കീറിയ വസ്ത്രമിട്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പാനിപ്പൂരിക്കാരന്‍ ചെയ്തത് ! ആരും കൈയ്യടിച്ചു പോകുന്ന ആ പ്രവൃത്തി ഇങ്ങനെ…

മാന്യമായ വേഷം ധരിച്ച എല്ലാവരും മാന്യന്മാരാകണമെന്നില്ല. മോശപ്പെട്ട വേഷം ധരിച്ചവര്‍ മോശക്കാരും ആകണമെന്നില്ല.അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുഷന്‍ എന്ന ചെറുപ്പക്കാരന്‍. പലര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ ഈ ചെറുപ്പക്കാരന്‍ ബാംഗ്ലൂരിലുള്ള കെആര്‍ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ്. വീടിനടുത്തുള്ള സ്ഥലത്തുതന്നെ പാനിപ്പൂരി വില്‍ക്കുന്ന ചെറിയൊരു കടയായിരുന്നു സുശന്റേത്. അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്‌കൂള്‍ വിട്ടശേഷം ഒരു പെണ്‍കുട്ടി സൈക്കിളിന്റെ മുന്നില്‍ ബാഗ് ഒക്കെ വെച്ച് സൈക്കിള്‍ തള്ളിക്കൊണ്ട് പോകുന്നത് സുശന്‍ കാണാനിടയായി. മറ്റുള്ളവരൊക്കെ സൈക്കിളില്‍ പോകുന്നതും പെണ്‍കുട്ടി സൈക്കിള്‍ തള്ളിക്കൊണ്ട് പോകുന്നതും കണ്ടാണ് സുശന്‍ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. പെണ്‍കുട്ടിയുടെ ഡ്രസ്സ് കീറിയിരിക്കുന്നത് സുഷന്‍ കാണാനിടയായി. സൈക്കിളില്‍ നിന്ന് വീണതോ മറ്റോ ആണ് എന്ന് സുശന് മനസ്സിലായി. ഉടന്‍തന്നെ പെണ്‍കുട്ടിയുടെ അടുത്തു ചെന്ന് കുറച്ചു…

Read More

എ​നി​ക്ക് കി​ട്ടി​യ അം​ഗീ​കാ​രം എ​ന്‍റെ രാ​ജ്യ​ത്തി​നും..! 86 മണിക്കൂർ,  സന്ദർശിച്ചത് 208 രാജ്യം! ലോക  റി​ക്കോ​ര്‍​ഡിന്‍റെ  യാത്രയെക്കുറിച്ച് അ​ല്‍ റൊ​മെ​യ്തി 

യാ​ത്ര​പോ​കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. പു​തി​യ സ്ഥ​ലം, ഭാ​ഷ, സം​സ്കാ​രം, ഭ​ക്ഷ​ണം, കാ​ലാ​വ​സ്ഥ തു​ട​ങ്ങി​യ പ​ല കാ​ര്യ​ങ്ങ​ളും യാ​ത്ര​യി​ലൂ​ടെ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യും. ചി​ല​ർ ദി​വ​സ​ങ്ങ​ളോ​ളം യാ​ത്ര ചെ​യ്യും. ചി​ല​രാ​ക​ട്ടെ ഒ​രു സ്ഥ​ല​ത്ത് ത​ന്നെ ദി​വ​സ​ങ്ങ​ളോ​ളം താ​മ​സി​ക്കും. എ​ന്നാ​ൽ 86 മ​ണി​ക്കൂ​റു​കൊ​ണ്ട്് 208 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് റി​ക്കാ​ർ​ഡി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. ഡോ. ​ഖ​വ്‍​ല അ​ല്‍ റൊ​മെ​യ്തി​യാ​ണ് റി​ക്കാ​ര്‍​ഡി​ന് ഉ​ട​മാ​യി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സ​വും 14 മ​ണി​ക്കൂ​റും 46 മി​നി​റ്റും 48 സെ​ക്ക​ന്‍​ഡും സ​മ​യ​മെ​ടു​ത്താ​ണ് ലോ​ക​ത്തെ ഏ​ഴു ഭൂ​ഖ​ണ്ഡ​ങ്ങ​ളും ഇ​വ​ര്‌ സ​ന്ദ​ർ​ശി​ച്ച​ത്. ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി 13 നാ​ണ് അ​ൽ റൊ​മെ​യ്തി​യു​ടെ യാ​ത്ര അ​വ​സാ​നി​ച്ച​ത്. 200 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നെ​ങ്കി​ലു​മു​ള്ള​വ​ര്‍ യു​എ​ഇ​യി​ലു​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണം എ​ന്ന​ത് എ​ന്‍റെ മോ​ഹ​മാ​യി​രു​ന്നു. ഓ​രോ രാ​ജ്യ​ക്കാ​രു​ടെ​യും ജീ​വി​ത​രീ​തി​യും സം​സ്കാ​ര​വും മ​ന​സി​ലാ​ക്കു​ക എ​ന്ന​തും. അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്നു യാ​ത്ര. – അ​ല്‍ റൊ​മെ​യ്തി പ​റ​യു​ന്നു. ഞാ​ന്‍ പ​ല…

Read More

ജോറായിട്ടുണ്ട് ! ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല; നടന്‍ സിദ്ധിഖിനെതിരേ പൊട്ടിത്തെറിച്ച് രേവതി സമ്പത്ത്…

മലയാളത്തിലെ അഭിനേതാക്കളിടെ സംഘടനയായി അമ്മയുടെ ഭാരവാഹികളില്‍ ഒരാളായ നടന്‍ സിദ്ദിഖിനെതിരേ വിമര്‍ശനവുമയി നടി രേവതി സമ്പത്ത്. താര സംഘടന വെള്ളിയാഴ്ച്ച ചേര്‍ന്ന ഭാരവാഹി യോഗത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് രേവതിയുടെ കുറിപ്പ്. ബിനീഷ് കോടിയേരിയെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ് എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ടെന്നാണ് രേവതി പറയുന്നത്. ബിനീഷ് കൊടിയേരിക്കെതിരെ നടപടി സ്വീകരിക്കാനും, നടി പാര്‍വ്വതിയുടെ രാജിയേക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് അമ്മ യോഗം ചേര്‍ന്നത്. എന്നാല്‍ ബിനിഷിനെ നിലവില്‍ പുറത്താക്കുന്നില്ലെന്നും, വിശദീകരണം തേടിയതിന് ശേഷം മാത്രമെ അക്കാര്യത്തില്‍ തീരുമാനം എടുക്കു എന്നുമാണ് യോഗത്തില്‍ തീരുമാനമായത്. രേവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം… ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും എഎംഎംഎ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ് എന്ന് കണ്ടു വാര്‍ത്തയില്‍.…

Read More

കറുത്ത യുവാവുമായി വിമാനത്തില്‍ ഇരിക്കാനില്ലെന്ന് മധ്യവയസ്‌ക ! അവിടെയെത്തിയ എയര്‍ ഹോസ്റ്റസ് ചെയ്തതു കണ്ട് പ്രശ്‌നക്കാരിയുടെ കണ്ണുതള്ളി…

ജോഹന്നാസ്ബര്‍ഗില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കയറിയ ഒരു മദാമ്മ നേരെ തന്റെ സീറ്റിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് തന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് ഒരു കറുത്ത വര്‍ഗക്കാരനാണെന്നത്. ഉടന്‍ തന്നെ ആ സ്ത്രീ ഫ്‌ളൈര്‌റ് അറ്റന്‍ഡറെ വിളിച്ചു. മാഡം എന്താണ് പ്രശ്‌നം ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ ചോദിച്ചു. നിങ്ങള്‍ കാണുന്നില്ലേ നിങ്ങള്‍ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാന്‍ യാത്ര ചെയ്യില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോടായി പറഞ്ഞു. ശരി മാഡം ഞാന്‍ ഒന്ന് നോക്കട്ടെ. മറ്റൊരു സ്ഥലം കിട്ടിയാല്‍ ഉടന്‍ അറിയിക്കാം. എക്കൊണോമിക് ക്ലാസ് ഫുള്ളാണ്. ഞാന്‍ ക്യാപ്റ്റനുമായി സംസാരിച്ചതിന് ശേഷം ഫസ്റ്റ് ക്ലാസ്സില്‍ സ്ഥലമുണ്ടെങ്കില്‍ അങ്ങോട്ട് മാറ്റാം. സ്ത്രീ അയാളെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി.…

Read More

ഒറ്റയ്ക്കു നിൽക്കാൻ ചങ്കൂറ്റമുണ്ട് ! ജ​ന​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്താ​ണെന്നും മ​ക​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​നത്തെക്കുറിച്ചും പിസി ജോർജ്  രാഷ്ട്രദീപികയോട് തുറന്ന് പറ‍യുന്നു

  ജ​ന​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്താ​ണ്?ഇ​ത്ത​വ​ണ​ത്തെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ​ക്ഷം മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത് അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​ണ്. പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ മാ​ന്യ​ത​യ​യും സ​ത്യ​സ​ന്ധ​ത​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. മാ​ന്യ​ത​യും സ​ത്യ​സ​ന്ധ​ത​യും പു​ല​ർ​ത്തു​ന്ന ആ​ളു​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളാ​യാ​ൽ രാ​ഷ്‌​ട്രീ​യ രം​ഗ​വും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​വും ശു​ദ്ധ​മാ​കും. സ​ത്യ​സ​ന്ധ​ത​യും മാ​ന്യ​ത​യും പു​ല​ർ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​നാ​ണ് ജ​ന​പ​ക്ഷം ശ്ര​മി​ച്ച​ത്. ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന് ഇ​ട​യ്ക്കി​ടെ പ​റ​യു​ന്നു​ണ്ട​ല്ലോ?കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള വ​ർ​ധ​ന​വി​നു വേ​ണ്ടി​യാ​ണ് സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. ക​ട​മെ​ടു​ത്തു ക​ട​മെ​ടു​ത്തു കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വ​രെ പ​ണ​യം വ​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ജ​നി​ച്ചു വീ​ഴു​ന്ന ഓ​രോ കു​ഞ്ഞും 77,000 രൂ​പ ക​ട​ക്കാ​ര​നാ​ണ്. 32,000 കോ​ടി രൂ​പ​യു​ടെ ക​ട​ക്കെ​ണി​യി​ലാ​ണ് കേ​ര​ളം. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ​ണ​മി​ല്ല. അ​ഞ്ചു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പ്രീ​ണി​പ്പി​ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. റ​വ​ന്യു വ​രു​മാ​ന​ത്തി​ന്‍റെ 70 ശ​ത​മാ​ന​വും…

Read More

ഹിമാചലിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ ‘ഒറ്റപ്പെട്ട്’ 52കാരന്‍ ! ഇയാള്‍ ഒഴികെ ഗ്രാമത്തിലുള്ള എല്ലാവര്‍ക്കും കോവിഡ്; ഭൂഷണെ തുണച്ചത് ഇക്കാര്യങ്ങള്‍…

ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമമായ തൊരംഗില്‍ കഴിയുന്ന ഭൂഷണ്‍ താക്കൂര്‍ ഇപ്പോള്‍ ഗ്രാമത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാരണം കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ ഇയാളൊഴികെ എല്ലാവര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അടിസ്ഥാനപരമായ കോവിിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പിന്തുടര്‍ന്നതാണ് തനിക്ക് രക്ഷയായതെന്ന് ഭൂഷണ്‍ പറയുന്നു. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറിന്റെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും തന്നെ കോവിഡില്‍ നിന്ന് സംരക്ഷിച്ചതായി ഭൂഷണ്‍ സാക്ഷ്യപ്പെടുത്തുന്നു. ഭൂഷണിന്റെ കുടുംബത്തില്‍ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവരില്‍ നിന്ന് മാറി മറ്റൊരു മുറിയിലാണ് ഭൂഷണ്‍ കഴിഞ്ഞത്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പ്രദേശത്തെ തണുപ്പാണ് കോവിഡ് പകരാന്‍ പ്രധാനകാരണമെന്ന് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. തണുപ്പ് വര്‍ധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആളുകള്‍ കൂട്ടമായി തീകായുകയും ഒരേ മുറിയില്‍ തങ്ങുകയും ചെയ്യുന്നത് വൈറസ് പകരാനിടയാക്കുമെന്ന് ഭൂഷണ്‍ പറയുന്നു. ഗ്രാമത്തിലെ ആകെ ജനസംഖ്യ 160…

Read More

കോവിഡ് ഭേദമായി വീട്ടിലെത്തിയ വൃദ്ധന്‍ കണ്ടത് തന്റെ ശ്രാദ്ധച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ! അച്ഛന്റെ രോഗം ഭേദമായെന്ന് അറിയിപ്പ് ലഭിച്ചെത്തിയത് മരിച്ചയാളുടെ മകനും; രോഗികള്‍ മാറിപ്പോയ സംഭവം ഇങ്ങനെ…

കോവിഡ് രോഗികള്‍ പരസ്പരം മാറിപ്പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കോവിഡ് മുക്തനായി ഷിബദാസ് ബാനര്‍ജി(75) വീട്ടിലെത്തിയപ്പോള്‍ കാണുന്നത് തന്റെ ശ്രാദ്ധച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍. ആദ്യം അമ്പരന്നെങ്കിലും പിന്നെ അത് പ്രതിഷേധമായി. കോവിഡ് രോഗികളെ മാറിപ്പോയ നോര്‍ത്ത് പര്‍ഗാനാസ് ബല്‍റാം ബസു ആശുപത്രിക്കെതിരേ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഈ മാസം നാലിനാണു ഷിബദാസ് ബാനര്‍ജിയെ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെയാണു കോവിഡിനെ തുടര്‍ന്നു മോഹിനി മോഹന്‍ മുഖര്‍ജി(75)യും ചികിത്സ തേടിയത്. ഇരുവരുടെയും ആശുപത്രി രേഖകള്‍ പരസ്പരം മാറിപ്പോയതാണു പ്രശ്നമെന്നാണു കണ്ടെത്തല്‍. ഈ മാസം 13ന് മുഖര്‍ജി മരിക്കുകയായിരുന്നു. എന്നാല്‍, അറിയിപ്പ് പോയത് ബാനര്‍ജിയുടെ വീട്ടിലേക്കും. അദ്ദേഹത്തിന്റെ മകന്‍ സന്‍ജീബ് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. അധികൃതരുടെ നിര്‍ദേശാനുസരണം മൃതദേഹം കാണാന്‍ ശ്രമിക്കാതെ ദഹിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബാനര്‍ജിയുടെ അസുഖവും ഗുരുതരമായി. അദ്ദേഹത്തെ ഏഴാം തീയതി ബരാസത്തിലെ…

Read More

എന്നെ വിളിക്കരുതേ…ഞങ്ങള്‍ ഉറങ്ങുകയാ ! വളര്‍ത്തു നായയും കുഞ്ഞും ഉറങ്ങുന്നതിന്റെ വീഡിയോ വൈറലാകുന്നു…

വളര്‍ത്തുമൃഗങ്ങളെ മക്കളെപ്പോലെ കരുതുന്നവരാണ് പാശ്ചാത്യര്‍. അവിടെ നായകളുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ ഉറങ്ങുന്നതും അവര്‍ കിടക്കുന്ന കട്ടിലില്‍ തന്നെയായിരിക്കും. കുഞ്ഞുങ്ങളെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം കളിക്കാന്‍ വിടുന്നതും അവര്‍ക്കൊപ്പം കിടത്തി ഉറക്കുന്നതും പാശ്ചാത്യദേശങ്ങളില്‍ പതിവാണ്. കുറച്ചുദിവസം മുമ്പ് ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോയും അതാണ് തെളിയിക്കുന്നത്. ഒരു വളര്‍ത്തുനായയും കുഞ്ഞുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതും സന്തോഷം ഉണ്ടാക്കുന്നതുമായ ഒരു വീഡിയോ. സൈമണ്‍ ബിആര്‍എഫ്‌സി ഹോപ്കിന്‍സ് ആണ് 29 സെക്കന്റുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പം കിടക്കയില്‍ കിടക്കുകയാണ് നായ. ‘ മിലി… വരൂ’ എന്ന് നായയെ കുഞ്ഞിന്റെ പിതാവ് വിളിക്കുന്നതായി പശ്ചാത്തലത്തില്‍ കേള്‍ക്കാം. എന്നാല്‍ നായ അവിടെത്തന്നെ കിടക്കുന്നു. ആരോ നായയെ പുതപ്പിക്കുന്നു. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കി നായ അങ്ങനെ കിടക്കുന്നു. നല്ല ഉറക്കത്തിലായ കുഞ്ഞിന്റെ മേല്‍ നായ തന്റെ കൈയെടുത്ത് വെക്കുന്നു. കുഞ്ഞിനൊപ്പം നായയും നല്ല ഉറക്കത്തിലേക്ക് പോകുന്നതാണ്…

Read More

ഓണ്‍ലൈനായി കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; ആര്‍മിയുടെ പാഴ്‌സലും പ്രതീക്ഷിച്ചിരുന്ന യുവാവിന് നഷ്ടമായത് വന്‍തുക…

ഓണ്‍ലൈന്‍ സൈറ്റിലൂടെ കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പറവൂര്‍ പെരുമ്പടന്ന സ്വദേശിയായ എബി പൗലോസ് എന്നയാളാണ് 32,000 രൂപ നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട മാരുതി സ്വിഫ്റ്റ് കാറിനായി നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാന്റീനിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് കാറിന്റെ ഉടമയാണെന്നുപറഞ്ഞ വ്യക്തി സംസാരിച്ചത്. അമിത് കുമാര്‍ എന്നു പരിചയപ്പെടുത്തിയ ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും അമിത്കുമാര്‍ എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തനിക്ക് ഭാഷ വശമില്ലാത്തതിനാല്‍ സമീപവാസിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും എബി പരാതിയില്‍ പറഞ്ഞു. ആര്‍മിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ലൈസന്‍സ് എന്നിവ അമിത്കുമാര്‍ അയച്ചുകൊടുത്തു. വിഡിയോകോള്‍ വിളിച്ചപ്പോള്‍ സംസാരിച്ചെങ്കിലും ക്യാമ്പില്‍ നിയന്ത്രണമുണ്ടെന്ന് പറഞ്ഞ് മുഖം കാണിച്ചില്ല. കാര്‍ വാങ്ങാന്‍ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോള്‍ കോവിഡ് മൂലം ആരെയും…

Read More

വധു ഡോക്ടറാണ് ! വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി; പ്രഭുദേവയുടെ വിവാഹത്തെക്കുറിച്ച് സഹോദരന്‍ രാജു സുന്ദരം പറയുന്നതിങ്ങനെ…

നടനും സംവിധായകനുമായ പ്രഭുദേവയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പുരോഗമിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ നടനും കൊറിയോഗ്രാഫറുമായ രാജു സുന്ദരം. ഒരു മാധ്യമത്തോടാണ് രാജു സുന്ദരം പ്രഭുദേവയുടെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭുദേവയുടെ വിവാഹം കഴിഞ്ഞെന്നും വധു ഡോക്ടര്‍ ആണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നതെന്നും ലോക്ഡൗണ്‍ ആയതുകൊണ്ട് ആരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വെച്ച് ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.…

Read More