നിറത്തിന്റെയും ജാതിയുടെ പേരിൽ അനുഭവിച്ച കളിയാക്കലുകൾ തുറന്നു പറഞ്ഞുള്ള കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അക്ഷയ്ദാസ് എന്ന യുവാവിന്റെ പേരിലുള്ള കുറിപ്പാണ് വൈറലാകന്നത്. ചെറുപ്പം മുതൽ ഇന്നുവരെ താൻ കണ്ടതും അനുഭവിച്ചതുമായി കാര്യങ്ങളാണ് അക്ഷയ് ദാസ് വിവരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. സോഷ്യൽ മീഡിയ പോസ്റ്റ് ആദ്യമായിട്ടാണ് ഈ ഗ്രൂപ്പിൽ ഒരു പോസ്റ്റിടുന്നത്. ഒരുപാട് വിഷമത്തോടേയാണ് ഇതെഴുതുന്നത്. മൂഞ്ചിതെറ്റിയ ജീവിതത്തിനിടയിൽ ഇടക്കിത്തിരി സന്തോഷം കണ്ടെത്തുന്നതിൽ ഈ ഗ്രൂപ്പിലേ കമന്റസ് , ഇവിടുത്തെ വെറൈറ്റി ജീവിതപ്രശനങ്ങളും , അറിവുകളും , ചർച്ചകളും വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങേയറ്റം വിഷമമാണ് ഈ ട്രോൾ സമ്മാനിച്ചത്. ഇതൊരു സർക്കാസം പോസ്റ്റാണേൽ പോലും ആസ്വദിക്കാനാകുന്നില്ല. സിംപതി പിടിച്ചു പറ്റാൻ പറയുന്നതല്ല, കണ്ണ് നിറഞ്ഞിട്ടാണ് എഴുതുന്നത്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ പോരായ്മകളും പൊരുത്തക്കേടുകളും കൊള്ളരുതായ്മകളേയും വായുവിലിട്ടു ഊക്കുമ്പോൾ യാതൊരു വിഷമങ്ങളുമില്ലാതേ…
Read MoreCategory: Today’S Special
ഇത്രയും പ്രായമായില്ലെ ഇനി എവിടെയെങ്കിലും അടങ്ങി ഒന്ന് ഇരുന്നൂടെ എന്ന് ചോദിക്കുന്നവരോട്..! ഭാര്യയുടെ മുടി സ്റ്റൈലാക്കണം, വൈറലായി ഭർത്താവ്
ഇത്രയും പ്രായമായില്ലെ ഇനി എവിടെയെങ്കിലും അടങ്ങി ഒന്ന് ഇരുന്നൂടെ എന്നു പ്രായമായവരോടു പലരും ചോദിക്കാറുണ്ട്. പ്രായമാകുന്തോറും സ്വന്തം കാര്യങ്ങൾ ചെയ്യാനോ നടക്കാൻ പോകാനോ പറ്റാതെ ബുദ്ധിമുട്ടുന്നതു നമ്മൾ കാണാറുണ്ട്. എന്നാൽ, പ്രായമൊക്കെ വെറും നന്പറല്ലേ എന്ന ഭാവത്തിലാണ് ഒരു ഭർത്താവ് ആൽബെർട്ടയിലെ ബ്രിട്നി എന്ന ഡിസൈനറുടെ ഹെയർ ഡിസൈൻ സ്ഥാപനത്തിലെത്തിയത്. സലൂണിലെ വിദ്യാർഥി! ഈ പ്രായത്തിൽ ഇനി ഹെയർ ഡിസൈൻ പഠിക്കാനാണോ സലൂണിൽ എത്തിയതെന്നു കളിയാക്കേണ്ട. അതിനു വേണ്ടിത്തന്നെയാണ് എത്തിയിരിക്കുന്നത്. പക്ഷേ, സ്വയം ചെയ്യാനോ സ്ഥാപനം നടത്താനോ വേണ്ടിയല്ല. തന്റെ ഭാര്യയ്ക്കു വേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ സാഹസം. പ്രായമായതോടെ ഭാര്യയ്ക്കു സ്വയം മുടി ചുരുട്ടാൻ സാധിക്കുന്നില്ല. ചെയ്യുന്പോൾ അവരുടെ ശരീരം പൊള്ളുകയും മുടി കത്തി പോകുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ദിവസവും കണ്ടാണ് ഭാര്യയെ സഹായിക്കാൻ ഭർത്താവ് തന്നെ രംഗത്തിറങ്ങിയത്. അതുകൊണ്ടു സലൂണിൽ പോയി മുടി ചുരുട്ടുന്നതു പ്രഫഷണലായി…
Read Moreസ്ത്രീധനമായി ട്രെയിന്‍ നല്‍കാമെന്നു വധുവിന്റെ വീട്ടുകാര്‍, വേണ്ടെന്ന് യുവാവ്! സ്ത്രീധനം നിരസിക്കാനുള്ള കാരണം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ
വിവാഹത്തിന് സ്ത്രീധനം നൽകുന്ന നിയപരമായി കുറ്റകരമാണ്. എന്നാൽ പല സ്ഥലങ്ങളിലും പല പേരുകളിൽ ഈ സ്ത്രീധന കൈമാറ്റം നടക്കാറുണ്ട്. പണമായും വാഹനമായും സ്വർണമായും വസ്തുവായും ഇത്തരത്തിൽ സ്ത്രീധനം നൽകാറുണ്ട്. എന്നാൽ സ്ത്രീധനമായി നൽകാമെന്നു പറഞ്ഞ ട്രെയിൻ നിരസിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വധുവിന്റെ വീട്ടുകാര്‍ ട്രെയിൻ സ്ത്രീധനമായി വാഗ്ദാനം ചെയ്തതിനെ കുറിച്ച് യുവാവ് പറയുന്നത്. ട്രെയിനാണ് വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം തരുന്നതെന്ന് അറിഞ്ഞിട്ടും വേണ്ടെന്ന് താന്‍ പറയുകയായിരുന്നുവെന്നാണ് വരന് പറയുന്നത്. എന്തുകൊണ്ടാണ് സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു എന്നുള്ള കാരണവും യുവാവ് പറയുന്നു. ട്രെയിന്‍ വളരെ വലിയ വാഹനമാണ്. അത് ഓടിക്കുവാന്‍ ബുദ്ധിമുട്ടാണ്. അതിലും വലിയ പ്രശ്നം പാര്‍ക്ക് ചെയ്യുകയെന്നതാണ്. അത്രയും സ്ഥലം കണ്ടെത്തുന്നതാണ് പ്രശ്നം. അതേസമയം വീഡിയോയിൽ ഉള്ളയാൾ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ വ്യക്തമല്ല. ഏതായാലും വീഡിയോ സോഷ്യല്‍…
Read Moreകേരളത്തിൽ ഇത്രയും സ്നേഹം കിട്ടിയ മറ്റൊരു പെൺകുട്ടിയും ഇല്ല! ഒറ്റയ്ക്ക് കേരളത്തിലൂടെ യാത്ര ചെയ്ത അനുഭവം കുറിച്ച് ആർജെ പാർവതി
ഒറ്റയ്ക്ക് കേരളത്തിലൂടെ യാത്ര ചെയ്ത അനുഭവം കുറിച്ച് ആർജെ പാർവതി. ഫെബ്രുവരി 21 മുതൽ ഏപ്രിൽ 11 വരെയായിരുന്നു പാർവതിയുടെ യാത്ര. 350 രൂപയും കയ്യിൽ കിട്ടിയ തുണി ബാഗിലുമാക്കിയാണ് തന്റെ യാത്ര തുടങ്ങിയതെന്ന് പാർവതി കുറിക്കുന്നു. കേരളത്തിലെ 14 ജില്ലയിൽ നിന്നും ഇത്രയും സ്നേഹം കിട്ടിയ മറ്റൊരു പെൺകുട്ടിയും ഇല്ലെന്നും പാർവതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി സഞ്ചാര ഗ്രൂപ്പുകളിൽ വൈറലാണ്. നിരവധി പേരാണ് പാർവതിയുടെ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം യാത്രകൾ ഏറെ പ്രിയമാണേലും.. കാണാത്ത ലോകം കാണാനും കേൾക്കാത്ത സ്വരങ്ങൾ കാതോർക്കാനും.. അറിയാത്ത സംസ്കാരങ്ങൾ തേടാനും എന്നും ഒരു ആകാംക്ഷയും പ്രണയവും ആയിരുന്നു . യാത്രകൾ എങ്ങനെ ? എപ്പോ? ആര് കൂടെ വരും? ഞാൻ ഒരു പെൺകുട്ടിയല്ലേ ? എങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യും? എപ്പോഴും…
Read Moreവേഷം ചട്ടയും മുണ്ടും, അമ്മച്ചി സൂപ്പറാ..! റാസ്പുടിൻ പാട്ടിനൊപ്പമാണ് ചുവടു വയ്ക്കുന്ന അമ്മച്ചി; ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
റാസ്പുടിൻ പാട്ടിനൊപ്പമാണ് ചുവടു വയ്ക്കുന്ന അമ്മച്ചിയുടെ വീഡിയോ വൈറലാകുന്നു. ചട്ടയും മുണ്ടും ധരിച്ച് ചിരിച്ചു കൊണ്ടാണ് അമ്മച്ചിയുടെ ഡാൻസ്. നിരവധി ആലുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വൈറൽ ഡാൻസർ ആരാണെന്നുള്ള അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങൾ. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ പിന്നാലെ നിരവധി ആളുകളാണ് ഡാൻസുമായി രംഗത്ത് എത്തിയത്. അതിൽ റാസ്പുടിന്റെ കുടിയൻ പതിപ്പും മലയാളി മങ്ക പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Read Moreവല്ലഭന് പുല്ലും ആയുധം! ഈർക്കിലിൽ കൊട്ടാര വീടുകൾ നിർമിച്ച് സുനിൽകുമാറും കുടുംബവും; താൻ ഏറെ ആരാധിക്കുന്നയാള്‍ക്ക് സമ്മാനിക്കാൻ…
നടവയൽ: വല്ലഭന് പുല്ലും ആയുധം എന്ന പഴമൊഴി നാം കേട്ടിട്ടുണ്ടങ്കിലും നടവയലിലെ ഒരു കുടുംബത്തിന്റെ ആയുധം തെങ്ങിൻ ഓലയുടെ ഈർക്കിൽ ആണ്. വാടക വീട്ടിൽ കഴിയുന്ന പുത്തൻപുരയിൽ സുനിൽകുമാറും കുടുംബവും പക്ഷേ ഈർക്കിൽ കൊണ്ട് ചെറുതും വലുതുമായ കൊട്ടാരങ്ങൾ ആണ് പണിതിരിക്കുന്നത്. താൻ ഏറെ ആരാധിക്കുന്ന ഗായകൻ യേശുദാസിന് സമ്മാനിക്കാൻ നിർമ്മിച്ച ഈർക്കിൽ വീണയുടെ പണിയും പൂർത്തികരിച്ചിരിക്കുകയാണ് ഈ യുവ കലാകാരൻ. ഈർക്കിലുകൾ സുനിൽകുമാറിന് ദൗർബല്യമായിട്ട് മൂന്ന് വർഷം കഴിഞ്ഞു. പെയിന്റിംഗ് ജോലിയുടെ ഇടവേളകളിൽ മൂത്ത് പാകമായ തെങ്ങോലകൾ കണ്ടാൽ ചികിയെടുത്ത് ചൂലുപോലെ കെട്ടിവെക്കും ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നെ ഈർക്കിലുകളുടെ ലോകത്താണ് സുനിൽ കുമാർ. കൂട്ടിന് ഭാര്യ പ്രവിതയും മകൻ ഹരിനന്ദുമുണ്ട്. ഈർക്കിലും പശയും ഉപയോഗിച്ച് ഈ യുവാവ് നിർമ്മിച്ച വീടുകളുടെ മാതൃകകൾ ഏവരേയും അന്പരിപ്പിക്കും. സംഗീതോപകരണങ്ങളായ വയലിൻ, ഗിറ്റാർ, വീണ എന്നിവയും ഈർക്കിൽ…
Read Moreസത്യം പറഞ്ഞാല്‍ ഇതൊന്നു തീര്‍ത്ത് വീട്ടില്‍ പോവുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ മുന്നില്‍ ഉണ്ടായിരുന്നുള്ളു…! ബാലു വര്‍ഗീസ് പറയുന്നു…
ബാലതാരമായി സിനിമയിലെത്തി, പിന്നീടു സിനിമയില്‍ സജീവമായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച യുവനടനാണ് ബാലു വര്‍ഗീസ്. തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവം താരം ഒരിക്കല്‍ പങ്കുവച്ചതു വൈറലായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ബാലു വര്‍ഗീസിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്റെ ബാല്യകാലമാണ് ബാലു അവതരിപ്പിച്ചത്. കടല്‍ത്തീരത്ത് ഷോട്ടിനായി വെയ്റ്റ് ചെയ്ത് ക്ഷീണിച്ചതിനെക്കുറിച്ചും അഭിനയത്തെ എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചതിനെക്കുറിച്ചുമാണ് ബാലു ആ അഭിമുഖത്തിൽ മനസ് തുറന്നത്. ബാലുവിന്റെ വാക്കുകള്‍ ഇങ്ങനെ… പത്താം വയസില്‍ ചാന്ത്പൊട്ടിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിനന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്. നല്ല തീപ്പൊരി വെയിലും.…
Read Moreഎന്റെ മുഖത്തെ നാണം കാണാം, ഞങ്ങളൊന്നിച്ചുള്ള ആദ്യ സെൽഫി! പ്രണയം തുറന്നുപറഞ്ഞ നിമിഷത്തിനു ശേഷമുള്ള ചിത്രം പങ്കുവച്ച് ദുർഗ കൃഷ്ണ
പ്രണയം തുറന്നുപറഞ്ഞ നിമിഷത്തിനു ശേഷമുള്ള ചിത്രം പങ്കുവച്ച് നടി ദുർഗ കൃഷ്ണ. തീവണ്ടിയിൽ വച്ചായിരുന്നു അർജുൻ നടി ദുർഗയെ പ്രപ്പോസൽ ചെയ്തത്. ദുർഗയുടെ കൈ തന്റേതുമായി അർജുൻ ചേർത്തു പിടിച്ചു. പിന്നീട് ദുർഗയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കവിളത്തൊരു മുത്തം. അതായിരുന്നു അർജുനിന്റെ പ്രതികരണം. ‘തീവണ്ടിയിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമെടുത്ത ചിത്രമാണിത്. എന്റെ മുഖത്തെ നാണം കാണാം. ഞങ്ങളൊന്നിച്ചുള്ള ആദ്യ സെൽഫി.’-ദുർഗ കുറിച്ചു .ഏപ്രിൽ നാലിനാണ് അർജുനും ദുർഗയും വിവാഹിതരായത്.
Read Moreഞാൻ എന്നും സംഘപുത്രിയായിരിക്കും, ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിക്ക്..! നടി ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്യുമെന്ന് നടി ലക്ഷ്മി പ്രിയ. എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്നും നടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി. ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും, വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ “ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ “? എന്ന് ചോദിക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ‘ കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവർക്ക് വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും…
Read Moreവിശ്വാസം, അതല്ലേ എല്ലാം..! കോവിഡ് മാറാൻ സ്ത്രീകളുടെ നിറകുട ഘോഷയാത്ര; കേസെടുത്ത് പോലീസ്
അഹമ്മദാബാദ്: കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിൽ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് തടിച്ചുകൂടിയത് നൂറുകണക്കിന് സ്ത്രീകൾ. അഹമ്മദാബാദിലെ സനാന്ദ് ഗ്രാമത്തിലായിരുന്നു സംഭവം. ബാലിയദേവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ കുംഭകുടവുമായാണ് ആൾഅകലംപോലും പാലിക്കാതെ നൂറുകണക്കിന് സ്ത്രീകൾ എത്തിയത്. സംഭവത്തിൽ ഗ്രാമമുഖ്യൻ ഉൾപ്പെടെ 23 പേർക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു ചടങ്ങ് നടന്നത്. കോവിഡിൽനിന്നും രക്ഷപ്പെടാനാണ് ഘോഷയാത്ര നടത്തിയതെന്ന് ഗ്രാമവാസികൾ പറയുന്നു. താക്കൂർ വിഭാഗമാണ് ചടങ്ങ് നടത്തിയത്. സമുദായ ദേവതയായ ബാലിയാദേവിലേക്ക് കുടത്തിൽ വെള്ളം നിവേദിച്ചാൽ ദോഷങ്ങൾ അകലുമെന്നാണ് വിശ്വാസം. അനുമതിയില്ലാതെയാണ് ചടങ്ങ് നടത്തിയതെന്ന് പോലീസ് പറയുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആരാധനാലയങ്ങൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. പല പ്രദേശങ്ങളിലും രാത്രി യാത്രക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read More