നായയുടെ ദേഹത്ത് ബലൂണ്‍ കെട്ടിയ ശേഷം അതിനെ പറത്തിവിടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കാട്ടിയ ക്രൂരതയുടെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഡല്‍ഹിയിലെ യുട്യൂബര്‍ ഗൗരവ് ജോണാണ് അറസ്റ്റിലായത്. വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് പറത്തുന്ന വീഡിയോ ചിത്രികരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. നായയെ പറത്തുന്നതിനായി നിരവധി ബലൂണുകളാണ് ദേഹത്ത് കെട്ടിയത്. മേല്‍ കെട്ടിയിട്ടത്. നായ പറക്കുന്നത് കണ്ട് അമ്മയും മകനും ആഹ്ലാദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെങ്കിലും മൃഗസംരക്ഷണ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ ഗൗരവ് ജോണിനെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍ ഫൗണ്ടാണ് ഡല്‍ഹി മാളവ്യനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അമ്മയ്ക്കും മകനുമെതിരെ വിവിധവകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പിന്നീട്…
Read MoreCategory: Today’S Special
കൈലാസേട്ടന് അസുഖം ഭേദമായി… അദ്ദേഹം തിരികെ വീട്ടില്‍ തിരികെ എത്തി ! തുടര്‍ന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാകണമെന്ന് താരം…
നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് കൈലാസ് നാഥ് രോഗമുക്തനായി വീട്ടില്‍ തിരികെ എത്തി. രോഗം വഷളായതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കൈലാസ്നാഥ് 20 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. കൈലാസ് നാഥിന്റെ സുഹൃത്ത് സുരേഷ് കുമാര്‍ രവീന്ദ്രനാണ് നടന് അസുഖം ഭേദമായ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സുരേഷ് കുമാര്‍ രവീന്ദ്രന്റെ കുറിപ്പ്… കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചാലഞ്ചില്‍ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്നേഹം. കൈലാസേട്ടന്റെ വാക്കുകള്‍… ഭഗവത് കൃപയാല്‍ അനുഗ്രഹീതമായ ദിനം. സുമനസ്സുകളുടെ പ്രാര്‍ത്ഥനയുടെയും അനുഗ്രഹത്തിന്റെയും പിന്തുണയുടെയും ഫലമായി, ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടര്‍ന്നും…
Read Moreസമൂഹമാധ്യമങ്ങളുടെ നിയന്ത്രണം! കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരേ വാട്സ്ആപ് നിയമ പോരാട്ടത്തിന്; പൂട്ടിടാൻ കേന്ദ്രം; വാട്സ്ആപ് ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ…
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരേ വാട്സ്ആപ് നിയമ പോരാട്ടത്തിന്. വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുന്ന നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി വാട്സ്ആപ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യത അവകാശം പരമമായുള്ളതല്ലെന്ന മറുപടിയുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനു നിയന്ത്രണങ്ങൾ കൊണ്ടുവരാനാകുമെന്നും പറഞ്ഞു. സന്ദേശങ്ങളുടെ ഉറവിടം അധികൃതർ ആവശ്യപ്പെട്ടാൽ വെളിപ്പെടുത്തണമെന്ന നിർദേശം അടക്കമുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെട്ട ഐടി ചട്ടങ്ങൾ ഇന്നലെ പ്രാബല്യത്തിലായിരുന്നു. ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ സമൂഹമാധ്യമങ്ങൾ എതിർപ്പുകൾ അറിയിച്ചിരുന്നെങ്കിലും മാർഗനിർദേശങ്ങൾ അംഗീകരിക്കാമെന്ന നിലപാടാണ് അറിയിച്ചത്. എന്നാൽ, ഉപയോക്താക്കളുമായി തങ്ങളുണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാണ് മാർഗനിർദേശങ്ങളെന്നു ചൂണ്ടിക്കാട്ടിയ വാട്സ്ആപ്, ചട്ടങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. അധികൃതർ ആവശ്യപ്പെട്ടാൽ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താമെന്ന വ്യവസ്ഥ അംഗീകരിച്ചാൽ പോസ്റ്റുകൾ സ്വീകരിച്ച എല്ലാവരുടെയും സ്വകാര്യതയിലേക്കു കടന്നു കയറേണ്ടി വരും. ഇത് എൻഡ് ടു…
Read Moreഅച്ഛന്റെ കാര്‍ കഴുകുന്നതിനിടയില്‍ മകന്റെ കൈയ്യില്‍ വന്നത് ലക്ഷങ്ങള്‍ ! എന്നാല്‍ പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍…
അച്ഛന് കാര്‍ കഴുകാന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് മകന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. കാര്‍ കഴുകുന്നതിനിടെ മെല്വിന് എന്ന ഒമ്പതുകാരന്റെ കൈയ്യില്‍ കിട്ടിയത് ലക്ഷങ്ങളാണ്. ഫ്ളോര്‍ ബോര്‍ഡിന്റെ അടിയില്‍ നിന്നാണ് 55,000 ഡോളര്‍ അടങ്ങിയ കവര്‍ ലഭിച്ചത്. അമേരിക്കയിലാണ് സംഭവം. കുട്ടി അപ്പോള്‍ തന്നെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഫ്ളോര്‍ മാറ്റിന്റെ അടിയില്‍ നിന്ന് ഒരു കവര്‍ കിട്ടി എന്നാണ് മെല്വിന് പറഞ്ഞത്. ഇതുകേട്ട അച്ഛന് അതത്ര കാര്യമാക്കിയില്ല. എന്നാല്‍ മകന് പറഞ്ഞതനുസരിച്ച് ഒന്ന് നോക്കിക്കളയാം എന്ന് കരുതിയ മൈക്കിള്‍ കാറിനടുത്തേക്ക് ചെന്നു. കവര്‍ തുറന്ന് നോക്കിയപ്പോള്‍ ഞെട്ടി. കവറില്‍ നിന്നുള്ള പണം പുറത്തെടുത്ത് എണ്ണി നോക്കി. 55,000 ഡോളറായിരുന്നു ഉണ്ടായിരുന്നത്. ഇതാരുടെ പണമാണെന്ന് ഒരുപിടിയും കിട്ടിയില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ കാര്‍ വാങ്ങുന്നത്. മറ്റൊരു കുടുംബത്തിന്റെ പക്കല്‍ നിന്നാണ് കാര്‍ വാങ്ങിയത്. ഉടന്‍ തന്നെ…
Read Moreകേരളത്തിലെ ആദ്യ വനിത ഓട്ടോ ആംബുലൻസ് ഡ്രൈവര്‍! ഓട്ടോ ആംബുലന്‍സ് തയാറാണ്, സാരഥിയായി സുനിതയും; സേവനത്തെക്കുറിച്ച് സുനിത പറയുന്നത് ഇങ്ങനെ…
കോവിഡ് മഹാമാരിയില്‍ നാട് പകച്ചു നില്ക്കുമ്പോള് കോവിഡ് രോഗികള്‍ക്ക് താങ്ങാവുകയാണ് സുനിതയുടെ ഓട്ടോ ആംബുലന്‍സ്. കോവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും മരുന്നു വിതരണത്തിനും അടിസ്ഥാന വൈദ്യസഹായം ലഭ്യമാക്കുന്നതിനുമൊക്കെ ഇനി സുനിതയുടെ ഓട്ടോ ആംബുലന്‍സ് ഓടും. കോവിഡ് രോഗികളെ കൊണ്ടുപോകുന്ന കേരളത്തിലെ ആദ്യ വനിത ഓട്ടോ ആംബുലൻസ് ഡ്രൈവര്‍ എന്ന പദവിയും ഇനി മുതല്‍ സുനിതയ്ക്ക് സ്വന്തം. കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേര്‍ന്ന് ഇന്‍ഡോ-ജര്‍മന്‍ ഗ്രീന്‍ മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെ കീഴില്‍ ജിഐ ഇസഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയാണ് ഓട്ടോ ആംബുലന്‍സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 18 ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് എറണാകുളത്ത് പരിശീലനം നല്‍കിയത്. അതിലെ ഏക വനിതയാണ് കടവന്ത്ര ആലിങ്കത്തറ വീട്ടില്‍ എ.ആര്. സുനിത. കഴിഞ്ഞ ഒമ്പതുവര്‍ഷമായി കെ.പി. വള്ളോന്‍ റോഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് സുനിത. ഓട്ടോ…
Read Moreഎനിക്കും ഒരു ചെറിയ ഭയം ഉണ്ടായിരുന്നു ! എന്നാല്‍ ഡോക്ടര്‍ പറഞ്ഞ ആ വാക്കുകള്‍ എന്നെ മാറ്റി ചിന്തിപ്പിച്ചു;തുറന്നു പറച്ചിലുമായി മഞ്ജിമാ മോഹന്‍…
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി യുവാക്കളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് മഞ്ജിമാ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചതും. എന്നാല്‍ ഇപ്പോള്‍ താരം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വാക്സിന് സ്വീകരിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് താരം. മഞ്ജിമയുടെ വാക്കുകള്‍ ഇങ്ങനെ…എല്ലാവരേയും പോലെ എനിക്ക് വാക്സിന് എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. പക്ഷേ വാക്സിനേഷന് എടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തി. മൂന്നാം തരംഗം നിങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്. എന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കിയതിന് നന്ദി. ഞങ്ങള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനത്തിനും ഇത് ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതിനും ഫൈസലിനും രവിക്കും അപ്പോളോയിലെ മറ്റ് സ്റ്റാഫുകള്‍ക്കും നന്ദി. വാക്സിന് എടുത്ത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വാക്സിനേഷനെക്കുറിച്ച് നിങ്ങള്‍ക്ക്…
Read Moreമിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പാക്കിസ്ഥാനില്‍ പൂട്ടി ! എന്നാല്‍ ഉഗ്രന്‍ ‘മറുപണി’യുമായി മിയയുടെ പ്രതികാരം…
തന്റെ ടിക് ടോക് അക്കൗണ്ട് പാക്കിസ്ഥാനില്‍ നിരോധിച്ചതിന് പകരംവീട്ടി മിയ ഖലീഫ. അടുത്തിടെയാണ് മുന്‍ പോണ് താരവും ഇപ്പോള്‍ മോഡലുമായ മിയ ഖലീഫയുടെ ടിക്ടോക്ക് അക്കൗണ്ട് പാക്കിസ്ഥാന് നിരോധിച്ചത്. മിയക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാന്. എന്നാല്‍ മിയ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും മറ്റ് ആരോപിച്ച് നിരവധിപ്പേര്‍ അവര്‍ക്കെതിരെ അവിടെ രംഗത്തുണ്ട്. എന്തായാലും പാക്കിസ്ഥാന്റെ നടപടി മിയയ്ക്ക് ഒട്ടും പിടിച്ചില്ല.നിരവധി ആരാധകരെയാണ് ടിക്ടോക്കില്‍ അവര്‍ക്ക് നഷ്ടമായത്. എന്നാല്‍ ഇതു കൊണ്ടൊന്നും തളരാന്‍ മിയ ഒരുക്കമായിരുന്നില്ല. പുതിയ വിഡിയോകളെല്ലാം ഇനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്നാണ് മിയ ട്വിറ്ററിലൂടെത്തന്നെ അറിയിച്ചിരിക്കുന്നത്. ഈ ട്വിറ്റര്‍ പോസ്റ്റിന് അടിയില്‍ നിരവധി രസകരമായ മറുപടികളും ഉണ്ട്. വിപിഎന്‍ എടുത്തിട്ടായാലും ഞങ്ങള്‍ മിയയുടെ അക്കൗണ്ടില്‍ എത്തും എന്നത് മുതല്‍ പാകിസ്ഥാന് സര്‍ക്കാറിനെതിരെയുള്ള രോഷവും ചിലര്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയ്ക്ക്…
Read Moreവിരമിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ചിക്കന്‍ ബിരിയാണി നല്‍കുമെന്ന് ടീച്ചറുടെ വാഗ്ദാനം ! വിരമിച്ച ശേഷം കുട്ടികളുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ച് മാതൃകയായ ടീച്ചര്‍ക്ക് കൈയ്യടി…
താന്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന അന്ന് കുട്ടികള്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കുമെന്ന് പറഞ്ഞ അധ്യാപിക കോവിഡ് കാരണം വാക്കു പാലിച്ചത് മറ്റൊരു രീതിയില്‍. എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ ബിരിയാണി വയ്ക്കാന്‍ കോഴിയിറച്ചി നല്‍കിയാണ് ടീച്ചര്‍ മാതൃകയായത്. ആലുവ സെന്റ് മേരീസ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ജെംസി ജോസഫാണ് ഈ അപൂര്‍വ സംഭാവന നല്‍കിയത്. കഴിഞ്ഞ ശിശുദിനത്തില്‍ സ്കൂളിലെത്തിയ കുറെ കുട്ടികള്‍ക്ക് ചിക്കന്‍ വിളമ്പവേയാണ് ജെംസി താന്‍ വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ബിരിയാണി നല്‍കുമെന്ന് ഉറപ്പു നല്‍കിയത്. വിരമിക്കാന്‍ 6 മാസം കൂടി അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. കാര്യം ടീച്ചര്‍ മറന്നാലോ എന്നു കരുതി കുട്ടികള്‍ ഇടയ്ക്കിടെ ബിരിയാണിക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വിരമിക്കേണ്ട സമയമായപ്പോള്‍ ലോക്ഡൗണ്‍ പ്രതിബന്ധമായി. കുട്ടികള്‍ക്ക് സ്കൂളില്‍ വരാനാവില്ല. ധര്‍മസങ്കടത്തിലായ ടീച്ചര്‍ ഏറെ ആലോചിച്ച ശേഷം പോംവഴി കണ്ടെത്തി. സ്കൂളിലെ 150 കുട്ടികള്‍ക്കും കോഴിയിറച്ചി നല്‍കുക. ബിരിയാണി അവര്‍…
Read Moreമിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സില് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ശശിലേഖ നായര്‍; ഓർമ്മകളിലെന്നും ആറന്മുള വള്ളംകളിയും വള്ളസദ്യയും; എല്ലാ പിൻതുണയുമായി കുടുംബവും
പത്തനംതിട്ട: പത്തനംതിട്ടക്കാരി ശശിലേഖ നായര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സില് പങ്കെടുക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലാകും മത്സരം. ഇത്തവണത്തെ മിസിസ് ക്ലാസിക് ഗ്രാന്‍ഡ് യൂണിവേഴ്സ് ഇന്ത്യയായി ശശിലേഖ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലായിരുന്നു ഈ മത്സരവും. പത്തനംതിട്ട നാരങ്ങാനം സ്വദേശിയായ ശശിലേഖ ബംഗളൂരുവിലാണ് സ്ഥിരതാമസം. ഐടി സംരംഭക കൂടിയായ ശശിലേഖ ബിരുദതലംവരെയുള്ള വിദ്യാഭ്യാസം നാട്ടിലാണ് പൂര്‍ത്തീകരിച്ചത്. മൂന്നു വർഷം,നിരവധി നേട്ടങ്ങൾവിവാഹശേഷമാണ് ബംഗളൂരുവില്‍ താമസമാക്കിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള എക്യുമാട്രിക്സ് ഇന്‍ഫോവേയ്സ് സൊല്യൂഷന് മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്. മൈക്രോ ബയോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി ഹ്യുമാനിറ്റീസില്‍ ബംഗളൂരു മദര്‍ തെരേസ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റും സ്വന്തമാക്കി.വിവാഹിതയായശേഷമാണ് ശശിലേഖ സൗന്ദര്യ മത്സരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ഭര്‍ത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഇതിനായി…
Read Moreഅതുവരെ ഈ സത്യം ആര്‍ക്കും അറിയില്ലായിരുന്നു ! ദൃശ്യം 2 ഒടിടി റിലീസ് ചെയ്തില്ലായിരുന്നുവെങ്കില്‍…വെളിപ്പെടുത്തലുമായി അന്‍സിബാ ഹസന്…
മോഹന്‍ലാല്‍ നായകനായി 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 എന്ന പേരില്‍ ഒടിടി റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീണ്ടി സ്വീകരിച്ചു. ദൃശ്യം സീരീസില്‍ കേന്ദ്രകഥാപാത്രമായ ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മൂത്തമകള്‍ അഞ്ചു ജോര്‍ജായി എത്തിയത് യുവതാരം അന്‍സിബ ഹസന് ആയിരുന്നു. ഇരു ചിത്രങ്ങളിലും അന്‍സിബയുടെ അഭിനയം വളരെയധികം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേ സമയം ദൃശ്യം 2 ആദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തത് കഴിഞ്ഞ ആഴ്ച ആയിരുന്നു. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു ദൃശ്യം 2 ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്. ഇതിനു മുന്നോടിയായി ദൃശ്യം 2ന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജില്‍ ലൈവ് വന്നിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് വിശേഷങ്ങള്‍ ആയിരുന്നു ഇവര്‍ ഇതില്‍ പങ്കുവെച്ചത്. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ റിലീസ് ആയി…
Read More