കോവിഡ് വാര്‍ഡില്‍ തമ്മിലടിച്ച് ഡോക്ടറും നഴ്സും. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യ വര്‍ഷവും അടിപിടിയും നടന്നത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം. ഡോക്ടറും നഴ്സും തമ്മില്‍ ഡ്യുട്ടിക്കിടെ വാക്കുതര്‍ക്കമുണ്ടാവുകയും അടിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ജോലിഭാരവും സമ്മര്‍ദ്ദവുമാണ് നിയന്ത്രണം വിട്ട് പെരുമാറാന്‍ കാരണമെന്ന് ഇരുവരും പറഞ്ഞതായി സിറ്റി മജിസ്ട്രേറ്റ് രാംജിത് മിശ്ര പറഞ്ഞു. താന്‍ ഇരുവരുമായി സംസാരിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്തായാലും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read MoreCategory: Today’S Special
ടിവി ഷോ കണ്ടു പാചക പരീക്ഷണം; മുട്ട ബോംബ് ആയി! പരീക്ഷണം പരാജയമായപ്പോൾ തന്റെ മുഖം വികൃതവുമായി; ഇപ്പോൾ ഐൻ ലിഞ്ചി മറ്റുള്ളവർക്ക് നൽകുന്ന ഒരു ഉപദേശം ഇങ്ങനെ…
യൂ ട്യൂബിലോ ടിവിയിലോ ഒരു പാചക വീഡിയോ കണ്ടാൽ അതു പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. അങ്ങനെ പരീക്ഷിക്കുന്നവരിൽ ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവില്ല. കോഡൗണിലെ മയോബ്രിഡ്ജിൽനിന്നുള്ള വോഡഫോണിന്റെ ക്ലയന്റ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഐൻ ലിഞ്ചിന്റെ പാചക പരീക്ഷണം റെഡ്യായില്ല. റെഡിയായില്ലെന്നു മാത്രമല്ല. ഒരു സ്ഫോടനത്തിൽ മുഖവും ദേഹവും ഒരു പരുവമായി. ടിവി ഷോ കണ്ട് ആരും പാചക പരീക്ഷണത്തിനു മുതിരരുതെന്നാണ് ഇപ്പോൾ പുള്ളിക്കാരിയുടെ ഉപദേശം. ഒരു ബ്രേക്ക്ഫാസ്റ്റ് ബോംബ്ശനിയാഴ്ച രാവിലെ, ഐനും ഭർത്താവ് ജോണിയും ഉണർന്നു. പത്തരയായപ്പോൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയേക്കാം എന്നു കരുതി അടുക്കളയിലെത്തിയ ഐൻ അപ്പോഴാണ് ഓർത്തത്, വ്യാഴാഴ്ച ലൂസ് വുമണ്‍ എന്ന പരിപാടിയിൽ ഒരു അവതാരിക ഉണ്ടാക്കിയ മുട്ട വിഭവം ഒന്നു പരീക്ഷിച്ചേക്കാമെന്ന്. പോച്ച്ഡ് എഗ്ഗായിരുന്നു അവർ ഉണ്ടാക്കിയത്. (Poched Egg-മുട്ട പൊട്ടിച്ചു വെള്ളക്കരുവും മഞ്ഞക്കരുവും ഒരുമിച്ചു തിളച്ച വെള്ളത്തിലിട്ട് അടുപ്പിലോ അല്ലെങ്കിൽ…
Read Moreപത്തു തലയാ ഇവന്…തനി രാവണന് ! വാട്സ് ആപ്പ് വഴി ഭിക്ഷയാചിച്ച യുവാവിനെ ദുബായ് പോലീസ് പൊക്കി…
പലതരം ഭിക്ഷക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വാട്സ്ആപ്പ് വഴി ഭിക്ഷചോദിക്കുന്ന ഒരാളെക്കുറിച്ച് ഒട്ടുമിക്കവരും ആദ്യമായാവും കേള്‍ക്കുക. വാട്സ്ആപ്പ് വഴി ഭിക്ഷയാചിച്ച അറബ് പൗരനെയാണ് ഇപ്പോള്‍ ദുബായ് പോലീസ് പൊക്കിയിരിക്കുന്നത്. അറസ്റ്റിലായ ആളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അവ തട്ടിപ്പിനുള്ള ശ്രമമാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്കി. ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന് മാസത്തില്‍ കൂടുതലാണെന്നും പോലീസ് മുന്നറിയിപ്പ് നല്കി. റമദാന് ആരംഭം മുതല്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയാണ് യുഎഇയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനവും ഭിക്ഷാടനത്തിനായി പ്രൊഫഷണല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും കുറ്റകരമാണെന്നും വലിയ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Read Moreഎനിക്കറിയാന്മേല…സാറേ ഇവരൊക്കെ എവിടുന്ന് വന്നെന്ന് ! കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടത്തിയ വിവാഹത്തിന്റെ വേദിയില്‍ നിന്ന് വരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്ത് പോലീസ്…
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വിവാഹവേദിയില്‍ നിന്ന് വരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്ത് പോലീസ്. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ നിന്നാണ് വരനെയും പിതാവിനെയും പോലീസ് പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദേശങ്ങളും ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവാഹചടങ്ങിന് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ജലന്ധറിലെ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍നിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാഹത്തിന് ഇത്രയധികം പേര് വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെനിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരന് പോലീസിനോട് പറഞ്ഞത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.വാരാന്ത്യ കര്‍ഫ്യുവിന് പുറമെ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരില്‍…
Read Moreഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെ നായിക പക്ഷെ ഇപ്പോള്‍… രാവണപ്രഭുവില്‍ ലാലേട്ടന്റെ നായികയായ വസുന്ധര ദാസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാളത്തില്‍ ഹീറോയിസത്തിന്റെ അവസാന വാക്കായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് ദേവാസുരം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ദേവാസുരത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവും സൂപ്പര്‍ഹിറ്റായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയത് വസുന്ധര ദാസ് ആയിരുന്നു.നെപ്പോളിയന് അവതരിപ്പിച്ച മുണ്ടയ്ക്കല്‍ ശേഖരന്റെ മകളായ ജാനകി എന്ന കഥാപാത്രമായാണ് താരം രാവണപ്രഭുവില്‍ വേഷമിട്ടത്. ഒരു നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും പേരെടുത്ത താരം കൂടിയാണ് വസുന്ധര ദാസ്. തമിഴ്നടന്‍ അര്ജ്ജുന് നായികനായി എത്തിയ മുതല്‍വനിലെ ഷക്കലക്ക ബേബി എന്ന പാട്ട് പാടിയാണ് വസുന്ധര സിനിമയിലേക്ക് എത്തിയത്. ഏ ആര് റഹാമാന്റെ സംഗീതത്തില്‍ പാട്ടുപാടാനെത്തിയ വസുന്ധര ദാസിനെ അഭിയരംഗത്തേക്ക് എത്തിച്ചതും ഏആര്‍ റഹ്മാന് തന്നെ ആയിരുന്നു. ഏആര്‍ റഹ്മാന് സംഗീതത്തില്‍ വസുന്ധര ദാസ് പാടിയ ഷക്കാലക്ക ബേബി എന്ന ഗാനം ഇന്നും ഹിറ്റാണ്. കമല്ഹാസന് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ഹേ റാം…
Read Moreഎന്താ അഴക് ! നടി മാധുരിയുടെ ഹോട്ട് ഡാന്‍സ് വീഡിയോ തരംഗമാവുന്നു…
വിരലിലെണ്ണാവുന്ന വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിളക്കിയ നടിയാണ് മാധുരി ബ്രിഗാന്‍സ. അഭിനയിച്ച സിനിമകളില്‍ ഒക്കെ മികച്ച വേഷങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരാധകരും ഒരുപാടാണ്. ജോസഫ് എന്ന സിനിമയിലൂടെ ആണ് താരം മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ആ വേഷമാണ് ശ്രദ്ധ നേടിയതും അതിലൂടെയാണ് താരത്തിന് കൂടുതല്‍ ആരാധകരുണ്ടായതും. അതിനു മുമ്പ് തന്നെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന സിനിമയില്‍ താരം അഭിനയിച്ചിരുന്നു. ഇട്ടിമാണി മേഡ് ഇന്‍ ചൈന, പട്ടാഭിരാമന്, കുഷ്ക, അല്‍മല്ലു എന്നിവയാണ് താരം അഭിനയിച്ച മറ്റു സിനിമകള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വളരെ പെട്ടന്നാണ് താരംഗമാകുന്നതും ഇത് കൊണ്ട് തന്നെയാണ്. പല ഫോട്ടോ ഷൂട്ടുകളില്‍ മോഡലായും താരം…
Read Moreകോവിഡ് വാര്‍ഡിന്റെ വരാന്ത വിവാഹപന്തലായി ! അഭിരാമിയെ താലിചാര്‍ത്തി ശരത്ത്; ഒരു കോവിഡിനെയും തോല്‍പ്പിച്ച ഒരു വിവാഹത്തിന്റെ കഥ…
കോവിഡ് വാര്‍ഡിന്റെ വരാന്ത കതിര്‍മണ്ഡപമായപ്പോള്‍ അഭിരാമിയും ശരതും ഒന്നായി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ഇന്നലെ കുറച്ചുസമയം വിവാഹവേദിയായത്. കൈനകരി കുപ്പപ്പുറം ഓണംപള്ളി ശശിധരന് -ജിജി ദമ്പതികളുടെ മകന് ശരത് മോനും വടക്കനാര്യാട് പ്ലാംപറമ്പില്‍ അഭിരാമി(ശ്രീകുട്ടി)യുമായുള്ള വിവാഹമാണ് ആചാരപ്രകാരം താലികെട്ട് ചടങ്ങായി ആശുപത്രിയില്‍ നടത്തിയത്. ഇരുവരുടെയും വിവാഹം ഇന്നലെ 12 നും 12.15 നുമിടയില്‍ വധു ഗൃഹത്തില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. ഇതിനിടയില്‍ ശരത്തിനും അമ്മ ജിജിക്കും കോവിഡ് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ ആലോചിച്ചെങ്കിലും ഇരുവരുടെയും ഉത്തമ മംഗല്യ മുഹൂര്‍ത്തം അടുത്തദിവസങ്ങളില്‍ ഇല്ലാത്തതിനാലാണ് ആചാരപ്രകാരം തുളസിമാല അണിഞ്ഞ് താലികെട്ട് ചടങ്ങ് മാത്രം നടത്തിയത്. നിയമപ്രകാരമുള്ള വിവാഹം പിന്നീട് വധുഗൃഹത്തില്‍ നടത്തും. വരന്റെ വീട്ടുകാര്‍ വിഷുസമ്മാനമായി നല്കിയ സെറ്റുസാരിയുടുത്ത് തുളസിമാലയുമായി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അഭിരാമി ആശുപത്രിയിലെത്തിയത്. മാതൃസഹോദരീ…
Read Moreപൂജാരിയുടെ ലീലകൾ ഇവിടെ വേണ്ട; പൂജാരിയെ ക്ഷേത്രത്തിൽനിന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളി; തട്ടിക്കൊണ്ടു പോകലിനു പ്രതികളെ പ്രേരിപ്പിച്ച കഥയിങ്ങനെ…
ചങ്ങനാശേരി: പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ തള്ളി. കേസുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്കോർപിയോ കാറും പിടിച്ചെടുത്തു. പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നന്പൂതിരി (32)യെയാണ് ഞായറാഴ്ച രാത്രി ഒൻപതിന് പാലമറ്റം ക്ഷേത്രത്തിൽനിന്നും തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മർദിച്ചതിനുശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മർദിച്ചവശനാക്കി റോഡിൽ തള്ളുകയായിരുന്നു. ഇദ്ദേഹത്തെ തൃക്കൊടിത്താനം പോലീസ് രാത്രി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പെരുന്ന കൃഷ്ണപ്രിയ വീട്ടിൽ പ്രവീണ്‍ (34), തൃക്കൊടിത്താനം ശ്രീകല ഭവൻ ഗോകുൽ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്. പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തിൽ രോഷാകുലരായാണ് മൂവർസംഘം പദ്ധതി ആസൂത്രണംചെയ്തതെന്നു പോലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐമാരായ പ്രദീപ്,…
Read Moreപോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം ! ഫേസ്ബുക്കില്‍ ഇങ്ങനെ കമന്റിട്ട യുവാവ് പിടിയില്‍…
പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുവാവ് അറസ്റ്റിലായി. പയിമ്പ്ര ഗോവിന്ദപുരിയില് പ്രജിലേഷ് (34) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. ‘പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കള്‍ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അതല്ലാതെ അതൊരു വഴിയും ഇല്ല.’ എന്നായിരുന്നു ഇയാളുടെ കമന്റ്. ഈ കമന്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreസ്വന്തം ആരോഗ്യം പോലും മറന്ന് കോവിഡ് രോഗികളെ പരിചരിച്ച് ഗര്‍ഭിണിയായ നഴ്സ് ! ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയ…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഈ അവസരത്തില്‍ രാപകലില്ലാതെ സ്വന്തം ആരോഗ്യം പോലും പ്രവര്‍ത്തിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരുമെല്ലാം. തന്റെ ആരോഗ്യ അവസ്ഥ പോലും മറന്ന് പൊരിവെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ഗര്‍ഭിണിയായ പോലീസുകാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സമാനമായ മറ്റൊരു സംഭവമാണ് ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്. ഗുജറാത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന നാല് മാസം ഗര്‍ഭിണിയായ ഒരു നഴ്സിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാന്‍സി ആയ്സ മിസ്ത്രി എന്ന നഴ്സിന്റെ ചിത്രങ്ങളാണ് എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. സൂറത്തിലെ കോവിഡ് കെയര്‍ സെന്ററിലെ രോഗികളെയാണ് നാന്‍സി പരിചരിക്കുന്നത്. ” നഴ്സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാര്‍ഥനയായാണ് ഞാന്‍ കരുതുന്നത്” നാന്‍സി പറയുന്നു. വിശ്രമിക്കേണ്ട സാഹചര്യത്തില്‍ ജീവന് പോലും പണയപ്പെടുത്തി കോവിഡ് രോഗികളെ…
Read More