അമ്മയുടെ കാമുകനെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി. നാഗ്പുരില്‍ താമസിക്കുന്ന പതിനഞ്ചുകാരന്, സുഹൃത്തുക്കളായ 19കാരന് സുരേഷ് കോരാഡ്ക്കര്‍, 17കാരന് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ജഗ്നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടുകയും തുടര്‍ന്ന് മൂന്നംഗ സംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശേഷം മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തു. പതിനഞ്ചുകാരന്റെ അമ്മയും പ്രദീപും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഇതേച്ചൊല്ലി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പിടിയിലായ മൂന്ന് പേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും സംഭവത്തില്‍…
Read MoreCategory: Today’S Special
എന്തൊ, എന്നെക്കാണുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നത് അതാണ് ! പാവങ്ങളുടെ മിയാ ഖലീഫയെന്നു വിളിക്കുന്നതിനെക്കുറിച്ച് അനാര്‍ക്കലി
ആനന്ദം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനംകീഴടക്കിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഇതിനോടകം ഒരുപാട് ആരാധകരെ സമ്പാദിക്കാനും താരത്തിനായി. നടി എന്നതിലുപരി സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രത്യേകിച്ചും ട്രോളന്മാരാണ് അനാര്‍ക്കലി മരയ്ക്കാരെ മലയാളികള്‍ക്ക് കൂടുതലും പരിചയപ്പെടുത്തി തന്നത്. താരം തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാര്‍ക്കലിയെ മറ്റു നടിമാരില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്. താരം ഒരഭിമുഖത്തില്‍ മുമ്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അവതാരക ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും വളരെ ബോള്‍ഡ് ആയാണ് താരം ഉത്തരം നല്‍കുന്നത്. താങ്കളെ കാണാന്‍ ”ഇന്ന ആളെ പോലെയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധയാകര്‍ഷിച്ചത്..”എന്നെ കാണാന്‍ മിയ ഖലിഫയെ പോലെയുണ്ട്.. പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെ കുറിച്…
Read Moreമിഠായി തിന്നൂ, ശമ്പളം തരാം; ഒരു മിഠായി കമ്പനിയിലേക്ക് കാൻഡിയോളജിസ്റ്റ് വേണം; ജോലിക്ക് വേണ്ട യോഗ്യത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
മിഠായി അധികം കഴിക്കല്ലെ.. പല്ലെല്ലാം കേടാകും കുഞ്ഞുങ്ങളോട് ഇങ്ങനെ ഉപദേശിക്കും. മധുരം അധികം കഴിക്കല്ലെ പ്രമേഹം വരും… വലിയവരോടുള്ള ഉപദേശം ഇങ്ങനെ. പക്ഷേ, ഉപദേശമൊക്കെ കിട്ടിയാലും മധുരത്തെ അങ്ങനെ ഉപേക്ഷിക്കാൻ ആരും തയാറല്ല. അത്രയ്ക്ക് ഇഷ്ടമാണ് പലർക്കും മിഠായി. എന്നാൽ, ഒരു മിഠായി കന്പനിയിൽ പണി കിട്ടിയാലോ? വെറും പണിയല്ല കന്പനിയുടെ മിഠായി രുചിച്ചു നോക്കി അഭിപ്രായം പറയണം. ശന്പളമായി വലിയൊരു തുകയും കിട്ടും. സംഗതി തമാശയല്ല, കാൻഡി ഫണ്‍ ഹൗസ് എന്ന കനേഡിയൻ കന്പനിയാണ് കാൻഡിയോളജിസ്റ്റ് എന്ന പേരിട്ടിരിക്കുന്ന തസ്തികയിലേക്കു ജോലിക്കാരെ തേടുന്നത്.ഒരു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയുള്ള ജോലി തെരഞ്ഞെടുക്കാം. യോഗ്യതയായി ആകെ വേണ്ടത് അൽപം മധുരത്തോടുള്ള ഇഷ്ടം മാത്രം. ഭക്ഷണങ്ങളൊന്നും അലർജിയല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രവും കന്പനിക്കു നൽകണം. കന്പനി നൽകിയ രസകരമായ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്രയും ആസ്വദിച്ചു…
Read Moreപല്ലു ശരിയാക്കിയാൽ സ്വർഗത്തിൽ പോകാം! പെൺകുട്ടികൾക്ക് ആദ്യത്തെ ആർത്തവമാകുമ്പോഴും. ആൺകുട്ടിക്ക് ശബ്ദം മാറാൻ തുടങ്ങുമ്പോഴുമാണ് പല്ല് ഫയലിംഗ്; വിചിത്രരീതികൾക്ക് പിന്നിലെ കഥയറിയാം…
മനുഷ്യസൗന്ദര്യത്തിൽ പല്ലുകൾക്ക് എല്ലാ കാലത്തും നിർണായക സ്ഥാനമുണ്ട്. പല്ലുകൾ ഭംഗിയാക്കാനും നിലനിർത്താനുമൊക്കെ എത്ര പണം വേണമെങ്കിലും മുടക്കാൻ പലർക്കും മടിയില്ല. പരിഷ്കൃത സമൂഹത്തിൽ മാത്രമല്ല ഗോത്ര സമൂഹങ്ങളിലും പല്ലുകളുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും സജീവമാണ്. ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നടന്നുവരുന്ന പ്രശസ്തമായ ആചാരമാണ് പല്ല് ഫയലിംഗ് എന്നത്. ഈ ചടങ്ങ് ഇവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മുൻവശത്തെ ആറു പല്ലുകളുടെ അഗ്രഭാഗം മുളപോലുള്ള വസ്തു ഉപയോഗിച്ചു ചെത്തിമിനുക്കുന്നതാണ് പല്ല് ഫയലിംഗ്. കൗമാരക്കാർക്ക്കൗമാരക്കാരായ കുട്ടികളുള്ള ഓരോ രക്ഷാകർത്താവും ഈ ആചാരം നടത്താൻ ബാധ്യസ്ഥരാണ്. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവൾക്ക് ആദ്യത്തെ ആർത്തവമാകുമ്പോഴാണ് ഈ ചടങ്ങ് നടത്തുന്നത്. ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം ശബ്ദം മാറാൻ തുടങ്ങുന്പോഴും. മാതാപിതാക്കൾ ഈ സമയത്ത് ഈ ചടങ്ങ്ചെയ്തില്ലെങ്കിൽ, വിവാഹത്തിനു മുമ്പോ വ്യക്തിയുടെ സംസ്കാരത്തിനു മുമ്പോ ഈ ചടങ്ങ് നടത്തിയിരിക്കണമെന്നാണ് വിശ്വാസം. പുറത്തുനിന്നുള്ള സ്ത്രീകൾക്കു ബാലിനീസ് പുരുഷനെ വിവാഹം…
Read Moreസമരത്തിനെത്തുന്നവര്‍ ‘വടികളുമായി വരൂ’ ! ആഹ്വാനവുമായി കര്‍ഷക യൂണിയന് നേതാവ്;വീഡിയോ പുറത്ത്…
സമരത്തിനെത്തുന്നവരോട് വടികളുമായെത്താന്‍ കര്‍ഷക യൂണിയന് നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. വടികളുമായി എത്തണമെന്ന് യൂണിയന് നേതാവ് രാകേഷ് ടികായത്ത്. നിര്‍ദേശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത് ‘വടികളും പതാകകളും കൊണ്ടുവരാന്‍ പറഞ്ഞിരുന്നു’. എന്നാല്‍ അത് അക്രമത്തിനായല്ലെന്നും അതുപയോഗിച്ചിട്ടില്ലെന്നും രാകേഷ് ടികായത്ത് വിശദീകരിച്ചു. കര്‍ഷകരെ പ്രകോപിപ്പിച്ചിട്ടില്ലെന്നും താന്‍ ചെയ്തതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ സമരം അക്രമസക്തമായതിനു പിന്നാലെയാണ് രകേഷ് ടികായത്തിന്റെ വീഡിയോ പുറത്തുവന്നത്. വടികളുമായി എത്തണമെന്നും പതാക ഉയര്‍ത്തണമെന്നും വീഡിയോയില്‍ രാകേഷ് ടികായത്ത് പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അക്രമം ആസൂത്രിതമാണെന്ന ആരോപണങ്ങളും ഉയര്‍ന്നതോടെയാണ് രാകേഷിന്റെ വിശദീകരണം. ആക്രമണത്തിന് കാരണക്കാരായവര്‍ സമരവേദിയില്‍ നിന്ന് ഒഴിഞ്ഞു പോവണമെന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു.
Read Moreഞങ്ങളുടെ സങ്കടം മുഖ്യമന്ത്രി മനസിലാക്കിയതിന് ഒത്തിരി നന്ദി; ആശിച്ചു വാങ്ങിച്ച സൈക്കിൾ നഷ്ടപ്പെട്ട വാർത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്റെ വീട്ടിൽപുത്തൻ സൈക്കിളുമായി കളക്ടർ
കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിൾ മോഷ്്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന ജസ്റ്റിനു മുഖ്യമന്ത്രിയുടെ വക സൈക്കിൾ. ഉരുളികുന്നം കണിച്ചേരിൽ വീട്ടിലേക്കാണ് ചെവ്വാഴ്ച ഉച്ചയ്ക്ക് പുതുപുത്തൻ സൈക്കിളെത്തിയത്്. കൊണ്ടുവന്നതു കോട്ടയം ജില്ലാ കളക്്ടർ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷ് ഒന്‍പതു വയസുള്ള മകൻ ജസ്റ്റിനു വാങ്ങി നൽകിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേർ പങ്കുവച്ചിരുന്നു.സൈക്കിൾ തിരികെ കിട്ടാൻ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ പുതിയ സൈക്കിൾ വാങ്ങി നൽകാൻ മുഖ്യമന്ത്രി കോട്ടയം ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കൈകൾക്കും കാലുകൾക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്.ഇന്നലെ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടൻ കോട്ടയത്തു നിന്നു സൈക്കിൾ വാങ്ങി കളക്്ടർ സുനീഷിന്റെ വീട്ടിൽ എത്തുകയായിരുന്നു. കാണാതായ…
Read Moreറമ്മി കളിക്കൂ കാശുകാരാകൂ ! ഓണ്‍ലൈന്‍ റമ്മിയ്ക്കെതിരായ ഹര്‍ജിയില്‍ തമന്നയ്ക്കും കോഹ് ലിയ്ക്കും അജുവര്‍ഗീസിനും കോടതിയുടെ നോട്ടീസ്…
ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന് അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടമായതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ജീവനൊടുക്കിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. പല സെലിബ്രിറ്റികളും ഓണ്‍ലൈന്‍ റമ്മിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
Read Moreഏപ്രിലില്‍ 100,10,അഞ്ച് രൂപ നോട്ടുകള്‍ ഉടന്‍ നിരോധിക്കും ? വാര്‍ത്തകളോട് പ്രതികരിച്ച് റിസര്‍വ് ബാങ്ക്…
മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 100, 10, അഞ്ച് രൂപ നോട്ടുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി റിസര്‍വ് ബാങ്ക്. പഴയ സീരിസിലുള്ള നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വിറ്ററിലൂടെ വ്യക്തമാക്കി. പഴയ സീരിസിലുള്ള 100്, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. 2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 2016ലാണ് 500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
Read Moreആരും പുറത്താക്കിയതല്ല… അഭിനയരംഗത്തു നിന്നും മാറി നിന്നതാണ് ! തുറന്നു പറച്ചിലുമായി റംസിക്കേസില് ആരോപണ വിധേയയായ ലക്ഷ്മി പ്രമോദ്…
ഒരു സമയത്ത് മിനിസ്ക്രീനില്‍ ഒരുപാട് ആരാധകരുണ്ടായിരുന്ന താരമായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാല്‍ റംസിക്കേസില് ആരോപണ വിധേയയായതിനെത്തുടര്‍ന്ന് താരത്തിന് അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു. അഭിനയത്തില്‍ നിന്ന് തല്ക്കാലം മാറി നിന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ലക്ഷ്മി പ്രമോദ്. അഭിനയ രംഗത്ത് നിന്ന് മാറി നിന്നത് സ്വന്തം തീരുമാന പ്രകാരം ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. ആരും വിലക്കിയിട്ടില്ല എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഉണ്ടാക്കിയ കരിയര്‍ ആണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത് എന്നും താരം വളരെ സങ്കടത്തോടെ പറയുന്നു. റംസിയുടെ കേസില്‍ ആരോപണ വിധേയരായ താരം പറയുന്നത് ആരോപണത്തില്‍ സത്യം ഇല്ല എന്നാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും നിയമത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട് എന്നും എത്ര കാലം കഴിഞ്ഞാലും യാഥാര്‍ത്ഥ്യം പുറത്തു വരുമെന്നും താരം വളരെ ഉറച്ച ഭാഷയില്‍…
Read Moreകരയുന്ന കുഞ്ഞിനേ പാലുള്ളൂ ! പൂച്ചക്കുഞ്ഞിനെ പാലൂട്ടി തെരുവ് നായ; വീഡിയോ വൈറലാകുന്നു…
സ്നേഹത്തിന്റെ കാര്യത്തില്‍ മനുഷ്യനെ പലപ്പോഴും നാണിപ്പിക്കുന്നതാണ് മറ്റു ജീവികളുടെ പ്രവൃത്തികള്‍. അത്തരം ചില പ്രവൃത്തികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂച്ചയ്ക്ക് ഒരു തെരുവ് പട്ടി പാല് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് വീഡിയോ. റോയിട്ടേഴ്സിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര് ഈ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 32 സെക്കന്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. നിരവധി പേര് ഈ ദൃശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പൂച്ചക്കൂട്ടി പാലുകുടിക്കുമ്പോള്‍ വളരെ ശാന്തമായി കിടക്കുകയാണ് പട്ടി. ഇത് അസാധാരണമായ കാഴ്ചയാണെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് പലരും പറയുന്നത്.
Read More