നീലത്താമര എന്ന ചിത്രത്തിലൂടെയെത്തി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മലയാളികളുടെ പ്രിയതാരമാണ് അര്‍ച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെത്തന്നെ താരത്തിന് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റന്‍ ആന്‍സര്‍ സെക്ഷനില്‍ ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് അര്‍ച്ചന നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് അര്‍ച്ചന നല്കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുത്. ചോദ്യത്തിന് അര്‍ച്ചനയുടെ മറുപടി ഇങ്ങനെ… തീര്‍ച്ചയായും, പക്ഷേ നമ്മള്‍ക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്. 2016ല്‍ ആയിരുന്നു അര്‍ച്ചന വിവാഹിതയാകുന്നത്. കൊമേഡിയനായ അബീഷ് ആണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരും വേര്‍പിരിഞ്ഞെന്ന പ്രചാരണങ്ങളും…
Read MoreCategory: Today’S Special
അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല, തുറന്നു പറയുന്നതിൽ യാതൊരു നാണക്കേടും എനിക്കില്ല..! നിക് ജോനാസ് തുറന്നുപറയുന്നു…
സംഗീതജീവിതത്തിൽ മുന്നേറാൻ ഊർജമായി തനിക്കൊപ്പം നിൽക്കുന്നത് ഭാര്യ പ്രിയങ്ക ചോപ്രയാണെന്നു നിക് ജോനാസ്. പുതിയ ആൽബം ഒരുക്കാൻ തന്നെ പ്രചോദിപ്പിച്ചതും പ്രിയങ്കയാണെന്നും നിക് പറഞ്ഞു. ‘സ്പേസ്മാൻ’ ആൽബം പ്രിയങ്കയ്ക്കുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണെന്ന് നിക് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ഏറ്റവും പുതിയ ആൽബമായ സ്പേസ്മാന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു നിക്കിന്റെ വെളിപ്പെടുത്തൽ. ‘ ഞങ്ങൾ ഒരുമിച്ച് ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട സ്ഥലത്താണ് ജീവിക്കുന്നത്. ജീവിതത്തിൽ അവളെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. പാട്ടുകളൊരുക്കാൻ എനിക്കു പ്രചോദനമായത് അവളാണ്. എന്റെ ഭൂരിഭാഗം പാട്ടുകളും അവളെക്കുറിച്ചുള്ളവയാണ്. പുതിയ ആൽബം ഒരുക്കാൻ കാരണം അവളാണ്. അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല. അവളാണ് എന്റെ പ്രചോദനം എന്നു തുറന്നു പറയുന്നതിൽ യാതൊരു നാണക്കേടും എനിക്കില്ല’, നിക് ജോനാസ് പറഞ്ഞു.
Read Moreഹാപ്പി ബർത്ത്ഡേ ഇത്ത; മറിയത്തിന്റെ അമ്മായി എന്ന റോളാണ് ഏറ്റവും പ്രിയപ്പെട്ടത്..! പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സല്മാൻ
പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സല്മാൻ. ഇത്തയുടെ സ്വകാര്യതയെ മാനിച്ച് പിറന്നാള്‍ വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറില്ലായിരുന്നു. എന്നാൽ ഇത്തവണ ഇത് ചെയ്യണമെന്ന് തോന്നിയെന്നും ദുൽഖർ പറയുന്നു. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. ഇത്ത എന്റെ ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ ഇത്തയുടെ ആദ്യ മകനാണ്. ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം. ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിന്റെയും എന്റെ എല്ലാ സുഹൃത്തുക്കളുടെയും ഇത്ത. പക്ഷേ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. തിരക്കുകൾ കാരണം പഴയതു പോലെ കാണാനാകുന്നില്ല. പക്ഷേ അതൊന്നും നമുക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കില്ല തനിക്കറിയാമെന്നും ദുൽഖർ കുറിക്കുന്നു.
Read Moreഅഭിരാമിക്ക് മനസ്സു നിറയുന്ന വിഷുക്കൈനീട്ടം നല്കി കൃഷ്ണകുമാര്‍ ! ഇനി ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങില്ല…
മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്‍ട്ട്ഫോണ്‍ നല്കി നടന് കൃഷ്ണകുമാര്‍. തിരുവല്ലം എസ്പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ശ്രീവരാഹം പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടകവീട്ടില്‍ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല്‍ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ, ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ…
Read Moreനേരം ഇരുട്ടി വെളുത്തപ്പോള്‍ മുമ്പില്‍ കണ്ടത് ‘പാല്പ്പുഴ’ ! ഞെട്ടിത്തരിച്ച് നാട്ടുകാര്‍; വീഡിയോ കാണാം…
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്ന് രാഷ്ട്രീയക്കാര്‍ വാഗ്ദാനം നല്‍കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പില്ലാത്ത കാര്യമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മുമ്പില്‍ ഒഴുകുന്ന പാല്പ്പുഴ കണ്ടതിന്റെ അമ്പരപ്പിലാണ് ഒരുകൂട്ടം ജനങ്ങള്‍. യുകെയിലാണ് സംഭവം. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്സ് നദിയാണ് ഒരു പാല്‍പ്പുഴയായി മാറിയത്. പക്ഷെ നടന്നത് ഇന്ദ്രജാലമൊന്നുമല്ല, ഒരു അപകടമായിരുന്നു, പാല് വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാല് മൊത്തം നദിയിലേക്കൊഴുകി. നദിയിലെ വെള്ളം മുഴുവന്‍ പാല് നിറമായി. മേയ് ലൂയിസ് എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ആറ് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. പാലത്തിന് മുകളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ നദിയാകെ ‘പാലൊഴുകും പുഴ’യായി കാണാം. പാലിന് പകരം വണ്ടിയില്‍ തേനായിരുന്നെങ്കിലോ എന്ന്…
Read Moreഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡിന്റെ സഹായം ഇനി ഇന്ത്യയിലും ! ഈ സൗകര്യം ഡ്രൈവിംഗ് അനായാസകരമാക്കും; ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം…
ഗൂഗിള്‍ അവതരിപ്പിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ ഒന്നായ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡ് ഇനി ഇന്ത്യയിലും ലഭ്യമാകും. നിലവില്‍ ഈ സൗകര്യം അമേരിക്കയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, യുകെ, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും സവിശേഷത ലഭിക്കും. ഡ്രൈവിംഗ് മോഡ് നാവിഗേഷന്‍ സ്ക്രീനിന്റെ പുറത്ത് പോകാതെ തന്നെ മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഇത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വാഹനമോടിക്കുമ്പോള്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ ശബ്ദം ഉപയോഗിച്ച് കോളുകളും മെസേജുകളും അയക്കാനും സ്വീകരിക്കാനും കഴിയും. വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള മെസേജുകള്‍ ഫോണില്‍ നോക്കാതെ തന്നെ അറിയാം. കോളുകള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കും, ശബ്ദം ഉപയോഗിച്ച് തന്നെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. പ്രസ്തുത സൗകര്യങ്ങള്‍ക്ക് പുറമെ…
Read Moreലാലേട്ടന് അതിന്റെയൊന്നും ഒരാവശ്യവുമില്ല ! വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം; അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍…
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്. അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഒരു എഫ്എം ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചില്. ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന് ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന്…
Read Moreഫിറ്റ്നെസ് ക്യൂന്‍ ! സാനിയ ഇയ്യപ്പന്റെ ഇടിവെട്ട് വര്‍ക്ക്ഔട്ട് വീഡിയോ വൈറലാകുന്നു…
ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ താരമാണ് സാനിയ ഇയ്യപ്പന്‍. നര്‍ത്തകി എന്ന നിലയിലും അതുല്യ പ്രകടനം നടത്തിയിട്ടുള്ളയാളാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതും ആ വേഷത്തിലൂടെ ആയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ മലയാളത്തിലേക്ക് കടന്നു വന്നത്. ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി ആയിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 2014 തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു. മികച്ച പ്രേക്ഷകപ്രീതി ആ വേഷത്തിനും ലഭിച്ചിരുന്നു. അതിനുശേഷം താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ജനപ്രീതി നേടിയവ തന്നെയാണ്. ലൂസിഫര്‍,പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന…
Read Moreപേളി മാണിയും ശ്രീനിഷും കുഞ്ഞിനിട്ടത് നല്ല കിടിലന്‍ പേര് ! കുഞ്ഞിന്റെ പേര് ഇങ്ങനെ…
നടി,മോഡല്‍,അവതാരക എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച ആളാണ് പേളി മാണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ അഭിനയിച്ചത് പേളിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഈ ഷോയിലെ സഹ മത്സരാര്‍ഥിയായ ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് കല്യാണം കഴിച്ച പേളി ഇപ്പോള്‍ ഇവരുടെ ആദ്യത്തെ കണ്മണിയ്ക്ക് പേരിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ആരാധകരും പേളിയുടെ പ്രെഗ്നന്‍സി ആഘോഷമാക്കിയിരുന്നു. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവള് ജീവിതത്തിലേക്ക് വന്നിട്ട് 28 ദിവസമായിയെന്നും ഇരുവരുടെയും ജീവിതത്തെ നിള കൂടുതല്‍ സന്തോഷം നിറഞ്ഞതും മനോഹരവുമാക്കി തീര്‍ത്തുവെന്നാണ് പേളി കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് കുറിച്ചിരിക്കുന്നത്. https://www.facebook.com/PearleMaaneyOnline/posts/311316677026481
Read Moreഈ ലഡ്ഡു വേറെ ലെവല്‍ ! മാഗി കൊണ്ടുള്ള ലഡ്ഡു സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
മാഗി ന്യൂഡില്‍സ് കൊണ്ട് പലവിധ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, മാഗി ദോശ തുടങ്ങിയ പരീക്ഷണങ്ങള്‍ പലപ്പോഴും ഹിറ്റാകാറുമുണ്ട്. മാഗി കൊണ്ട് ലഡ്ഡു ഉണ്ടാക്കിയ പരീക്ഷണമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഫേസ്ബുക്കില്‍ ആദ്യമെത്തിയ മാഗി ലഡുവിന്റെ ചിത്രം നിമിഷനേരത്തിലാണ് വൈറലായത്. എന്നാല്‍ ഇതിന്റെ റെസിപ്പി ആര്‍ക്കും കിട്ടിയിട്ടില്ല. മാഗി പച്ചയ്ക്ക് ശര്‍ക്കരയ്ക്കൊപ്പം ചേര്‍ത്താണ് ലഡ്ഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡ്ഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.
Read More