എട്ടുവര്‍ഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്ഷന് തന്ത്രപരമായി കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചു മകന് ഒടുവില്‍ കുടുങ്ങി.അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മയും കെ.എസ്.ഇ.ബി.യില്നിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്. പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന് ഓഫീസില്‍ കെ.എസ്.ഇ.ബി. ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്ഷന് വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തുകയായിരുന്നു. കൊച്ചുമകനാണ് പെന്ഷന് വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതര്‍ പോലീസില്‍ പരാതി നല്കി. നെയ്യാറ്റിന്‍കര പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാള്‍ പെന്ഷന് കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി. വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.…
Read MoreCategory: Today’S Special
കാണുന്ന എല്ലാവരും ചോദിക്കും മോഹന്‍ലാലുമായുള്ള പ്രശ്നമെന്തെന്ന് ! ഇതിനു കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് കലൂര്‍ ഡെന്നീസ്…
മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തൂലികയിലൂടെ ജന്മം നല്കിയ ആളാണ് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നീസ് മലയാളികള്‍ക്ക് സുപരിചിതനാണ്. ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള തന്റെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. എന്തുകൊണ്ട് മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനു വേണ്ടി അധികം രചനകള്‍ നടത്തിയിട്ടില്ല എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം. എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നു. താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി താന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ എന്നും എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ഒന്നാണ് നമ്മള്, ഇവിടെ എല്ലാവര്ക്കും സുഖം, ജനുവരി ഒരു ഓര്മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനുവേണ്ടി…
Read Moreമാനം കറുക്കുമ്പോൾ ഇനി ആധിവേണ്ട..! വാർത്ത തുണയായി, അടച്ചുറപ്പുള്ള വീട് നല്കാൻ സുമനസുകൾ എത്തി; റോസമ്മയ്ക്കും മക്കൾക്കുംസ്വപ്നഭവനം യാഥാർഥ്യമാകും
എടത്വ: ആകാശത്ത് കാർമേഘം ഉരുണ്ടുകൂടുന്പോൾ വീട്ടമ്മയ്ക്കും മക്കൾക്കും ഇനി ആധി ഉണ്ടാകേണ്ട. ദീപിക വാർത്ത തുണയായതോടെ വിധവയായ റോസമ്മയ്ക്കും മക്കൾക്കും സ്വപ്നഭവനം യാഥാർഥ്യമാകും. അടച്ചുറപ്പുള്ള വീട് നല്കാൻ സുമനസുകൾ എത്തിയപ്പോൾ വീട്ടമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു. ഡോ. ജോണ്സണ് വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സൗഹൃദവേദി പ്രവർത്തകർ വാർത്ത അറിഞ്ഞു ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂര നന്നാക്കി കൊടുക്കാൻ വീട്ടിൽ എത്തി നില്ക്കുന്പോളാണ് ദൈവനിശ്ചയമെന്നോണം വികാസവാണി ഡയറക്ടറും നൂറനാട് സെന്റ് ജോണ്‍സ് ആശ്രമ അംഗവുമായ ഫാ. സിറിയക് തുണ്ടിയിൽ വീട്ടിലേക്ക് എത്തുന്നത്. തലവടി പഞ്ചായത്ത് 12-ാം വാർഡിൽ വിരുപ്പിൽ റോസമ്മയുടെ വീടിന്റെ അവസ്ഥ ഇന്നലെ രാവിലെ ദീപികയിൽ നിന്ന് വായിച്ചശേഷം ഫാ. സിറിയക് തുണ്ടിയിൽ ദീപിക ഓഫീസിൽ വിളിച്ചു തിരക്കി വിലാസമെടുത്ത് സ്ഥലത്തെത്തുകയായിരുന്നു. അച്ചനെത്തിയതോടെ സൗഹൃദ വേദി പ്രവർത്തകർ അതുവരെയുള്ള ആലോചനകൾക്കെല്ലാം മാറ്റം വരുത്തുകയായിരുന്നു. ഫാ.…
Read Moreഅമ്പടി കേമീ സണ്ണിക്കുട്ടീ ! തനിക്ക് ‘ഫുട്ബോള്‍ കളിയും’ അറിയാമെന്ന് തെളിയിച്ച് സണ്ണി ലിയോണി വീഡിയോ വൈറലാകുന്നു…
മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ട നടിയാരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണി എന്നല്ലാതെ വേറെ ഉത്തരമില്ല. മലയാളികള്‍ക്ക് സണ്ണിച്ചേച്ചിയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്നതിന് മുമ്പ് ഇവര്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനം തന്നെ സാക്ഷ്യം. മലയാളികള്‍ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോറ എന്നാണ്. ഒരു സമയത്ത് പോണ്‍സിനിമാ രംഗത്ത് മിന്നും താരമായിരുന്ന സണ്ണി ആ രംഗത്തോട് വിടപറഞ്ഞ് ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സണ്ണിലിയോണ്‍ ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്പന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ. എനിക്ക്…
Read Moreപൂസായ കാഴ്ചകൾക്കു സമ്മാനം! അയക്കേണ്ടത് മദ്യപാനികളുടെ ഏറ്റവും മോശം നിമിഷങ്ങള്‍; അതിൽ ‘ഏറ്റവും മോശം’ ചിത്രത്തിന് സമ്മാനം
കുടിച്ചു പൂസായാൽ പിന്നെ ചെയ്യുന്നതൊക്കെ ബോധം തിരിച്ചു കിട്ടിയാലും പലർക്കും ഒാർമ കാണില്ല. വലിയ മാന്യന്മാരായി പെരുമാറുന്ന പലരും മദ്യപിച്ച ലക്കുകെട്ട ശേഷം കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ അവർക്കുതന്നെ കാണിച്ചു കൊടുത്താലോ അവർ പോലും വിശ്വസിക്കില്ലയെന്നതാണ് സത്യം. പക്ഷേ, മദ്യപിക്കാത്തവർക്കു പലപ്പോഴും ഇതു ചിരിക്കാനുള്ള വകയാണ്. ഈ കോലം കെട്ടലുകൾ ഫോട്ടോയെടുത്തു പ്രദർശിപ്പിക്കുകകൂടി ചെയ്താലോ നാണക്കേട് പറയാനുണ്ടോ? അത്തരത്തിലൊരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുകയും അതിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ബ്രിട്ടനിൽ. ഇങ്ങനെ മോശമായി പെരുമാറുന്നർക്കു വേണ്ടി നടത്തുന്ന മത്സരങ്ങളുണ്ടന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി കഴിയുന്നില്ലേ. മദ്യപാനത്തിനെതിരേയുള്ള സന്ദേശമായിട്ടാണ് ഈ മത്സരം. മദ്യപാനം മൂലം ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനുള്ള സപ്ലിമെന്റ് ഫുഡിനു രൂപം കൊടുത്തിരിക്കുന്ന ബ്രിട്ടനിലെ സർവൈവർ ലൈഫ് എന്ന കന്പനി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. ഹാംഗോവർ ഗെയിമുകൾ എന്നറിയപ്പെടുന്ന മത്സരത്തിലേക്കു മദ്യപാനികളുടെ ഏറ്റവും മോശം നിമിഷങ്ങളാണ് ചിത്രങ്ങളായി അയച്ചുകൊടുക്കേണ്ടത്.…
Read Moreമേക്കപ്പ് ഇട്ടാലും മേക്കപ്പ് ഉള്ളതായി തോന്നരുത് ! എലീനയുടെ ആവശ്യം കേട്ട് ഞെട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; ഒടുവില്‍ സംഭവിച്ചതോ…
അവതാരക,നടി,ബിഗ്ബോസ് മത്സരാര്‍ഥി തുടങ്ങിയ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ എലീന പടിക്കലിന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് വരന്. ദീര്‍ഘ കാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഗ്ബോസിലൂടെയാണ് എലീന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്ന ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നത്. ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ഡ്രസില്‍ ആണ് എലീന ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂറില്‍ തുന്നിയെടുത്തതാണ് ആ വസ്ത്രം. ഇപ്പോഴിതാ എലീനയ്ക്ക് മേക്കപ്പിട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അലീന ജോസഫ് മനസ്സ് തുറക്കുകയാണ്. എലീന എന്നെ എന്‍ഗേജ്മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോള്‍ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും…
Read Moreബിഗ്ബോസിലേക്ക് വിളിച്ചാല്‍ ആ സെക്കന്‍ഡില്‍ പോകും ! ബിഗ് ബോസിലെ വീടിനുള്ളില്‍ നടക്കുന്ന ബഹളവും മറ്റും ആസ്വദിക്കുന്നവളാണ് ഞാന്‍; മനസ്സു തുറന്ന് അനുക്കുട്ടി…
മലയാളികളുടെ ഇഷ്ടതാരമാണ് അനുക്കുട്ടി എന്ന അനുമോള്‍. ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് അനുക്കുട്ടി മലയാളി യുവാക്കളുടെ പ്രേമഭാജനമായത്. മോഹന്‍ലാല്‍ അവതാരകനാകുന്ന മലയാളം ബിഗ്ബോസില്‍ അനുമോള്‍ മത്സരാര്ഥിയായെത്തുമെന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. റിയാലിറ്റി ഷോയുടെ മൂന്നാം പതിപ്പിലായിരിക്കും അനുമോള്‍ എത്തുകയെന്നായിരുന്നു വാര്‍ത്ത. കൊറോണ കാരണം ബിഗ്ബോസ് സീസണ് 2 പാതിവഴിയില്‍ മുടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ സീസണ് ത്രീ വീണ്ടും ആരംഭിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. ഒരു വീട്ടിനകത്ത് നൂറുദിവസം സെലിബ്രിറ്റികള്‍ വ്യത്യസ്തമായ മത്സരങ്ങളോടുകൂടി ഒരുമിച്ചുകൂടുന്ന റിയാലിറ്റി ഷോലേക്ക് ,സിനിമ-സീരിയല്‍ രംഗത്ത് നിന്നും മറ്റും കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റികള്‍ ആണ് സാധാരണയായി മത്സരാര്‍ത്ഥികള്‍ ആയി എത്താറുള്ളത്. ഈയടുത്ത് ബിഗ് ബോസ് മലയാളം സീസണ് ത്രീ യില്‍ മത്സരിക്കാന്‍ പോകുന്ന മത്സരാര്‍ഥികളുടെ വ്യാജ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. അന്ന് പുറത്തുവന്ന ലിസ്റ്റിലുള്ള പലരും അത്…
Read Moreവണ്ടർ വുമൺ ശ്രീവിദ്യ..! മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എം. ശ്രീവിദ്യ എന്ന പോരാളിയുടെ കഥ
ഷൈബിൻ ജോസഫ് കാഞ്ഞങ്ങാട്: ദേശീയപാതയിൽ പൊയിനാച്ചി ടൗണിൽ നിന്ന് ബന്തടുക്കയിലേയ്ക്ക് പോകുന്പോൾ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിന് സമീപം ബറോട്ടി എന്ന ചെറിയ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് ഒരു ഊടുവഴിയിലൂടെ സഞ്ചരിച്ചാൽ ചുറ്റും കാണാനുളളത് കാക്കകാൽ തണൽ പോലുമില്ലാതെ ചുട്ടുപൊള്ളുന്ന ചെങ്കൽപ്പാറ. എന്നാൽ അരകിലോമീറ്റർ മുന്നോട്ടുപോകുന്പോൾ വലതുഭാഗത്തായി കാണുന്ന പച്ചത്തുരുത്ത് ആരുടെയും മനസ് കുളിർപ്പിക്കും. അവിടെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു ഫ്ളക്സ് ബാനർ “ചെടികളെ നോക്കി പുഞ്ചിക്കൂ, അവർ നിങ്ങളോട് തിരിച്ചും ചിരിച്ചിരിക്കും’ റോഡിൽ നിന്നd വീടു വരെ നൂറു മീറ്റോളം ദൂരം തണൽ വിരിക്കുന്ന പാഷൻ ഫ്രൂട്ട് പന്തൽ. ഇവിടെയാണ് എം. ശ്രീവിദ്യ എന്ന 35കാരി ഒരുക്കിയ ഹരിതസ്വർഗം. നാൽപതിനം പഴവർഗങ്ങളും പച്ചക്കറികളും, 1700 ഓളം മീനുകൾ, 70 മുട്ടക്കോഴികൾ, ഒരും പശുവും കിടാവും ഇതൊക്കെയാണ് കരിന്പാറക്കെട്ടിലെ ഒരേക്കർ പുരയിടത്തിൽ ഇതൊക്കെ നമുക്ക് വിസ്മയത്തോടെ…
Read Moreഅലന്‍സിയറെ ഉമ്മ വയക്കുന്ന രംഗം എന്റെ ആവശ്യപ്രകാരം ! നീനക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍…
മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് നീനക്കുറുപ്പ്. 1987 മുതല്‍ സിനിമാ ലോകത്ത് സജീവമാണ് താരം. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലെ അശ്വതി എന്ന കഥാപാത്രവും, സൂപ്പര്‍ ഹിറ്റ് മലയാള സിനിമയായ പഞ്ചാബി ഹൗസില്‍ കരീഷ്മ എന്ന കഥാപാത്രവും മലയാളികളുടെ മനസ്സില്‍ ഇടംനേടിയവയാണ്. എന്നാല്‍ ഇടയ്ക്ക് താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് നീന സീരിയലുകളില്‍ സജീവമാവുകയായിരുന്നു. താരം ഈയടുത്ത് അഭിനയിച്ച പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ നടന്ന ചില ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് പറഞ്ഞിരിക്കുന്നത്. ആ സിനിമയില്‍ നടന് അലന്സിയരിനെ ഉമ്മ വെക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ പിന്നീടുള്ള സംഭവമാണ് താരം പറഞ്ഞുവരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ടിനി ടോം, സൃന്ദ, അനുമോള്‍ അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതില്‍ അലന്സിയര്നെ നീന കുറുപ്പ് ചുംബിക്കുന്ന ഒരു രംഗം…
Read Moreഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലേ ! ഇനി മുതല്‍ ഭൂപ്രഭു ബൂര്‍ഷ്വാസിയല്ല; കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം…
കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം. ധനിക കര്‍ഷകരെ ഇനി വര്‍ഗ ശത്രുക്കളായി കാണേണ്ടതില്ലെന്ന് സിപിഎം. നിരവധി വിശകലനങ്ങള്‍ക്കു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയെന്നാണ് വിവരം. ഈ മാസം 30,31 തീയതികള്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ നയരേഖ ചര്‍ച്ചയ്ക്കെടുത്തേക്കുമെന്നാണ് വിവരം. വിദേശ കുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസി ഒരു വശത്തും ധനികകര്‍ഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവന്‍ കര്‍ഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയില്‍ തമ്മില്‍ പുതിയൊരു വര്ഗവൈരുധ്യം രാജ്യത്തു മൂര്‍ച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കര്‍ഷകപ്രക്ഷോഭം എന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. ഇതിനു പുറമേ, ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം മൂര്‍ച്ഛിക്കുന്നുവെന്നും യെച്ചൂരി വാദിക്കുന്നു. കൃഷിയില്‍ മുതലാളിത്തബന്ധങ്ങളുടെ വളര്‍ച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണ് സി.പി.എം. പരിപാടിയില്‍ ഇപ്പോഴുള്ള വിലയിരുത്തല്‍. സാമൂഹികമാറ്റത്തിനായി തൊഴിലാളി-കര്‍ഷകസഖ്യത്തിനൊപ്പം ധനികകര്‍ഷകരെക്കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാല സഖ്യം ആവിഷ്കരിക്കണമെന്നാണ് ഇപ്പോള്‍ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ…
Read More