മൃഗങ്ങളെ കണ്ട് സന്തോഷിക്കാനാണ് സാധാരണ മൃഗശാലകൾ സന്ദർശിക്കുന്നത്. എന്നാൽ അവിടെയും സ്ഥിതി പരിതാപകരമാണെങ്കിലോ? തായ്ലൻഡിലെ ഒരു മൃഗശാലയുടെ അവസ്ഥയം ഏതാണ്ട് സമാനമാണ്. ഭക്ഷണത്തിനായി കൂടിനു പുറത്തേക്ക് കൈനീട്ടുന്ന ചിമ്പാൻസി, എല്ലും തോലുമായി പശുക്കളും കടുവകളും, മൃഗങ്ങളെല്ലാം കൊടുംപട്ടിണി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം തുറന്ന മൃഗശാലയിൽ സന്ദർശനത്തിനെത്തിയവരോട് മൃഗങ്ങൾ ഭക്ഷണത്തിനായി യാചിക്കുകയാണ്. ലോക്ഡോൺ ഏർപ്പെടുത്തിയ സമയത്ത് മൃഗശാല അധികൃതർ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം നൽകുകയും പരിചരിക്കുകയും ചെയ്യാത്തതാണ് അവ ഈ നിലയിലാവാൻ കാരണമെന്ന് സന്ദർശകർ പറയുന്നു. എന്നാൽ മൃഗങ്ങളുടെ സ്വാഭാവിക ശരീര പ്രകൃതിയാണിതെന്നും ചില മൃഗങ്ങൾ പ്രായമായതുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്നുമാണ് മൃഗശാല അധികൃതരുടെ വിശദീകരണം. എന്നാൽ ഭക്ഷണം ലഭിക്കാത്തതാണ് മൃഗങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് സർക്കാർ കണ്ടെത്തി.
Read MoreCategory: Today’S Special
കോവിഡ് മഹാമാരികാരണം യാത്ര മുടങ്ങി! ഭാര്യയോടുള്ള സ്നേഹം കാരണം ഈഫൽ ടവർ നിർമിച്ചു; ഇത്രയ്ക്ക് സ്നേഹം വേണ്ടെന്ന് അധികൃതർ
പ്രണയത്തിന്റെ മനോഹരമായ അടയാളമാണ് താജ്മഹൽ. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രണയമാണ് താജ് മഹൽ പണിയുവാനുള്ള കാരണമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. മുംതാസിന്റെ മരണത്തിനു ശേഷമാണ് താജ്മഹലിന്റെ പണി തുടങ്ങിയത്. 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീടാണ് ഇതിനു ചുറ്റും ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പണിതീർത്തത്. ഭാര്യക്ക് പ്രണയ സമ്മാനമായി ഈഫൽ ടവറിന്റെ മോഡൽ നിർമിച്ച് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ലണ്ടൻ സ്വദേശിലെ സസെക്സ് സ്വദേശിയായ നിക്ക് ചാർമാൻ. വിവാഹശേഷം ഹണിമൂൺ യാത്രയുടെ ഭാഗമായി 1995ൽ നിക്കും ഭാര്യ ബെർണിയും ഈഫൽ ടവർ സന്ദർശിക്കാൻ പോയിരുന്നു. ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് വീണ്ടും ഈഫൽ ടവർ കാണാൻ പോകാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. എന്നാൽ കോവിഡ് മഹാമാരികാരണം യാത്ര മുടങ്ങിയ ഇതോടെയാണ് ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ നിക്ക് ഈഫൽ ടവറിന്റെ മോഡൽ നിർമാണം തുടങ്ങിയത്. വീടിന്റെ അടുത്തുള്ള ഷെഡിൽ രഹസ്യമായിട്ടായിരുന്നു…
Read Moreആദ്യം മമ്മൂട്ടിയുടെ വക്കീല്‍, ഇപ്പോള്‍ മോഹന്‍ലാലിന്റേയും! ജോര്‍ജുകുട്ടിയുടെ വക്കീല്‍ ഹൈക്കോടതിയിലുണ്ട്; അഡ്വ. ശാന്തിയെ തേടി അഭിനന്ദനങ്ങള്‍ പ്രവഹിക്കുന്നു
കൊച്ചി: പ്രതിക്കൂട്ടില്‍ നില്ക്കുന്ന ജോര്‍ജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ സിനിമ ദൃശ്യം രണ്ടിലെ സൂപ്പര്‍ ട്വിസ്റ്റുകളിലൊന്നാണ്. ആ ഷോട്ടിനെ ഒറ്റ ടേക്കില്‍ മനോഹരമാക്കിയത് അഡ്വ. ശാന്തി മായാദേവിയാണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും തിരക്കേറിയ അഭിഭാഷകയാണ് ശാന്തി. ഹൈക്കോടതിയിലെ അഭിഭാഷകയാണ് ഈ തിരുവനന്തപുരം സ്വദേശി. ക്ലൈമാക്സിലെ ആ സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ പ്രതികരണം ഒറ്റ വാക്കിലായിരുന്നു, നന്നായി. അത് വലിയ അംഗീകാരമായിരുന്നുവെന്ന് ശാന്തി പറഞ്ഞു. ജോര്‍ജ്കുട്ടിയുടെ വക്കീലായി എത്തി മിന്നിച്ച അഡ്വ. രേണുക എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. തിരുവനന്തപുരം നെടുമങ്ങാട്ടെ അഭിഭാഷക കുടുംബത്തില്‍നിന്നുള്ള ശാന്തി പഠനകാലത്ത് സ്വകാര്യ ചാനലില്‍ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു. അച്ഛന്റെ മൂത്ത സഹോദരന് നെടുമങ്ങാട് കെ. സതീശ് കുമാറിന്റെ പാത പിന്തുടര്ന്ന് അഭിഭാഷക കുപ്പായം അണിഞ്ഞതോടെ ചാനല്‍ അവതാരക വേഷം അഴിച്ചുവെച്ചു. വഞ്ചിയൂര്‍…
Read Moreതറയിലെ പൊത്തിൽ നിറച്ചും മൂർഖൻ പാമ്പുകൾ! പേടിച്ചുവിറച്ച് വീട്ടുകാര്‍; ഒടുവില്‍… (വീഡിയോ കാണാം )
കരയില്‍ ജീവിക്കുന്നവയില്‍ ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് മൂര്‍ഖന്‍. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകള്‍ ആണ് ഉള്ളത്. ആയതിനാല്‍ വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാന്‍ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടി കടിക്കുമ്പോള്‍ ശരീരത്തില്‍ ഏല്‍പ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് വിഷമാണ് മൂര്ഖനുള്ളത്. പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. വീട്ടില്‍ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാല്‍ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്ക ആളുകളും. അത് രക്തത്തിലൂടെ കലര്‍ന്ന് തലച്ചോറിലെത്തിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും അപ്പോള്‍ തന്നെ മരണം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും. ആളനക്കം ഇല്ലാത്ത ഏരിയയിലാണ് സാധരണ പാമ്പുകളെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ നമ്മള് വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം…
Read Moreഫുട്ബോൾ ടീം പോരാ, കൗരവപ്പട വേണം..! എട്ടു ലക്ഷം പൗണ്ട് ചെലവാക്കി, വാടക ഗർഭധാരണത്തിലൂടെ 100 കുട്ടികളെ നേടാൻ റഷ്യൻ ദമ്പതികൾ
കുട്ടികളില്ലാത്തവർ ശാസ്ത്രീയ മാർഗങ്ങളിലൂടെ കുട്ടികളെ നേടുന്ന വഴികൾ ലോകമെന്പാടും പരീക്ഷിക്കപ്പെടുന്നുണ്ട്.എന്നാൽ, നിലവിൽ പതിനൊന്നു കുട്ടികളുള്ള ദന്പതികൾ വീണ്ടും അതിനു തുനിഞ്ഞാലോ. അങ്ങനെയൊരു വാർത്തയാണ് റഷ്യയിൽനിന്നു വരുന്നത്. അന്പത്താറുകാരൻ ഗാലിപ് ഓസ്റ്റർക്കും ഇരുപത്തിമൂന്നുകാരി ക്രിസ്റ്റീന ഓസ്റ്റർക്കും ഇപ്പോൾ കുട്ടികൾ പതിനൊന്ന്. ഒരു ഫുട്ബോൾ ടീമിനുള്ള ആളുണ്ടല്ലോ എന്നു വലിയ കുടുംബങ്ങളെ പരാമർശിച്ച് അതിശയോക്തി കലർത്തി പലരും പറയാറുണ്ടല്ലോ. ഇവരുടെ കാര്യത്തിൽ അതു സത്യമായിരിക്കുന്നു. പക്ഷേ, പതിനൊന്നുപോരാ നൂറ്റഞ്ചു വേണമെന്ന് ഇരുവർക്കും മോഹം. മിനിമം നൂറെങ്കിലും തികയ്ക്കണമത്രേ! മോഹം കൊണ്ടാൽ…പിന്നെ പറയേണ്ടല്ലോ. ഗാലിപ് ലക്ഷാധിപതിയായ ബിസിനസുകാരൻ. കാശൊന്നും പ്രശ്നമേയല്ല. ഗാലിപും ക്രിസ്റ്റീനയും എന്തിനും തയാർ. വാടക ഗർഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കാനാണ് ദന്പതികളുടെ പരിപാടി. അതിനായി 8 ലക്ഷം പൗണ്ട് ചെലവാക്കാനുമൊരുക്കം. പതിനൊന്നിൽ പത്തുംനിലവിലെ 11 കുട്ടികളിൽ പത്തും വാടക ഗർഭധാരണത്തിലൂടെ പിറന്നവരാണ് എന്നതു വാർത്തയിലെ മറ്റൊരു കൗതുകം. ആറു വർഷം…
Read Moreഎന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള് തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട ആളും ! മോഹന്‍ലാലിനെക്കുറിച്ച് എസ്തര് പറയുന്നതിങ്ങനെ…
ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച എസ്തര് അനില്‍ ദൃശ്യം-2വിലും അനുമോളായി എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തര് എസ്തറിന്റെ കുറിപ്പ്… ”സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള് തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാന്‍ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാല്‍ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന് അടുത്തുവരും. ഒരിക്കല്‍ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അന്‍സിബയും…
Read Moreദൃശ്യം 2വിലെ ജോര്‍ജ്കുട്ടിയുടെ വക്കീലിനെ തിരയുന്നവര്‍ക്കായി ! ശാന്തി പ്രിയയുടെ വിശേഷങ്ങള്‍ അറിയാം…
മലയാള സിനിമ പ്രേക്ഷകരെ ആവേശക്കൊടുമുടിയേറ്റുകയാണ് ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ചിത്രം. ചിത്രം ഇറങ്ങിയതിനു ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു മുഖം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്കുട്ടിയുടെ വക്കീലായി വന്ന അഡ്വ.രേണുകയുടേതായിരുന്നു. ശാന്തിപ്രിയയാണ് അഡ്വ.രേണുകയായി സിനിമയിലെത്തിയത്. എന്നാല്‍ മറ്റൊരു കൗതുകമുള്ളത് ശാന്തി പ്രിയ യഥാര്‍ഥ ജീവിതത്തിലും ഒരു വക്കീലാണെന്നുള്ളതാണ്. 2014മുതല്‍ ഇവര്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ ബിഹൈന്‍ഡ് വുഡ്സിനു നല്കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശാന്തി.
Read Moreഐസിയുവില്‍ കിടക്കുമ്പോഴും അര്‍പ്പണ മനോഭാവത്തില്‍ മാറ്റമില്ലാതെ എസ്ജികെ ! സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘ആശുപത്രി എഡിറ്റിംഗ്’ ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ക്ക് പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു പക്ഷെ ഇത്രയധികം ലോക രാജ്യങ്ങളില്‍ സഞ്ചരിച്ച സഞ്ചാരികള്‍ തന്നെ വിരളമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം രാജ്യങ്ങളിലെ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്ന വിധത്തില്‍ പങ്കുവെച്ചിട്ടുള്ള ഏക ലോകസഞ്ചാരിയും ആരാധകര്‍ ‘എസ്ജികെ’ എന്നു വിളിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര മാത്രമാകും. വെറും ഒരു സഞ്ചാരി എന്നതിലുപരി നിരവധി ആളുകള്‍ക്ക് പ്രചോദനമേകുന്ന ഒരു വ്യക്തിത്വം കൂടിയാണ് സന്തോഷ്. തങ്ങളുടെ ചുറ്റുപാടുകളില്‍ മാത്രം ജീവിതം ജീവിച്ചു തീര്‍ക്കുന്ന ആളുകള്‍ക്ക് വിശാലമായ ലോകത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുത്ത ഒരു വ്യക്തിത്വം എന്ന് വേണം സന്തോഷ് ജോര്‍ജിനെ വിശേഷിപ്പിക്കാന്‍. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ നിന്ന് ലോകയാത്ര ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കാന്‍ അര്‍പ്പണബോധം നിറഞ്ഞ അക്ഷീണമായ മനസ്സും. സഫാരി എന്ന ചാനലും ആ ലക്ഷ്യത്തിന്റെ ഭാഗമായി പിറവിയെടുത്തതാണ്.…
Read Moreകറി വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം ! കല്യാണപന്തലില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞയടി; നിരവധി പേര്‍ക്ക് പരിക്ക്…
വിവാഹസദ്യയ്ക്ക് കറി വിളമ്പുന്നതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ വിവാഹപന്തലില്‍ പൊരിഞ്ഞയടി. ആര്യങ്കാവില്‍ നടന്ന വിവാഹത്തില്‍ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ സ്ത്രീകള്‍ക്കടക്കം പരിക്കേറ്റു. കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംസാരം ഒടുവില്‍ ഏറ്റുമുട്ടലിന് വഴിവെയ്ക്കുകയായിരുന്നു. ആര്യങ്കാവ് പോലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. മദ്യപിച്ച് വിവാഹത്തിനെത്തിയവരാണ് വഴക്കുണ്ടാക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്യങ്കാവ് സ്വദേശിനിയാണ് വധു. വരന് കടയ്ക്കല്‍ സ്വദേശിയും. ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും ഒന്നിച്ചു ജീവിക്കാനാണ് ഇവരുടെ തീരൂമാനം. ഇരുവരും വരന്റെ വീട്ടിലേക്ക് പോയി.
Read Moreലേശം ഉപ്പു കൂടുതലാണല്ലോ ചേട്ടാ ! കുഴച്ച മാവില്‍ ആവശ്യം പോലെ തുപ്പി റൊട്ടിയുണ്ടാക്കി; വീഡിയോ വൈറലാകുന്നു…
കുഴച്ച മാവില്‍ തുപ്പിവച്ച ശേഷം അതുകൊണ്ട് റൊട്ടിയുണ്ടാക്കിയ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി നൗഷാദ് ആണ് അറസ്റ്റിലായത്. ഇയാള്‍ കുഴച്ച മാവില്‍ തുപ്പി റൊട്ടിയുണ്ടാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിന്ദു ജാഗരണ്‍ മഞ്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊറോണ വൈറസ് പരത്തിയതിന് എതിരെയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മാവ് പരത്തിയതിന് ശേഷം അതിലേക്ക് തുപ്പുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒരു വിവാഹ ചടങ്ങില്‍ ഭക്ഷണം പാകം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. ഇത്തരത്തിലുള്ള വൃത്തികേടുകള്‍ പല ഭക്ഷണശാലകളിലും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More