തൃശൂര്‍: തൃശൂര്‍ പൂരം ട്രോളന്മാര്ക്കു പൂരക്കാലമാണ്. പൂരം നടത്തിപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും അവ്യക്തതകളും ട്രോളന്മാര് ആഘോഷമാക്കുമ്പോള്‍ ട്രോള്‍ തൃശൂരിന്റെ പൂരം ജോജി ട്രോള്‍ വൈറലായി. തൃശൂര്‍ പൂരത്തേയും തൃശൂര്ക്കാരേയും വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരെയാണ് ട്രോള്‍ തൃശൂര്‍ തങ്ങളുടെ ജോജി ട്രോളിലൂടെ കൈകാര്യം ചെയ്യുന്നത്. ഫഹദ് ഫാസിലിന്റെ പുതിയ സിനിമ ജോജിയിലെ ഏറ്റവും ഹിറ്റ് സീനുകളിലൊന്നായ ബാബുരാജിന്റെ കിടു ഡയലോഗാണ് ട്രോള്‍ തൃശൂര്‍ ഉപയോഗിച്ചിരിക്കുന്നത്. കിട്ടിയ ഗ്യാപ്പില്‍ തൃശൂര്‍ പൂരത്തേയും തൃശൂര്ക്കാരേയും കുറ്റം പറഞ്ഞുനടക്കുന്നവരെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എന്നാരംഭിക്കുന്ന ഡയലോഗാണ് ട്രോളില്‍. അവരോട് ഒന്നേ പറയാനുള്ളൂ. ഇനി അങ്ങനെ പറഞ്ഞുനടക്കുന്നവരെ ഞങ്ങള്‍ നിയമപരമായും കായികമായും നേരിടും എന്ന സിനിമാ ഡയലോഗ് അതുപോലെയും ഉപയോഗിച്ചിട്ടുണ്ട്. അതിപ്പോ ഫേസ്ബുക്കിലിരുന്നു കണകൊണ പറയുന്നവരായാലും ചാനലില്‍ ഇരുന്നു താളത്തില്‍ പറയുന്നവരായാലും ശരി എന്ന താക്കീതോടെയാണ് ട്രോള്‍ അവസാനിക്കുന്നത്.
Read MoreCategory: Today’S Special
നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം മുടി മുറിച്ച് നിലാന്‍ഷി ! ഗിന്നസ് റെക്കോഡ് ജേതാവിന്റെ മുടിയ്ക്കുണ്ടായിരുന്നത് ആറടിയോളം നീളം;വീഡിയോ കാണാം…
ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന നിലയിലാണ് നിലാന്‍ഷി പട്ടേല്‍ 2018ല്‍ തന്റെ 16-ാം വയസ്സില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ നിലാന്‍ഷി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ആ മനോഹരമായ നീളന്‍ മുടി മുറിച്ചതിലൂടെയാണ്. നീണ്ട 12 വര്‍ഷത്തിനു ശേഷമാണ് ഈ കൗമാരക്കാരി തന്റെ മുടി മുറിക്കുന്നത്. അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറ് അടിയോളം മുടിക്ക് നീളം വെച്ചിരുന്നു. തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരത്തില്‍ 12 വര്‍ഷത്തോളം നിലാന്‍ഷി മുടി വളര്‍ത്തിയത്. ആറ് വയസ് മുതല്‍ മുടി വെട്ടാതെ സൂക്ഷിക്കുകയായിരുന്നു. ഡിസ്‌നിയുടെ നീളന്‍ മുടിക്കാരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം റപുന്‍സലിനോടാണ് നിലാന്‍ഷിയെ എല്ലാവരും ഉപമിച്ചുകൊണ്ടിരുന്നത്. നിലാന്‍ഷിയുടെ മുറിച്ച നീളന്‍ മുടി മ്യൂസിയത്തിലേക്ക് സംഭാവന നല്‍കും. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന…
Read Moreഎന്റെ സുന്ദരിനികിയും സ്‌പെഷലാണ് ! തന്റെ ജീവിതത്തിലുണ്ടായിരിക്കുന്ന പുതിയ കാര്യം ആരാധകരെ അറിയിച്ച് നസ്രിയ…
വിവാഹത്തിനു ശേഷം വളരെ അപൂര്‍വം ചിത്രങ്ങളില്‍ മാത്രമേ നസ്രിയ നസിം അഭിനയിച്ചിട്ടുള്ളൂ. കൂടെ, ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നിങ്ങനെ പോകുന്നു അത്. ഇപ്പോഴിതാ, ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. ”ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്‌പെഷല്‍ ആണല്ലോ, എന്റെ സുന്ദരനികിയും സ്‌പെഷല്‍ ആണ്,” നസ്രിയ കുറിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, തന്‍വി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
Read Moreബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി !വരവേല്‍പ്പ് സിനിമയുടെ കഥ തന്റെ അച്ഛന്റെ ജീവിതമെന്ന് ശ്രീനിവാസന്‍
മോഹന്‍ലാലിനെ നായകനാക്കി ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ സിനിമ മികച്ച വിജയം നേടിയതിനോടൊപ്പം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വരവേല്‍പ്പ് എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ രചയിതാവായ ശ്രീനിവാസന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനി അധികമാര്‍ക്കും അറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അച്ഛന്‍ വാങ്ങിയ ബസും അത് തല്ലിത്തകര്‍ത്തതുമെല്ലാം കോര്‍ത്തിണക്കിയാണ് വരവേല്‍പ്പിന്റെ കഥ ഒരുക്കിയതെന്ന് ശ്രീനി പറയുന്നു. വരവേല്‍പ്പ് സിനിമയിലെ മുരളീധരന്റെ അനുഭവങ്ങള്‍ തന്റെ അച്ഛന് സംഭവിച്ചതാണെന്നും അന്നത്തെ പാര്‍ട്ടിക്കാരുടെ മാനസിക വളര്‍ച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിന് വരുത്തി വച്ചത്. ശ്രീനിവാസന്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയില്‍ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി. അതോടെ പാര്‍ട്ടിക്കാരുടെ…
Read Moreഒറിജിനലായി എന്നെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ സംവിധായകന്‍ പദ്ധതിയിട്ടു ! തുറന്നു പറച്ചിലുമായി നടി ഐശ്വര്യ…
മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാള സിനിമയിലെ പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകള്‍കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്‌ളൈസില്‍ നായികയായി. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. മോഹന്‍ലാല്‍-ജഗദീഷ് കോമ്പിനേഷനില്‍ നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ബട്ടര്‍ഫ്ളൈസ് കോമഡിയും, സെന്റിമെന്‍സും, റൊമാന്‍സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു. മലയാളത്തില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ബട്ടര്‍ഫ്ളൈസ് എന്നും സിനിമയിലെ രസകരമായ ഒരു…
Read Moreപലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു ! അന്ന് വിവേക് മരണത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ…
നടന്‍ വിവേകിന്റെ വിയോഗം ആരാധകര്‍ക്ക് തീരാനഷ്ടമാണ്. എന്നും എല്ലാവരെയും സന്തോഷിപ്പിച്ചിരുന്ന ആ നല്ല മനുഷ്യന്‍ ഇനിയില്ലെന്ന് വിശ്വസിക്കാനായിട്ടില്ല ആരാധകര്‍ക്ക്. നല്ല സന്ദേശങ്ങള്‍ നിറഞ്ഞ നടന്റെ ഹാസ്യരംഗങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ‘ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും, പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു’, എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ജീവിക്കുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് അവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.
Read Moreഇനി മുതല്‍ ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ചാര്‍ജര്‍ ലഭിക്കില്ല ! കാരണമായി കമ്പനി പറയുന്നത്…
പുതുതായി ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ ചാര്‍ജര്‍ ലഭിക്കില്ലെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു.വിലയേറിയ ഉപകരണമായ ഐഫോണിനൊപ്പം ചാര്‍ജര്‍ പോലും നല്‍കാത്ത ആപ്പിളിന്റെ പിശുക്ക് ചര്‍ച്ചാവിഷയമാകുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാരണവും കമ്പനി വ്യക്തമാക്കി. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇത് സ്ഥാപിക്കാനായി ചില കണക്കുകളും കമ്പനി പുറത്തുവിട്ടിരിക്കുന്നു. എയര്‍പോഡുകളും ചാര്‍ജിങ് അഡാപ്റ്ററുകളും നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, ചെമ്പ്, ടിന്‍, സിങ്ക് തുടങ്ങിയ വസ്തുക്കള്‍ ആവശ്യമാണ്. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകളും മറ്റും നല്‍കാതിരിക്കുക വഴി തങ്ങള്‍ 8.61 ലക്ഷം ടണ്‍ ചെമ്പ്, സിങ്ക് എന്നീ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിച്ചു എന്നാണ് ആപ്പിളിന്റെ പുതിയ പാരിസ്ഥിതിക പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാര്‍ജര്‍ ഒപ്പം നല്‍കാതിരിക്കുക വഴി ഐഫോണ്‍ വില്‍ക്കുന്ന ബോക്‌സിന്റെ വലുപ്പം കുറയ്ക്കാനായെന്നും കമ്പനി പറയുന്നു. ചാര്‍ജിങ് അഡാപ്റ്ററുകള്‍ നല്‍കാതിരിക്കാനുള്ള തീരുമാനം ധീരമായിരുന്നുവെന്നും അത്…
Read Moreഇവിടെ കോവിഡൊന്നും ഇല്ല…അതുകൊണ്ട് വാക്‌സിനും വേണ്ട; രോഷത്തോടെ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍; പ്രസ്താവന ചര്‍ച്ചയാകുന്നു…
സിനിമാലോകത്തെ ആകെ ദുഖത്തിലാക്കിക്കൊണ്ടാണ് നടന്‍ വിവേക് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിവേകിന്റെ മരണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വാക്സിന്‍ സ്വീകരിച്ചതാണ് മരണകാരണം എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി. അതിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും കോവിഡ് വാക്സിന്‍ എന്തിനാണ് എടുക്കുന്നതെന്നുമാണ് നടന്‍ ചോദിക്കുന്നത്. വിവേക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മന്‍സൂര്‍ അലിഖാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇപ്പോഴാണ് ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന്‍ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ…
Read Moreഒരു കാര്യവുമില്ലായിരുന്നു ! അനാവശ്യ ത്വക്ക് ചികിത്സയ്ക്കു വിധേയയായി പണി വാങ്ങിച്ചുവെന്ന് നടി റെയ്‌സ…
തന്നെ അനാവശ്യമായി ത്വക്ക് ചികിത്സയ്ക്കു വിധേയമാക്കിയെന്ന ആരോപണവുമായി നടി റെയ്‌സ വില്‍സണ്‍ രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് റെയ്‌സ വിവരം പങ്കുവയ്ച്ചത്. ചികിത്സ പിഴച്ചു പോയെന്ന് റൈസ പറയുന്നു. ഇടത് കണ്ണിന് താഴെ നീലനിറത്തില്‍ തടിച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു. ഫേഷ്യല്‍ ട്രീറ്റ്മെന്റിനാണ് പോയത്. എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്. റെയ്‌സയുടെ കുറിപ്പില്‍ പറയുന്നു.
Read Moreഞങ്ങള്‍ തമ്മില്‍ അടിയുണ്ടായിട്ടുണ്ട് ! വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് അനുസിത്താര…
സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും മലയാളികളുടെ മനംകവര്‍ന്ന അപൂര്‍വം നായികമാരിലൊരാളാണ് അനു സിത്താര, മറ്റു നടികളില്‍ നിന്നു വ്യത്യസ്ഥമായി വിവാഹശേഷമായിരുന്നു അനു സിനിമയിലേക്ക് എത്തിയത്. ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതേ സമയം പലപ്പോഴും ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് അനു സിത്താര തുറന്ന് പറയാറുണ്ടായിരുന്നു. അനുവിന്റെ മാതാപിതാക്കള്‍ രണ്ടു വ്യത്യസ്ഥ മതങ്ങളില്‍പ്പെട്ടവരാണ്. അവരുടെ മാതൃകാ ജീവിതത്തെക്കുറിച്ച് അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചും വാചാലയാവുകയാണ് നടിയിപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ക്യാവ്യ മാധവന്റെ ഛായയുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്നും അനു പറഞ്ഞു. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ തോന്നിയിട്ടില്ല.…
Read More