അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയുമായി സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ നിരക്കില്‍ എല്ലാവര്ക്കും അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സ്പേസ് എക്സ് മേധാവിയുടെ വാഗ്ദാനം. ലോകമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സ്പേസ് എക്സ് നല്‍കുമെന്നും മസ്ക് പ്രഖ്യാപിച്ചു. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷാവസാനത്തോടെ പൂര്‍ണമായും ലഭ്യമാക്കുമെന്നാണ് മസ്ക് പറയുന്നത്. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ വേഗം ഈ വര്‍ഷം തന്നെ 300 എംബിപിഎസായി ഇരട്ടിയാക്കുമെന്നും കമ്പനി മേധാവി അറിയിച്ചു. ഏകദേശം 12,000 ഉപഗ്രഹങ്ങളുടെ നെറ്റ്വര്‍ക്ക് വഴിയാണ് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് ഇപ്പോള്‍ 50 മുതല്‍ 150 എംബിപിഎസ് വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഇതിനകം തന്നെ 1,200 ലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനെക്കുറിച്ച്…
Read MoreCategory: Today’S Special
കുടുംബമഹിമ കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല ! അതിന് കാശു തന്നെ വേണമെന്ന് കുഞ്ചാക്കോ ബോബന്…
മലയാളികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബന്. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി പെണ്‍കുട്ടികളുടെ മനസ്സു കീഴടക്കിയ കുഞ്ചാക്കോ ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെയെല്ലാം ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കുഞ്ചാക്കോയുടെ കുടുംബം മലയാള സിനിമയ്ക്കു നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. മലയാള സിനിമാ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകളിലൊന്നാണ് ഉദയാ സ്റ്റുഡിയോയുടേത് ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചാക്കോച്ചന്. കുടുംബമഹിമയും പേരുംകൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചന് പറയുന്നത്. കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമകളുമായി ബന്ധപ്പെട്ട് ഒരു മാധ്യമം ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ താന്‍…
Read Moreഫോണില്‍ നോക്കി സൈക്കിളോടിച്ച യുവാവ് ചെന്നിടിച്ചത് വാനില്‍ ! വീഡിയോ കാണാം…
വാഹനമോടിക്കുമ്പോള്‍ ഫോണില്‍ നോക്കുന്നത് അത്ര നല്ല കാര്യമല്ലെങ്കിലും ഊണിലും ഉറക്കത്തിലും ഫോണ്‍ ഒഴിച്ചു കൂട്ടാനാവാത്തവരുണ്ട്. അത്തരത്തില്‍ ഫോണില്‍ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഫോണില്‍ ഉറ്റുനോക്കി ഒരുകൈ കൊണ്ട് സൈക്കിളോടിച്ച് വരുന്ന യുവാവാണ് വീഡിയോയിലുള്ളത്. ഇതുകൊണ്ടു തന്നെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ യുവാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഇതേത്തുടര്‍ന്ന് സൈക്കിള്‍ വന്ന് വാനില്‍ ഇടിക്കുകയായിരുന്നു. ഇടി നടന്നു കഴിഞ്ഞപ്പോള്‍ മാത്രമാണ് യുവാവിന് സംഭവമെന്തെന്ന് പിടികിട്ടിയത്. ചാറ്റിംഗും സൈക്കിളോടിക്കലും ഒരുമിച്ച് ചെയ്യരുത് എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.
Read Moreതോമസുകുട്ടി വിട്ടോടാ…കോവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് യാത്രികരുടെ കൂട്ടയോട്ടം; വീഡിയോ വൈറലാകുന്നു…
രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ കോവിഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കൂട്ടയോട്ടം നടത്തുന്ന യാത്രികരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഹാറിലെ ബുക്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വന്‍സജ്ജീകരണങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്. കോവിഡിന്റെ രണ്ടാം തരംഗം വന്‍പ്രതിസന്ധിയാണ് ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ തന്നെ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരെയും പോലീസുകാരെയും നോക്കുകുത്തികളാക്കിയാണ് ജനക്കൂട്ടം പരിശോധനയില്‍ നിന്നു രക്ഷപ്പെടുന്നത്.
Read Moreഈ രോഗം വരരുത്…വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും ! ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ ഫലിക്കുമെന്ന് യാതൊരു ഉറപ്പുമില്ല; അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍…
കോവിഡ് രോഗം വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ തരുന്ന മരുന്നകള്‍ പോലും ചിലപ്പോള്‍ ഫലിക്കില്ലെന്നും പ്രാര്‍ഥനയും ഈശ്വരനും മാത്രമേ അപ്പോള്‍ കൂട്ടിനുണ്ടാവൂ എന്നും തുറന്നു പറഞ്ഞ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കോവിഡ് മുക്തനായ ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ ഒട്ടുമിക്കവര്‍ക്കും അത് താങ്ങാന്‍ കഴിയില്ല സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്കുന്നു. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കണം എന്നും രോഗം പിടിപെടാതെ ഇരിക്കാനുള്ള പരമാവധി മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു. ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍…
Read Moreസത്യം തെളിഞ്ഞതിൽ സന്തോഷം! ആ പലഹാരം ചതിച്ചു; മോഡൽ എട്ടുവർഷമായി കിടക്കയിൽ; അവർ അന്ന് അതു ചെയ്തിരുന്നെങ്കിൽ…
“കഴിഞ്ഞ എട്ടു വർഷമായി ഞങ്ങൾ കടന്നുപോയ ദുരിതങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഇത്രനാളുകൾക്കു ശേഷവും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പോയാലും അവൾ ആർക്കും ഒരു ഭാരമാവില്ല. അവളെ നോക്കാൻ ആരെങ്കിലും ഉണ്ടാകും.’ വിധിയറിഞ്ഞ സന്തോഷത്തിൽ എഴുപതുകാരനായ അച്ഛൻ വിതുന്പി. “അവൾക്ക് സംസാരിക്കാനാവില്ല. കണ്ണുകൊണ്ടാണ് അവളുടെ ആവശ്യങ്ങൾ ഞങ്ങളെ അറിയിക്കുന്നത്. ആ ഭാഷ ഞങ്ങൾക്കു മാത്രമേ മനസിലാകുകയുള്ളൂ. ‘ ഷാന്റലിന്റെ അമ്മ ഡെബോറ തുടർന്നു. ” കോടതി വിധിയിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആംബുലൻസിൽ വച്ചുതന്നെ കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അവൾ ഇന്നു സന്തോഷത്തോടെ ആടിപ്പാടി നടന്നേനേ.” ആ ഒരു ഭക്ഷണം ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മോഡൽ ആകണമെന്നതായിരുന്നു ഷാന്റൽ ജിയാകലോണിന്റെ സ്വപ്നം. സ്വപ്നം കാണുകമാത്രമല്ല, അതിനായി അവർ കഠിനമായി അധ്വാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് 2013ൽ ആ നിർഭാഗ്യകരമായ സംഭവം ഷാന്റലിന്റെ ജീവിതത്തിലുണ്ടാകുന്നത്. ലാസ്…
Read Moreപോലീസിന്റെ ആഡംബര കാറിൽ കയറണം; ആഗ്രഹം സാധിച്ചുകൊടുത്ത് ദുബായ് പോലീസ്; കള്ളന്മാരെ ചേയ്സ് ചെയ്യാനാണ് ഈ കാറുകൾ എന്നു കരുതിയാൽ തെറ്റി…
ദുബായ് പോലീസിന്റെ ഗ്യാരേജിലുള്ള സൂപ്പർ കാറുകളുടെ എണ്ണം ആരേയും അതിശയിപ്പിക്കുന്നതാണ്. ആസ്റ്റൺ മാർട്ടിൻ വൺ-774, ഔഡി ആർ8, ബെന്റിലി കോണ്ടിനെന്റൽ ജിടി, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എം6, ഷെവർലെ കമാറോ, ഫെരാരി എഫ്എഫ്, ഫോർഡ് മസ്താങ്, ലംബോർഗ്നി അവന്റഡോർ, മെക്ലാറൻ എംപി4-12സി, മെഴ്സിഡസ് ബെൻസ് എസ്എൽ63 എഎംജി, നിസാൻ ജിടിആർ തുടങ്ങി നിരവധി സൂപ്പർ കാറുകൾ ദുബായ് പോലീസിനുണ്ട്. കള്ളന്മാരെ ചേയ്സ് ചെയ്യാനാണ് ഈ കാറുകൾ എന്നു കരുതിയാൽ തെറ്റി. വിനോദ സഞ്ചാരികളുടെ കൗതകത്തിനായിട്ടാണ് ദുബായ് പോലീസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. ഈ കാറുകളിൽ കയറണമെന്ന് ആഗ്രഹിച്ച ഒരു ഒന്‍പതു വയസുകാരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ദുബായ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്. ഏഷ്യക്കാരനായ ലൂക്കാസ് ലി ചാവോ എന്ന കുട്ടിയുടെ അച്ഛനാണ് ആഗ്രഹം പോലീസിനെ അറിയിച്ചത്. വൈകാതെ കുട്ടിക്ക് ചേരുന്ന പോലീസ് യൂണിഫോമും കളിപ്പാട്ടങ്ങളുമായി പോലീസ് വീട്ടിലെത്തുകയായിരുന്നു.…
Read Moreഞാൻ വളരെ ആവേശത്തിലും അൽപ്പം അസ്വസ്ഥതയിലുമാണ്, കാരണം…! റിക്കാർഡ് നേടിയ തലമുടി ഇനിയില്ല; മുറിച്ച മുടി എന്തുചെയ്യുമെന്ന് വ്യക്തമാക്കി നീലാൻഷി
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ മുടി മുറിച്ചു. ഗുജറാത്തിലെ മൊഡാസ സ്വദേശിനിയായ നീലാൻഷി പട്ടേൽ എന്ന കൗമാരക്കാരിയായിരുന്നു ആ റിക്കാർഡിന് ഉടമ. റിക്കാർഡ് നേടുന്ന സമയത്ത് 170.5 സെന്റീമീറ്ററായിരുന്ന മുടിയുടെ നീളം 2020 ജൂലൈ മാസത്തിൽ 200 സെന്റീമീറ്ററിലെത്തിയിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇൻസ്റ്റഗ്രാം വീഡിയോയിൽ മുടി മുറിക്കുന്നത് കാണാം. ഈ മുടി തനിക്ക് ധാരാളം സൗഭാഗ്യങ്ങൾ നൽകിയെന്നും എന്നാൽ ഇപ്പോൾ മുടി മുറിക്കാൻ സമയമായെന്നും നീലാൻഷി വീഡിയോയിൽ വ്യക്തമാക്കുന്നു. മുടിയെ ചുംബിച്ചു കൊണ്ടാണ് നീലാൻഷി മുടിയോട് വിട പറയുന്നത്. ആറാമത്തെ വയസിലാണ് നീലാൻഷി അവസാനമായി മുടി മുറിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പതിനെട്ടുകാരിയായ നീലാൻഷി മുടി മുറിക്കാൻ തീരുമാനിച്ചത്. മുറിച്ച മുടി എന്തു ചെയ്യണമെന്ന കാര്യത്തിൽ മൂന്ന് മാർഗങ്ങളാണ് നീലാൻഷിയുടെ മുന്നിലുണ്ടായിരുന്നത്. ലേലം ചെയ്യുക, ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്യുക, മ്യൂസിയത്തിൽ സൂക്ഷിക്കുക എന്നിങ്ങനെ.…
Read Moreതെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ…! 35 സെക്കന്റ് മാത്രമുള്ള സിസിടിവി ദൃശ്യം; വൈറലായി പോലീസ് വീഡിയോ; ഒപ്പം രസകരമായി കമന്റുകളും …
കേരളാ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ വൈറലാകുന്നു. ‘തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് പേർ ഒരു ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ പോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പെട്ടെന്ന് ഇവർ ബൈക്ക് തിരിച്ച് മുന്നായി ചിതറിപോകുന്നു. ബൈക്ക് ഓടിച്ചയാൾ ബൈക്കിൽ തന്നെ പോയി. രണ്ടാമത്തെയാൾ കുറച്ച് മുന്നോട്ട് വന്ന ശേഷം ഓടിപ്പോകുന്നു. മൂന്നാമത്തെയാൾ പതിയെ നടന്നിട്ട് മാസ്ക് മുഖത്ത് വയ്ക്കുന്നു. തൊട്ടുപിന്നാലെ പോലീസിന്റെ വാഹനം മൂന്നാമന്റെ അടുത്ത് നിർത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 35 സെക്കന്റ് മാത്രമുള്ള സിസിടിവി ദൃശ്യമാണിത്. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
Read Moreമെഡിക്കൽ കോളേജ് ഗണപതി! സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ബസ് ഫാൻസ് ഗ്രൂപ്പുകളിലെ ഇന്നത്തെ താരം ഒരു ബസാണ്; കാരണം…
സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ബസ് ഫാൻസ് ഗ്രൂപ്പുകളിലെ ഇന്നത്തെ താരം ഒരു ബസാണ്. തിരുവനന്തപുരത്ത് സിറ്റി സർവീസ് നടത്തുന്ന “മെഡിക്കൽ കോളേജ് ഗണപതി’ എന്ന പേരുള്ള ബസാണ് ആ താരം. വ്യത്യസ്തമായ പേരുതന്നെയാണ് ബസിന് ഫാൻസുകാരെ നേടിക്കൊടുക്കാൻ കാരണം. പേരുകണ്ട് മെഡിക്കൽ കോളജ് വഴിയാണ് ബസ് സർവീസ് നടത്തുന്നതെന്ന് കരുതിയാൽ തെറ്റി. ശ്രീകാര്യം – കരമന വഴി ഉള്ളൂർ – കേസാവദാസപുരം – സ്റ്റാച്യു – ഈസ്റ്റ്ഫോർട്ട് – തമ്പാനൂർ റൂട്ടിലാണ് “മെഡിക്കൽ കോളേജ് ഗണപതി’ സർവീസ് നടത്തുന്നത്. ബസിന്റെ ചിത്രത്തിനൊപ്പം രസകരമായ അടിക്കുറുപ്പും പങ്കുവച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്- ഗവൺമെന്റ് വക ഒരു മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിന്റെ പേരിൽ ഒരു ദൈവം. ആ ദൈവത്തിന്റെ പേരിൽ ഒരു ബസ് !
Read More