ഒരു ഉൽക്കയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.വെബ് ചാനലായ കരിക്കിന്റെ വീഡിയോയായ ഉൽക്കയല്ല ഈ ഉൽക്ക. ഇത് ശരിക്കും ഉൽക്ക. ചെറുപ്പം മുതൽ നമ്മളൊക്കെ കേട്ടിട്ടുള്ള, എപ്പോൾ വേണമെങ്കിലും ആകാശത്തുനിന്ന് തലയിൽ വീഴാവുന്നതെന്ന് വിശ്വസിക്കുന്ന ആ ഉൽക്കയാണ് ഈ താരം. ഇവിടെ ഉൽക്കവീണ് ഒരാളുടെ തലവരമാറ്റിയിരിക്കുകയാണ്. ഉൽക്ക കാരണം ഒറ്റ രാത്രികൊണ്ട് കോടിശ്വരനായി മാറയിരിക്കുകയാണ് ഒരു യുവാവ്. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ഒരു ശവപ്പെട്ടി നിർമ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗലംഗാണ് നേരം ഇരുട്ടിവെളുത്തപ്പോൾ കോടീശ്വരനായത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹുത്തഗലംഗ് വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു. ഈ സമയം വീടിന് മുൻവശത്തുള്ള വരാന്തയുടെ മേൽക്കൂര തകർത്ത് 2.1 കിലോഗ്രാം ഭാരം വരുന്ന ഉൽക്ക പതിക്കുകയായിരുന്നു. “വളരെ വലിയ ശബ്ദമായിരുന്നു. വീടിന്റെ ചില ഭാഗങ്ങൾ കുലുങ്ങി. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ടെറസിന് മുകളിൽ കയറി…
Read MoreCategory: Today’S Special
ഇങ്ങനെയും ഒരു മൃഗശാല! കണ്ടാല്‍ നിങ്ങളെന്നെ തെരുവു നായ എന്നു വിളിച്ചേക്കാം പക്ഷേ, ഞാന്‍ സിംഹമാണ്; ഞാൻ മാത്രമല്ല ഇങ്ങനെ പലരുണ്ട് ഇവിടെ…
ആഫ്രിക്കൻ രാജ്യങ്ങളിൽ ആളുകൾ പട്ടിണികൊണ്ട് മരിക്കുന്ന വാർത്തകൾ പലപ്പോഴും കാണാറുണ്ട്. ആളുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ മൃഗങ്ങളുടെ കാര്യം പറയാനുണ്ടോ? നൈജീരിയയിലെ കഡൂണയിലുള്ള ഗംജി ഗേറ്റ് മൃഗശാലയിലെ മൃഗങ്ങളുടെ ദൃശ്യങ്ങൾ അടുത്തയിടെ പുറത്തുവന്നിരുന്നു. പട്ടിണിയിൽ വലഞ്ഞ് എല്ലും തോലുമായി മൃഗങ്ങൾ! ഇവിടം സന്ദർശിക്കാനെത്തിയ ആളാണ് രഹസ്യമായി മൃഗങ്ങളുടെ ദൃശ്യം പകർത്തി പുറംലോകത്തെ അറിയിച്ചത്. മൃഗശാലയിലെത്തിയ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി പട്ടിണിക്കോലമായ സിംഹത്തെ കണ്ട് ഞെട്ടിയെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. സിംഹം മാത്രമല്ല മറ്റു ജീവികൾക്കും ആവശ്യമായ ആഹാരമൊന്നും അധികൃതർ നൽകുന്നില്ലെന്ന് അവയെ കണ്ടപ്പോൾ മനസിലായെന്ന് ഇയാൾ പറയുന്നു. പതി ജീവനോടെയാണ് മൃഗങ്ങളെ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഒരു ഡോളറാണ് മൃഗശാലയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മൃഗങ്ങളുടെ ശോചനീയമായ അവസ്ഥ കണ്ട് പുറത്തെത്തിയ ആൾ ഉടൻ തന്നെ മൃഗസംരക്ഷണ സംഘടനയിൽ വിളിച്ച് വിവരമറിയിച്ചു. സിംഹത്തെ ഉടൻ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.…
Read Moreഉളി, വാക്കത്തി, കൈക്കോടാലി…ബൈക്ക് റെഡി! കൂറ്റന്‍ നക്ഷത്രത്തിന് പിന്നാലെ തടി കൊണ്ട് ബൈക്ക് നിര്‍മിച്ചും ജയ്മോന്; 120 കിലോയോളം തൂക്കം വരും
ബിജു ഇത്തിത്തറ കടുത്തുരുത്തി: കൂറ്റന്‍ നക്ഷത്രത്തിന് പിന്നാലെ തടി കൊണ്ട് ബൈക്ക് നിര്‍മിച്ചും ജയ്മോന് വിസ്മയം തീര്‍ത്തു. കോവിഡ് കാലത്ത് ലഭിച്ച സമയം പ്രയോജനപ്പെടുത്തിയാണ് ജെയ്മോന് തടികൊണ്ട് ബൈക്കുണ്ടാക്കിയെടുത്തത്. ബൈക്ക് പ്രേമിയായ അറുനൂറ്റിമംഗലം കൊല്ലംകുഴിയില്‍ ജെയ്മോന് ജോസഫാണ് തടിയില്‍ ബൈക്ക് ഉണ്ടാക്കിയെടുത്തത്. പൂര്‍ണമായും തടി കൊണ്ട് ഉണ്ടാക്കിയ ബൈക്ക് സ്്ക്രൂ ഉപയോഗിച്ചാണ് ഉറപ്പിച്ചെടുത്തത്. 120 കിലോയോളം തൂക്കം വരും ജയ്മോന്റെ തടി ബൈക്കിന്. ഉളി, വാക്കത്തി, കൈക്കോടാലി എന്നിവ ഉപയോഗിച്ചു നിര്‍മിച്ച ബൈക്കിനായി മഹാഗണി, റബര്‍ തുടങ്ങിയ മരങ്ങളുടെ തടിയാണ് ഉപയോഗപെടുത്തിയത്. ടയര്‍, എന്ജിന് തുടങ്ങിയ എല്ലാ ഭാഗങ്ങളും തടിയാണ്. മൂന്ന് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം ആറായിരം രൂപയോളം ചിലവായി. 2001 ല്‍ ജയ്മോന് വാങ്ങിയ ബൈക്കിനോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് ഇതിന്റെ മോഡൽ തടിയിൽ തീർത്തത്. തടി കൊണ്ടാണ് നിര്‍മിച്ചതെങ്കിലും ഈ ബൈക്ക്്് തള്ളി…
Read Moreഎല്ലാം വിചിത്രമായ കാരണങ്ങൾ! അഭിനയ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ താൻ നേരിട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി തപ്സി പന്നു; കാരണങ്ങള്‍ ഇങ്ങനെ…
അഭിനയ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറയുകയാണ് നടി തപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിൽ തിരക്കുള്ള നായികയായിരുന്ന തപ്സി പിന്നീട് ബോളിവുഡിലും ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സ്ഥാനമുറപ്പിച്ചു. പക്ഷെ ഇപ്പോഴും പുറത്തു നിന്നുള്ളയാൾ എന്ന ഇമേജാണ് തനിക്ക് ബോളിവുഡിലുള്ളതെന്ന് തപ്സി പറയുന്നു. പല കാരണങ്ങൾ കൊണ്ടും തനിക്ക് ധാരാളം അവസരങ്ങൾ നഷ്ടമായതായി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തപ്സി പറയുന്നു. തന്നെ ഒഴിവാക്കാൻ പലപ്പോഴും വിചിത്രമെന്ന് തോന്നുന്ന കാരണങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. താൻ അഭിനയിക്കുന്നത് നായകന്റെ ഭാര്യക്ക് ഇഷ്ടമല്ലെന്ന കാരണത്താലാണ് ഒരു സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. മറ്റൊരു സിനിമയുടെ ഡബ്ബിങ് വേളയിൽ നായകന് തന്റെ ഡയലോഗ് ഇഷ്ടമായില്ലെന്ന പ്രശ്നമാണ് ഉയർന്നു വന്നത്. തുടർന്ന് ഡയലോഗ് മാറ്റാൻ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനാൽ ഡബ്ബിങ് ആർടിസ്റ്റിനെ കൊണ്ടുവന്ന് ഡയലോഗ് മാറ്റി. സുന്ദരിയല്ലെന്ന കാരണം പറഞ്ഞും തനിക്ക് സിനിമകൾ നഷ്ടമായതായി തപ്സി…
Read Moreബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു! മായേച്ചിയും ബ്ലാസ്റ്റേഴ്സിന്റെ പിള്ളേരും റെഡിയാണ്; ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ജിങ്കന്റെയും കടുത്ത ആരാധികയാണ് മായ
കൊച്ചി: മായേച്ചിയെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്കും താരങ്ങള്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കൊമ്പനാന കൂട്ടം എവിടെയുണ്ടോ അവിടെയെല്ലാം കട്ട സപ്പോര്‍ട്ടുമായി മായേച്ചിയുണ്ട്. ഇത്തവണ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അങ്ങ് ഗോവയിലാണെന്നത് ശരിതന്നെ. എങ്കിലും മായേച്ചിയും പിള്ളേരും ഇങ്ങ് കൊച്ചിയില്‍ റെഡിയാണ്. കലൂര്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ വീട്ടില്‍ വലിയ സ്ക്രീനില്‍ ഫാന്‍സിനൊപ്പം കളി കാണാനുള്ള ഒരുക്കത്തിലാണ് മായ മുരളിയും കൂട്ടുകാരും. ഇന്നലെ മായയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിന് മുന്നില്‍ മാസ്ക്, സാനിറ്റൈസര്‍ വിതരണവും നടത്തിയിരുന്നു. മാസ്കും സാനിറ്റൈസറും മഞ്ഞമയമായിരുന്നുവെന്ന് മാത്രം. ഇനിയുള്ള മത്സരങ്ങള്‍ വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാനാണ് ഇവരുടെ തീരുമാനം. ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ജിങ്കന്റെയും കടുത്ത ആരാധികയാണ് മായ. ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളുമായും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ആദ്യ സീസണില്‍ തന്റെ കുട്ടികള്‍ക്കൊപ്പം വെറുതെ കളി കാണാന്‍…
Read Moreഭരണവിരുദ്ധവികാരം ഉണ്ടാകും, അതു പ്രതിഫലിക്കും; സെമിഫൈനലിലും ഫൈനലിലും മികച്ച വിജയം നേടും; ജോസ് പോയതു ക്ഷീണം തന്നെ; തുറന്ന് പറച്ചിലുമായി കെ മുരളീധരൻ
ഇ. അനീഷ്കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന നേതാക്കളിലൊരാളാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. അതു തദ്ദേശ തെരഞ്ഞെടുപ്പായാലും നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പായാലും അങ്ങനെതന്നെ. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും മറയില്ലാതെ തുറന്നുപറയും എന്നതാണ് കെ. മുരളീധരന്റെ പ്രത്യേകത. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ശക്തികേന്ദ്രത്തിൽ തറപറ്റിച്ച് എംപിയായ കെ.മുരളീധരന് യുഡിഎഫിന്റെ എക്കാലത്തെയും തെരഞ്ഞെടുപ്പ് സ്റ്റാറാണ്. എപ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന മുരളീധരന് പ്രചാരണ രംഗത്തായാലും സ്ഥാനാര്‍ഥിയായാലും കോണ്‍ഗ്രസില്‍ ആളെകൂട്ടാന്‍ കഴിയുന്ന നേതാവാണ്. രാഷ്ട്രീയ എതിരാളികളും അതു സമ്മതിച്ചു തരും. മുരളീധരൻ പ്രചാരണത്തിനിറങ്ങുന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാകുന്നതു പതിവു കാഴ്ച. പാര്‍ട്ടിക്കുള്ളിലും പുറത്തും ലീഡറുടെ മകന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്, ഗ്രൂപ്പുകള്‍ക്കതീതമായ സ്വീകാര്യതയും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ.മുരളീധരൻ രാഷ്ട്രദീപിക ഇലക്ഷൻ ക്യാപ്സൂളിൽ.. യുഡിഎഫിന്റെ സാധ്യതകൾ ?തീര്‍ച്ചയായും യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.…
Read Moreചിരിയിലാണ് വോട്ട്… പുഞ്ചിരിച്ച് പുഞ്ചിരിച്ച് സ്ഥാനാർഥികൾ; എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാർഥിയായാൽ പുഞ്ചിരിക്കാതിരിക്കാൻ പറ്റില്ല….
കോട്ടയം: കോട്ടയത്തെ സ്റ്റുഡിയോകളിലും പാർട്ടി ഓഫീസുകളിലും ഇപ്പോൾ സ്ഥാനാർഥി ഷൂട്ടിന്റെ തിരക്കും ബഹളവുമാണ്. എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാർഥിയായാൽ പുഞ്ചിരിക്കാതിരിക്കാൻ പറ്റില്ല. ചിരിച്ച മുഖവുമായുള്ള സ്ഥാനാർഥികളുടെ പോസ്റ്ററുകൾ കൊണ്ട് നിറയാനൊരുങ്ങുകയാണ് നമ്മുടെ കവലകൾ. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ മിക്ക സ്റ്റുഡിയോകളിലും പാർട്ടി ഓഫീസുകളിലും ഫോട്ടോയെടുക്കാനായുള്ള സ്ഥാനാർഥികളുടെ നീണ്ട നിരയാണ്. കോട്ടയത്തെ കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം സംസ്ഥാന കമ്മറ്റി ഓഫീസിന്റെ മുകളിലത്തെ നില ഫോട്ടോ ഷൂട്ടിനായി മാറ്റിയിട്ടിരിക്കുകയാണ്. കോട്ടയം നിയോജക മണ്ഡലത്തിലെ മാത്രമല്ല ജില്ലയിലെ ഏതാണ്ട് മുഴുവൻ ജോസ് വിഭാഗം സ്ഥാനാർഥികളുടെയും ഫോട്ടോഷൂട്ട് ഇവിടെയാണ്. പോസ്റ്ററുകളിലെ ഫോട്ടോയും സ്ഥാനാർഥിയുടെ ചിരിയുമൊക്കെ പോലെയിരിക്കും വോട്ടുകളുടെ എണ്ണവും. അതിനാൽ പോസ്റ്ററിനായുള്ള ഫോട്ടോ ഷൂട്ട് പ്രചാരണ പ്രവർത്തനങ്ങളിലെ ഏറ്റവും ഗൗരവമുള്ള കാര്യമാണ്.സ്ഥാനാർഥികളെ ചിരിപ്പിക്കുന്നതും സുന്ദരികളും സുന്ദരൻമാരുമാക്കുന്നത് ഫോട്ടോഗ്രാഫർമാരുടെ കഴിവാണ്. ഫോട്ടോഗ്രാഫർമാർക്ക് തിരക്കിന്റെ തെരഞ്ഞെടുപ്പുകാലം. ഒരു ദിവസം 50 ഫോട്ടോ വരെ എടുത്ത് പോസ്റ്ററിംഗിനായി…
Read Moreഅടിച്ച് ഫിറ്റായി “ട്രാക്ക്’ മാറി; അൽപം മദ്യം അകത്തുചെന്നാൽ പിന്നെ ഏതൊരു ഭീരുവും ധീരനാകുമെന്ന് കേട്ടത് വെറുതേയല്ല, വീഡിയോകണ്ടാൽ ഞെട്ടും…
അൽപം മദ്യം അകത്തുചെന്നാൽ പിന്നെ ഏതൊരു ഭീരുവും ധീരനാകും. എന്നാൽ അളവ് കുറച്ചുകൂടിയാലോ? പിന്നെ പലർക്കും പല സ്വഭാവമാണ്. ചിലർ വസ്തുക്കളെ പലതായി കാണും, ചിലർ ഇല്ലാത്ത കാര്യം കാണും, കേട്ടിട്ടില്ലാത്തത് കേട്ടതായും പറയും… ഇങ്ങനെ പോകും പെരുമാറ്റ രീതികൾ. മദ്യലഹരിയിലുള്ള ഒരു യുവതിയുടെ കാർ ഡ്രൈവിംഗ് വീഡിയോയാണ് ഇപ്പോൾ സ്പെയിനിലെ സംസാര വിഷയം. ലഹരിയിൽ മൂത്തതോടെ യുവതിക്ക് റോഡേതാ, തോടേതാ എന്നറിയാത്ത അവസ്ഥയിലെത്തി. ഒടുവിൽ റെയിൽവേ ട്രാക്കിലൂടെയായി യുവതിയുടെ കാർ ഡ്രൈവിംഗ്! സ്പെയിനിലെ മലാഗയിലാണ് സംഭവം നടന്നത്. ഏകദേശം 1.5 കിലോമീറ്റർ യുവതി ട്രാക്കിലൂടെ കാർ ഓടിച്ചു എന്നാണ് പോലീസ് പറയുന്നത്. റോഡിലൂടെ വന്ന് ട്രാക്കിലേക്ക് പ്രവേശിച്ച കാർ ട്രാക്കിലൂടെ ഓടുന്ന വീഡിയോ വൈറലാണ്. ഒരു ടണലിനു മുന്നിൽ മൂന്നു ടയറും പൊട്ടി കുടുങ്ങിയതിന് ശേഷമാണ് യുവതി കാർ നിർത്തിയത്. രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് അനുവദനീയമായതിലും…
Read Moreമുൻ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ “പച്ചയായ’ ബോധവത്കരണം; മത്സ്യത്തിൽ നിന്നു കൊറോണ വൈറസ് പകരുമെന്ന ഭീതി അകറ്റാൻ ചെയ്ത പവർത്തി അൽപം കടുപ്പമായിപ്പോയോ…
ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ബീഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേരളത്തിൽ ബിഫ് കറി വിതരണം ചെയ്ത് ചില സംഘടനകൾ പ്രതിഷേധിച്ചത് ഓർക്കുന്നില്ലേ? സംഭവം വൈറലാകുകയും ചെയ്തു. ഇപ്പോഴിത ഒരു മുൻ ശ്രീലങ്കൻ മന്ത്രി വ്യത്യസ്തമായ ബോധവത്കരണവുമായി എത്തിയിരിക്കുകയാണ്. മത്സ്യത്തിൽ നിന്നു കൊറോണ വൈറസ് പകരുമെന്ന ഭീതി അകറ്റാനായിരുന്നു മുന്‍ ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലിപ് വെഡാറച്ചിയുടെ ശ്രമം. ഇതിനായി കക്ഷി ചെയ്തത് കുറച്ചു കടുപ്പമാണ്. മീൻ പച്ചയ്ക്ക് കടിച്ചു ഭക്ഷിച്ചു! മുൻമന്ത്രി മീൻ പച്ചയ്ക്ക് കടിച്ചു ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. “മത്സ്യബന്ധനമേഖലയിലുളള നമ്മുടെ ആളുകള്‍ക്ക് മീന്‍ വില്ക്കാന് സാധിക്കുന്നില്ല. ഇവിടെയുളള ആളുകള്‍ മീന്‍ കഴിക്കുന്നില്ല. നിങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ മീന്‍ വാങ്ങിയത്. ഈ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പേടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് മത്സ്യം കഴിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകില്ല.’ ദിലീപ്…
Read Moreഓൺലൈൻ ക്ലാസിന് വാങ്ങിയ ഫോണിലൂടെ ചാറ്റിംഗ്; കോട്ടയത്തെ ഫേസ്ബുക്ക് കാമുകിയെ കാണാൻ തിരുവനന്തപുരത്ത് നിന്നെത്തിയത് 19 കാരനായ കാമുകൻ ; ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥ…
കോട്ടയം: ഓണ്‍ലൈൻ പഠനത്തിന്റെ മറവിൽ പ്രണയം. 14കാരി വിദ്യാർഥിനിയെ രാത്രിയിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കുളത്തുങ്കൽ അന്പലത്തിങ്കൽ പ്ലാവില പുത്തൻവീട്ടിൽ ജെ. രജീഷി(19)നെയാണ് വാകത്തനം പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ പഠനത്തിനു വീട്ടുകാർ നൽകിയ മൊബൈൽ ഫോണിലൂടെയാണ് വാകത്താനം സ്വദേശിനിയായ പെണ്‍കുട്ടി യുവാവിനെ പരിചയപ്പെടുന്നത്. ബന്ധം പ്രണയമായി വളർന്നതോടെയാണ് തിരുവനന്തപുരത്തു നിന്ന് രാത്രിയിൽ ബൈക്ക് ഓടിച്ച് വാകത്താനത്തെത്തി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ കാണുന്നതിനായി എത്തിയിരുന്നത്. വളരെ ആസൂത്രിതമായി ഇരുവരും ചേർന്നു പ്ലാൻ ചെയ്തായിരുന്നു കൂടിക്കാഴ്ച ഒരുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്. മൊബൈൽ നന്പർ വാങ്ങിയതിനു ശേഷം വാട്സ് ആപിലൂടെയായി പിന്നീട് സൗഹൃദം. സൗഹൃദം പ്രണയമായതോടെയാണ് യുവാവ് രാത്രിയിൽ പെണ്‍കുട്ടിയെ കാണാനായി വാകത്താനത്ത് എത്തിയത്. യുവാവിന്റെ ആവശ്യപ്രകാരം രാത്രിയിൽ വീട്ടുകാർ ഉറങ്ങിയതിനു…
Read More