ഈ കോവിഡ് കാലത്തും മലയാളികളെ ത്രസിപ്പിച്ചു കൊണ്ട് തരംഗമാവുകയാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 എന്ന സിനിമ. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം മികച്ച ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം വന്ഹിറ്റായതിനെത്തുടര്ന്ന് ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. എല്ലാം തന്നെ വന്‍വിജയമാകുകയും ചെയ്തതോടെയാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചത്. എന്തായാലും രണ്ടാം ഭാഗവും വന്‍ഹിറ്റായതോടെ ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം ചിത്രം ‘ഹോളിവുഡില്‍’ എത്തുമോ എന്നതാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയുടെ സംവിധായകന് ജീത്തു ജോസഫ് തന്നെ ഉത്തരവും പറയുന്നുണ്ട്. ദൃശ്യം ഹോളിവുഡില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചിരുന്നുവെന്നും അയാള്‍ക്ക് ദൃശ്യത്തിന്റെ ഇംഗ്ലീഷ് തിരക്കഥ അയച്ചു കൊടുത്തുവെന്നും ജീത്തു ജോസഫ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്കാര്‍ ജേത്രി ഹിലാരി സ്വങ്കിനെ മുഖ്യ…
Read MoreCategory: Today’S Special
ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലില്‍ പെട്ടെന്നതാ പെരുമ്പാമ്പ് ! വൈപ്പര്‍ ഇട്ട് പാമ്പിനെ ഓടിച്ച് ദമ്പതികള്‍; വിമര്‍ശം വിളിച്ചുവരുത്തുന്ന വീഡിയോ വൈറലാകുന്നു…
ഓടുന്ന കാറിന്റെ മുമ്പിലെ ചില്ലില്‍ പെട്ടെന്ന് പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്താവും അവസ്ഥ. ഇത്തരത്തില്‍ ഓടുന്ന കാറിന്റെ മുന്നിലെ വിന്‍ഡ് സ്ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പര്‍ ഉപയോഗിച്ച് അകറ്റിയ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തിയില്‍ ഇടംപിടിക്കുന്നത്. കാര്‍ നിര്‍ത്തി പാമ്പിനെ മാറ്റുന്നതിന് പകരം വൈപ്പര്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ദമ്പതികളുടെ നടപടിക്കെതരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ദമ്പതികളായ മെലിസ ഹുഡ്സണും റോഡ്നി ഗ്രിഗ്സും ബ്രൂസ് ഹൈവേയില്‍ നിന്ന് അലിഗേറ്റര്‍ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ വിന്‍ഡ് സ്ക്രീനിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്. കാറിലേക്ക് പെരുമ്പാമ്പ് ഇഴഞ്ഞു കയറിയപ്പോള്‍ ഇവര്‍ കാര്‍ നിര്‍ത്തിയില്ല. പകരം വൈപ്പര്‍ ഉപയോഗിച്ച് അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാന്‍ ശ്രമിച്ച പാമ്പിനെ വൈപ്പര്‍ കൊണ്ട് തന്നെ ഇവര്‍ തടുത്തു. പിന്നീട് പാമ്പ് വിന്‍ഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയില്‍ കാണാം.…
Read Moreഅല്ല,അറിയാന്‍ പാടില്ലാത്തതു കൊണ്ട് ചോദിക്കുകയാ…തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ? തന്നെക്കുറിച്ച് ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കിയവരോട് നടി അനുശ്രീയ്ക്ക് പറയാനുള്ളത്…
ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച അഭിനേത്രി എന്ന നിലയില്‍ പേരെടുക്കാനും അനുശ്രീയ്ക്കായി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി താരങ്ങളാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുമ്പോട്ടു വന്നിട്ടുള്ളത്. നടന് ധര്മ്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസിലേക്ക് പോയതിനുപിന്നാലെ രമേശ് പിഷാരടി,ഇടവേള ബാബു,മേജര്‍ രവി എന്നിവര്‍ കോണ്ഗ്രസിലേക്കെത്തിയിരുന്നു. ഇതിനു പിന്നാലെ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസിലേക്കെത്തുമെന്ന പ്രചരണവും ഉണ്ടായി.മലയാളികളുടെ പ്രിയപ്പെട്ട നടി അനുശ്രി കോണ്‍ഗ്രസിലേക്കെന്ന പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അനുശ്രീയും കോണ്‍ഗ്രസിലേക്ക് എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. ഈ പ്രചാരണം നടത്തുന്നവര്‍ക്ക് വേറെ പണിയില്ലേ… എന്നാണ് അനുശ്രീ ചോദിക്കുന്നത്. ധര്മ്മജന് ഇഫക്റ്റ് തുടരുന്നു. അനുശ്രീയും കോണ്‍ഗ്രസിലേക്ക് എന്ന ക്യാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.…
Read Moreപന്നി ഫാമിലെ വേസ്റ്റില്‍ അനക്കം കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ! ദൈവത്തിന്റെ ഓരോ കളിയെന്നല്ലാതെ എന്തു പറയാന്‍…
പന്നിഫാമിലെ വേസ്റ്റില്‍ എന്തോ അനങ്ങുന്നതു കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വേസ്റ്റ് കൂനയില്‍ അതാ ഒരു പിഞ്ച് കുഞ്ഞ്. ജനിപ്പിച്ച മാതാപിതാക്കള്‍ക്കു വേണ്ടാതിരുന്നിട്ടും അവനെ വേണ്ടെന്നു വയ്ക്കാന്‍ ദൈവം തയ്യാറായില്ല. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെയാണ് ഒമ്പതുകാരിയുടെ അവസരോചിത ഇടപെടല്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. ഒന്‍പത് വയസുകാരി എലിസ തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമിലും കറങ്ങി നടക്കുന്നത് പതിവാണ്.അങ്ങനെ എല്ലാ ദിവസത്തെ പോലെ എലിസ തങ്ങളുടെ പന്നി ഫാമിലേക്ക് മാതാപിതാക്കളുടെ കൂടെ പോയി. ചുമ്മാ ചുറ്റി തിരിയലില്‍ നിന്നും പണികള്‍ക്ക് കഴിക്കാന്‍ നല്കിയ മാംസത്തിന്റെ വേസ്റ്റില്‍ എന്തോ അനക്കം എലിസയുടെ കണ്ണില്‍ പെട്ടു. ആദ്യം അവള് കരുതിയത് പന്നി പ്രസവിച്ച കുട്ടി ആണെന്നായിരുന്നു. എന്നാല്‍ കുറച്ചു കൂടി അടുത്ത് ചെന്നു നോക്കിയപ്പോള്‍ അത് പന്നി കുട്ടി അല്ല മനുഷ്യ കുട്ടി…
Read Moreകറിക്കുള്ള പയർ ശരിയാക്കുവാ..! വീട്ടുജോലിയിൽ സഹായിച്ച് കുരങ്ങൻ; രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ
മനുഷ്യരെ വീട്ടുജോലിയിൽ വളർത്തുമൃഗങ്ങൾ സഹായിക്കാറുണ്ടോ? എന്നാൽ അത്തരം രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടമ്മയെ കറിക്കുള്ള പയർ യാക്കാന്‍ സഹായിക്കുകയാണ് കക്ഷി. ഇനി ഈ കക്ഷിയാരാണെന്നല്ലേ? ഒരു കുരങ്ങാണ് ആൾ! ഒരു സ്ത്രീ നൽകുന്ന പയർ വളരെ പെട്ടെന്ന് രണ്ടായി ഒടിച്ച് പാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. പരിശീലനം കിട്ടിയ കുരങ്ങാണിതെന്നാണ് സോഷ്യൽ മീഡിയയുടെ നിഗമനം. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയായ അമൻ പ്രീതാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് രസകമായ പല കമന്റുകളും ലഭിക്കുന്നുണ്ട്.
Read Moreബോഡി പെയിന്റിംഗ്! മനുഷ്യ ശരീരങ്ങളെ ക്യാൻവാസാക്കിയ കലാകാരി; ജെസിനെ പരിചയപ്പെടാം
പെയിന്റിംഗ് ചിലർക്ക് ഹോബിയാണ്. ക്യാൻവാസിലോ മരത്തിലോ ചുവരിലോയായിരിക്കും മിക്കവരുടെയും പെയിന്റിംഗ്. എന്നാൽ ഇവരിൽ നിന്ന് വിത്യസ്തയായിരക്കുകയാണ് ജർമ്മനിയിലെ എക്കൻഫോഡിൽ നിന്നുള്ള ചിത്രകാരി ജെസിൻ മാർവെഡൽ ആളുകളുടെ നഗ്നമായ ശരീരത്തിലാണ് അവരുടെ പെയിന്റിംഗ്. ശരീരങ്ങളെ നിറങ്ങൾ കൊണ്ട് അരയന്നമാക്കാനും, പക്ഷിയാക്കാനും അവർക്ക് കഴിയും. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഇമേജുകളാണവ. സാധാരണയായി ബോഡി പെയിന്റിംഗ് പൂർത്തിയാക്കാൻ മാർവെഡലിന് നാല് മുതൽ ഏഴ് മണിക്കൂർ വരെ സമയമെടുക്കും. മരത്തിന്റെ എണ്ണയോ ക്യാൻവാസിലെ എണ്ണയോ പാസ്റ്റൽ, ചോക്ക്, അക്രിലിക് പെയിന്റുകൾ, പെൻസിലുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് പെയിന്റിംഗ്.
Read Moreഡ്രാഗണിനെപ്പോലെയാകൻ ചെലവാക്കിയത് ലക്ഷങ്ങൾ; കട്ടസപ്പോർട്ടുമായി കാമുകി; പണം സമ്പാദിക്കുന്നത് പാമ്പുകളെ വിറ്റ്
ശരീരത്തിൽ രൂപ മാറ്റം വരുത്താൻ വൻ തുക ചെലവാക്കുന്ന സംഭവം നേരത്തെയും വൈറലായിട്ടുണ്ട്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവിലത്തെ പേരാണ് മുപ്പതുകാരനായ ജോഷ്വ ബർൺസ്. ഡ്രാഗണിനെപ്പോലെ ആകാൻ ഇതുവരെ 15 ലക്ഷത്തോളം രൂപയാണ് ഇതുവരെ ഇയാൾ ചെലവാക്കിയിരിക്കുന്നത്. ഇതിനായി നാവ് രണ്ടായി മുറിച്ചു. ചെവികള്‍ മുറിച്ചും ഷെയ്പ് ചെയ്തും കൂര്‍പ്പിച്ചു. നാവിന് പര്‍പ്പിള്‍ നിറം വരുത്തി. തലയില്‍ സിലിക്കണ്‍ കൊണ്ടുള്ള കൊമ്പും ഘടിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. 51 മണിക്കൂറുകളോളമാണ് ടാറ്റു ചെയ്യുന്നതിനായി ബർണാസ് ചെലവഴിച്ചത്. പത്തൊന്‍പതാമത്തെ വയസിലാണ് ബർൺസ് ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ആരംഭിച്ചത്. നൂറു ശതമാനം ഡ്രാഗണായി മാറണമെന്നുമാണ് ബര്ണ്സിന്റെ ആഗ്രഹം. സാഹസിക കലാകാരന് കൂടിയായ ബര്ണ്സ് പാമ്പുകളെ വിറ്റും പണം സമ്പാദിക്കുന്നുണ്ട്. ഈ പണമാണ് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ വിനിയോഗിക്കുന്നത്. ബര്ണ്സി കട്ടസപ്പോർട്ടുമായി നാൽപ്പതുകാരിയായ കാമുകി ട്രിസ്റ്റണുമുണ്ട്.
Read Moreപരിസ്ഥിതി മലിനീകരണം കാരണം നായകളുടെ നിറം മാറുന്നു! ചില നായകള്‍ക്ക് പിങ്കു നിറം, നീല നിറത്തിലുള്ള നായകളെയും കാണാം
പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നിരവധി സംഘടനകൾ നൽകാറുണ്ട്. ഫാക്ടറികളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങൾ വലിയ പരിസ്ഥിതി ആഘാതമാണുണ്ടാക്കുന്നത്. കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും അവയൊക്കെ ഇപ്പോഴും തുടരുകയാണ്. റഷ്യയിൽ രാസമലിനീകരണം കാരണം തെരുവു നായകളുടെ നിറം മാറുന്നതാണ് പുതിയ പ്രതിഭാസം. പിങ്കു നിറമാണ് ചില നായകൾക്ക്. നീല നിറത്തിലുള്ള നായകളെയും കണ്ടെത്തിയിട്ടുണ്ട്. നായകളെ കണ്ടെത്തിയ സ്ഥലത്ത് ശീതയുദ്ധ സമയത്ത് മൂന്നു ലക്ഷത്തോളം രാസ മാലിന്യങ്ങളാണ് നിക്ഷേപിച്ചത്. ഇതാണ് നായകളുടെ നിറമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഏഴ് നായകളിലാണ് നിറമാറ്റം കണ്ടുപിടിച്ചത്. ഇവയെ 20 ദിവസം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോപ്പർ സൾഫേറ്റ് കാരണമാണ് നായകൾക്ക് നിറം മാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.
Read Moreഎന്നെ അഭിസാരികയെന്ന് വിളിച്ചു…റേറ്റ് ചോദിച്ചു ! വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപിന്റെ മകള്‍; വീഡിയോ കാണാം…
സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന് അനുരാഗ് കാശ്യപിന്റെ മകള്‍ ആലിയ. മോഡലിംഗില്‍ സജീവമായ ആലിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതില്‍ പ്രകോപിതരായി ചിലര്‍ അശ്ലീലം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തത് എന്നാണ് ആലിയ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള ക്യു ആന്‍ഡ് എ വിഡിയോയിലാണ് താരപുത്രിയുടെ തുറന്നു പറച്ചില്. സോഷ്യല്‍ മീഡിയയിലൂടെയുള്ള നെഗറ്റിവിറ്റി എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു ചോദ്യം. അതിന് ആലിയ പറഞ്ഞ മറുപടി ഇങ്ങനെ; സോഷ്യല്‍ മീഡിയ നെഗറ്റീവിറ്റി ഞാന്‍ തിരിച്ചറിഞ്ഞ കാര്യമാണ്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണ്. ചെറിയ കാര്യം പോലും എന്നെ വല്ലാതെ ബാധിക്കും.. നിസാര കാര്യത്തിന് വരെ ഒരു ദിവസം മുഴുവന്‍ കരഞ്ഞ് തീര്‍ക്കും. അടുത്തിടെ ലലോഞ്ച് അണ്ടര്‍വെയറിനുവേണ്ടി ചെയ്ത വര്‍ക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കെടുത്തിരുന്നു.…
Read Moreപണമുണ്ടെന്നു കരുതി ആനയുടെ മുകളിൽ കയറി എന്തും ചെയ്യാമോ? ആനപ്പുറത്ത് നഗ്നയായി പോസ് ചെയ്ത് മോഡൽ; ഒടുവില്‍…
ആനപ്പുറത്ത് നഗ്നയായി പോസ് ചെയ്ത് വീഡിയോ ഇട്ട മോഡലിനെതിരേ വ്യാപക പ്രതിഷേധം. 22 കാരിയായ അലീസ്യ കഫെൽനിക്കോവയാണ് വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ കയറി വീഡിയോ ചിത്രീകരിച്ചത് പണമുണ്ടെന്നു കരുതി ആനയുടെ മുകളിൽ കയറി എന്തും ചെയ്യാമോ എന്നായിരുന്നു വിമർശനം. ആനയെ മാനിക്കാതെയുള്ള പ്രവർത്തിയാണിത് ഇതെന്നും വിമർശകർ പറഞ്ഞു. നഗ്നത കാണാൻ ആളുകൾക്ക് താത്പര്യമുണ്ടെന്നു കരുതിയാണോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും വിമർശകർ ചോദിക്കുന്നു. സേവ് ദി ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയും പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ വിശദീകരണവുമായി താരം രംഗത്ത് എത്തി. എന്നാൽ താനിത് ആനയോടുള്ള സൗന്ദര്യാത്മക വികാരം കൊണ്ടാണെന്ന് വീഡിയോ ചെയ്തെന്നയിരുന്നു താരത്തിന്റെ വിശദീകരണം.
Read More