ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​ത്ത് വീണ്ടും ഏറ്റുമുട്ടുന്നു;  സ​​​​​ച്ചി​​​​​ൻ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ!

  മും​​​​​ബൈ: സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ൽ വീ​​​​​ണ്ടും ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​ത്ത് ഏ​​​​​റ്റു​​​​​മു​​​​​ട്ടാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ങ്ങു​​​​​ന്നു. 2023 സീ​​​​​സ​​​​​ണ്‍ റോ​​​​​ഡ് സേ​​​​​ഫ്റ്റി വേ​​​​​ൾ​​​​​ഡ് സീ​​​​​രീ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ എ​​​​​ത്തു​​​​​ന്ന​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു ത​​​​​വ​​​​​ണ​​​​​യും ഇ​​​​​ന്ത്യ​​​​​ൻ ലെ​​​​​ജ​​​​​ൻഡ്സാ​​​​​യി​​​​​രു​​​​​ന്നു ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ. 2023 സീ​​​​​സ​​​​​ണ്‍ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കാ​​​​​ൻ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് സ​​​​​മ്മ​​​​​ത​​​​​മ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. അ​​​​​ടു​​​​​ത്ത മാ​​​​​സ​​​​​മാ​​​​​യി​​​​​രി​​​​​ക്കും മൂ​​​​​ന്നാം എ​​​​​ഡി​​​​​ഷ​​​​​ൻ റോ​​​​​ഡ് സേ​​​​​ഫ്റ്റി വേ​​​​​ൾ​​​​​ഡ് സീ​​​​​രീ​​​​​സ് ന​​​​​ട​​​​​ക്കു​​​​​ക. ഇ​​​​​ത്ത​​​​​വ​​​​​ണ ഒ​​​​​ന്പ​​​​​ത് ടീ​​​​​മു​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

Read More

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് !

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിന്‍ അറിയിച്ചു. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുകയും ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുകയും ചെയ്തിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താന്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു. താരം വീട്ടില്‍ തന്നെ ക്വാറന്റൈനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പ്രതിപക്ഷം സ്‌പോര്‍ട്മാന്‍ സ്പിരിറ്റ് മറന്നു; രാജ്യസഭയില്‍ സച്ചിന് ‘കന്നി പ്രസംഗം’ നടത്താനായില്ല; പത്തു മിനിറ്റ് പ്രസംഗത്തിനായി കാത്തുനിന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇളിഭ്യനായി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ തന്റെ കന്നി പ്രസംഗത്തിനൊരുങ്ങിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നിരാശ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെത്തുടര്‍ന്നാണു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രസംഗം ഉപേക്ഷിച്ചത്. രാജ്യത്തിന്റെ കായിക ഭാവിയെക്കുറിച്ചുള്ള ചെറു പ്രസംഗമായിരുന്നു സച്ചിന്‍ നടത്തേണ്ടിയിരുന്നത്. ദീര്‍ഘനാളായി പരിഗണിക്കപ്പെടാതെ കിടക്കുന്ന രാജ്യാന്തര മെഡല്‍ ജേതാക്കള്‍ക്കുള്ള സെന്‍ട്രല്‍ ഹെല്‍ത്ത് ഗാരന്റി സ്‌കീം, സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ കായിക മേഖല പിന്നാക്കം പോകുന്നതിനെ കുറിച്ചും സച്ചിന്‍ പ്രസംഗിക്കേണ്ടതായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാകിസ്താനുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആരോപിച്ചാണു പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ബഹളത്തില്‍ മുക്കിയത്. ഇന്നലെ സച്ചിന്‍ പ്രസംഗിക്കാനെഴുന്നതിനു പിന്നാലെ കോണ്‍ഗ്രസ് എംപിമാരും ഇരിപ്പിടങ്ങളില്‍ നിന്നു ചാടിയെഴുന്നേറ്റു. പ്രസംഗിക്കാമെന്ന പ്രതീക്ഷയില്‍ പത്തുമിനിറ്റോളം സച്ചിന്‍ എഴുന്നേറ്റു നിന്നു. സച്ചിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ…

Read More

സച്ചിന്‍ മൗനം വെടിയണം! രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കുന്നതിന് സച്ചിന്റെ അഭിപ്രായം നിര്‍ണായകമെന്ന് വിനോദ് റായ്

മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ തുടരുന്ന മൗനം വെടിയണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.റായ് പറയുന്നു. പ്രതിഭാധനന്മാരായ യുവ ക്രിക്കറ്റര്‍മാരാല്‍ സമ്പന്നമാണ് ടീം ഇന്ത്യ. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍…

Read More

സണ്ണിയുടെ ഇഷ്ട കളിക്കാരന്‍ സച്ചിനും കോഹ്‌ലിയുമൊന്നുമല്ല; പിന്നെയാരെന്നറിയേണ്ടേ

ബോളിവുഡിലെ മാദകസുന്ദരി സണ്ണി ലിയോണിന് അനവധി ആരാധകരാണുള്ളത്. ഇന്ത്യയിലെ മറ്റെല്ലാ ആളുകളെയും പോലെ സണ്ണിയ്ക്കും അല്‍പം കളിക്കമ്പമുണ്ട്. ക്രിക്കറ്റാണ് സണ്ണിയുടെ ഇഷ്ടകളി. ക്രിക്കറ്റില്‍ സണ്ണിയ്ക്ക് ഒരു ഇഷ്ടതാരവുമുണ്ട്. ആരാവും അതെന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നായിരിക്കും ഒട്ടുമിക്ക ഇന്ത്യാക്കാരുടെയും ഉത്തരം. ചിലര്‍ പറയും അത് വിരാട് കോഹ് ലിയാണെന്ന്. എന്നാല്‍ ഉത്തരം ഇവരൊന്നുമില്ല. ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് സണ്ണിയുടെ മനസില്‍ കയറിക്കൂടിയ കളിക്കാരന്‍. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും പത്താം ഐ.പി.എല്ലില്‍ ഫോമില്ലായ്മയില്‍ വലയുമ്പോഴും ധോനി തന്നെയാണ് തന്റെ ഇഷ്ടതാരമെന്ന് പറയുകയാണ് സണ്ണി. ട്വിറ്ററിലെ ആസ്‌ക് സണ്ണി എന്ന ചോദ്യോത്തര സെഷനില്‍ ഇഷ്ട ടീമും കളിക്കാരനും ഏതാണെന്ന് ഗണേഷ് കുമാര്‍ എന്നയാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറഞ്ഞത്. സണ്ണിയുടെ ഇഷ്ട ടീം ടീം ഇന്ത്യ തന്നെ. എന്തായാലും…

Read More