സിനിമാരംഗത്തു ഗോസിപ്പുകള്‍ പുതുമയല്ല, പ്രത്യേകിച്ചു താരസുന്ദരികളെക്കുറിച്ച്. ഓരോ ദിവസവും ഓരോ നടിമാരെയും കുറിച്ച് ഓരോ തരത്തിലുള്ള ഗോസിപ്പുകള്‍ നമ്മള് കേള്‍ക്കാറുണ്ട്. അതിൽ മിക്കതും അല്പ്പനേരത്തിനുള്ളില് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും. ഇപ്പോഴിതാ തന്നെക്കുറിച്ച് കേട്ട ഗോസിപ്പുകളെക്കുറിച്ച് നടി ഇല്യാന ഡിക്രൂസ് വീണ്ടും മനസ് തുറക്കുകയാണ്. ആന്‍ഡ്രു നീബോണുമായി പ്രണയത്തിലായിരുന്ന കാലത്തായിരുന്നു ഇല്യാനയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗോസിപ്പ് പ്രചരിക്കുന്നത്. ഇല്യാന ഗര്‍ഭിണിയാണെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. അന്നുതന്നെ ഇല്യാന ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ഹങ്കാമയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തയെ കുറിച്ച് ഇല്യാന ഒരിക്കല്‍ ക്കൂടി മനസ് തുറന്നിരിക്കുകയാണ്. ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അബോര്ഷന് ചെയ്തുവെന്നും ആരോ പറഞ്ഞു. ആളുകള്‍ എന്തൊക്കയോ ആണ് എഴുതി വിടുന്നത്. ഇതൊക്കെ എവിടെനിന്ന് കിട്ടുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ടെന്നായിരുന്നു ഇല്യാന പറഞ്ഞത്. 2018 ലായിരുന്നു ഇല്യാന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.…
Read MoreCategory: Today’S Special
പെയിന്റും ബ്രഷും വേണ്ട! റൂബിക്സ് ക്യൂബ് മതി അദ്വൈതിനു ചിത്രങ്ങൾ വരയ്ക്കാൻ; അഭിനന്ദനവുമായി രജനീകാന്തും മഞ്ജു വാര്യരും ഉള്‍പ്പെടെ നിരവധിപേര്‍
സ്വന്തം ലേഖകൻ തൃശൂർ: റൂബിക്സ് ക്യൂബ് ഉപയോഗിച്ച് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ പോർട്രെയ്റ്റുകൾ ആവിഷ്കരിക്കുന്ന പത്താം ക്ലാസുകാരൻ തൃശൂരിന് അഭിമാനമാകുന്നു. അയ്യന്തോൾ സ്വദേശി ഗിരീഷ് മൂക്കോനിയുടെയും ബിന്ധ്യ മാനഴിയുടെയും മകൻ അദ്വൈതാണ് റൂബിക്സ് ക്യൂബ് ഉപയോഗിച്ച് പ്രശസ്തരുടെ ചിത്രങ്ങൾ ഒരുക്കുന്നത്. 10 സെക്കൻഡ് കൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന ഈ മിടുക്കൻ അപ്രതീക്ഷിതമായാണ് ക്യൂബുകൾ കൊണ്ട് ഇത്തരമൊരു ചിത്രകലാരീതി സാധ്യമാക്കാം എന്നു കണ്ടെത്തിയത്. ആദ്യം അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തത്തന്നെ കാൻവാസിലേക്കു ക്യൂബുകൾ കൊണ്ട് പകർത്തി അദ്വൈത് ആവിഷ്കരിച്ചു. പിന്നീടാണ് പ്രശസ്തരായവരുടെ മുഖങ്ങൾ ക്യൂബുകളാൽ ആവിഷ്കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സച്ചിൻ തെണ്ടുൽക്കർ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, മഹാകവി കുമാരനാശാൻ, രജനീകാന്ത്, മഞ്ജു വാര്യർ, ഗായിക ചിത്ര, നടൻ അജിത്ത് തുടങ്ങി മുപ്പതിലധികം പേരുടെ…
Read Moreഅലയടിക്കുന്നു മഹാമാരിമേൽക്കുമേൽ കരുതലെല്ലാരും മറന്നതെന്തേ..! വേറിട്ട കോവിഡ് ബോധവത്കരണവുമായി കണ്ണൂരിലെ ഒരുകൂട്ടം വനിതാഡോക്ടർമാർ
കണ്ണൂർ: ആതുര സേവനത്തിന്റെ ആത്മസമർപ്പണത്തിനൊപ്പം കോവിഡ് ബോധവത്കരണവുമായി കണ്ണൂരിലെ ഒരുകൂട്ടം വനിതാഡോക്ടർമാർ. കോവിഡ് ചികിത്സാ രംഗത്തെ അനുഭവങ്ങൾ ചേർത്തുവച്ച് വനിതാ ഡോക്ടർമാർ നടത്തിയ വേറിട്ട ബോധവത്കരണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗം. സമൂഹം പാലിക്കേണ്ടുന്ന ജാഗ്രതാ നിർദേശങ്ങളുടെ ചുവടുകളുമായുള്ള നൃത്തം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്നൊരുക്കിയ വീഡിയോയിൽ ആറു വനിതാ ഡോക്ടർമാരാണ് നൃത്തച്ചുവടുകളുമായെത്തുന്നത്. മോറാഴ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, ജില്ലാ ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. മൃദുല, ഇഎൻടി വിഭാഗത്തിലെ ഡോ. അഞ്ചു. കല്ല്യാശേരി എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ.ഭാവന, വളപട്ടണം എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ജുംജുമി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡെന്റിസ്റ്റ് ഡോ. രാഖി എന്നിവരാണ് വീഡിയോയിലുള്ളത്. വനിതാ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘ജ്വാല’യിലെ അംഗങ്ങളാണിവർ. ഡോ. എ. എസ് പ്രശാന്ത്കുമാറാണ് ഗാനമാലപിച്ചിരിക്കുന്നത്. ‘അലയടിക്കുന്നു മഹാമാരിമേൽക്കുമേൽ കരുതലെല്ലാരും…
Read More27 വർഷത്തെ ദാമ്പത്യം അവസാനിക്കുന്നു! ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും പിരിയുന്നു; ദമ്പതികള്‍ക്കുള്ളത് മൂന്ന് മക്കള്‍
വാഷിംഗ്ടൺ ഡിസി: ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാന്പത്യം അവസാനിപ്പിച്ച് പിരിയുന്നു. ഇരുവരും ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചു. ദന്പതികൾക്ക് മൂന്നു മക്കളാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സോഫ്ട്വെയർ കന്പനിയായ മൈക്രോസോഫ്ട് സ്ഥാപിച്ച ബിൽ ഗേറ്റ്സ് 12,400 കോടി ഡോളറിന്റെ ആസ്തിയുമായി ലോകസന്പന്നരിൽ നാലാമനാണ്. 1987ൽ മൈക്രോസോഫ്ടിൽ പ്രൊഡക്ട് മാനേജരായി വന്ന മെലിൻഡയുമായി ബിൽ അടുക്കുകയായിരുന്നു. 1994ൽ വിവാഹിതരായി. ബില്ലിന് 65ഉം മെലിൻഡയ്ക്ക് 56ഉം വയസുണ്ട്. ഇരുവരും ചേർന്നു സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകമെന്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദന്പതികൾ പരിഞ്ഞുകഴിഞ്ഞാലും ഈ സംഘടനയുടെ പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ട്.
Read Moreപാവപ്പെട്ടവനോടൊപ്പമായിരുന്നു തിരുമേനി എക്കാലവും! ഔദ്യോഗിക ചുമതലകളില്‍ നിന്നു വിരമിച്ച ശേഷവും വിശ്രമമില്ലാത്ത ഓട്ടത്തില്‍…
പത്തനംതിട്ട: കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകളില്‍ ദീര്‍ഘകാലം മെത്രാപ്പോലീത്തയായിരിക്കാനുള്ള ഭാഗ്യം ലഭിച്ച യുഗപുരുഷനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. പേരുകൊണ്ടും അര്‍ഥം കൊണ്ടും അദ്ദേഹം കേരള സഭകള്‍ക്കു വലിയ തിരുമേനിയായിരുന്നു. സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നു വിരമിച്ച വിശ്രമജീവിതത്തിനായി തെരഞ്ഞെടുത്ത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അദ്ദേഹം വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു. ശൈശവത്തിന്റെ ഹൃദയം നഷ്ടപ്പെടുത്താതെ ശതാബ്ദിയുടെ പടിവാതില്‍ക്കല്‍വരെ എത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മനഃപൂര്‍വമായി ആരെയും ദ്രോഹിക്കാതെ അറിവും ദയയും ഒത്തിണങ്ങിയ ആള്‍രൂപമായി വര്‍ത്തിച്ചു. ശരീരവലിപ്പത്തിനൊപ്പമുള്ള ഹൃദയ വിശാലത കൈമുതലാക്കി. ഇത്തരത്തില്‍ എല്ലാം മാര്‍ ക്രിസോസ്റ്റം മഹാന്മാരുടെ ഗണത്തില്‍ തന്നെയാണ്. പാവപ്പെട്ടവനോടൊപ്പമായിരുന്നു തിരുമേനി എക്കാലവും. അരമനകളില്‍ ആര്‍ക്കും കയറിയിറങ്ങാനുള്ള സ്വാതന്ത്ര്യം. സഭയുടെ മെത്രാപ്പോലീത്തയായിരിക്കുമ്പോള്‍ തിരുവല്ല പട്ടണത്തില്‍ ഇറങ്ങി ഭിക്ഷക്കാരുടെ കുട്ടികളെ വിളിച്ചുകൊണ്ടു വന്ന് ക്രിസ്തുമസിന് സദ്യവിളമ്പാന്‍ കാട്ടിയ താത്പര്യം. ഇതിലൂടെ അദ്ദേഹം കുട്ടികളുമായി വളര്‍ത്തിയെടുത്ത ചങ്ങാത്തം. അതിലെ…
Read Moreരാജ്യത്തിനു പ്രാണവേദന; അവർക്കു വിനോദയാത്ര! ബോളിവുഡ് താരങ്ങൾക്കെതിരേ കടുത്ത വിമർശനം
ഗോസിപ്പുകൾ ബോളിവുഡ് താരങ്ങൾക്കൊരു പുത്തരിയല്ല. സിനിമയിൽ വന്നു ശ്രദ്ധേയരായിക്കഴിഞ്ഞാൽ അപ്പോൾ തുടങ്ങും ഗോസിപ് പെരുമഴ. സഹതാരങ്ങൾക്കൊപ്പം ഒന്നോ അതിൽക്കൂടുതലോ സിനിമകളിൽ അഭിനയിക്കുകയോ അവർക്കൊപ്പം പുറത്തുപോകുകയോ ചെയ്യുന്നതു പാപ്പരാസികളുടെ കണ്ണിൽപ്പെട്ടാൽ, കഴിഞ്ഞൂ കഥ. ഇത്തരം ഗോസിപ്പുകളെയും വിമർശനങ്ങളെയും വളരെ കൂളായി നേരിട്ടിട്ടുള്ള താരങ്ങളാണ് രൺബീർ കപൂർ, ആലിയ ഭട്ട്, ടൈഗർ ഷെറോഫ്, ദിഷ പടാണി തുടങ്ങിയവർ. എന്നാൽ, ഇക്കുറി ഇവർക്കെതിരെ ഇറങ്ങിയിരിക്കുന്നത് പാപ്പരാസികളല്ല, മറിച്ച് അവരുടെ ആരാധകരും സാധാരണക്കാരായ ജനങ്ങളുമാണ്. എന്താണെന്നല്ലേ? മാലിദ്വീപിൽ കോവിഡ് പ്രതിസന്ധിയിൽ രാജ്യമാകെ മുൾമുനയിൽ നിൽക്കുന്പോൾ റൺബീറും ആലിയ ഭട്ടും ടൈഗറും ദിഷാ പടാണിയും മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണ് വലിയ വിമർശനം ക്ഷിച്ചുവരുത്തിയിരിക്കുന്നത്. അവിടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അവധി ആഘോഷിച്ചു തകർക്കുന്നു എന്നതിനേക്കാൾ ഈ ദുരന്തസമയത്ത് അതിന്റെ ചിത്രങ്ങൾ ഇസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്ത് ആഘോഷിച്ചതാണ് കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. താരങ്ങൾ…
Read Moreതൊട്ടി ജയ! നയന്‍താരയെ ആദ്യം തമിഴിലെത്തിക്കാന്‍ കഴിയാത്തതിലെ നിരാശ; നിര്‍മാതാവ് കലൈപുലി എസ്. താണു പറയുന്നത് ഇങ്ങനെ…
മനസിനക്കരെ എന്ന ജയറാം മലയാളചിത്രത്തിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച നടിയാണ് നയന്‍താര. പിന്നീട് തമിഴിലാണ് നടി സജീവമായത്. ശരത് കുമാര്‍ നായകനായ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ തമിഴ് അരങ്ങേറ്റം. തുടര്‍ന്ന് രജനീകാന്തിന്റെ നായികയായെത്തിയ ചന്ദ്രമുഖി വന്‍വിജയമായതോടെ തമിഴ് സിനിമയിലെ മുന്‍നിര നായികയായി നടി മാറി. തമിഴിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നയന്‍താര പിന്നീട് അഭിനയിച്ചിരുന്നു. എന്നാല്‍ തമിഴില്‍ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു നയന്‍താര ആദ്യം വരേണ്ടിയിരുന്നതെന്നു കോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ കലൈപുലി എസ്. താണു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ചിമ്പുവിന്റെ തൊട്ടി ജയ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഗോപികയാണ് പിന്നീട് നായികയായതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടി ജയ എന്ന ചിത്രത്തിലേക്കുളള നടീനടന്മാരെ തീരുമാനിക്കുന്ന സമയത്താണ് നയന്‍താരയുടെ ചിത്രം ഒരു മാഗസിനില്‍ കണ്ടതെന്ന് നിര്‍മാതാവ് പറയുന്നു. അപ്പോള്‍ തന്നെ നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും…
Read Moreസാമ്പത്തികമായി തകര്‍ന്നു, പഠനം ഉപേക്ഷിച്ചു! ഇന്ത്യന്‍ സിനിമയില്‍ ബച്ചന് ബിഗ് ബി അമിതാഭ് ബച്ചനും മോശം സമയമുണ്ടായിരുന്നു; വെളിപ്പെടുത്തല്‍…
ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനോളം വലിയ മറ്റൊരു താരമുണ്ടാകില്ല. ഇന്ത്യന്‍ സിനിമയില്‍ ബച്ചന് ബിഗ് ബിയാണ്. എന്നാല്‍ അമിതാഭ് ബച്ചനും മോശം സമയമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജൂനിയര്‍ ബച്ചനായ അഭിഷേക് ബച്ചന്. സിനിമകള്‍ പരാജയപ്പെടുകയും ബിസിനസുകള്‍ തകരുകയും ചെയ്ത കാലം. അവിടെ നിന്നും തിരികെ വന്നാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നായിരുന്നു ജൂനിയര്‍ ബച്ചന്റെ പുതിയ വെളിപ്പെടുത്തലുകള്‍. തന്റെ പിതാവിനെ ബിസിനസില്‍ സഹായിക്കാനായി കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചും അഭിഷേക് വെളിപ്പെടുത്തി. അഭിഷേകിന്റെ വാക്കുകള്‍ ഇങ്ങനെ… സത്യം പറയുകയാണെങ്കില്‍ ഞാന്‍ യൂണിവേഴ്സിറ്റി വിട്ടു. ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്നു. ലിബറല്‍ ആര്‍ട്ട്സില്‍ മേജര്‍ കഴിഞ്ഞിരുന്നു. പെര്‍ഫോമിംഗ് ആര്‍ട്ട്സിലും മേജര്‍ പൂര്‍ത്തിയാക്കി. ആ സമയം അച്ഛന് ബുദ്ധിമുട്ടുകയായിരുന്നു. അതോടെ നാട്ടിലേക്ക് മടങ്ങി. അദ്ദേഹം എബിസിഎല്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു. അച്ഛനെ ഏതെങ്കിലും…
Read Moreഅപ്പൻ അറിയാതെ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയമാണ്! അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… ആന്റണി വര്‍ഗ്ഗീസ്
അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് രണ്ടു വർഷം മുന്‍പ് തൊഴിലാളി ദിനത്തില്‍ പങ്കുവച്ച ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെ ചിത്രം വൈറലായിരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വന്ന അപ്പനെ കാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്ത്തിയതാണെന്നുള്ള കുറിപ്പോടെയായിരുന്നു ആന്റണി ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ഈ വർഷം നീ ഫോട്ടോ എടുത്തോ എന്നു പറഞ്ഞ് അപ്പൻ എത്തിയെന്നാണ് ആന്റണി കുറിക്കുന്നത്. അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണെന്നും പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്… ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്… സംഭവം…
Read Moreലവ് യൂ ചീഫ് മിനിസ്റ്റർ..! എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും എനിക്ക് ഇല്ല; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കു വച്ച് ‘ലവ് യൂ ചീഫ് മിനിസ്റ്റർ’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം പിണറായി വിജയനെ അഭിനന്ദിച്ചത്. ‘എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും എനിക്ക് ഇല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്കുന്നു”- ഐശ്വര്യ കുറിച്ചു. ഈ മാസം ആദ്യം ഐശ്വര്യയും കോവിഡ് പോസിറ്റീവായിരുന്നു. നെഗറ്റീവായതിനെ തുടർന്ന് താരം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.
Read More