തമിഴ്നാട്ടില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിന്‍ഡോറില്‍ നിന്ന് രണ്ടുപേര്‍ തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം. ആറുപേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ കണ്ടവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത സംഘം മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreCategory: Today’S Special
നുമ്മ ജീവിക്കാന്‍ എന്തു പണിക്കും പോവും, കടലീപ്പോം, പെയിന്റിംഗിനു പോം, വെല്ഡിംഗറിയാം! സുധന് തിരക്കിലാണ്; മീന്‍ തേടി കടലിലും വോട്ടു തേടി കരയിലും
സിജോ പൈനാടത്ത് കൊച്ചി: ‘നുമ്മ ജീവിക്കാന്‍ എന്തു പണിക്കും പോവും. കടലീപ്പോം, പെയിന്റിംഗിനു പോം, വെല്ഡിംഗറിയാം, ബിരിയാണീം വച്ചുകൊടുക്കും’. എന്താണു തൊഴിലെന്ന ചോദ്യത്തിന്, എറണാകുളം ജില്ലാ പഞ്ചായത്ത് കുമ്പളം ഡിവിഷനിൽ മത്സരിക്കുന്ന സി.ആര്. സുധന്ലാലിന്റെ മറുപടി ഇങ്ങനെ. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ ജോലിക്കു പോകാന്‍ പറ്റുമോ? ‘ജീവിക്കാന്‍ പണിക്കു പോവും. നാടിനു വേണ്ടി തെരഞ്ഞെടുപ്പിനു നില്ക്കാന് നാട്ടുകാരു പറഞ്ഞു, നാട് നുമ്മക്ക് ചങ്കാണ് ബ്രോ, ഞാനങ്ങ് നിന്നു. നുമ്മ ജയിക്കും, നുമ്മ പൊളിക്കും…!!’ പശ്ചിമകൊച്ചിക്കാരുടെ തനതു ഭാഷയില്‍ സുധന്ലാല് ആവേശത്തോടെ പറയുന്നു. ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനിയായ തനിക്കു നാടിനായുള്ള അധ്വാനം അധികഭാരമല്ലെന്നു പറയുന്ന ഈ മത്സ്യത്തൊഴിലാളി, തെരഞ്ഞെുപ്പു പ്രചാരണത്തില്‍ മുന്നേറിക്കഴിഞ്ഞു. കടൽക്കയറ്റ പ്രശ്നം അതിരൂക്ഷമായ ചെല്ലാനം എന്ന കടലോരപ്രദേശത്തെ ജനകീയ കൂട്ടായ്മയായ ചെല്ലാനം ട്വന്റി 20യുടെ സ്ഥാനാര്‍ഥിയാണു പരമ്പരാഗതമായി മത്സ്യത്തൊഴില്‍ ഉപജീവനമാക്കിയ കുടുംബത്തില്‍നിന്നുള്ള സുധന്. പുലര്‍ച്ചെ നാലിനെഴുന്നേറ്റു കടലില്‍…
Read Moreഅറപ്പുതോന്നിയ ദിനം! ഓര്‍ഡർ ചെയ്തത് പിറന്നാൾ ഭക്ഷണം, കിട്ടിയത്… ഓണ്‍ലൈൻ ഭക്ഷണപ്രിയരാണെങ്കിൽ ഇതൊന്നു വായിച്ചോളൂ…
ആഘോഷമായാലും വീട്ടിലെ ആവശ്യങ്ങളായാലും ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മളിൽ പലരും ആശ്രയിക്കുന്നത് ഓണ്‍ലൈൻ ഫുഡ് ഡെലിവറി സൈറ്റുകളെയാണ്. വീട്ടിലിരുന്നു സ്മാർട്ട് ഫോണ്‍ വഴി ആവശ്യമുള്ളതൊക്കെയും ഓർഡർ ചെയ്യാം. പണവും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. നിമിഷ നേരത്തിനുള്ളിൽ ഭക്ഷണം വീട്ടിലെത്തും. അപ്പോൾ പിന്നെ ഓണ്‍ലൈൻ ഡെലിവറിക്കാർക്കു പ്രിയം കൂടാതെയിരിക്കുന്നതെങ്ങനെ. ഇത്തരത്തിൽ തന്റെ പിറന്നാൾ ദിവസം ഓണ്‍ലൈൻ ഫുഡ് ഡെലിവറി ഭീമന്മാരായ ഒകാഡോയിൽനിന്നു ഭക്ഷണം വാങ്ങിയ ഒരു വീട്ടമ്മയുടെ പാഴ്സലിൽ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്നത് എന്തെന്നറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. എങ്ങനെ കഴിക്കും ? മക്കൾക്കൊപ്പം പിറന്നാൾ ഡിന്നർ കഴിക്കാനായി വീട്ടമ്മ ഓർഡർ ചെയ്തതു ചിക്കൻ വിംഗ്സും പാസ്തയും വൈനുമൊക്കെയാണ്. എന്നാൽ, ഡെലിവറി വന്ന പാഴ്സൽ തുറന്നു നോക്കിയപ്പോൾ ഓർഡർ ചെയ്ത ഭക്ഷണത്തിനു പുറമേ മൂന്നു പൊതികൂടിയുണ്ടായിരുന്നു. ഈ മൂന്നു പൊതിയിലും മൂത്രമായിരുന്നു. നോർത്ത് ലണ്ടണ്‍ സ്വദേശിയായ മിഷേൽ ലിയോണാർഡ് എന്ന നാൽപ്പത്തിരണ്ടുകാരിക്കാണ് ഓണ്‍ലൈൻ…
Read Moreഇന്ന് ട്രെയിന്‍ ബാത്ത്റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട് ! പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്; വെട്ടിത്തുറന്നു പറഞ്ഞ് മേതില്‍ ദേവിക…
മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മുകേഷ്. നിലവില്‍ കൊല്ലം എംഎല്‍എ കൂടിയാണ് താരം. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞ മുകേഷ് 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവുമാണ്. തന്റെ നാലാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോള്‍ എംഎല്‍എയുമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ച് എത്തിയിരിക്കുകയാണ് മേതില്‍ ദേവിക. ദേവികയുടെ വാക്കുകള്‍ ഇങ്ങനെ…ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക.…
Read Moreഅവതാറും ലിഫ്റ്റും! ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് തുറന്നു; 88 സെക്കന്റുകള്‍ കൊണ്ട് 1000 അടി (300 മീറ്റർ) മുകളില്‍ എത്താനാവും
അവതാർ സിനിമയെക്കുറിച്ച് കേൾക്കാത്തവരായി അപൂർവം ആൾക്കാരെ കാണൂ. ഹോളിവുഡിൽ അദ്ഭുതം കാണിച്ച സിനിമയാണ് ജയിംസ് കാമറൂണിന്റെ അവതാർ. എന്നാൽ ഈ സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിനെക്കുറിച്ച് അധികം ആളുകൾക്ക് അറിയില്ല. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നു വച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഈ പാർക്കിലാണ്! “അവതാര്‍ കുന്നുകള്‍’ എന്നറിയപ്പെടുന്ന ഇവിടത്തെ ഉയര്‍ന്നുപൊങ്ങിയ മലനിരകളുടെ മുകളിലേക്കാണ് ഈ കൂറ്റന്‍ ലിഫ്റ്റ് സഞ്ചാരികളെ കൊണ്ടുപോവുന്നത്. 12,000 ഏക്കറിലായി മൂവായിരത്തോളം സൂചിമലകളാണ് ഇവിടെയുള്ളത്. ഈ ലിഫ്റ്റില്‍ കയറിയാല്‍ 88 സെക്കന്റുകള്‍ കൊണ്ട് നിങ്ങള്‍ക്ക് 1000 അടി (300 മീറ്റർ) മുകളില്‍ എത്താനാവും. ഇതു തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഓരോ ലിഫ്റ്റിലും ഒരേസമയം 50 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഒരാള്‍ക്ക് ഒരു തവണ സഞ്ചരിക്കാന്‍ 19 ഡോളർ (ഏകദേശം 1400 രൂപ) ആവും. മൂന്ന് ഡബിള്‍ ഡെക്കര്‍…
Read Moreശാലിനിയെ പരിചയപ്പെടുന്നതിനു അജിത് പ്രേമിച്ചത് ഈ നടിയെ ! നിരന്തരം പ്രേമലേഖനങ്ങളും എഴുതിയിരുന്നു; ‘തല’യുടെ ഹൃദയം ആദ്യമായി കവര്‍ന്ന ആ നടിയെക്കുറിച്ചറിയാം…
തമിഴകത്തെ മിന്നും താരമാണ് തല അജിത് എന്നറിയപ്പെടുന്ന അജിത് കുമാര്‍. കേരളത്തിലും അജിത്തിന് നിരവധി ആരാധകരാണുള്ളത്. ബാലതാരമായി വന്ന് പിന്നീട് നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടി ശാലിനിയെ ആണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്. അജിത്തിനൊപ്പം അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹവും കഴിക്കുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന മാതൃക താരദമ്പതികള്‍ ആണിവര്‍. അതേ സമയം തല അജിത് ശാലിനിയെ പരിചയപ്പെടുന്നതിനു മുന്‍പ് മറ്റൊരു നടിയുമായി സ്നേഹത്തിലായിരുന്നു എന്നത് അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ്. സിനിമയുടെ ലൊക്കേഷനില്‍ വച്ച് അജിത്ത് ഇവര്‍ക്ക് ധാരാളം പ്രണയലേഖനങ്ങള്‍ എഴുതുമായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ വരെ പദ്ധതിയിട്ടിരുന്നു. അക്കാലത്ത് തമിഴ് സിനിമയിലെ പരസ്യമായ രഹസ്യങ്ങളില്‍ ഒന്നായിരുന്നു ഇവരുടെ പ്രണയം. മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ഹീര രാജഗോപാല്‍ എന്ന നടിയായിരുന്നു ആ താരസുന്ദരി. അജിതും…
Read Moreഭാഗ്യം വരുന്ന ഓരോരോ വഴിയേ…വീടിനു മുകളില്‍ ഭാരമുള്ള എന്തോ വസ്തു വീണതു കേട്ട് വീട്ടുകാരന് ഓടിച്ചെന്നു; കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു…
ഒരൊറ്റ നിമിഷം മതി ജീവിതം മാറാന്‍ എന്നു പറയാറുണ്ട്. ഇന്തോനേഷ്യക്കാരനായ ഒരു ശവപ്പെട്ടി നിര്‍മാണത്തൊഴിലാളിയുടെ ജീവിതം ഇത്തരത്തില്‍ മാറിയപ്പോള്‍ ആള് കോടീശ്വരനായി. 1.4 മില്യണ്‍ പൗണ്ട് ഏകദേശം 13 കോടി രൂപയിലേറെ വിലമതിക്കുന്ന ഒരു ഉല്‍ക്കാശില അയാളുടെ വീടിന്റെ മേല്‍ക്കൂരയിലേക്ക് തകര്‍ന്നു വീണതോടെയാണ് ഇയാളുടെ തലവര മാറിയത് ജോഷ്വാ ഹുജാഗുലങ് എന്ന 33കാരനാണ് ആ ഭാഗ്യവാന്. വടക്കന്‍ സുമാത്രയിലെ കോലാങ്കില് തന്റെ വീടിനോട് ചേര്‍ന്ന് പുതിയ ശവപ്പെട്ടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആകാശത്തുനിന്നും ഉല്‍ക്ക ശില വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് സ്വീകരണമുറിയുടെ അരികിലൂടെ വരാന്തയിലേക്കും തുടര്‍ന്ന് മണ്ണിലേക്കും പതിച്ചത്. ജോഷ്വായുടെ വീടിന്റെ മേല്‍ക്കൂരയില്‍ വലിയൊരു ദ്വാരം ഉണ്ടാവുകയും ഉല്‍ക്ക പതിച്ച വീടിന്റെ മുറ്റത്ത് 14 സെന്റീമീറ്റര്‍ ആഴത്തില്‍ ചെന്ന് പതിക്കുകയും ചെയ്തു. 2.1 കിലോഗ്രാമായിരുന്നു ശിലയുടെ ഭാരം ഉല്‍ക്ക പതിച്ചപ്പോള്‍ വീടിന്റെ പല ഭാഗങ്ങള്‍ കുലുങ്ങുകയും ഉഗ്രശബ്ദം കേള്‍ക്കുകയും…
Read Moreഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും ഒടുവില്‍ വേര്‍പിരിയിരുന്നു ! രാജ്യം ആഘോഷിച്ച ഐഎഎസ് ദമ്പതികളായ ടിനയും അതറും വിവാഹമോചിതരാവുന്നു…
വാര്‍ത്താ പ്രാധാന്യം നേടി വിവാഹിതരായ ഐഎഎസ് ദമ്പതികളുടെ ദാമ്പത്യത്തിന് അകാലത്തില്‍ അന്ത്യമാകുന്നു. ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ചു. 2015ലെ ഐഎഎസ് ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭര്‍ത്താവ് അതര്ഖാനുമാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമിയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് 2018ല്‍ വിവാഹിതരാവുകയായിരുന്നു. ഈ വിവാഹം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയാണ് ടിന. ഒരു വയസ്സ് കൂടുതലുള്ള അതര്‍ കശ്മീര്‍ സ്വദേശിയാണ്. ഭോപ്പാല്‍ സ്വദേശിയാണ് ടിന. ഇരുവരെയും ജയ്പുരിലാണ് നിയമിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി ടിന വീണ്ടും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ വിവാഹത്തെ വാഴ്ത്തിയിരുന്നു. ‘നിങ്ങളുടെ പ്രണയം കൂടുതല്‍ കരുത്താര്‍ജിക്കട്ടെ. അസഹിഷ്ണുതയും വര്‍ഗീയതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാകട്ടെ’ രാഹുല്‍ അന്ന് ആശംസിച്ചതിങ്ങനെയായിരുന്നു. വെങ്കയ്യ…
Read Moreകോമഡി ചെയ്യാന്‍ വിളിച്ച എന്നോട് നായകനാകാമോയെന്ന് സംവിധായകന് ! തലയിലൂടെ കയ്യോടിച്ച് ഷക്കീല പറഞ്ഞു നിങ്കള് ക്ലിക്കാവും; എ പടത്തിലെ നായകന് മലയാള സിനിമയിലെ നായകനായ കഥയിങ്ങനെ…
നടി ഷക്കീലയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയചന്ദ്രന് ഷക്കീലയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നത്. ഷക്കീലയ്ക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണ് ജയചന്ദ്രന്റെ കുറിപ്പ്. രാസലീല’യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന് മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കള് ക്ലിക്കാവും!’ജയചന്ദ്രന് പറയുന്നു… ജയചന്ദ്രന്റെ കുറിപ്പ് വായിക്കാം യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന് അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും…
Read Moreപാക്കിസ്ഥാനില്‍ പുരാതന വിഷ്ണുക്ഷേത്രം കണ്ടെത്തി ! 1300 കൊല്ലം പഴക്കമെന്ന് വിലയിരുത്തല്‍; ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ…
1,300 വര്‍ഷം പഴക്കമുള്ളതായി കരുതുന്ന പുരാതന ക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി. വടക്കു കിഴക്ക് പാകിസ്താനിലെ സ്വാത് ജില്ലയില്‍ പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്. വിഷ്ണുക്ഷേത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഖൈബര്‍ പഖ്തുംഖ്വ പുരാവസ്തു വകുപ്പുദ്യോഗസ്ഥനായ ഫസ്ലെ ഖാലിഖ് വ്യാഴാഴ്ച അറിയിച്ചു. ഷാഹി സാമ്രാജ്യകാലത്ത് പണി കഴിപ്പിച്ചതാണ് ക്ഷേത്രം. 850-1026 സി.ഇ. കാലഘട്ടത്തിലെ സാമ്രാജ്യമാണ് ഹിന്ദു ഷാഹി അഥവാ കാബൂള്‍ ഷാഹി. ഷാഹി സാമ്രാജ്യം കാബൂള്‍ താഴ്വര (കിഴക്കന്‍ അഫ്ഗാനിസ്ഥാന്), ഗാന്ധാരം( ഇന്നത്തെ പാകിസ്താന്-അഫ്ഗാനിസ്ഥാന്), ആധുനിക വടക്ക്പടിഞ്ഞാറന്‍ ഇന്ത്യ എന്നിവടങ്ങളില്‍ വ്യാപിച്ച് കിടന്നിരുന്നു. ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന് സമീപം സൈനികപ്പാളയങ്ങളുടേയും കാവല്‍ ഗോപുരങ്ങളുടേയും അവശേഷിപ്പുകള്‍ കണ്ടെടുത്തു. കൂടാതെ വലിയ ജലസംഭരണിയും ഇവിടെ കണ്ടെത്തി. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കളുടെ വന്‍ശേഖരം സ്വാതിലുണ്ടെന്ന് ഫസ്ലെ ഖാലിഖ് പറഞ്ഞു. ഹിന്ദു ഷാഹി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഈ ഭാഗത്തുനിന്ന് ആദ്യമായാണ്…
Read More