്ക്. സൂര്യയുടെ വിവിധ ഭാവങ്ങളിലുള്ള 30 ചിത്രങ്ങള്‍ വരച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ് നേടിയത്. തൃശൂര്‍ ഗവ. എൻജിനിയറിംഗ് കോളജിൽ ആര്‍ക്കിടെക്ചര്‍ വിദ്യാർഥിയാണ് പയ്യന്നുര്‍ സ്വദേശിയായ അമല്‍ കക്കാട്ട്. തന്റെ ആരാധ്യ താരമായതിനാലാണ് സൂര്യയുടെ ചിത്രങ്ങള്‍ വരച്ചതെന്ന് അമല്‍ പറയുന്നു. എ-ഫോർ സൈസിലുള്ള പേപ്പറുകളിൽ പെൻസിൽ കൊണ്ടായിരുന്നു രചന. ഒരുദിവസം ഒരു ചിത്രം എന്ന രീതിയിലായിരുന്ന വരച്ചത്. ഗ്രാഫൈറ്റ് പെന്‍സില്‍ കൊണ്ട് 25 ചിത്രങ്ങളും കളര്‍ പെന്‍സില്‍കൊണ്ട് അഞ്ച് ചിത്രങ്ങളുമാണ് അമല്‍ വരച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാണ് ചിത്രങ്ങളും ബന്ധപ്പെട്ട വിവരങ്ങളും കൈമാറിയത്. സൃഷ്ടികളുടെ പരിശോധനയ്ക്ക് ശേഷമാണ് രണ്ടു റിക്കാര്‍ഡുകളും അമല്‍ നേടിയതായുള്ള അറിയിപ്പ് ലഭിച്ചത്. പുരസ്കാരം നേടിയതില്‍ സന്തോഷമുണ്ടെന്നും തന്റെ മനസിലെ സൂപ്പര്‍ ഹീറോയായ സൂര്യക്ക് ഈ…
Read Moreറോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും..! പാര്‍വതിക്കെതിരേ ഒമര്‍ ലുലു
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടിയാണ് പാർവതി തിരുവോത്ത്. സമൂഹത്തിലുണ്ടാകുന്ന പല വിഷയങ്ങളിലും പാര്‍വതി തന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പി ക്കാറുമുണ്ട്. മീടു ആരോപണം ഉയര്‍ന്ന കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരേയും തുടക്കം മുതല്‍ പാര്‍വതി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടപടിയെ ന്യായീകരിച്ചെത്തിയ സംവിധായകനും ഒഎന്‍വി കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാനുമായ അടൂരിനേയും നടി വിമര്‍ശിച്ചിരുന്നു. സ്വഭാവ ഗുണം നോക്കി കൊടുക്കാനുള്ള പുരസ്കാരമല്ല ഒഎന്‍വി പുരസ്കാരം എന്ന അടൂരിന്റെ പ്രതികരണത്തിനെതിരേയാണ് പാര്‍വതി രംഗത്തെത്തിയത്. മനുഷ്യത്വം നോക്കമല്ലോ… അതോ അതും നോക്കണ്ടേ… എന്നാണ് പാര്‍വതി പ്രതികരിച്ചത്. ഈ വിഷയത്തില്‍ പാര്‍വതിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. പാര്‍വതിയുടെ മൈസ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടിയാണ് ലുലുവിന്റെ നടിയോടുള്ള ചോദ്യം. പോസ്റ്റ് ഇങ്ങനെ… പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു, സ്ത്രീകള്‍ക്ക് വേണ്ടി…
Read Moreനനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ! വൈറലായി ഒരു ജീൻസ്; വിചിത്രമായ ഡിസൈനുള്ള ഒരു ജീൻസിനെക്കുറിച്ചുള്ള സംശയവുമായി സോഷ്യൽ മീഡിയ
വിചിത്രമായ ഡിസൈനുള്ള ഒരു ജീൻസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പല കഷണങ്ങൾ കൂട്ടിച്ചേർത്ത് തുന്നിച്ചേർത്തതുപോലുള്ള പാന്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിത മറ്റൊരു ജീൻസാണ് സോഷ്യൽ മീഡിയയിലെ താരം. പുതിയ ജീൻസ് കുറച്ചു പേർക്ക് ഉപകാരമാകുമെന്നാണ് കരുതപ്പെടുന്നത്. ജീൻസിൻ സാധാരണ പാന്റുകളെക്കാൾ വേറെ പ്രത്യേകതയൊന്നുമില്ല. എന്നാൽ പാന്റിൽ മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഇതിനെ വൈറലാക്കിയത്. പുറമേ നിന്ന് കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്റിൽ മൂത്രമൊഴിച്ചതാണെന്ന് കരുതും. ന്യൂയോർക്കിലുള്ള വെറ്റ് പാന്റ് ഡെനിംസ് എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്. ‘നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ’ എന്നതാണ് കമ്പനിയുടെ പരസ്യ വാചകം തന്നെ. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. ചിലർ ഒരു കൗതുകത്തിനായി പാന്റിൽ മൂത്രമൊഴിക്കുന്നവരാണെന്നും അവരുടെ ആഗ്രഹ പൂർത്തീകരണത്തിനാണ് ഈ…
Read More