മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് മലയാളിയായ നടി ലക്ഷ്മി മേനോന്. തമിഴിലൂടെയാണ് താരസുന്ദരി കൂടുതല്‍ ശ്രദ്ധ നേടിയത്. കുംകി, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ലക്ഷ്മിക്ക് ധാരാളം പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. സിനിമാത്തിരക്കിനിടെ 2017-ല്‍ സിനിമയില്‍ നിന്നുമൊരു ഇടവേളയെടുത്ത താരം തന്റെ വിദ്യഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീടു ഗംഭീര തിരിച്ചുവരവു നടത്തിയ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താനൊരു പ്രണയ ബന്ധത്തിലാണെന്ന് ലക്ഷ്മി തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി.ചോദ്യങ്ങള്‍ക്ക് ഉണ്ട്, ഇല്ല എന്ന് മാത്രമായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു ഒരാധകര് പ്രണയത്തെക്കുറിച്ച് ചോദിച്ചത്. ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും പ്രണയബന്ധമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ലക്ഷ്മി നല്കിയ മറുപടി. മറ്റൊരാളുടെ ചോദ്യം മൂന്ന് വര്‍ഷത്തിൽ അധികമായൊരു പ്രണയ…
Read MoreCategory: Today’S Special
എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല… ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല! സിത്താര കൃഷ്ണകുമാര
ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്ന് കരുതുക, അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു. അയാളെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ ക്കുറിച്ച് നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര്. നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല. ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം. -സിത്താര കൃഷ്ണകുമാര്‍
Read Moreഅവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു, കാരണം …! മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് ശ്രൂതി ഹാസന്; വാക്കുകള്‍ ഇങ്ങനെ…
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് കൈനിറയെ ആരാധകരുള്ള താരപുത്രിയാണ് ശ്രുതി ഹാസന്. നടന് കമല്‍ ഹാസന്റെയും നടി സരികയുടേയും മൂത്ത മകളാണ് ശ്രുതി. ഇപ്പോഴിതാ, മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശ്രുതി. അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടിയെന്ന നിലയില്‍ തനിക്ക് നിരാശ സൃഷ്ടിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്. ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ… അച്ഛനും അമ്മയും പിരിഞ്ഞതില്‍ കുട്ടി എന്ന നിലയില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്- ശ്രുതി…
Read Moreകവിയ്ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് 17 സ്ത്രീകള്‍ ! വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്കുന്നതിനെതിരേ റിമ കല്ലിങ്കല്‍…
തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്കാരം നല്കുന്നതിനെതിരേ നടി റിമ കല്ലിങ്കല്‍ രംഗത്ത്. മീടു ആരോപണങ്ങളില്‍ വൈരമുത്തു മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 17 സ്ത്രീകള്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കാണ് ഒഎന്‍വി പുരസ്കാരം നല്‍കുന്നത് എന്നാണ് ഫേയ്സ്ബുക്കില്‍ റിമ കുറിച്ചത്. വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള പത്രക്കുറിപ്പു പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയാണ് വൈരമുത്തുവിനെതിരെ ആദ്യം രംഗത്തെത്തിയത്. അഡ്ജസ്റ്റുമെന്റിന് തയാറല്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി. അതിനു പിന്നാലെ യുഎസില്‍ നിന്നുള്ള ഗായികയായ സിന്ധുജ രാജറാമും ആരോപണവുമായി എത്തി. 17 സ്ത്രീകളാണ് ഇതിനോടകം വൈരമുത്തുവിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഒഎന്‍വി പുരസ്കാരം പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്,…
Read Moreആരെങ്കിലുമൊന്നു ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍..! സമ്മര്‍ദമകറ്റാന്‍ പശുക്കളെ കെട്ടിപ്പിടിക്കാം; വീട്ടിലുള്ള പശുക്കളെ തന്നെ കെട്ടിപ്പിടിക്കണം എന്നില്ല; പഠനത്തില്‍ പറയുന്നത് ഇങ്ങനെ…
മാനസികമായി തളര്‍ന്നിരിക്കുമ്പോഴോ അമിതമായ സമ്മര്‍ദത്തില്‍ അകപ്പെടുമ്പോഴോ ആരെങ്കിലുമൊന്നു ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ആരെയെങ്കിലുമൊന്നു കെട്ടിപ്പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആലോചിക്കുന്നവരോ അല്ലെങ്കില്‍ ആഗ്രഹിക്കുന്നവരോ ആണ് പലരും. ചിലര്‍ക്ക് അത് ആളുകള്‍ തന്നെയായിരിക്കണം എന്നില്ല. തങ്ങള്‍ അരുമയായി വളര്‍ത്തുന്ന പട്ടിയോ പൂച്ചയോ ആയാലും മതി. മഹാമാരിയും ലോക് ഡൗണും ആളുകള്‍ക്ക് അതിഭീകരമായ മാനസിക സമ്മര്‍ദമാണ് നല്‍കിയിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് അല്‍പ്പം ആശ്വാസം നല്കുന്ന ഒരു ട്രെന്‍ഡ് അമേരിക്ക, സ്വിറ്റ്സര്‍ലൻഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആരംഭിച്ചിരിക്കുകയാണ്. പശുക്കളെ കെട്ടിപ്പിടിക്കുന്നതാണ് ആശ്വാസം നല്കുന്ന സംഭവം. മനുഷ്യരെയോ മൃഗങ്ങളെയോ ആലിംഗനം ചെയ്യുമ്പോള്‍ ഓക്സിടോന് എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. താരതമ്യേന സുരക്ഷിതമായ കൈകാര്യം ചെയ്യാവുന്ന മൃഗമെന്ന രീതിയിലാണ് പശുവിനെ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വീട്ടിലുള്ള പശുക്കളെ തന്നെ കെട്ടിപ്പിടിക്കണം എന്നില്ല. അതിനായി പ്രത്യേകം കേന്ദ്രങ്ങള്‍ തന്നെ ഈ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആശ്വാസം വേണ്ടവര്‍ക്ക്…
Read Moreമതില് കെട്ടിനകത്തു ആണേലും വാച്ച്, കണ്ണാടി, വെളിയില്‍ ഇറങ്ങാന്‍ പുതിയ ഡ്രസ്സ്, ഷൂ… ചൊറിയാന്‍ വന്നവന് വയറുനിറച്ച് കൊടുത്ത് ശ്രീയ രമേഷ്…
സോഷ്യല്‍ മീഡിയിലൂടെ നടിമാരെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത് ചിലരുടെ ഇഷ്ടവിനോദമാണ്. ഇത്തരത്തില്‍ ചൊറിയാന്‍ വന്നയാള്‍ക്ക് നടി ശ്രീയ രമേഷ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ട് പങ്കു വച്ച ചിത്രത്തെ പരിഹസിച്ചു കൊണട്് വന്നയാളെയാണ് ശ്രീയ കണ്ടംവഴി ഓടിച്ചത്. മാസ്ക് ധരിക്കാതെ മേക്കപ്പ് മാത്രം അണിഞ്ഞെത്തിയതാണ് ഇയാളെ ചൊടിപ്പിച്ചത്. ‘പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവര്‍ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവര്‍ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവര്‍ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ? (ഞാന്‍ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റര്‍ അടുത്ത് ആരുമില്ല)’:-ഇങ്ങനെയായിരുന്നു ശ്രീയ രമേശിന്റെ കുറിപ്പ്. എന്നാല്‍ മാസ്ക് പോലും ധരിക്കാതെ മറ്റുള്ളവരെ ഉപദേശിക്കാന്‍ നിങ്ങളാര് എന്ന വിമര്‍ശനമാണ് പിന്നീട് ഉണ്ടായത്. ‘വീടിന് വെളിയില്‍…
Read Moreമാസ്ക് ധരിച്ചില്ല ! ശിക്ഷയായി യുവാവിന്റെ കാലില്‍ ആണി തറച്ച് പോലീസ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിന്റെ കാലിലും കൈയ്യിലും പോലീസ് ആണി തറച്ചുവെന്ന് പരാതി. ഉത്തര്‍ പ്രദേശിലാണ് സംഭവം. മൂന്ന് പോലീസുകാര്‍ക്കെതിരേയാണ് യുവാവിന്റെ അമ്മ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ബറേലിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു. വീടിനു പുറത്തുള്ള റോഡുവക്കില്‍ ഇരിക്കുകയായിരുന്ന മകനെ മാസ്ക് ധരിക്കാത്തിനെ തുടര്‍ന്ന് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താന്‍ അവിടെ അന്വേഷിച്ചെത്തിയപ്പോള്‍ മകന് സ്ഥലത്തില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്തുനിന്നു മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു. പോലീസുകാര്‍ക്കെതിരെ പരാതി നല്കിയാല് മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ആണ് ഇയാള്‍. അതില്‍നിന്ന് തടിയൂരാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എസ്എസ്പി രോഹിത് സാജ്വാന് വ്യക്തമാക്കി എന്നാണ്…
Read Moreഅങ്ങനെ വിളിക്കുമ്പോള്‍ ഇഷ്ടത്തിനു പകരം ദേഷ്യമാണുണ്ടാകുന്നത് ! ആ വിളി തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നിഖില വിമല്‍…
ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തില്‍ നായികയായെത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് നിഖില വിമല്‍.. ജയറാം നായകനായ ഭാഗ്യദേവത എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു നിഖില സിനിമ അരങ്ങേറ്റം. ചുരുങ്ങിയ കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നടിയ്ക്കു കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചില അവസരങ്ങളില്‍ താന്‍ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില. ഡിയര്‍ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ… ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ…
Read Moreകുടുംബാംഗങ്ങള്‍ ആണെങ്കിലും അത്തരം ചോദ്യം ചോദിക്കുന്നവരെ എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാ ! തുറന്നു പറച്ചിലുമായി നമിതാ പ്രമോദ്
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. മിനി സ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനില്‍ എത്തിയ താരമാണ് നമിത. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് കാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ഹിറ്റ്മേക്കറായരുന്ന അന്തരിച്ച സംവിധായകന് രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയില്‍ തുടക്കം കുറിച്ചത്. നിവിന്‍പോളിയെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയുമായി. പിന്നീട് ജനപ്രിയന് ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടന് എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന് ഓര്‍മ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങിയ…
Read Moreഎന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ആരാധകന് വന്നു ! സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു; തുറന്നു പറച്ചിലുമായി നടി അനിഖ…
തന്നെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു ആരാധകന് വന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി അനിഖ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം പറയവെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. യഥാര്‍ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നായിരുന്നു അനിഖയുടെ മറുപടി. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും നടി പറഞ്ഞു. ഉയരത്തെ കുറിച്ച് ആശങ്ക തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ആദ്യമൊക്കെ ഉയരക്കുറവിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെന്നും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞെന്നും അനിഖ പറഞ്ഞു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം അഞ്ചടി രണ്ട് ഇഞ്ച് എന്ന ഉയരം ഗുണം ചെയ്യുമെന്നാണ് നടിയുടെ പക്ഷം. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അനിഖ ഇപ്പോള്‍ മലയാള സിനിമയില്‍…
Read More