ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ മുതല്‍ ഹോട്ട്-ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ വരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പല ഫോട്ടോഷൂട്ട് കണ്‍സെപ്റ്റുകളും കണ്ണുതള്ളിക്കുന്നതാണ്. മാത്രമല്ല ഇതില്‍ ചിലത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ്.ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്തമാക്കാനാണ് ഫോട്ടോഗ്രാഫേഴ്സും മോഡല്‍സും ശ്രമിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ആശയങ്ങള്‍, ചിത്രീകരിക്കുന്ന സ്ഥലങ്ങള്‍, വസ്ത്രാലങ്കാരം എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഫോട്ടോഷൂട്ടുകളിലും പ്രകടമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്‍ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ നമുക്ക് കാണാന്‍ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങള്‍ നല്കുന്ന ഫോട്ടോ ഷൂട്ടുകളും ഇതില്‍പ്പെടും. അതുപോലെ വിമര്‍ശനങ്ങള്‍ നേരിട്ട ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട മോഡല്‍സ് ആണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ശരീരം പ്രദര്‍ശിപ്പിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് തന്നെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണം. പ്രത്യേകിച്ചും സദാചാരവാദികളുടെ കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍ നിറയുന്നത്. കേരളത്തില്‍ അറിയപ്പെട്ട…
Read MoreCategory: Today’S Special
കടലിന്റെ മക്കൾക്കൊപ്പം ..! രാഹുൽ എന്നെയും കെസിയെയും വിളിച്ചു, വെള്ളത്തിൽ ചാടാൻ! വിസമ്മതം അറിയിച്ച് കെസിയും കൈകൂപ്പി ഞാനും; വലകെട്ടിയും വല വലിച്ചും രാഹുൽ ഗാന്ധിക്കൊപ്പം കടലിൽ പോയ ടി.എൻ. പ്രതാപൻ എം.പി എഴുതുന്നു…
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻപോയ രാഹുൽ ഗാന്ധി കൂടെയുണ്ടായിരുന്ന ടി.എൻ. പ്രതാപൻ എം.പി കടലിലെ അനുഭവങ്ങൾ വിവരിച്ച് എഴുതിയ കുറിപ്പ്: കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി എന്നൊരു പരിപാടി 2015ൽ ചാവക്കാട് നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം അനുഭവം നേരിട്ടറിയണമെന്നു രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും നടന്നില്ല. പിന്നീട്, തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽ യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി. മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: “എനിക്കവരുടെ അധ്വാനം അടുത്തറിയണം.” പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിനു വളരെ സൂക്ഷ്മമായി ഒരു പദ്ധതി…
Read Moreതരംഗമായി ഗോഡ്സില്ല വേഴ്സസ് കിംഗ് കോങ് ടീസര്‍ ! കൊടുംഭീകരന്മാരുടെ പോരാട്ടം ത്രസിപ്പിക്കുന്നത്…
ഗോഡ്സില്ല, കിംഗ് കോങ് സിനിമകള്‍ക്ക് എക്കാലവും ആരാധകരേറെയാണ്. ഇരുവരും കൊമ്പു കോര്‍ക്കുന്ന ഗോഡ്സില്ല വേഴ്സസ് കിങ് കോങ് എന്ന സിനിമയുടെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഇപ്പോള്‍. അവഞ്ചേര്‍സ് സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്സില്ലയും കിങ് കോങും. കിങ് കോങ് സീരിസിലെ 12-ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. അലക്സാണ്ടര്‍ സ്കര്‍സ്ഗാര്‍ഡ്, റെബേക്ക ബാള്‍, മിലി ബോബി ബ്രൗണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രം മാര്‍ച്ച് 26ന് എച്ച്ബിഓ മാക്സിലൂടെ പുറത്തിറങ്ങും. എന്തായാലും ചിത്രം വന്‍വിജയമാകുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്.
Read Moreബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നു ‘സാധനം’ വാങ്ങാനുള്ള ആവേശം പണിയായി ! ഇരുചക്ര വാഹനം വെച്ച സ്ഥലം മറന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി…
മദ്യപാനം ദിവസേന നിരവധി ആളുകളെയാണ് കുഴപ്പത്തിലാക്കുന്നത്. വാഹനം മോഷണം പോയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ്, വാഹനം കണ്ടെത്തിയപ്പോഴാണ് യഥാര്‍ഥ വില്ലനെ തിരിച്ചറിഞ്ഞത്. മദ്യം വാങ്ങാന്‍ പോയ യുവാവിനാണ് അബദ്ധം പിണഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയില് നിന്നും മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പൊലീസിലെത്തിയത്. മദ്യം അകത്താക്കാനുള്ള വ്യഗ്രത കാരണം ഇരുചക്രവാഹനത്തിന്റെ കാര്യം ഇയാള്‍ മറക്കുകയായിരുന്നു. പിന്നീട് പലയിടങ്ങളിലും തിരഞ്ഞുവെങ്കിലും വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. മദ്യപിച്ച് ഉന്മത്തനായ ഇയാളുടെ മനസ്സിലേക്ക് വാഹനം മോഷണം പോയി എന്ന ചിന്ത ഇതോടെ കടന്നു വരികയായിരുന്നു. തുടര്‍ന്ന് വാഹനം മോഷണം പോയതായി ഇയാള്‍ പോലീസില്‍ പരാതി നല്കി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍…
Read Moreപിണറായിയാണോ കടയ്ക്കൽ ചന്ദ്രൻ? മറുപടിയുമായി സംവിധായകൻ സന്തോഷ് വിശ്വനാഥ്
ടി.ജി.ബൈജുനാഥ്കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായി ഒരു കഥ കേട്ടപ്പോൾ സംവിധായകൻ സന്തോഷ് വിശ്വനാഥിന്റെ മനസിൽ മുഖ്യമന്ത്രിയായി ആദ്യം വന്നതു മമ്മൂട്ടി. കഥയൊരുക്കിയ ബോബി – സഞ്ജയ് ക്കും പകരം വയ്ക്കാൻ മറ്റൊരു പേരില്ലായിരുന്നു. മമ്മൂട്ടിയെ മനസിൽക്കണ്ടു തന്നെ എഴുതിയ സീനുകളും ഡയലോഗുകളും. പ്രചോദനമായതു മെഗാസ്റ്റാറിന്റെ സംഭാഷണശൈലിയും ശരീരഭാഷയും. മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാകുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘വണ്‍’ ഒരുങ്ങുകയാണ്. മമ്മൂട്ടിയും മുരളിഗോപിയും ജോജു ജോർജുമാണ് മുഖ്യവേഷങ്ങളിൽ – സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു. ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം അഞ്ചുവർഷത്തെ ഇടവേള. മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള കാത്തിരിപ്പിലായിരുന്നോ…?ആദ്യസിനിമ ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം ഏതു ടൈപ്പ് സിനിമ ചെയ്യണമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ സബ്ജക്ടുകൾ കേട്ടു. ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, സ്ക്രിപ്റ്റ് വേണ്ടരീതിയിൽ ഡെവലപ് ആയില്ല. മമ്മൂക്കയെ വച്ചുള്ള സബ്ജക്ടുകൾ ബോബി – സഞ്ജയുമായി ആലോചിച്ചുവെങ്കിലും അതു വർക്കൗട്ട് ആയില്ല.…
Read Moreഞാൻ അങ്ങനെ കോടീശ്വരനായി! തുടക്കം പാത്രം കഴികി; ഇരുപത്തഞ്ചാം വയസിൽ ശതകോടീശ്വരൻ; ബ്രണ്ടൻ കോണ്ടിയുടെ വളർച്ചയുടെ വിസ്മയകഥയറിയാം
ബ്രണ്ടൻ കോണ്ടി- വയസ് 25, സംരംഭകൻ, ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ.. ശതകോടീശ്വരൻ. ഒരു വിശേഷണംകൂടിയുണ്ട്- കടുത്ത ദാരിദ്ര്യത്തിൽ ജീവിതം തുടങ്ങിയവൻ.അമ്മ ഒറ്റയ്ക്കു വളർത്തിയ കുട്ടിയായിരുന്നു അവൻ. പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി അമ്മയുടെ ജോലി നഷ്ടപ്പെട്ടു. ഒപ്പം ഒരു മുന്നറിയിപ്പുംകൂടി കിട്ടി- താമസിക്കുന്ന വീട് 12 മണിക്കൂറിനകം ഒഴിയണം! പട്ടിണിയാവരുതെന്നും തലയ്ക്കുമുകളിൽ ഒരു കൂരയുണ്ടാകണമെന്നും മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ അന്ന്. സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറി അന്തിയുറങ്ങാൻ പറ്റി. പക്ഷേ ചിലപ്പോഴൊക്കെ തെരുവിലും. അമ്മ പലയിടങ്ങളിലായി അലഞ്ഞു ജോലിചെയ്തുകൊണ്ടിരുന്നു. ബാലനായ ബ്രണ്ടനെ പലപ്പോഴും ഒറ്റയ്ക്കാക്കി അവർ മണിക്കൂറുകൾ പണിയെടുത്തു- പാത്രത്തിൽ അല്പമെങ്കിലും ഭക്ഷണം ഉറപ്പാക്കാൻ.അമ്മ ഒരുപാടു കഷ്ടപ്പെട്ടു, എന്നെ ഒരുപാടു സ്നേഹിച്ചു.. ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ ഞങ്ങൾക്ക്. സത്യത്തിൽ എനിക്കു ജീവ ിതത്തെ പേടിയായിരുന്നു- ബ്രണ്ടൻ പറയുന്നു. ആദ്യ സംരംഭം- പാത്രം കഴുകൽപതിനാറാം വയസിൽ അവനൊരു തീരുമാനമെടുത്തു. അമ്മയുടെ കഷ്ടപ്പാടു കുറയ്ക്കണം, ചെറിയ വരുമാനമെങ്കിലും…
Read Moreആര്‍ക്കും, ഒന്നും അസാധ്യമല്ല! അര്‍ബുദ രോഗത്തെ അതിജീവിച്ച 29 വയസുകാരി; കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ചു; ഹെയ്ലി ഇനി ബഹിരാകാശത്തേക്ക്
ഫ്ളോറിഡ: അര്‍ബുദരോഗത്തിന്റെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുകാരി ഹെയ്ലി അര്‍സിനാക്സ് ഈ വര്‍ഷാവസാനം ഫ്ളോറിഡായില്‍ നിന്നും വിക്ഷേപിക്കുന്ന ‘ഫാല്‍ക്കന്‍ 9’ എന്ന റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാന്‍സര്‍ രോഗി എന്നതിലുപരി, കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ച ഹെയ്ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും. പത്ത് വയസ് മുതല്‍ കാന്‍സര്‍ രോഗത്തിന് സെന്റ് ജൂഡില്‍ ചികിത്സയിലായിരുന്നു ഹെയ്ലി. ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഹെയ്ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയന്‍ സ്പേയ്സ് മിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാസ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നാണ് പേടകം കുതിച്ചുയരുക. ലോകത്ത് ആദ്യമായാണ് സ്വകാര്യ വ്യക്തി ഇങ്ങെയൊരു ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. നാലു ദിവസമായിരിക്കും ഈ പേടകം ഭൂമിക്ക് ചുറ്റും കറങ്ങുക. സ്പേയ്സ് എക്സ് കമ്പനിയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റ്…
Read Moreഞാൻ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട്… ഭയങ്കര ടെൻഷനായിരുന്നു, ആ ഞെട്ടൽ ഇന്നുമെന്നെ വിട്ടുപോയിട്ടില്ല! ആശ ശരത്ത് പറയുന്നു…
മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രത്തിൽ ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത്തിന്റെ പ്രകടനവും കൈയടി നേടിയിരുന്നു. ചിത്രത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു രംഗമായിരുന്നു ഗീത പ്രഭാകർ മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയുടെ കരണത്തടിക്കുന്ന സീൻ. ആ രംഗത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ആശ ശരത്ത്. താൻ ഏറെ ടെൻഷനോടെ ചെയ്ത രംഗമാണ് അതെന്നും തന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. “ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തിൽ. എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നു. ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓർക്കാൻപോലും വയ്യ. പക്ഷേ ലാലേട്ടനും ജീത്തു സാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടൻ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല എന്ന്. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ…
Read Moreഞാൻ അത് പറയില്ല! പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടിയല്ല; ഷെയിമിംഗിനെതിരേ രൂക്ഷമായി പ്രതികരിച്ച് അശ്വതി
സോഷ്യൽ മീഡിയയിലെ ബോഡി ഷെയിമിംഗിനെതിരേ രൂക്ഷമായി പ്രതികരിച്ച് നടി അശ്വതി ശ്രീകാന്ത്. ആശ്വതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശമായി കമൻറ് ചെയ്തയാളെ താരം സോഷ്യൽ മീഡിയയിൽ തുറന്നുകാട്ടിയിരുന്നു. ബോഡി ഷെയിമിംഗിനെതിരേ താൻ എല്ലാകാലത്തും പ്രതികരിച്ചുള്ള ആളാണെന്നും ആളുകളുടെ ഇത്തരം കമന്റുകളും ഒരിക്കലും തന്നെ തളർത്തില്ലെന്നും താരം കുറിക്കുന്നു. പബ്ലിക് പോസ്റ്റ് ഇട്ടാൽ പബ്ലിക്ക് പറയുന്നത് എന്തായാലും കേൾക്കാൻ ബാദ്ധ്യത ഉണ്ടെന്ന ന്യായം പറയുന്നത് ശരിയല്ലെന്നും അശ്വതി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. ഞാൻ കഴിഞ്ഞ പത്ത് പതിനൊന്ന് വർഷമായി മീഡിയയിൽ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതൽ പലപ്പോഴായി സോഷ്യൽ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകൾ അനുഭവിച്ചിട്ടുണ്ട്, അതിൽ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ മാനസികമായി വളർന്നിട്ടുമുണ്ട്. എന്ന് വച്ചാൽ മുൻപത്തെ പോസ്റ്റ് ആരാന്റെ…
Read Moreആമയും മുയലും പഴയ കഥ; ഇത് ന്യൂജൻ സുഹൃത്തുക്കൾ! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍
ആമയുടെയും മുയലിന്റെയും പന്തയത്തിന്റെ കഥ നാം എത്ര തവണ കേട്ടിരിക്കുന്നു. വലിയ ഗുണപാഠമുള്ള കഥയായിരുന്നു അത്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് മറ്റൊരു സൗഹൃദ ചിത്രമാണ്. ആമയുടെ പുറത്ത് യാത്ര ചെയ്യുന്ന തവളയുടെ ചിത്രം കൗതുകമാകുന്നു. ഫോട്ടോഗ്രാഫറായ യാൻ ഹിദായത്താണ് ചിത്രം പകർത്തിയത്. ഇന്തോനേഷ്യയിൽ നിന്നാണ് ചിത്രം പകർത്തിയതെന്ന് യാൻ ഹിദായത്ത് പറയുന്നു. ആമയുടെ ചെറിയ വേഗം ആസ്വദിച്ചാണ് തവളയുടെ യാത്ര. ആമയും തവളയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ തെളിവാണിതെന്നാണ് യാൻ പറയുന്നത്. ഇരുവരുടെയും യാത്രം ഒന്‍പതടി അകലെ നിന്നാണ് പകർത്തിയത്. നിക്കോൺ 105 F2.6 Vr മൈക്രോ ലെൻസ് ഉപയോഗിച്ച് നിക്കോൺ ഡി90 കാമറയിലാണ് ചിത്രം പകർത്തിയതെന്ന് യാൻ പറഞ്ഞു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More